സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 25, 2011

തൃക്കുന്നത്ത് പള്ളി സുരക്ഷാവലയത്തില്‍

ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ കബറടക്കിയിട്ടുള്ള വിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ചൊവ്വാഴ്ച പിതാക്കന്മാരുടെ കബറിടങ്ങളില്‍ ആരാധനയും ധൂപപ്രാര്‍ഥനയും നടത്തും.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പള്ളിയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെപ്പോലെ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സമയങ്ങളിലാണ് കബറിടങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും.

തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ തൃക്കുന്നത്ത് സെമിനാരി പള്ളി തുറക്കുമെങ്കിലും ആരാധന നടത്താന്‍ ഇരുവിഭാഗത്തെയും പ്രവേശിപ്പിക്കില്ല. കോടതിവിധിയെ തുടര്‍ന്നാണ് പള്ളി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരിക്കും പള്ളി തുറക്കുക.


അതേസമയം, സംഘര്‍ഷമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജില്ലാ ഭരണകൂടവും പോലീസും ഇരുവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. പള്ളിയും കബറിടങ്ങളുമൊക്കെ ഇരുമ്പുവേലികള്‍ ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. പത്തുപേരടങ്ങുന്ന സംഘങ്ങളെ മാത്രമേ കബറുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇവര്‍ പള്ളി വിട്ടുപോയാല്‍ മാത്രമേ അടുത്ത സംഘത്തെ പ്രവേശിപ്പിക്കൂ.
മെറ്റല്‍ ഡിറ്റക്ടറുകളും, ബോംബ് സ്‌ക്വാഡും, ജലപീരങ്കിയുമൊക്കെ പള്ളിക്ക് മുന്നില്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്റ്റേഷന്‍ റോഡിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. സീനത്ത് കവലയില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി ഗതാഗതം വഴിതിരിച്ചുവിടും.
അകപ്പറമ്പ് പള്ളിയില്‍ നിന്നും പറവൂര്‍ പള്ളിയില്‍ നിന്നും എത്തുന്ന യാക്കോബായ വിഭാഗത്തിന്റെ കാല്‍നട തീര്‍ഥയാത്ര സംഗമിക്കുന്ന പറവൂര്‍ കവലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാല്‍നട തീര്‍ഥയാത്ര സീനത്ത് ജങ്ഷനില്‍ തടയും. ഇവിടെ നിന്ന് പത്തുപേരെ വീതം മാത്രമേ പള്ളിയിലുള്ള കബറുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഓര്‍മപ്പെരുന്നാളാഘോഷങ്ങള്‍ സമാപിക്കുന്ന 26 വരെ സുരക്ഷാ സംവിധാനങ്ങളുണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.