സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, November 23, 2011

പിറവത്തു പരസ്യ നിലപാടില്ല: ശ്രേഷ്‌ഠ കാതോലിക്കാ ബാവ

കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന്‌ യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.അനൂപ്‌ ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്‌, യു.ഡി.എഫ്‌. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്‌. അറിയിച്ചു.എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്‌. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന്‌ സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന കോടതി നിര്‍ദേശം മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 2001ല്‍ സുപ്രീം കോടതിയും 2010ലും 2011ലും ഹൈക്കോടതിയും സഭാതര്‍ക്കം കോടതിക്കുവെളിയില്‍ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എതിര്‍ വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് സഭാ സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭ ഇക്കാര്യത്തില്‍ എന്നും തയ്യാറായി മുന്നോട്ടുവന്നിട്ടുമുണ്ട്. സഭ എന്നും സമാധാനം കാംക്ഷിക്കുന്നു. അതിനാല്‍, തര്‍ക്കമുള്ള പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് പള്ളി വിട്ടുനല്‍കുവാന്‍ നടപടി വേണം. ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.

പള്ളിയും സ്വത്തുവകകളും ഇടവകവിശ്വാസികള്‍ സമ്പാദിച്ചിട്ടുള്ളതാണ്. പുത്തന്‍കുരിശ് പള്ളിയില്‍ യാക്കോബായ സഭയ്ക്ക് അനുകൂലമായ വിധിയാണുള്ളതെങ്കിലും മറുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സഭയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ആരാധനയ്ക്ക് അവസരമില്ല. അവിടെ വൈദികസ്ഥാനികര്‍ക്കല്ല സഭയ്ക്കാണ് സ്റ്റാറ്റസ്‌കോ ആനുകൂല്യം ലഭിക്കേണ്ടത്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ മുന്‍ സര്‍ക്കാരിന്റെകാലത്ത് ഇരുവിഭാഗത്തിനും അഞ്ച് മണിക്കൂര്‍ വീതം അനുവദിച്ച് നല്‍കി.

വരുന്ന ജനവരിയില്‍ നടക്കുന്ന പെരുന്നാള്‍ദിനത്തിലും ഇരുവിഭാഗത്തിനും ആരാധനയ്ക്ക് അവസരമുണ്ടാക്കണമെന്ന് ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള നയങ്ങള്‍ തിരുത്തപ്പെടേണ്ടവയെങ്കില്‍ തിരുത്തണം. സഭയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ബാവ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, മോന്‍സി വാവച്ചന്‍ എന്നിവരും സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.