സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, January 29, 2011

പുത്തന്‍കുരിശ് സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ കുംഭം 2 പെരുന്നാള്‍

പുത്തന്‍കുരിശ്: ശ്രേഷ്ഠ കാതോലിക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മാതൃ ഇടവകയായ പുത്തന്‍കുരിശ് സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാള്‍ ആയ കുംഭം 2 പെരുന്നാള്‍ (കല്ലിട്ട പെരുന്നാള്‍) ഫെബ്രുവരി 12 , 13 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ ഇടവക തീരുമാനിച്ചു ആയതിലേക് 101 അംഗങ്ങള്‍ അടങ്ങിയ ആഘോഷ കമ്മിറ്റിയെയും തിരഞ്ഞെടുത്തു...
ഈ വര്‍ഷത്തെ പെരുന്നാള്‍ ഇടവകാംഗങ്ങള്‍ 250 രൂപയുടെ ഓഹരി എടുത്താണ് നടത്തുനത്‌... 

Wednesday, January 26, 2011



ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ തൃക്കുന്നത്ത് പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ കബറുകളില്‍ ധൂപപ്രാര്‍ഥന നടത്തി.

ആലുവ: സംഘര്‍ഷങ്ങള്‍ ഒഴിഞ്ഞുനിന്ന സമാധാനാന്തരീക്ഷത്തില്‍, തൃക്കുന്നത്ത് പള്ളിയില്‍ കബറടങ്ങിയിട്ടുള്ള വിശുദ്ധ പിതാക്കന്മാരുടെ കബറിടത്തില്‍ വിശ്വാസികള്‍ ആരാധന നടത്തി.
രാവിലെ 6 മണിയോടെ ജില്ലാ കളക്ടര്‍ ഡോ. എം. ബീനയെത്തി തൃക്കുന്നത്ത് പള്ളി തുറന്നു. എന്നാല്‍, പള്ളിയുടെ അകത്തേക്ക് ആരേയും പ്രവേശിപ്പിച്ചില്ല. പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന പിതാക്കന്മാരുടെ കബറുകളില്‍ ആരാധന നടത്താന്‍ മാത്രമായിരുന്നു വിശ്വാസികളെ അനുവദിച്ചിരുന്നത്. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 11 വരെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്താന്‍ അനുവദിച്ചിരുന്ന സമയം. 
ഉച്ചയ്ക്ക് ഒരുമണിയോടെ യാക്കോബായ വിഭാഗം വിശ്വാസികള്‍ കബറുകളിലെത്തി ആരാധന തുടങ്ങി. മൂന്നുമണിയോടെ അകപ്പറമ്പ്, പറവൂര്‍ പള്ളികളില്‍ നിന്നുള്ള കാല്‍നട തീര്‍ഥയാത്ര ആലുവയിലെത്തി. ഇവര്‍ ആരാധന നടത്തിയതിനുശേഷം ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ, എബ്രഹാം മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ധൂപപ്രാര്‍ഥന നടത്തി.
ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് പള്ളിയില്‍ തമ്പടിച്ചിരുന്നത്. മുഴുവന്‍ ചടങ്ങുകളും പൂര്‍ത്തിയാകുന്നതുവരെ കളക്ടറും ഐ.ജി.യും കോടതി നിരീക്ഷകനായി ഏര്‍പെടുത്തിയിരുന്ന അഡ്വ. ശ്രീലാല്‍ വാര്യരും പള്ളിയില്‍ ഉണ്ടായിരുന്നു.
എട്ട് ലക്ഷത്തോളം രൂപയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നതെന്ന് റൂറല്‍ എസ്.പി. ടി. വിക്രം പറഞ്ഞു. ഇത് ഇരു സഭാ മേലധികാരികളില്‍ നിന്നും ഈടാക്കുമെന്നാണ് അറിയിച്ചിരുന്നത്.

