സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 31, 2011

പ്രകൃതിയുടെ നിലനില്‍പ്പിന്‌ മനുഷ്യനിലെ മാതൃഭാവത്തെ പരിപോഷിപ്പിക്കണം: മാര്‍ കൂറിലോസ്‌

ചങ്ങനാശേരി: പ്രകൃതിയുടെ ജീവന്റെ നിലനില്‍പ്പിന്‌ മനുഷ്യനിലെ 'മാതൃ' ഭാവത്തെ പരിപോഷിപ്പിക്കണമെന്ന്‌ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌.
സാമൂഹിക, രാഷ്‌ട്രീയ കലാരംഗത്ത്‌ നാലു പതിറ്റാണ്ടിലേറെ നിസ്വാര്‍ഥ സേവനം അനുഷ്‌ഠിച്ചുവരുന്ന അന്ത്രയോസ്‌ മാറാട്ടുകളത്തിന്റെ 60-ാം ജന്മദിന ചടങ്ങിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ നടത്തിയ സുഹൃത്‌ സംഗമത്തില്‍ 'ജീവന്റെ കാവലാളാവുക' എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ചാസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യമേഖലയിലെ ബദല്‍ അന്വേഷണത്തിന്റെ ഭാഗമായ അക്യുപ്രഷര്‍ ശുശ്രൂഷാരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ അന്ത്രയോസ്‌ മാറാട്ടുകളത്തെ പ്രേരിപ്പിച്ചത്‌ അദ്ദേഹത്തിലുള്ള അമ്മഭാവമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജന പ്രേഷിതരംഗത്ത്‌ അന്ത്രയോസ്‌ മാറാട്ടുകളം വലിയ സംഭാവന നല്‍കിയതായി ചങ്ങനാശേരി അതിരൂപതാ പി.ആര്‍.ഒ. റവ. ഡോ. മാണി പുതിയിടം അഭിപ്രായപ്പെട്ടു.
ഡോ. സ്‌കറിയ സഖറിയ, പ്രഫ. ടി.എം. യേശുദാസന്‍, സെന്റ്‌ അലോഷ്യസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. പി.സി. അനിയന്‍കുഞ്ഞ്‌, ഫാ. തോമസ്‌ തൈക്കാട്ടുശേരി, ജിജി ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു. സണ്ണി തോമസ്‌ അധ്യക്ഷത വഹിച്ചു.

മലേക്കുരിശ് തീര്‍ഥയാത്ര

 മലേക്കുരിശ് തീര്‍ഥയാത്ര കൂത്താട്ടുകുളത്തുനിന്ന് തുടങ്ങും
കൂത്താട്ടുകുളം: മലേക്കുരിശിലേക്കുള്ള കാല്‍നട തീര്‍ഥയാത്ര കൂത്താട്ടുകുളത്തുനിന്ന് ബുധനാഴ്ച രാവിലെ ആരംഭിക്കും. മംഗലത്തുതാഴത്ത് തോട്ടുപുറം മോര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍നിന്ന് വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തും. കിഴകൊമ്പ് സെന്റ് മേരീസ് ചാപ്പലില്‍നിന്നും വിശ്വാസികളുടെ സംഘം വടകരയിലെത്തും. കുഴിക്കാട്ടുകുന്ന് ചാപ്പലിലെ സംഘം ഒലിയപ്പുറം വാണിഭശ്ശേരി കുരിശുകവലയിലെത്തും. വാളിയപ്പാടം നെടുങ്കോട് ചാപ്പലില്‍ സ്വീകരണം നല്‍കും. ഇടയാറില്‍നിന്നും തീര്‍ഥയാത്രാസംഘം വാളിയപ്പാടത്തെത്തും. കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് യാക്കോബായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെപാരിഷ്ഹാളില്‍ സ്വീകരണം നല്‍കും. മണ്ണത്തൂര്‍, നെല്ലിക്കുന്ന് പള്ളികളില്‍നിന്നുള്ള സംഘം മണ്ണത്തൂരിലെത്തി മറ്റു സംഘങ്ങളുമായി ചേര്‍ന്ന് വെട്ടിമൂട് വഴി പിറമാടത്തെത്തും.
 പിറവം മേഖല തീര്‍ഥയാത്ര
പിറവം മേഖലയില്‍ നിന്നുള്ള മലെക്കുരിശു തീര്‍ഥയാത്ര ഇന്ന് 1 .30 നു ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ ന്റെ നേതൃത്വത്തില്‍ പിറവം വലിയ പള്ളിയില്‍  നിന്നും ആരംഭിക്കും.മാമാലശ്ശേരി മാര്‍  മിഖായേല്‍  യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേര്‍ന്നു സ്വീകരണവും പ്രാര്‍ഥനയ്ക്കും ശേഷം രാമമംഗ ലത്തെത്തി കൂത്താട്ടുകുളം മേഖല യാത്രയ്ക്കൊപ്പം ചേരുന്നു. തുടര്‍ന്ന് പൂതൃക്ക  പള്ളിയില്‍ എത്തിച്ചേര്‍ന്നു പ്രാര്‍ഥനയ്ക്കും വിശ്രമത്തിനും  ശേഷം യാത്ര തുടരുന്നു.വൈകിട്ട്   6 നു തീര്‍ഥയാത്ര മാലെക്കുരിശില്‍ എത്തിച്ചേരും.ദയറ കവാടത്തില്‍ ശ്രേഷ്ഠ കാതോലിക്കാ  ബാവയും  സഭയിലെ അഭി പിതാക്കന്മാരും ചേര്‍ന്ന് തീര്‍ഥയാത്രയെ സ്വീകരിക്കും. 

മണര്‍കാട് പള്ളി പെരുന്നാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അലങ്കാര ദീപങ്ങള്‍ മിഴി തുറന്നപ്പോള്‍
മണര്‍കാട്: വിശുദ്ധ കന്യകാ മറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന് മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് നോമ്പാചരണം. പ്രധാന പെരുന്നാള്‍ ഏഴ്, എട്ട് തിയ്യതികളില്‍ നടക്കും. പെരുന്നാളിന് തുടക്കം കുറിച്ച് വ്യാഴാഴ്ച കൊടിമരം ഉയര്‍ത്തും. നിലംതൊടാതെ വെട്ടിയെടുക്കുന്ന കൊടിമരം ചെത്തിമിനുക്കി കൊടികെട്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഉയര്‍ത്തുന്നത്. ദീപാലങ്കാലങ്ങള്‍ ഒന്നാം തിയ്യതി മുതല്‍ പ്രകാശിച്ച് തുടങ്ങും. പാച്ചോര്‍ നേര്‍ച്ചയുടെ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് യാക്കോബായ സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും കാര്‍മ്മികത്വം വഹിക്കും. സപ്തംബര്‍ നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കും.

