സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, November 21, 2011

യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു


പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലേയ്ക്ക് നീങ്ങിയ വിശ്വാസികളെ പള്ളിനടയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നായിരുന്നു കുര്‍ബാന. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
പള്ളിനടയില്‍ത്തന്നെ ത്രോണോസ് ഒരുക്കിയായിരുന്നു കുര്‍ബാന. രാവിലെ ഏഴ് മണിയോടെയാണ് വിശ്വാസികള്‍ താഴത്തെ കുരിശിങ്കലില്‍നിന്നും പള്ളിയിലേയ്ക്ക് നീങ്ങിയത്. പള്ളിയില്‍ കയറി കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസ് തടഞ്ഞാല്‍ അവിടെത്തന്നെ കുര്‍ബാനനടത്താന്‍ തയ്യാറായാണ് ഇവര്‍ എത്തിയത്. കുര്‍ബാനയ്ക്കുവേണ്ട തക്‌സ, കാസ, പിലാസ,അപ്പം, വീഞ്ഞ്, ധൂപക്കുറ്റി, വൈദികന് ധരിക്കുവാനുള്ള കാപ്പ തുടങ്ങിയവയെല്ലാം നിമിഷനേരംകൊണ്ട് പള്ളിനടയിലെത്തിച്ചു. ശെമ്മാശന്മാരായ അജോ കുര്യാക്കോസ്, ബിനു വര്‍ഗീസ് എന്നിവര്‍ കുര്‍ബാനയ്ക്ക് സഹായികളായി. ട്രസ്റ്റി ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പോലീസ്അകമ്പടിയില്‍ സെമിത്തേരിയിലെത്തി പൂര്‍വികരുടെ കല്ലറകള്‍ക്കുമുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.