Tuesday, January 25, 2011

തൃക്കുന്നത്ത് പള്ളി സുരക്ഷാവലയത്തില്‍

ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ കബറടക്കിയിട്ടുള്ള വിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ചൊവ്വാഴ്ച പിതാക്കന്മാരുടെ കബറിടങ്ങളില്‍ ആരാധനയും ധൂപപ്രാര്‍ഥനയും നടത്തും.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പള്ളിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെപ്പോലെ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സമയങ്ങളിലാണ് കബറിടങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും.

തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ തൃക്കുന്നത്ത് സെമിനാരി പള്ളി തുറക്കുമെങ്കിലും ആരാധന നടത്താന്‍ ഇരുവിഭാഗത്തെയും പ്രവേശിപ്പിക്കില്ല. കോടതിവിധിയെ തുടര്‍ന്നാണ് പള്ളി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരിക്കും പള്ളി തുറക്കുക.

Monday, January 24, 2011

തൃക്കുന്നത്ത് പള്ളി പെരുനാള്‍ പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടത്തിന് കൈമാറണം കോടതി

തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പ. പിതാക്കന്മാരുടെ ഓര്‍മ്മപപെരുനാളിനോടനുബന്ധിച്ച് പെരുനാള്‍ ദിവസങ്ങളില്‍ പള്ളിയുടെ താക്കോല്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 35 വര്‍ഷമായി പൂട്ടിക്കിടക്കുന്ന പള്ളിയുടെ ശോചനീയാവസ്ഥ പരിഗണിച്ച് ആരും പള്ളിയില്‍ പ്രവേശിക്കേണ്ട എന്ന് കോടതി പറഞ്ഞു. എന്നാല്‍ പള്ളിയുടെ പടിഞ്ഞാറു വശത്തെ വാതില്‍ ഈ ദിവസങ്ങളില്‍ തുറന്നിടേണ്ടതാണെന്ന് വിശ്വാസികള്‍ക്ക് പുറത്തുനിന്ന് പ്രാര്‍ത്ഥിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും കബറിങ്കല്‍ പ്രവേശിച്ച് ധൂപാര്‍പ്പണം നടത്താവുന്നതാണ്.
H.G Kuriakose Mor Ousebious hosted flag marking the beginning of the perunnal 

Monday, January 17, 2011

തൃക്കുന്നത്ത് പള്ളി തുറക്കണമെന്ന് യാക്കോബായ സഭ

പുത്തന്‍കുരിശ്:ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പള്ളി തുറന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആലുവ മോര്‍ അത്തനേഷ്യസ് സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭ വര്‍ക്കിങ്ങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2010ലെ ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ദൈവാലയം വിശ്വാസികള്‍ക്കായി തുറക്കണം. പള്ളി തുറക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം എതിര് നില്‍ക്കുന്നത് ക്രിസ്തീയ നീതിക്ക് ചേര്‍ന്നതല്ല.
തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃതമായി താമസിച്ച് ആ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തൃക്കുന്നത്ത് പള്ളിയോ സെമിനാരിയോ അനുബന്ധ സ്ഥാപനങ്ങളോ ഓര്‍ത്തഡോക്‌സ് സഭയുടേതാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയും നാളിതുവരെ പ്രസിദ്ധീകരിക്കുവാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന് സാധിച്ചിട്ടില്ല. എന്നാല്‍, യാക്കോബായ സഭ തൃക്കുന്നത്ത് സെമിനാരി സഭയുടേതാണെന്ന് തെളിയിക്കുന്ന സകല രേഖകളും ഗവണ്മെന്റിനും ജില്ലാ ഭരണകൂടത്തിനും പോലീസ് അധികാരികള്‍ക്കും പത്രമാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് യോഗം വ്യക്തമാക്കി. നീതിയായ സമീപനം പരിശുദ്ധ സഭയ്ക്ക് ലഭിക്കുവാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും പെരുന്നാളില്‍ എല്ലാ വിശ്വാസികളും നോമ്പോടും പ്രാര്‍ത്ഥനയോടും കൂടി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. യോഗത്തില്‍ എബ്രഹാം മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഏലിയാസ് മോര്‍ അത്തനാസിയോസ് എന്നിവര്‍ സംബന്ധിച്ചു.

