സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 21, 2011

അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ നിബു കെ കുര്യാക്കോസി നെയും മെത്രാന്‍ കക്ഷി ഗുണ്ടകള്‍ തടഞ്ഞു.


അപരിഷ്കൃത സമൂഹമായി മെത്രാന്‍ കക്ഷികള്‍ അതപതിച്ചതിന്റെ ലക്ഷണ മാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ തടഞ്ഞത് വഴി വെളിവായിരിക്കുന്നത് എന്ന്  യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ ആരോപിച്ചു. 
കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് സഭയിലെ കാലംചെയ്ത ഇയ്യോബ് മാര്‍ ഫീലക്‌സിനോസ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കോലഞ്ചേരിയിലെത്തിയ മുഖ്യമന്ത്രിയെ തടയുവാന്‍ ശ്രമിക്കുകയും മുഖ്യമന്ത്രിയുടെ മകനെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണിയോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിക്ക് മുമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മെത്രാന്‍ കക്ഷികള്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തടയാന്‍ ശ്രമിച്ചത്.
വി.പി. സജീന്ദ്രന്‍ എംഎല്‍എയോടൊപ്പം പുറത്തിറങ്ങി വാഹനത്തിലേക്ക് നടക്കുന്നതിനിടെയാണ് 30-ഓളം വരുന്ന വിശ്വാസികള്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുവന്നത്. മുഖ്യമന്ത്രി സഭയെ വഞ്ചിച്ചതായും പോകുവാന്‍ അനുവദിക്കില്ലെന്നും മുദ്രാവാക്യം മുഴക്കിയതോടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന റൂറല്‍ എസ്.പി ഹര്‍ഷിത അത്തല്ലൂരി മെത്രാന്‍ കക്ഷികള്‍ക്കെതിരെ  തിരിഞ്ഞെങ്കിലും മുഖ്യമന്ത്രി നടപടി വേണ്ടെന്ന് വിലക്കുകയായിരുന്നു. പിന്നീട് പോലീസ് സഹായത്തോടെ വാഹനത്തില്‍ കയറിയ മുഖ്യമന്ത്രി നെടുമ്പാശ്ശേരിയിലേക്ക് പോയി.
മുഖ്യമന്ത്രി പോയതോടെ മെത്രാന്‍ കക്ഷികളുടെ പ്രതിഷേധം സ്ഥലത്തുണ്ടായിരുന്ന പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ നിബു കെ കുര്യാക്കോസിനു നേരെയായി.പിന്നീട് പോലീസും നേതൃത്വവും ഇടപെട്ട് ഇവരെ പിന്‍തിരിപ്പിച്ചു.യാക്കോബായ ക്കാരനായ പഞ്ചായത്ത് പ്രസിടെന്റിനെ മെത്രാന്‍ കക്ഷികള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചു യാക്കോബായ സഭ കോലഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. 
വൈകീട്ട് 4.30-ഓടെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അവിടെയെത്തിയ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വിശ്വാസികള്‍ വളഞ്ഞുവച്ച് മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പോലീസും ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്നാണ് പ്രതിഷേധക്കാരെ പിന്‍തിരിപ്പിച്ചത്.
മുഖ്യ മന്ത്രിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു ഇന്ന് വൈകിട്ട് കോലഞ്ചേരിയില്‍ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും . 
അതെ സമയം അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ തടഞ്ഞതില്‍ മെത്രാന്‍ കക്ഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായി. അപരിഷ്കൃത സമൂഹമായി മെത്രാന്‍ കക്ഷികള്‍ അതപതിച്ചതിന്റെ ലക്ഷണ മാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ തടഞ്ഞത് വഴി വെളിവായിരിക്കുന്നത് എന്ന്  യാക്കോബായ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ബിജു സ്കറിയ ആരോപിച്ചു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.