സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, January 10, 2011

മാര്‍ ബേസില്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്നുമുതല്‍

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തോടെ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരും. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ഈ സരസ്വതീക്ഷേത്രം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്തെ ഉന്നത നിലവാരത്തോടൊപ്പം കായികരംഗത്ത് ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണിത്. മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മാര്‍തോമന്‍ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് വിദ്യാലയം.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ നാടുവാണിരുന്ന കാലത്ത് സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു ദിവാന്‍. ഇദ്ദേഹം ദിവാനാകുന്നതിനു മുമ്പ് സഭാ കാര്യങ്ങളില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന് വേണ്ടി കേസ്സുകള്‍ വാദിച്ചിരുന്നു. ഈ സൗഹൃദവും പരിശുദ്ധ ബാവയുടെ അനുഗ്രഹവും സര്‍വോപരി ഇവിടത്തെ നിയമസഭാംഗത്തിന്റെ പ്രത്യേക താല്പര്യവും കൊണ്ടാണ് 1936ല്‍ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. മാര്‍ ബേസില്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നായിരുന്നു ആദ്യനാമം.
ഫാ. സി.ടി. കുര്യാക്കോസ് ബി.എ, ബി.ടി. ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. പിന്നീട് ദ്രുതഗതിയിലുള്ള വളര്‍ച്ചയായിരുന്നു. അക്കാദമിക് രംഗത്തോടൊപ്പം കലാകായികരംഗത്തും മാര്‍ ബേസില്‍ സ്‌കൂള്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന വിദ്യാലയമായി.
സന്തോഷ് ട്രോഫിയുടെ ആവേശം ഉള്‍ക്കൊണ്ട് ഇവിടെ ആരംഭിച്ച ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഈ നാടിന്റെ ഉത്സവമായി എല്ലാവര്‍ഷവും നടത്തിവരുന്നു.

ഈ വിദ്യാലയത്തിന്റെ രജതജൂബിലി 1961ല്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ഒരു മാസം നീണ്ടുനിന്ന ജൂബിലിയിലെ അഖിലേന്ത്യാ പ്രദര്‍ശനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജൂബിലിയുടെ സമാപനസമ്മേളനം ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

രജതജൂബിലി സ്മാരകമായി സ്‌കൂളില്‍ മാര്‍ബേസില്‍ ഓഡിറ്റോറിയം നിര്‍മിച്ചു. കേന്ദ്ര ഉപഭക്ഷ്യവകുപ്പ് മന്ത്രി എ.എം. തോമസ് തറക്കല്ലിടുകയും കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിക്കുകയും ചെയ്തു. 1986ല്‍ സ്‌കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, ഇഗ്‌നാത്തിയോസ് സഖാപ്രഥമന്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, വി.വി. ഗിരി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, എച്ച്.ഡി. ദേവഗൗഡ തുടങ്ങി മഹദ്‌വ്യക്തികള്‍ ഇവിടെ വിവിധ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ട്.

ഒരുകാലത്ത് കായികരംഗം അടക്കിവാണിരുന്ന കോരൂത്തോടിന് ആദ്യമായി വെല്ലുവിളി ഉയര്‍ത്തി ഈ രംഗത്ത് കടന്നുവന്നത് മാര്‍ ബേസിലാണ്. മാനേജ്‌മെന്റിന്റെ ദീര്‍ഘദൃഷ്ടിയും അകമഴിഞ്ഞ പ്രോത്സാഹനവുമാണ് കായികരംഗത്തെ വിജയത്തിന് കരുത്ത് പകരുന്നത്. കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്‌കൂളാണ്. നൂറോളം കായികവിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേക ഹോസ്റ്റല്‍, മള്‍ട്ടി ജിംനേഷ്യം, കോച്ചുമാര്‍, വൈദ്യപരിശോധനാ സൗകര്യം തുടങ്ങിയവയുണ്ട്.
രണ്ടായിരത്തി അറുന്നൂറോളം വിദ്യാര്‍ഥികളും നൂറോളം അധ്യാപക-അനധ്യാപകരും ഇവിടെയുണ്ട്.
മാര്‍തോമ ചെറിയ പള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മാനേജരും അഞ്ചംഗങ്ങളുമടങ്ങുന്ന ഭരണസമിതിയുമാണ് സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.