Saturday, January 15, 2011

എളംകുളം സൂനോറോ കത്തീഡ്രല്‍ വി. മൂറോന്‍ കൂദാശയക്ക്‌ തുടക്കം

കൊച്ചി: എളംകുളം സെന്റ്‌.മേരീസ്‌ സൂനോറോ പാത്രിയര്‍ക്കല്‍ കത്തീഡ്രലിന്റെ വിശുദ്ധ. മൂറോന്‍ അഭിഷേക കൂദാശയ്‌ക്ക് തുടക്കമായി.
ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകിട്ട്‌് ആറിനു നടന്ന സന്ധ്യാപ്രാര്‍ഥനയോടെയായിരുന്നു കൂദാശ കര്‍മത്തിന്റെ ആദ്യ ഭാഗത്തിന്‌ തുടക്കമായത്‌. ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, മുന്‍ മെത്രോപ്പാലീത്ത കുര്യാക്കോസ്‌ മോര്‍ യൂലിയോസ്‌, എപ്പിസ്‌ക്കോപ്പല്‍ സൂനഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌,കുര്യാക്കോസ്‌ മോര്‍ ദിവന്നാസിയോസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, തോമസ്‌ മോര്‍ തിമോത്തിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, യാക്കോബ്‌ മോര്‍ അന്തോനിയോസ്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനം കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്‌തു. വിശ്വാസം ഇല്ലാത്ത സമൂഹത്തില്‍ തിന്മ വളര്‍ന്ന്‌ അരാജകത്വത്തിന്‌ വഴിതെളിക്കുമെന്നു മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിന്‌ നല്‍കുന്ന അമൂല്യമായ സ്വത്താണ്‌ മതവിശ്വാസം. ശരിയും തെറ്റും തിരിച്ചറിയുന്നത്‌ വിശ്വാസത്തിലൂടെയാണ്‌. പ്രാര്‍ത്ഥിക്കാനുള്ള അവസരം മാത്രമല്ല ദേവാലയം സമൂഹത്തിന്‌ നല്‍കുന്നത്‌. സാമൂഹ്യജീവിയായി മനുഷ്യനെ നിലനിര്‍ത്താന്‍ വിശ്വാസം ഉറപ്പിക്കുന്ന ഘടകം കൂടിയാണ്‌ ദേവാലയം. വിശുദ്ധ കുര്‍ബാനചൊല്ലല്‍ എന്ന കടമ മാത്രമല്ല ദേവാലയങ്ങള്‍ ചെയ്‌തത.്‌ വിദ്യാഭ്യാസ,ആതുര സേവന മേഖലകളില്‍ ഇന്ത്യയിലെ സംസ്‌ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തിയത്‌ വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്‌മയുടെ ഫലം കൂടിയാണ്‌. ഈ രണ്ടു രംഗങ്ങളിലും സര്‍ക്കാറിന്റെ സംഭാവന എന്നു പറയുന്നത്‌ നാമമാത്രമാണ്‌. ഇതിന്റെ നാലിരട്ടി സംഭാവനയാണ്‌ വിശ്വാസ സമൂഹം നല്‍കിയിരിക്കുന്നതെന്ന്‌് ആര്‍ക്കും വിസ്‌മരിക്കാനാവില്ല. ഇത്‌ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്‌. സമൂഹത്തില്‍ സത്‌കര്‍മ്മങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാക്കാതെ അതിനെ പ്രോല്‍സാഹിപ്പിക്കുയെന്നതാണ്‌ ഏവരുടെയും ധര്‍മമെന്നും വയലാര്‍ രവി പറഞ്ഞു.