Tuesday, August 30, 2011

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാള്‍

ഷിക്കാഗോ: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ഈ മാസം 31 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.
ഓഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ 1,2 ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും 6.30-ന്‌ വിശുദ്ധ കുര്‍ബാനയും, മധ്യസ്‌ഥപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.ഫാ. തോമസ്‌ മേപ്പുറത്ത്‌ പ്രധാന കാര്‍മികത്വം വഹിക്കുന്നതാണ്‌.
സെപ്‌റ്റംബര്‍ 3-ന്‌ വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വികാരി ഫാ. ദിലീഷ്‌ ഏലിയാസ്‌ വചന ശുശ്രൂഷ നടത്തും. സെപ്‌റ്റംബര്‍ 4-ന്‌ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 9.30-ന്‌ വിശുദ്ധ കുര്‍ബാനയും, മധ്യസ്‌ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. സെപ്‌റ്റംബര്‍ 5,6,7 ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, 6.30-ന്‌ വിശുദ്ധ കുര്‍ബാനയും മധ്യസ്‌ഥ പ്രാര്‍ത്ഥനയും വികാരി ഫാ. ദിലീഷ്‌ ഏലിയാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതാണ്‌.
സെപ്‌റ്റംബര്‍ 7-ന്‌ ബുധനാഴ്‌ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ സുവിശേഷ പ്രസംഗം, നേര്‍ച്ച വിളമ്പ്‌, ആശീര്‍വാദം എന്നിവയോടുകൂടി ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ദിലീഷ്‌ ഏലിയാസ്‌ (വികാരി) 847 768 0466, മാമ്മന്‍ കുരുവിള (വൈസ്‌ പ്രസിഡന്റ്‌) 630 718 1077, കുര്യന്‍ പി. ജോര്‍ജ്‌ (ട്രഷറര്‍) 847 933 1241, മനോജ്‌ ഏലിയാസ്‌ (സെക്രട്ടറി) 847 337 5932. ഷെവലിയാര്‍ ജയ്‌മോന്‍ അറിയിച്ചതാണിത്‌.

മലേക്കുരിശില്‍ ശ്രാദ്ധപെരുന്നാളിന് ഒരുക്കങ്ങളായി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഖില മലങ്കര അടിസ്ഥാനത്തില്‍ വിവിധ പള്ളികളില്‍നിന്നും എത്തിച്ചേരുന്ന തീര്‍ഥാടകരെയും ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍നിന്നുമെത്തുന്ന ദീപശിഖാപ്രയാണത്തിനും ബുധനാഴ്ച വൈകിട്ട് അഞ്ചിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും. 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ സംബന്ധിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുദാനവും ധനസഹായ വിതരണവും പിന്നീട് അഖണ്ഡ പ്രാര്‍ഥനയും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ 7.30ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും 9ന് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തിലും വി. കുര്‍ബാന നടക്കും. കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം 25,000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിയോടെ മുളന്തുരുത്തി മാര്‍ തോമസ് പള്ളിയിലേക്ക് തീര്‍ഥയാത്ര പുറപ്പെടും.
പത്രസമ്മേളനത്തില്‍ ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, വര്‍ഗീസ് ക്‌നാലത്ത്, വി.എം. ജോയിക്കുട്ടി, കെ.വി. ഏലിയാസ്, മോന്‍സി വാവച്ചന്‍ എന്നിവര്‍ സംബന്ധിച്ചു.

മണര്‍കാട്‌ പള്ളിയിലെ വിശുദ്ധ നോമ്പാചരണത്തിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കം

കോട്ടയം: ചരിത്രപ്രസിദ്ധമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പു പെരുന്നാളിനു സെപ്‌റ്റംബര്‍ ഒന്നിനു തുടക്കമാവും. ദൈവമാതാവിന്റെ മധ്യസ്‌ഥത യാചിച്ച്‌ പള്ളിയിലെത്തുന്ന ആയിരക്കണക്കിന്‌ ഭക്‌തര്‍ക്കു ഭജനയിരിക്കുവാനുള്ള സൗകര്യങ്ങളടക്കം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
സെപ്‌റ്റംബര്‍ ഒന്നിനു വൈകിട്ട്‌ നാലിനു നടക്കുന്ന കൊടിമരം ഉയര്‍ത്തല്‍ ചടങ്ങോടെയാണ്‌ പെരുനാളിനു തുടക്കമാകുന്നത്‌. ഉച്ചകഴിഞ്ഞ്‌ രണ്ടിനു ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആധ്യാത്മിക സംഘടനകളെ ഏകോപിച്ചുള്ള വാര്‍ഷിക പൊതുസമ്മേളനം നടക്കും.
ഇടവക മെത്രാപ്പൊലീത്ത ഡോ.തോമസ്‌ മോര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. കോര്‍ എപ്പിസ്‌ക്കോപ്പാ സ്‌ഥാനം ലഭിച്ച ആന്‍ഡ്രൂസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ ചിരവത്തറയെ സമ്മേളനത്തില്‍ ആദരിക്കും. ആറിന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കുരിശുപള്ളികളിലേക്കുള്ള റാസ നടക്കും. ഏഴാം തീയതിയാണു പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ്‌.
ഉച്ചനമസ്‌കാര സമയത്താണു നടതുറക്കുന്നത്‌. രാത്രി പത്തിന്‌ പ്രദക്ഷിണവും, കരിമരുന്ന്‌ പ്രയോഗവും നടക്കും. പെരുന്നാള്‍ ദിവസമായ എട്ടിന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനു നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും, നേര്‍ച്ച വിളമ്പോടും കൂടി ചടങ്ങുകള്‍ സമാപിക്കും.
വികാരി ഇ.ടി.കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌ക്കോപ്പ ഇട്ട്യാടത്ത്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ്‌ കോര്‍ എപ്പിസ്‌ക്കോപ്പാ ചിരവത്തറ, ട്രസ്‌റ്റിമാരായ ജോര്‍ജ്‌മാത്യൂ വട്ടമല, ജേക്കബ്‌.ടി. മോസസ്സ്‌ തെങ്ങുംതുരുത്തേല്‍, പ്രിന്‍സ്‌ ഏലിയാസ്‌ പഴയിടത്തുവയലില്‍, സെക്രട്ടറി റെജി. ടി. ഏബ്രഹാം തണ്ടശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മണര്‍കാട്‌പള്ളി പെരുന്നാള്‍: ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു
മണര്‍കാട് സെന്റ് മേരീസ് ദേവാലയത്തിലെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് മണര്‍കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ സപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെ വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു. വില ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങള്‍ക്കും തട്ടുകടള്‍ക്കും ബാധകമായിരിക്കും. വ്യാപാരികള്‍ വിലവിവരപ്പട്ടിക സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഈടാക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിലവിവരപ്പട്ടിക ചുവടെ.
ചായ, പൊടിക്കാപ്പി- അഞ്ചു രൂപ, ബ്രൂ കാപ്പി- എട്ടു രൂപ, ഊണ് (വെജിറ്റേറിയന്‍)- 30 രൂപ, പാലപ്പം- അഞ്ചു രൂപ, ഇഡലി, ദോശ- നാലു രൂപ, പൊറോട്ട- അഞ്ചു രൂപ, മസാലദോശ- 20 രൂപ, ചപ്പാത്തി, പരിപ്പുവട, ഉഴുന്നുവട, സുഖിയന്‍- അഞ്ചു രൂപ, വെജിറ്റബിള്‍ കറി- 10 രൂപ, നെയ് റോസ്റ്റ്- 15 രൂപ, കടലക്കറി- 10 രൂപ, മീന്‍കറി- 30 രൂപ, ചിക്കന്‍ ഫ്രൈ (സിംഗിള്‍)- 35 രൂപ, ബീഫ് ഫ്രൈ (ഒരു പ്ലേറ്റ്)- 40 രൂപ, മുട്ടക്കറി- 10 രൂപ, ഓംലേറ്റ് (കോഴി)- 15 രൂപ, ഓംലേറ്റ് (താറാവ്)- 18 രൂപ, മടക്കുസാന്‍, കേക്ക്, ലഡു, അരിവട- 10 രൂപ, ഏത്തക്ക അപ്പം- ഏഴ് രൂപ.
ഊണ് 25 രൂപ നിരക്കില്‍ പള്ളി കാന്റീനില്‍ ലഭിക്കും.

