സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, January 15, 2011

എളംകുളം സൂനോറോ കത്തീഡ്രല്‍ വി. മൂറോന്‍ കൂദാശയക്ക്‌ തുടക്കം

കൊച്ചി: എളംകുളം സെന്റ്‌.മേരീസ്‌ സൂനോറോ പാത്രിയര്‍ക്കല്‍ കത്തീഡ്രലിന്റെ വിശുദ്ധ. മൂറോന്‍ അഭിഷേക കൂദാശയ്‌ക്ക് തുടക്കമായി.
ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകിട്ട്‌് ആറിനു നടന്ന സന്ധ്യാപ്രാര്‍ഥനയോടെയായിരുന്നു കൂദാശ കര്‍മത്തിന്റെ ആദ്യ ഭാഗത്തിന്‌ തുടക്കമായത്‌. ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, മുന്‍ മെത്രോപ്പാലീത്ത കുര്യാക്കോസ്‌ മോര്‍ യൂലിയോസ്‌, എപ്പിസ്‌ക്കോപ്പല്‍ സൂനഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ക്ലിമീസ്‌,കുര്യാക്കോസ്‌ മോര്‍ ദിവന്നാസിയോസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, തോമസ്‌ മോര്‍ തിമോത്തിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, യാക്കോബ്‌ മോര്‍ അന്തോനിയോസ്‌ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനം കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്‌തു. വിശ്വാസം ഇല്ലാത്ത സമൂഹത്തില്‍ തിന്മ വളര്‍ന്ന്‌ അരാജകത്വത്തിന്‌ വഴിതെളിക്കുമെന്നു മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിന്‌ നല്‍കുന്ന അമൂല്യമായ സ്വത്താണ്‌ മതവിശ്വാസം. ശരിയും തെറ്റും തിരിച്ചറിയുന്നത്‌ വിശ്വാസത്തിലൂടെയാണ്‌. പ്രാര്‍ത്ഥിക്കാനുള്ള അവസരം മാത്രമല്ല ദേവാലയം സമൂഹത്തിന്‌ നല്‍കുന്നത്‌. സാമൂഹ്യജീവിയായി മനുഷ്യനെ നിലനിര്‍ത്താന്‍ വിശ്വാസം ഉറപ്പിക്കുന്ന ഘടകം കൂടിയാണ്‌ ദേവാലയം. വിശുദ്ധ കുര്‍ബാനചൊല്ലല്‍ എന്ന കടമ മാത്രമല്ല ദേവാലയങ്ങള്‍ ചെയ്‌തത.്‌ വിദ്യാഭ്യാസ,ആതുര സേവന മേഖലകളില്‍ ഇന്ത്യയിലെ സംസ്‌ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തിയത്‌ വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്‌മയുടെ ഫലം കൂടിയാണ്‌. ഈ രണ്ടു രംഗങ്ങളിലും സര്‍ക്കാറിന്റെ സംഭാവന എന്നു പറയുന്നത്‌ നാമമാത്രമാണ്‌. ഇതിന്റെ നാലിരട്ടി സംഭാവനയാണ്‌ വിശ്വാസ സമൂഹം നല്‍കിയിരിക്കുന്നതെന്ന്‌് ആര്‍ക്കും വിസ്‌മരിക്കാനാവില്ല. ഇത്‌ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്‌. സമൂഹത്തില്‍ സത്‌കര്‍മ്മങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാക്കാതെ അതിനെ പ്രോല്‍സാഹിപ്പിക്കുയെന്നതാണ്‌ ഏവരുടെയും ധര്‍മമെന്നും വയലാര്‍ രവി പറഞ്ഞു.

ശ്രേഷ്‌ഠ ബാവ അധ്യക്ഷത വഹിച്ചു. തോമസ്‌ മാര്‍ തിമോത്തിയോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ മന്ത്രി ടി.യു കുരുവിള, എംഎല്‍എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, കെ.ബാബു, എം.എം മോനായി, സാജു പോള്‍, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ബെന്നി ബെഹനാന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇടവക മെത്രപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ സ്വാഗതവും റവ. ബന്യാമിന്‍ മുളേരിക്കല്‍ റമ്പാന്‍ നന്ദയും പറഞ്ഞു. അഭിഷേക കൂദാശയുടെ അവസാന ഭാഗം ഇന്നു നടക്കും. രാവിലെ 6.15 ന്‌ നടക്കുന്ന പ്രാര്‍ഥനയോടെയാണ്‌ കൂദാശയുടെ അവസാന ഭാഗത്തിന്‌ തുടക്കമാകുന്നത്‌. തുടര്‍ന്ന്‌ വിശുദ്ധ തിരുശേഷിപ്പ്‌ സ്‌ഥാപനവും ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാനയും നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.