Friday, January 14, 2011

പത്താമത് സ്ഥാനാരോഹണ വാര്‍ഷികം

കണ്ടനാട് ഭദ്രാസനത്തിന്റെ വളര്‍ച്ച അസൂയാവഹം. 
സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍

കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഈവനിയോസ്‌ മെത്രാപോലിത്തയുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികം കണ്ടനാട് മോര്‍ ശക്രള്ള മെമോറിയാല്‍  സെന്ററില്‍ വച്ച് ആഘോഷിച്ചു. വി കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ ഭദ്രാസന  കൌണ്‍സില്‍ അംഗം  ശ്രീ പോള്‍ വി തോമസ്‌  സ്വാഗതം ആശംസിച്ചു. ഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ സ്ലീബ പോള്‍ വട്ടവേലില്‍, സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍, വന്ദ്യ ജോണ്‍ പുന്നച്ചാലില്‍ കോര്‍ എപ്പിസ്കോപ്പ, വനിതാസമാജം വൈസ്‌ പ്രസിഡണ്ട്‌ റവ ഫാ റോയ് മാത്യൂസ്‌ മേപ്പാടം, യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് അഭി. തിരുമേനി മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് വിവിധ സംഘടനകള്‍ അഭി.തിരുമേനിക്ക് ഉപഹാരം നല്‍കി. ഭദ്രാസന സെക്രട്ടറി വന്ദ്യ തോമസ്‌ പനച്ചിയില്‍ കോര്‍ എപ്പിസ്കോപ്പ നന്ദി പറഞ്ഞു.

Wednesday, January 12, 2011

ഐ.ജി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തി

ആലുവ: തൃക്കുന്നത്ത് സെമിനാരിയിലും സെന്റ് മേരീസ് പള്ളിയിലും ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തി. പള്ളിയില്‍ കബറടക്കിയിട്ടുള്ള പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ദിനങ്ങളോടനുബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുള്ള തൃക്കുന്നത്ത് പള്ളിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാനാണ് ഐ.ജി.യും സംഘവുമെത്തിയത്.
ജനവരി 25, 26 തീയതികളിലാണ് തൃക്കുന്നത്ത് സെമിനാരിയില്‍ ഓര്‍മപ്പെരുന്നാള്‍. സഭാതര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത് പതിവായി യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ ഇരുവിഭാഗങ്ങളേയും വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളും വെവ്വേറെ സമയങ്ങളില്‍ ആരാധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെടുക്കാനാണ് ഐ.ജി ബി. സന്ധ്യ നേരിട്ടെത്തിയത്. എസ്.പി ടി. വിക്രം, ഡിവൈ.എസ്.പി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. നിഷാദ് ഇബ്രാഹിം എന്നിവര്‍ ഐ.ജി.യുടെ സംഘത്തിലുണ്ടായിരുന്നു.

Tuesday, January 11, 2011

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം

കൊച്ചി: യോജിക്കാവുന്ന മേഖലകളില്‍ സഹകരിച്ച് സഹോദര സഭകളായി മുന്നേറാന്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ക്ക് കഴിയണമെന്നും അതിനുള്ള യത്‌നം ഇന്നിന്റെ ആവശ്യമാണെന്നും മുന്‍ മന്ത്രി ടി.യു. കുരുവിള എം.എല്‍.എ. പറഞ്ഞു.രണ്ട് സഭാ നേതൃത്വങ്ങളും ഇതിനായി തീവ്രശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലങ്കര സഭാ സമാധാന സമിതിയുടെ ഉത്തര മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മാമ്മന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. എട്ട് വ്യാഴവട്ടക്കാലത്തിലധികമായി മലങ്കര സഭയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണേണ്ട സമയം അതിക്രമിച്ചുവെന്നും ടി.യു. കുരുവിള ചൂണ്ടിക്കാട്ടി.
മലങ്കര സഭ സമാധാന സമിതിയുടെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എ.എം. അലക്‌സാണ്ടര്‍ രണ്ട് വിഭാഗത്തിലേയും ബാവമാരുമായും മെത്രാന്മാരുമായും സമിതി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വിശദീകരിച്ചു.