Monday, August 29, 2011

സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പ് പെരുന്നാള്‍

മേരിമൗണ്ട് : സിംഗപ്പൂരില് ദൈവമാതാവിന്റെ നാമത്തില് സ്ഥാപിതമായിട്ടുള്ള സെന്റ് .മേരീസ് യാക്കോബായ സുറിയാനി പള്ളിയില് എട്ടു നോമ്പ് പെരുന്നാള് 28 മുതല് സെപ്റ്റംബര് 4 വരെ ആചരിക്കും. 28 ന് രാവിലെ നടക്കുന്ന വി.കുര്‍ബാനയ്ക്ക് ക്നാനായ സഭയിലെ കല്ലിശേരില് ,മലബാര് മേഖലയുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്കും .തുടര്ന്ന് വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്ത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും . 29 മുതല്‍ സെപ്റ്റംബര് 3 വരെ വൈകിട്ട് സാധ്യാപ്രാര്ത്ഥനയും .കുര്‍ബാനയും മേരി മൗണ്ട് പള്ളിയില് നടത്തും. ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു 2.30-നു ജീസസ് യൂത്ത് സിംഗപ്പൂര് നടത്തുന്ന പ്രത്യേക യൂത്ത് പ്രോഗ്രാം പള്ളിയകത്തു നടത്തപ്പെടുന്നു ചൊവ്വാഴ്ചയും ശനിയാഴ്ചയും കുര്ബനശേഷം നടക്കുന്ന ധ്യാന ശുശ്രുഷയ്ക്ക് സെന്റ് .സടീഫെന് പള്ളിയിലെ ഫാ .മിഘായേല് ബെഞ്ചമിന്,ഇമ്മാനുവേല് സി .എസ് .ഐ പള്ളിയിലെ ഫാ .വര്ഗീസ് എനടിക്കല് എന്നിവര് യഥാക്രമം നേതൃത്വം നല്കും .വ്യാഴാഴ്ച ആബൂന് മോര് ബസേലിയോസ് പൗലോസ് ദിതീയന് ബാവയുടെ പ്രത്യേക ഓര്മ്മപ്പെരുന്നാള് ആചരിക്കും
പെരുന്നാള് ദിവസമായ നാലാം തീയതി സിറ്റി ഹാള് അര്മേനിയന് പള്ളിയില് വൈകുന്നേരം വി .കുര്ബാനയും ,ശേഷം പ്രതീക്ഷണവും ഉണ്ടായിരിക്കും .തുടര്ന്ന് സിംഗപ്പൂരിലെ മാര്‍ത്തോമ പളളി ,കാത്തോലിക് ചര്‍ച്ച് ,സി .എസ് .ഐ ചര്‍ച്ച് വികാരിമാരുടെ സാന്നിധ്യത്തില് പൊതുസമ്മേളനം നടത്തും വികാരി ഫാ .സജി നടുമുറിയില്‍ നേതൃത്വം നല്‍കും.
കൂടുതല് വിവരങ്ങള്ക്ക് ഫോണ്:65-81891415

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും

കുണ്ടറ: കുണ്ടറ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും കൊടിയേറി. ക്‌നാനായ ഭദ്രാസനം റാന്നി മേഖല മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനി, ഇടവക വികാരി ഫാ. ജോര്‍ജ്ജ് പെരുമ്പട്ടേത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.
സപ്തംബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ സുനോറോ വിശ്വാസികളുടെ ദര്‍ശനത്തിനും വണക്കത്തിനുമായി പേടകത്തില്‍നിന്ന് പുറത്തെടുക്കും. സെപ്റ്റംബര്‍ 10 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. ബി. ഗണേശ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐഷ പോറ്റി എം. എല്‍. എ പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. 6ന് മൈലാപ്പൂര് ഡല്‍ഹി ഭദ്രാസനാധിപന്‍ ഐസക് മോര്‍ എസ്താത്തിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 7ന് ഫാ. പി. ടി. തോമസിന്റെ സുവിശേഷ പ്രസംഗം. 7ന് ഇടുക്കി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലീമീസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ കുര്‍ബ്ബാന. വൈകിട്ട് 6ന് നടക്കുന്ന ഭക്തിനിര്‍ഭരമായ റാസയോടെ എട്ടുനോമ്പ് പെരുന്നാളും കണ്‍വെന്‍ഷനും സമാപനമാകും.

