സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, November 27, 2011

വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം വേണം - യാക്കോബായ സഭ

പുത്തന്‍കുരിശ്: അന്ത്യോഖ്യാ സിംഹാസനത്തിന് രേഖാമൂലം എഴുതിനല്‍കിയിട്ടുള്ള പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ആരാധന അര്‍പ്പിക്കുവാന്‍ സാഹചര്യം ഉണ്ടാകണമെന്ന് യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികളുടെ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ പോലും യാക്കോബായ സഭയുടെ വിശ്വാസത്തിനനുസരിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. പുതുപ്പള്ളി പള്ളിയില്‍ യാക്കോബായ സഭയ്ക്ക് വി. കുര്‍ബാന അര്‍പ്പിക്കുവാന്‍ സാഹചര്യം ഉണ്ടാകണം. ആലുവ തൃക്കുന്നത്ത് സെമിനാരിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും രേഖകള്‍ യാക്കോബായ സഭാ അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തര്‍ക്കമുള്ള ദേവാലയങ്ങളല്‍ റഫറണ്ടം നടത്തി ജനഹിതം മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.