Monday, January 10, 2011

മാര്‍ ബേസില്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്നുമുതല്‍

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തോടെ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരും. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ഈ സരസ്വതീക്ഷേത്രം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്തെ ഉന്നത നിലവാരത്തോടൊപ്പം കായികരംഗത്ത് ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണിത്. മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മാര്‍തോമന്‍ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് വിദ്യാലയം.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ നാടുവാണിരുന്ന കാലത്ത് സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു ദിവാന്‍. ഇദ്ദേഹം ദിവാനാകുന്നതിനു മുമ്പ് സഭാ കാര്യങ്ങളില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന് വേണ്ടി കേസ്സുകള്‍ വാദിച്ചിരുന്നു. ഈ സൗഹൃദവും പരിശുദ്ധ ബാവയുടെ അനുഗ്രഹവും സര്‍വോപരി ഇവിടത്തെ നിയമസഭാംഗത്തിന്റെ പ്രത്യേക താല്പര്യവും കൊണ്ടാണ് 1936ല്‍ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. മാര്‍ ബേസില്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നായിരുന്നു ആദ്യനാമം.

തൃക്കുന്നത്ത് പള്ളി തുറക്കണമെന്ന് യാക്കോബായ സഭ

പുത്തന്‍കുരിശ്: ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുറന്ന് വി. കുര്‍ബാന ആരംഭിക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്ന് ആലുവ മോര്‍ അത്തനാസിയോസ് സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ ഭക്തസംഘടന പ്രതിനിധിയോഗം ആവശ്യപ്പെട്ടു. പരി. സഭയുടെ പുണ്യപിതാക്കന്മാര്‍ കബറടക്കപ്പെട്ടിരിക്കുന്ന തൃക്കുന്നത്ത് പള്ളി അടഞ്ഞുകിടന്ന് നശിച്ചുപോകുന്നത് സഹിക്കുവാന്‍ കഴിയുന്നതല്ലെന്ന് അധ്യക്ഷതവഹിച്ച ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
അടഞ്ഞുകിടക്കുന്ന പള്ളി കഴിഞ്ഞവര്‍ഷം പെരുന്നാള്‍ദിനങ്ങളില്‍ തുറക്കുവാന്‍ കഴിഞ്ഞത് അനുഗ്രഹകരമായി കരുതുന്നു. പെരുന്നാള്‍ ദിനങ്ങളായ ജനവരി 25, 26 തീയതികളില്‍ പള്ളി തുറന്ന് ഇരുവിഭാഗങ്ങള്‍ക്കും സമയം ക്രമീകരിച്ച് വി. കുര്‍ബാന നടത്തുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
14ന് ആലുവ ടാസ് ഹാളില്‍ ഉപവാസപ്രാര്‍ഥന ആരംഭിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ഏലിയാസ് മോര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണാബാസ് എന്നീ തിരുമേനിമാരും സഭയിലെ കോറെപ്പിസ്‌കോപ്പമാരും വൈദികരും ഭക്തസംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.

ടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ സംഗമം നടത്തി

കോലഞ്ചേരി: ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള തെളിവുകള്‍ നല്‍കിയിട്ടും ആലുവ തൃക്കുന്നത്ത് സെമിനാരി വിട്ടുനല്‍കാനുള്ള നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ സ്വയം സെമിനാരിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായ-സഭാ വ്യത്യാസമില്ലാതെ കുടുംബ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. രാജി, നിബു കെ. കുര്യാക്കോസ് എന്നിവരും പ്രൊഫ. എന്‍.പി. വര്‍ഗീസ്, കെ.പി. പൗലോസ്, ഫാ. യൂഹാനോന്‍ കോഴിക്കോട്ട്, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, കെ.കെ. ബോസ് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് പെരുവംമുഴിയില്‍ നിന്ന് നടന്ന ഇടവകസംഗമ റാലി വര്‍ണാഭമായി.

Thursday, January 6, 2011

Rev. Fr. Sleeba Paul Vattavelil elevated as Cor - Episcopos by His Holiness Mor Ignatius Zakka I Iwas Patriarch

പിറവം വലിയ പള്ളിയില്‍ വി.ദനഹ പെരുന്നാളിന് കൊടിയിറങ്ങി.