ചിങ്ങം 20 പെരുന്നാളിന് കൊടികയറി

മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രല്‍ യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ ഓര്‍മ്മ ചിങ്ങം 20 പെരുന്നാളിന് കൊടികയറി. വികാരി ഫാ. ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ കൊടികയറ്റി. ഒന്നിന് ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മ്മ. 7.45ന് മൂന്നിന്‍മേല്‍ കുര്‍ബാന, ധൂപപ്രാര്‍ഥന, വെള്ളിക്കുരിശും നടയില്‍പെട്ടിയും കബറിങ്കല്‍ സമര്‍പിക്കും. വൈകീട്ട് 6ന് പ്രദക്ഷിണം. 6.30ന് യൂയാക്കീം മോര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് വടക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ഥയാത്രയും ഭദ്രാസനത്തിന്റെ നാല് മേഖലകളില്‍ നിന്നുള്ള തീര്‍ഥയാത്രയും ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണത്തെ സ്വീകരിക്കും.
2ന് 8.45ന് മൂന്നിന്‍മേല്‍ കുര്‍ബാന ഐസക്ക് മാര്‍ ഒസ്താത്തിയോസിന്റെ നേതൃത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥന. തുടര്‍ന്ന് എസ്എസ്എല്‍സിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് മാര്‍ കൂറിലോസ് ബാവ അവാര്‍ഡ് നല്‍കും.

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് കൊടി ഉയര്‍ത്തി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ദ്വിതീയന്‍ ബാവായുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി. ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയാണ് കൊടി ഉയര്‍ത്തിയത്. ചടങ്ങില്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, വികാരി പ്രൊഫ. കെ.പി. ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫിന്നഹാസ് റമ്പാന്‍, ഫാ. ജോമി, ഫാ. ബിനു യോഹന്നാന്‍, മോന്‍സി വാവച്ചന്‍, അഡ്വ. വര്‍ഗീസ് ക്‌നാലത്ത്, പോള്‍ വി. തോമസ്, വി.എം. ജോയി, പോള്‍ തൊഴുപ്പാടന്‍, മത്തായി ജോണ്‍, ജോര്‍ജ് എബ്രഹാം എന്നിവര്‍ സംബന്ധിച്ചു. ബുധനാഴ്ച രാവിലെ 8 ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന, വൈകീട്ട് 5 ന് ചെറായി സെന്റ് മേരീസ് പള്ളിയില്‍ നിന്നെത്തുന്ന ദീപശിഖാ പ്രയാണത്തിനും വിവിധ മേഖലകളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ വി. കുര്‍ബാനയും 25,000 പേര്‍ക്കുള്ള നേര്‍ച്ച സദ്യയും ഉണ്ടാകും.

കുറിഞ്ഞി പള്ളിയില്‍ ഇരുവിഭാഗവും ഒരു ത്രോണോസില്‍മാത്രമേ കുര്‍ബാനയര്‍പ്പിക്കാവൂ

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഇരു വിഭാഗവും അവരവരുടെ വീതത്തില്‍ ഒരു ത്രോണോസില്‍ മാത്രമേ കുര്‍ബാനയര്‍പ്പിക്കാവൂയെന്ന് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനമാകാത്തതുമൂലവും മറ്റ് കോടതിവിധികളും ഇരു വിഭാഗം പ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞുമാണ് ആര്‍ഡിഒ ആര്‍.മണിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനമെടുത്തത്.

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി 31ന്

പെരുമ്പാവൂര്‍: മലങ്കര യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ഗാര്‍ഡിയന്‍, എയ്ഞ്ചല്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ 31ന് നടക്കും. വെങ്ങോല ബത്‌സദ സ്‌കൂളില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും.
സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും മാനേജിങ് കമ്മിറ്റിയും ഇതിന്റെഭാഗമായി നടക്കും. ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ ആശംസകള്‍ അര്‍പ്പിക്കും.
1941ല്‍ അങ്കമാലി പീച്ചാനിക്കാട് ആലുക്കല്‍ ചാക്കോ, മറിയം ദമ്പതിമാരുടെ 9 മക്കളില്‍ 8-ാമനായി ജനിച്ച എബ്രഹാം മാര്‍ സേവേറിയോസ് 1960ല്‍ ശെമ്മാശനായി. 1962ല്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ വയലിപ്പറമ്പില്‍ തിരുമേനിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പീച്ചാനിക്കാട് പള്ളി, തൃക്കുന്നത്ത് സെമിനാരി ചാപ്പല്‍ എന്നിവിടങ്ങളില്‍ വികാരിയായി. 1971ല്‍ ഉപരിപഠത്തിനായി റഷ്യയിലേക്ക് പോയി. സ്വീഡനിലും ഇംഗ്ലണ്ടിലും വൈദിക ശുശ്രൂഷകനായി. ലണ്ടന്‍ ഫിറ്റ്‌സ്‌റോയ് സ്‌ക്വയറില്‍ വൈഎംസിഎ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ചാപ്ലയനായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിക്കാഗോയിലെ പസഫിക് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് പാസ്റ്ററല്‍ സ്റ്റ്യുവാര്‍ഡ് ഷിപ്പില്‍ ഡോക്ടറേറ്റ് നേടി.
1982ല്‍ അങ്കമാലി ഭദ്രാസന സഹായമെത്രാപ്പോലീത്തയായി. കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ നിന്ന് മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തയായി. 1985ല്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിച്ചു. യല്‍ദോ മാര്‍ ബസേലിയോസ് അനാഥശാല, വെങ്ങോലയിലെ ബത്‌സദ വൃദ്ധമന്ദിരം, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, യല്‍ദോ മോര്‍ ബസേലിയോസ് ചാപ്പല്‍, പ്രെയര്‍ ടവര്‍, പ്രെയര്‍ ഷെല്‍ട്ടര്‍, കിളികുളത്തെ മോര്‍ ഔഗേന്‍ ചാപ്പല്‍, ബത്‌സദ ജൂനിയര്‍ സ്‌കൂള്‍, ബത്‌സദ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

Sunday, August 28, 2011

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍

   കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ്  പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച്  അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു.ഫാ വര്‍ഗീസ് ഇടുമാലില്‍ അദ്ധ്യക്ഷത വഹിച്ച  യോഗത്തില്‍  ഭദ്രാസന വൈസ് പ്രസിഡണ്ട്‌ റവ.ഫാ.എല്‍ദോസ് കക്കാട് സ്വാഗതം ആശംസിച്ചു. യൂണിറ്റു സെക്രട്ടറിമാരും  അല്‍മായ വൈസ് പ്രസിഡണ്ട്‌മാര്‍ക്കുമായി നേതൃത്വ പരിശീലന സെമിനാറില്‍ ഫാ.ജിബു ചെറിയാന്‍ കൌണ്സിലിംഗ് നടത്തി.അഖില മലങ്കര വൈസ് പ്രസിഡണ്ട്‌ ഫാ ജോയ് ആനക്കുഴി,  അഖില  മലങ്കര സെക്രട്ടറി ബിജു തമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍ വി സാജു നന്ദി പറഞ്ഞു.

