സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 11, 2011

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം

കൊച്ചി: യോജിക്കാവുന്ന മേഖലകളില്‍ സഹകരിച്ച് സഹോദര സഭകളായി മുന്നേറാന്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങള്‍ക്ക് കഴിയണമെന്നും അതിനുള്ള യത്‌നം ഇന്നിന്റെ ആവശ്യമാണെന്നും മുന്‍ മന്ത്രി ടി.യു. കുരുവിള എം.എല്‍.എ. പറഞ്ഞു.രണ്ട് സഭാ നേതൃത്വങ്ങളും ഇതിനായി തീവ്രശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലങ്കര സഭാ സമാധാന സമിതിയുടെ ഉത്തര മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മാമ്മന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. എട്ട് വ്യാഴവട്ടക്കാലത്തിലധികമായി മലങ്കര സഭയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണേണ്ട സമയം അതിക്രമിച്ചുവെന്നും ടി.യു. കുരുവിള ചൂണ്ടിക്കാട്ടി.
മലങ്കര സഭ സമാധാന സമിതിയുടെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ച സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എ.എം. അലക്‌സാണ്ടര്‍ രണ്ട് വിഭാഗത്തിലേയും ബാവമാരുമായും മെത്രാന്മാരുമായും സമിതി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വിശദീകരിച്ചു.

യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ജോര്‍ജ് പോള്‍, മോണ്‍സി വാവച്ചന്‍, ജോയി പി. ജേക്കബ്, അഡ്വ. കെ.പി. സാബു, പി.വി. രാജന്‍, ജോണ്‍ പി. മാണി, കെ.എം. ജോണ്‍, പ്രൊഫ. ബാബു ജോസഫ്, എം.ഐ. സൈമണ്‍, അഡ്വ. എം.എ. എബ്രഹാം, എബി വര്‍ഗീസ്, തോമസ് വര്‍ഗീസ്, ജോണ്‍സണ്‍ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പടിപടിയായി സഭയില്‍ സമാധാനം സ്ഥാപിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാവര്‍ത്തികമാക്കാന്‍ അയ്‌മേനികളും വൈദികരും മെത്രാന്മാരും തയ്യാറാകണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കണ്‍വെന്‍ഷനുകള്‍ നടത്താന്‍ ഉത്തര മേഖലാ സമിതിക്ക് രൂപം നല്‍കി.ടി.യു. കുരുവിള എം.എല്‍.എ. രക്ഷാധികാരിയായിരിക്കും.
ജോര്‍ജ് പോള്‍, മോണ്‍സി വാവച്ചന്‍ എന്നിവര്‍ പ്രസിഡന്റുമാരായും ജോയി പി. ജേക്കബ്, കെ.പി. സാബു വര്‍ക്കിംഗ് പ്രസിഡന്റുമാരായും ജോണ്‍സണ്‍ പൗലോസ് , പി.എ. അലക്‌സാണ്ടര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും പ്രവര്‍ത്തിക്കും.

ഫബ്രവരി അഞ്ചിനു എറണാകുളം ടൗണ്‍ ഹാളില്‍ സമിതിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്താന്‍ 51 അംഗ സ്വാഗതസംഘവും രൂപവത്കരിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.