        പിറവം: പുഴ വഴിമാറി  ഒഴുകുന്ന മൂവാറ്റുപുഴയാറിന്‍  തീരത്ത്‌ മുത്തുകുടകളും വാദ്യമേളങ്ങളുമായി പിറവം വലിയ പള്ളിയില്‍ വി ദനഹാ പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി  കൊണ്ടാടി. ജനു 5 രാവിലെ പിറവം വലിയപള്ളി വക പേപ്പതി ചാപ്പലില്‍ അഭി.ഗീവര്‍ഗീസ് മാര്‍ ബര്‍ണാബാസ് മെത്രാപോലിത്തയുടെ നേതൃത്വത്തില്‍ മീന്നിന്മേല്‍ കുര്‍ബ്ബാന  നടന്നു.റവ ഫാ വര്‍ഗീസ് പനച്ചിയില്‍,റവ ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. തുടര്‍ന്ന് വൈകിട്ട് പെപ്പതി ചാപ്പലില്‍  നുന്നും പിറവം വലിയ പള്ളിയിലേക്ക് പ്രദക്ഷിണം നടന്നു.പൊന്‍വെള്ളി  കുരിശുകളും  കൊടിതോരണങ്ങളും അണിനിരക്കുന്ന പ്രദക്ഷിണത്തില്‍  നാനാ ജാതി മതസ്ഥര്‍ പങ്കെടുത്തു.
6 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ ദനഹാ ശുശ്രൂക്ഷകള്‍ ആരംഭിച്ചു.തുടര്‍ന്ന് വി.മൂന്നിന്‍മേല്‍  കുര്‍ബ്ബാന റവ ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ ഫാ റോയി മാത്യൂസ്‌, റവ ഫാ വര്‍ഗീസ് പനച്ചിയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു. 12 .30 ന് കരവട്ടെ കുരിശിലേക്കുള്ള ഭക്തി നിര്‍ഭരമായ  പ്രദക്ഷിണം നടന്നു.  വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപിസ്കോപ്പ, ട്രസ്റ്റിമാരായ ശ്രീ  മത്തായി മണപ്പാട്ട്, ശ്രീ മത്തായി തെക്കുംമൂട്ടില്‍  എന്നിവര്‍ പെരുന്നാള്‍ ഒരുക്കങ്ങള്‍ക്ക്  നേതൃത്വം നല്‍കി.

Sunday, January 2, 2011

തൃക്കുന്നത്ത് പള്ളി തുറന്ന് ആരാധനയ്ക്ക് അവസരമുണ്ടാക്കണം - ശ്രേഷ്ഠ ബാവ

കോലഞ്ചേരി: തൃക്കുന്നത്ത് പള്ളി തുറന്ന് ഇരുവിഭാഗത്തിനും വി. കുര്‍ബാനയര്‍പ്പിക്കുവാന്‍ അവസരമുണ്ടാക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസത് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ശനിയാഴ്ച നടന്ന ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ 4-ാം സ്ഥാനാരോഹരണ വാര്‍ഷികവും വിശ്വാസ സംരക്ഷണ സമിതിയുടെ വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. പൗലോസ് മാര്‍ ഐറേനിയോസിന്റെ അധ്യക്ഷതയില്‍ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, അഡ്വ. എം.എം.മോനായി എം.എല്‍.എ., മുന്‍ മന്ത്രി എം.കെ. കുട്ടപ്പന്‍, മത്തായി പുറപ്പാടത്ത്, ഷാജി ചൂണ്ടയില്‍, ഷിബു തെക്കുംപുറം, ജോണ്‍ പുന്നമറ്റം, മോന്‍സി വാവച്ചന്‍, കെ.പി. പീറ്റര്‍, പൗലോസ് മുടക്കംതല എന്നിവര്‍ പ്രസംഗിച്ചു.