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് ഇന്ന് കൊടിയേറ്റും

കോലഞ്ചേരി:മലേക്കുരിശ് ദയറായില്‍ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന്റെ മുന്നോടിയായി ഇന്ന് രാവിലെ 9 ന് കൊടിയേറ്റും. 31 ന് വൈകിട്ട് മലങ്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘത്തിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികനാകും. ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത സഹകാര്‍മ്മികനാകും. സപ്തംബര്‍ 1 ന് രാവിലെ വി. കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചസദ്യയും നടക്കും.

നോമ്പ് ആത്മശുദ്ധീകരണം- ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ്

കോട്ടയം: നോമ്പ് ആത്മശുദ്ധീകരണമാണ് അത് ദൈവീകചിന്തയിലേക്ക് മനുഷ്യരെ കൂടുതല്‍ അടുപ്പിക്കും. നന്മപ്രദാനം ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്യും. നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.
പി.ഡി.പി. ജില്ലാ കമ്മിറ്റി നടത്തിയ ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് അധ്യക്ഷനായിരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ നേടുന്ന സഹോദര്യസ്‌നേഹം ലോകജനതയ്ക്ക് ഗുണകരമാണെന്ന് ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു.
വ്രതം കൊണ്ട് നേടിയെടുക്കുന്ന ആത്മസംശുദ്ധി ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമോദാഹരണമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ, വി.എന്‍. വാസവന്‍, ഡോ. ബി. ഇക്ബാല്‍, കെ.പി.സി.സി. സെക്രട്ടറി ലതിക സുഭാഷ്, അഡ്വ. വി.ബി. ബിനു, ഉഴവൂര്‍ വിജയന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ്, ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.എസ്. ജോസഫ്, താജ് പള്ളി ഇമാം താജുദ്ദീന്‍ മൗലവി, പി.ഡി.പി. നേതാക്കളായ അഡ്വ. മുട്ടം നാസര്‍, സുബൈര്‍ സബാഹി, നിഷാദ് നടക്കല്‍, കെ.ജെ. ദേവസ്യ സക്കറിയ താവളത്തില്‍, വി.എ. മുഹ്മമദ് ബഷീര്‍ മുഹമ്മദാലി, കാഞ്ഞിരപ്പള്ളി, അസ്‌കര്‍ വൈക്കം അന്‍സര്‍ ഷാ, അനുപ് വരാപ്പള്ളി, കെ.കെ. റിയാസ്, അബ്ദുല്‍ സലിം, ഷാഹുല്‍ ഹമീദ് അറുപുഴ എന്നിവര്‍ സംസാരിച്ചു.

Friday, August 26, 2011

പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

അങ്കമാലി: പൂതംകുറ്റി സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുന്നാളും സെന്റ്‌ മേരീസ്‌ കണ്‍വന്‍ഷനും 31ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ 8ന്‌ സമാപിക്കും. 31ന്‌ വൈകീട്ട്‌ 4ന്‌ ഫാ. എമില്‍ ഏല്യാസ്‌ കൊടിയേറ്റ്‌ നിര്‍വഹിക്കും. 5.45ന്‌ സന്ധ്യാപ്രാര്‍ഥനെയേ തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ ബിഷപ്‌ മോര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഫാ. എമില്‍ ഏല്യാസ്‌ അദ്ധ്യക്ഷത വഹിക്കും. ഫാ. ജേക്കബ്‌ മഞ്ഞളി മുഖ്യപ്രഭാഷണം നടത്തും. 
    സെപ്‌റ്റംബര്‍ 1ന്‌ രാവിലെ 8.15ന്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടക്കും. 10.15ന്‌ നടക്കുന്ന വനിതാ സമാജം മേഖല സമ്മേളനവും കലോത്സവും എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ്‌ ഉദ്‌ഘാടനം ചെയ്യും. കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അദ്ധ്യക്ഷതാ വഹിക്കും. ഫാ. സാബു പാറയ്‌ക്കല്‍ സമ്മാനദാനം നിര്‍വഹിക്കും. വൈകീട്ട്‌ 6.30ന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. പി. ടി. തോമസ്‌ എരുമേലി മുഖ്യപ്രഭാഷണം നടത്തും.
    3ന്‌ രാവിലെ 8.30ന്‌ ഐസക്‌ മോര്‍ ഓസ്‌താത്തിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. 10.30ന്‌ വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന വ്യക്‌തിത്വ വികസന ക്യാമ്പ്‌ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ പി. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. ഐസക്‌ മോര്‍ ഓസ്‌താത്തിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഷാന്റി ചിറപ്പണത്ത്‌, പി.വി. യാക്കോബ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാര്‍ ബിജു കെ. തമ്പി നയിക്കു. വൈകീട്ട്‌ 6.30ന്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ബിനോ ഫിലിപ്പ്‌ ചിങ്ങവനം മുഖ്യപ്രഭാഷണം നടത്തും. 4ന്‌ രാവിലെ 10.15ന്‌ നടക്കുന്ന യുവജനസെമിനാര്‍ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തംഗം ഏല്യാക്കുട്ടി ആന്റണി ഉദ്‌ഘാടനം ചെയ്യും. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.എസ്‌. മൈക്കിള്‍, ജോസ്‌ പി. വര്‍ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. വര്‍ഗീസ്‌ പോള്‍ സെമിനാര്‍ നയിക്കും. 5, 6 തീയതികളില്‍ വര്‍ഗീസ്‌ പുളിയന്‍ കോറെപ്പിസ്‌കോപ്പാ, ഗബ്രിയേല്‍ റമ്പാന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട്‌ 6ന്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. 7ന്‌ രാവിലെ 8.15ന്‌ ഗബ്രിയേല്‍ റമ്പാന്റെ നേതൃത്വത്തില്‍ ദിവ്യബലി, 10.30ന്‌ ധ്യാനപ്രസംഗം, വൈകീട്ട്‌ 5ന്‌ പാച്ചോര്‍ തുലാഭാരം, 6.15ന്‌ ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കത്തോലിക്കാബാവയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ., എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി എന്നിവര്‍ വിതരണം ചെയ്യും. വിശുദ്ധ സുനറോ പുറത്തിറക്കല്‍, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും നടക്കും.
      പ്രധാന തിരുനാള്‍ ദിനമായ 8ന്‌ രാവിലെ 9ന്‌ ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, 10ന്‌ മദ്ധ്യസ്‌ഥപ്രാര്‍ഥന, 11ന്‌ വിശുദ്ധ സുനറോ ദര്‍ശനം, 11.30ന്‌ പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, ആശീര്‍വാദം, ലേലം എന്നിവ നടക്കും. തിരുനാളിന്റെയും കണ്‍വന്‍ഷന്റെയും വിജയത്തിനായി ഫാ. എമില്‍ ഏല്യാസ്‌, ഫാ. കെ.ടി. യാക്കോബ്‌, ഫാ. എല്‍ദോസ്‌ പാലയില്‍, പി.ടി. പൗലോസ്‌, എം.എ. ടെന്‍സ്‌, പി.പി. എല്‍ദോ, ടി.എം. യാക്കോബ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ബാവാ അനുസ്മരണം നടത്തി

