സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, January 12, 2011

ഐ.ജി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തി

ആലുവ: തൃക്കുന്നത്ത് സെമിനാരിയിലും സെന്റ് മേരീസ് പള്ളിയിലും ഐ.ജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തി. പള്ളിയില്‍ കബറടക്കിയിട്ടുള്ള പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ദിനങ്ങളോടനുബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുള്ള തൃക്കുന്നത്ത് പള്ളിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാനാണ് ഐ.ജി.യും സംഘവുമെത്തിയത്.
ജനവരി 25, 26 തീയതികളിലാണ് തൃക്കുന്നത്ത് സെമിനാരിയില്‍ ഓര്‍മപ്പെരുന്നാള്‍. സഭാതര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത് പതിവായി യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ ഇരുവിഭാഗങ്ങളേയും വിളിച്ചുവരുത്തി ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളും വെവ്വേറെ സമയങ്ങളില്‍ ആരാധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളെടുക്കാനാണ് ഐ.ജി ബി. സന്ധ്യ നേരിട്ടെത്തിയത്. എസ്.പി ടി. വിക്രം, ഡിവൈ.എസ്.പി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. നിഷാദ് ഇബ്രാഹിം എന്നിവര്‍ ഐ.ജി.യുടെ സംഘത്തിലുണ്ടായിരുന്നു.

ഐ.ജി.യുമായി അനൗപചാരിക ചര്‍ച്ച നടത്താന്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ പള്ളിയിലെത്തിയിരുന്നു. കളക്ടറുമായി നടന്ന ചര്‍ച്ചയില്‍ തൃക്കുന്നത്ത് പള്ളി തുറന്നു കൊടുക്കുന്നതിനെക്കുറിച്ച് ധാരണയിലെത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം കോടതി ഉത്തരവിനെ തുടര്‍ന്ന് പള്ളി ഇരുവിഭാഗത്തിനും പ്രത്യേകം സമയം നിശ്ചയിച്ച് തുറന്നുകൊടുത്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇതുസംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടില്ല.
ഇതേത്തുടര്‍ന്ന്, സമാധാന അന്തരീക്ഷത്തില്‍ പള്ളി തുറന്ന് ഇരുകൂട്ടര്‍ക്കും ആരാധന നടത്താന്‍ അനുവദിക്കണമെന്നഭ്യര്‍ഥിക്കാനാണ് യാക്കോബായ വിഭാഗം പ്രതിനിധികള്‍ പള്ളിയിലെത്തിയത്.
എന്നാല്‍, പള്ളിയിലും പള്ളി കോമ്പൗണ്ടിലും പ്രവേശിക്കാന്‍ അനുവാദമില്ലാത്ത യാക്കോബായ വിഭാഗം പോലീസിനൊപ്പം എത്തിയെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ഐ.ജി.യോട് പരാതി പറഞ്ഞു.
എ.ഡി.എം. കെ.എന്‍. രാജി, ആര്‍.ഡി.ഒ. കെ.പി. മോഹനദാസന്‍ പിള്ള, യാക്കോബായ സഭാ പ്രതിനിധികളായ തമ്പു ജോര്‍ജ് തുകലന്‍, അഡ്വ. ജെ.ബി. പോള്‍, എം.വി. ജോയ്, റെജി, ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതിനിധികളായ മാത്യു എടയനാല്‍, ജോണ്‍സ് എബ്രഹാം, ഫാ. യാക്കോബ് തുടങ്ങിയവര്‍ കളക്ടറുടെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.