പിറവം വലിയ വലിയ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

 പിറവം: പിറവത്ത് ഒരാഴ്ചക്കാലത്തെ പെരുന്നാളുകള്‍ക്ക് തുടക്കംകുറിച്ച് വലിയ പള്ളിയില്‍  പെരുനാളിനു കൊടി ഉയര്‍ന്നു. രാവിലെ നടന്ന വി.മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് റവ ഫാ. വര്‍ഗീസ് പനിച്ചിയില്‍ കാര്‍മികത്വംനല്‍കി. തുടര്‍ന്ന് വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ കൊടിയുയര്‍ത്തി. ഫാ. സ്‌കറിയ വട്ടക്കാട്ടില്‍, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. ഗീവര്‍ഗീസ് തെറ്റാലില്‍, ട്രസ്റ്റിമാരായ മത്തായി മണപ്പാട്ട്, മത്തായി തേക്കുംമൂട്ടില്‍ എന്നിവരും ഭക്തസംഘടനാ പ്രവര്‍ത്തകരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

Saturday, January 1, 2011

കരോള്‍ ന്യൂ ഇയര്‍ നൈറ്റ്‌

പിറവം വലിയ പള്ളിയില്‍ നടന്ന കരോള്‍ ന്യൂ ഇയര്‍  നൈറ്റ്‌ വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.സഹ വികാരിമാരായ റവ ഫാ വര്‍ഗീസ് പനച്ചിയില്‍,റവ ഫാ റോയി മാത്യു മേപ്പാടം ,ട്രസ്റ്റീ മത്തായി മനപ്പാട്ട്,മത്തായി തെക്കുംമൂട്ടില്‍, റവ ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍  എനിവര്‍ സമീപം.
 ഇടവകയിലെ 20 കുടുംബയൂണിറ്റുകള്‍ തമ്മില്‍ നടന്ന കരോള്‍ ഗാന മത്സരത്തില്‍ മോര്‍ തീമോത്തിയോസ്‌ (പാലചുവടു) കുടുംബ യൂണിറ്റു ഒന്നാം സ്ഥാനവും, സെന്‍റ് മേരീസ്‌ (കരക്കോട്) കുടുംബ യൂണിറ്റു രണ്ടാം സ്ഥാനവും, മോര്‍ ഇവാനിയോസ്‌ (പിറവം തോട്ടഭാഗം ) കുടുംബ യൂണിറ്റു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കരോള്‍ ഗാന മത്സരത്തിനു ശേഷം ക്രിസ്മസ് പാപ്പ മത്സരം നടന്നു.

പൂത്തൃക്ക പള്ളിയില്‍ പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി: പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ കല്ലിട്ട പെരുന്നാളും മോര്‍ സ്‌തേഫാനോസ് സഹദായുടെ ഓര്‍മയും പോഷക സംഘടനകളുടെ വാര്‍ഷികവും തുടങ്ങി. ജനവരി ഒന്ന് മുതല്‍ എട്ട് വരെ നടക്കുന്ന പെരുന്നാളിന് വികാരി ഫാ. ഫിലിപ്പ് വര്‍ഗീസ് ശനിയാഴ്ച കൊടിയേറ്റി.
ഞായറാഴ്ച വൈകീട്ട് 4.30ന് കുടുംബ യൂണിറ്റുകളുടെ റാലി നടക്കും. 6.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മൊത്രാപ്പോലീത്ത അധ്യക്ഷനാകും. കുരിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് സെക്രട്ടറി വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തും. 3 ന് രാവിലെ 7.30ന് വി. കുര്‍ബാന , വൈകീട്ട് 7.45ന് വചനശുശ്രൂഷ. വെള്ളിയാഴ്ച വൈകീട്ട് 7ന് സന്ധ്യാ നമസ്‌കാരത്തിനു ശേഷം ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ്​പ്രഥമന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. മദ്ബഹായുടെ കൂദാശ നടക്കും. 9ന് പ്രദക്ഷിണം, ശനിയാഴ്ച രാവിലെ 9ന് വി. മൂന്നിന്മേല്‍ കുര്‍ബാന, 12ന് പ്രദക്ഷിണം, ഉച്ചക്ക് ഒന്നിന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.