പിറവം: ബസേലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ നാമത്തിലുള്ള പിറവം ബിപിസി കോളേജില്‍ ശ്രേഷ്ഠ ബാവയുടെ ഓര്‍മദിനം ആചരിച്ചു. ഹോണവാര്‍ മിഷന്‍ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മന്ത്രി ടി.എം. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ടി.യു. കുരുവിള എംഎല്‍എ, ജോര്‍ജ് സി. ചാലപ്പുറം കോറെപ്പിസ്‌കോപ്പ, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു കെ.ജോണ്‍, പ്രൊഫ. ക്യാപ്റ്റന്‍ എ.പി. എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപക പ്രിന്‍സിപ്പല്‍ പ്രൊഫ. ബേബി എം.വര്‍ഗീസ് സ്മാരക പ്രഭാഷണം നടത്തി.
നേരത്തേ കോളേജ് ചാപ്പലില്‍ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കുര്‍ബാനയര്‍പ്പിച്ചു. ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റത്തിന്റെ നേതൃത്വത്തില്‍ ഗാനാഞ്ജലി, സര്‍വമത പ്രാര്‍ഥന എന്നിവ നടന്നു. പ്രിന്‍സിപ്പല്‍ ഡോ. സണ്ണി കുര്യാക്കോസ് സ്വാഗതവും ഫാ. മാത്യൂസ് ചാലപ്പുറം നന്ദിയും പറഞ്ഞു.

Thursday, August 25, 2011

മണര്‍കാട് പള്ളി പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ചരിത്ര പ്രസിദ്ധമായ എട്ടു നോംമ്പാചരണത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പെരുന്നാള്‍ ആചാരണത്തിനു ലക്ഷകണക്കിനു തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. എട്ടുനോമ്പിലെ ദീപാലങ്കാരങ്ങളുടെ പണികള്‍ പള്ളിയില്‍ പുരോഗമിക്കുന്നു .പെരുംമ്പാവൂരുള്ള സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ്. 
ജില്ലാ ഭരണകൂടത്തിന്റെയും, പോലീസ് കണ്ട്രോള്‍ റൂമുകളുടെയും  ഓഫിസുകളുടെ ഉദ്ഘാടനം 31 നു നടക്കും. റാസയ്ക്കുപയോഗിക്കുന്ന മുത്തുകുടകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. പള്ളിക്കുള്ളില്‍ പുതിയ ദീപാലങ്കാരങ്ങള്‍ സ്ഥാപിച്ചു.പ്രസിദ്ധമായ പാച്ചോര്‍ നേര്‍ച്ച നേര്‍ച്ച കഞ്ഞി എന്നിവ തയ്യാറാക്കുന്നതിനുള്ള വിറകുകള്‍ പള്ളിയുടെ വിവിധ ഭാഗങ്ങളിലായി  ശേഖരിച്ചു.

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍

കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നേതൃത്വ പരിശീലന സെമിനാര്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ്  പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ആഗസ്റ്റ്‌ 28 ഞായറാഴ്ച 1.30 നു നടക്കും.യൂണിറ്റു സെക്രട്ടറിമാരും  അല്‍മായ വൈസ് പ്രസിഡണ്ട്‌മാര്‍ക്കുമായി നടത്തുന്ന സെമിനാര്‍ ഇടവക മേത്രാപോലിത്ത അഭി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് ഉദ്ഘാടനം ചെയ്യും. ഭദ്രാസന വൈസ് പ്രസിഡണ്ട്‌ റവ.ഫാ.എല്‍ദോസ് കക്കാട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു സ്വാഗതം ആശംസിക്കും.ഫാ.ജിബു ചെറിയാന്‍ കൌണ്സിലിംഗ് നടത്തും.

H.H Ignatious Zakka 1st decorated M.L.A of Kerala Sri. Benny Behnan as commander.

ശ്രീ ബെന്നി ബഹനാന്‍ എം എല്‍ എ യ്ക്ക് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്  സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കമാണ്ടര്‍സ്ഥാനം നല്‍കുന്നു.
DAMASCUS: The Supreme Head of the Universal Syrian Orthodox Church His Holiness Igantiose Zakka I decorated Mr.Benny Behanan MLA of Kerala State as Commander on 22nd August 2011. On this auspicious occasion, H.E Mor Phelexinos Mattias Nayis (Patriarchal Assistant), Mathews Raban Karimpanackal (Patriarchal secretary for Indian Affairs), Raban Morris from Florida, Raban Joseph from Lebanon, Baar itho Kasheero Commander George Mathew (the lay trustee of the Jacobite Syrian Christian Church in India), Baar Itho Shareero Commander T.U Kuruvilla (Former minister of state of the Kerala) were present.

Wednesday, August 24, 2011

ബി.പി.സി.യില്‍ ബാവയുടെ ഓര്‍മ്മദിനം

പിറവം:കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ നാമത്തില്‍ സ്ഥാപിതമായ പിറവം ബി.പി.സി. കോളേജില്‍ ബാവയുടെ ഓര്‍മ്മദിനം 25 ന് ആചരിക്കും. രാവിലെ 8.45 ന് കോളേജ് ചാപ്പലില്‍ യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് 10 ന് കോളേജ് സെമിനാര്‍ ഹാളില്‍ സര്‍വ്വമതപ്രാര്‍ത്ഥനയുണ്ട്. 11 ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനാകും. മന്ത്രി ടി.എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ വി.പി.ജോയി സ്മാരക പ്രഭാഷണം നടത്തും. സ്മാരക വൃക്ഷ സമര്‍പ്പണം, അനുസ്മരണ പ്രഭാഷണം, നേര്‍ച്ചസദ്യ എന്നിവയുമുണ്ട്.

Monday, August 22, 2011

Annual Perunnal ( Feast of St. Mary) celebrated at Switzerland, St. Mary's JSOC.

Zurich: Annual Perunnal of St. Mary celebrated at Zurich, St. Mary's JSOC on 21st in Switzerland.On 21st, Rev. Fr. Prince Mannathoor (The Vicar) lead the Holy Mass followed by special intercession prayer to St. Mary. Perunnal message was given after the Holy Mass. Lots of faithful participated in the Holy Mass and the feast there after. Following the Holy Mass on 21st, a meeting was arranged in which prizes for Sunday school. The children of Class X and XII were felicitated with Academic Excellence Award by Vicar. Lunch was organized on 21st after the function. 
 

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ് .1 മുതല്‍ 8 വരെ

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.

ഷാര്‍ജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി സൂനോറ പള്ളിയില്‍ വി.ദൈവ മാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പാചരണവും

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.

തുരുത്തിപ്ലി സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ എട്ടുനോമ്പാചരണവും വി.ദൈവമാതാവിന്റെ ജനനപെരുന്നാളും.


പരിശുദ്ധ യൂയാക്കിം മോര്‍ കൂറിലോസ് ബാവായുടെ നൂറ്റിമുപ്പത്തേഴാം ഓര്‍മ്മ പെരുന്നാള്‍ മുളന്തുരുത്തി മാര്‍ത്തോമാന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ .

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
 കടപ്പാട് : വിശ്വാസസംരക്ഷകന്‍.

Sunday, August 21, 2011

അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി (പിറവം വലിയ പള്ളി ) യൂത്ത് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവര്‍ക്കുള്ള  അവാര്‍ഡുകള്‍  വിതരണം  ചെയ്തു. പിറവം വലിയ പള്ളി   ഇടവകയില്‍ നിന്നും,പള്ളിവക എം കെ എം ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും  ഹയര്‍ സെക്കന്ററി പരീക്ഷയിലും, എസ് എസ് എല്‍ സി പരീക്ഷയിലും എല്ലാവിഷയത്തിനും എ പ്ലസ്‌ ലഭിച്ച കുട്ടികള്‍ക്ക് പള്ളിയില്‍ വി. കുര്‍ബ്ബാന മദ്ധ്യേ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൂടാതെ ജെ എസ് എസ് എല്‍ സി പരീക്ഷയില്‍  ഉന്നത വിജയം നേടിയ ഇടവകയില്‍ നിന്നുള്ള കുട്ടികള്‍ക്ക് കേഫ പിറവം വലിയ പള്ളി യൂണിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന  അവാര്‍ഡുകളും വിതരണം ചെയ്തു.വികാരി  വന്ദ്യ  സൈമണ്‍  ചെല്ലിക്കാട്ടില്‍  കോര്‍   എപ്പിസ്കോപ്പ ,സഹ  വികാരി റവ.ഫാ.റോയ്  മാത്യു  മേപ്പാടം, ട്രസ്റ്റിമാരായ മത്തായി മണപ്പാട്ട്,മത്തായി തെക്കുംമൂട്ടില്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.യൂത്ത് അസോസി യേഷന്‍ സെക്രട്ടറി സാബു കോട്ടയില്‍ ,റെജി.പി.വര്‍ഗീസ്‌,കേഫ സെക്രട്ടറി മനു ബാബു പ്രവര്‍ത്ത കരായ ടിബിന്‍ തോമസ്‌, ബിനീഷ്  എന്നിവര്‍ സന്നിഹിതനായിരുന്നു .
ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം  

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ  പള്ളിയില്‍ മെത്രാന്‍ കക്ഷികളുടെ അതിക്രമം.ഇതേത്തുടര്‍ന്ന് യാക്കോബായ വിഭാഗത്തിലെ ഇടവകാംഗങ്ങളായ കടമ്പനാട്ട് കെ.വി. തോമസ് (52), കീണേലില്‍ കെ.വി. പൗലോസ് (52), മലയില്‍ പുത്തന്‍പുരയില്‍ റെജു (39), മടപ്പാട്ട് എം.കെ. പോള്‍ (ട്രസ്റ്റി-55), വണ്ടാനത്ത് എല്‍ദോ വര്‍ഗീസ് (35), കല്ലേത്തിരിയില്‍ ജിജോ (26), പടിഞ്ഞാറേ വെട്ടുവേലില്‍ സ്ലീബ (26) എന്നിവര്‍ വടവുകോട് ഗവ. ആസ്​പത്രിയിലുമാണ് ചികിത്സയിലുള്ളത്. പുത്തന്‍കുരിശ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
ശനിയാഴ്ച രാവിലെ 9.30നാണ് പള്ളിമുറ്റത്ത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയായിരുന്നു ശനിയാഴ്ച. എന്നാല്‍,കോടതി  വിധി കാറ്റില്‍ പറത്തി ഇവിടെ മൂന്നിന്മേല്‍ കുര്‍ബാന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം അതിക്രമത്തെ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ തുടങ്ങിയത്.മുന്‍വികാരി ഏലിയാസ് കുറ്റിപറിച്ചേല്‍, വികാരി സി.കെ. ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ. പോള്‍ മത്തായി എന്നിവരാണ് മൂന്നിന്മേല്‍ കുര്‍ബാന നടത്തിയത്. പിന്നീട് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥനയ്ക്കുവേണ്ടി പോകുന്നതിനിടെയാണ് അനധികൃതമായാണ് മൂന്നിന്മേല്‍ കുര്‍ബാന നടത്തിയതെന്നാരോപിച്ച് യാക്കോബായ വിഭാഗം വിശ്വാസി ചോദ്യംചെയ്തത്. ഇതോടെ, സംഘര്‍ഷം മുറുകി. ജില്ലാക്കോടതി വിധിപ്രകാരം വികാരിക്കും സഹവികാരിക്കും മാത്രമേ ഇവിടെ വി.കുര്‍ബാനയര്‍പ്പിക്കുവാന്‍ പാടുള്ളുവെന്നും മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് അവകാശമില്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു. സമാധാനപരമായി പോകുന്ന പള്ളിയില്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍  സൃഷ്ടിച്ചു മെത്രാന്‍ കക്ഷികള്‍  പള്ളി പൂട്ടിക്കാന്‍ ശ്രമിക്കുകയാണന്നു പള്ളി ട്രസ്റ്റിമാര്‍ പറഞ്ഞു. 

Saturday, August 20, 2011

ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയെ ആദരിക്കല്‍ സപ്തംബര്‍ 25ന്

കൊച്ചി: യാക്കോബായ സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ സേവേറിയോസിനെ ആദരിക്കുവാന്‍ തൃക്കുന്നത്ത്, അങ്കമാലി മേഖലാ ഭദ്രാസന ആസ്ഥാനമായ സ്റ്റഡി സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
സപ്തംബര്‍ 25ന് ആലുവ ടൗണ്‍ ഹാളില്‍ ഡോ. എബ്രഹാം സേവേറിയോസ് മെത്രാപ്പോലീത്തയുടെ സപ്തതി ആഘോഷവും ആദരിക്കലും നടക്കും.
പ്രതിനിധി സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനംചെയ്തു. ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. സാബു പാറക്കല്‍, ബി.വൈ. വര്‍ഗീസ്, ബേബി വര്‍ഗീസ്, കോര്‍ എപ്പിസ്‌കോപ്പമാരായ ഇ.സി. വര്‍ഗീസ്, ടൈറ്റസ് വര്‍ഗീസ്, വര്‍ഗീസ് പുളിയന്‍, ബേബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, August 18, 2011

മൃഗങ്ങളെ സ്നേഹിച്ച യുവ കര്‍ഷകന് അവാര്‍ഡ്‌ തിളകം

¥¿âV: Õ{VJáÎã·Bæ{ ¥Äßøxá ØíçÈÙßAáK ÏáÕ µV×µÈÞÏ അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെക്രടറിയും, ¥¿âV µHçCÞ¿í çµÞÏßAW ÉáJXÕàGßW çÄÞÎØí ÄøµæÈ çÄ¿ß ®JßÏÄá Ø¢ØíÅÞÈ Îã·Ø¢øfà յáMßæa Îã·ÉøßÉÞÜÈJßÈáU ¼ßˆÞ ÄÜ ¥ÕÞVÁí. 2002W ÉßÄÞÕí æµ.Õß. ÕV·àØßæÈÞM¢ çºVKá èÌÉÞØí çùÞÁøßµßÜáU ²KøçÏAV ØíÅÜJá ÉÖáÕ{VJÜÞÃí ¦ÆcÎÞÏß Äá¿BßÏÄí. ÈÞÜá ÉÖáA{ÞÃí ¦ÆcÎáIÞÏßøáKÄí. ÉßKà¿í ÉÖáÕßæÈÞM¢ ®øáÎçÏÏᢠ¦¿ßçÈÏᢠÕ{VJÞX Äá¿BßÏçÄÞæ¿ ËÞ¢ ¦Ïß ÎÞùáµÏÞÏßøáKá.§çMÞZ 12 ÉÖáA{ᢠÈÞÜí ®øáε{ᢠÎâKí ¦¿áµ{áÎáIí.
²øá ÆßÕØ¢ 130 ÜàxV ÉÞW ÜÍßAáKáIí. §ÕÏíæAÞM¢ 800 ÄÞùÞÕáµZ, ¦ùí ÈÞÏíAZ ®KßÕçÏÏᢠÕ{VJáKáIí.  ®¢Ìß® ÌßøáÆÇÞøßÏÞÏ çÄÞÎØí  ÄÞùÞÕßæa ÎáGµZ Ì¢·Þ{ßçÜAᢠÕßçÆÖçJAá¢ Õæø µÏxß ¥ÏÏíAáKáIí. ËÞÎßW ÈßKáU  ÎÞÜßÈcBZ µ{ÏÞæÄ ¥Õ Ø¢Øíµøß‚í ÌçÏÞ·cÞØá¢ ©ÄíÉÞÆßMßAáKá. ØÙÞÏJßÈÞÏß ç¼ÞÜßAÞæø µßGÞJÄßÈÞW ËÞÎßæa dÉÕVJÈ¢ ÎáXçÉÞGá æµÞIá çÉÞµÞX ÉxÞJ ØíÅßÄßÏÞæÃKᢠç¼ÞÜßAÞøáæ¿ fÞ΢ µÞøÃ¢ øIá ÆßÕØ¢ ÎáXÉí ËÞ¢ ÈßVJáKÄßæÈAáùß‚á Õæø ¦çÜÞºß‚ßøáKáæÕKᢠçÄÞÎØí ÉùEá. ØìJí §LcX ÌÞCí ©çÆcÞ·ØíÅ ØßÈßÏÞÃí ÍÞøc, èØùÏᢠd·ß·ùᢠÎA{ÞÃí.
       വാര്‍ത്ത കടപ്പാട്: മാര്‍ ഇഗ്നാത്തിയോസ്‌ വോയിസ്‌

MGJSM യൂണിറ്റു മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരംഭിച്ചു.

   മാമാലശ്ശേരി  മാര്‍  മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സ്റ്റുഡന്‍സ് മൂവ്മെന്റ് യൂണിറ്റു (MGJSM) ആരംഭിച്ചു. അഭി. കുര്യാക്കോസ് മോര്‍ തെയോഫിലാസ് മേത്രാപോലിത്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികാരി റവ ഫാ വര്‍ഗീസ്‌ പുല്യട്ടേല്‍ അദ്ധ്യക്ഷത വഹിച്ചു.

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടരുത് -അങ്കമാലി ഭദ്രാസന യോഗം

കൊച്ചി: കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ മെത്രാന്‍ അതിക്രമിച്ചു പ്രവേശിച്ചതില്‍ ആലുവയില്‍ കൂടിയ യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസന മേഖലാ യോഗം പ്രതിഷേധിച്ചു.
സഭയിലെ ദേവാലയങ്ങളുടെയും വിശ്വാസികളുടെയും നേരെ ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ഒരുമിച്ച് നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു. അങ്കമാലി മേഖലാ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ്, ഏലിയാസ് മോര്‍ അത്തനാസ്യോസ്, ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, August 16, 2011

ബോസ്‌റ്റണ്‍ യാക്കോബായ പള്ളിയില്‍ കന്നി 20 പെരുനാള്‍


ബോസ്‌റ്റണ്‍: കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ്‌ ബാവായുടെഓര്‍മ്മപ്പെരുന്നാള്‍ (കന്നി -20 പെരുന്നാള്‍) ബോസ്‌റ്റണ്‍ യാക്കോബായ പള്ളിയില്‍ 2011 സെപ്‌റ്റംബര്‍ 20, ഒക്‌ടോബര്‍ 1 (വെള്ളി, ശനി) ദീവസങ്ങളില്‍ നടത്തപ്പെടുന്നു. പരിശുദ്ധ ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെആദ്യ ദേവാലയത്തിലെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസിന്റെസാന്നിധ്യമുണ്ടായിരിക്കും.
സെപ്‌റ്റംബര്‍ 30-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം എന്നിവയും, ഒക്‌ടോബര്‍ 1-ന്‌രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിളമ്പ്‌ തുടങ്ങിയവയാണ്‌ പ്രധാന പരിപാടികള്‍. ഈ പള്ളിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ബഹു. പുന്നൂസ്‌ ഏബ്രഹാം അച്ചന്‌ പള്ളിയുടെ വകയായുള്ള പാരിതോഷികം പെരുന്നാള്‍ ചടങ്ങുകളോടനുബന്ധിച്ച്‌ തീത്തോസ്‌ തിരുമേനി നല്‍കുന്നതായിരിക്കും.പെരുന്നാള്‍ ചടങ്ങുകളില്‍ ബന്ധപ്പെട്ട്‌ പരിശുദ്ധ ബസ്സേലിയോസ്‌ ബാവായുടെ അനുഗ്രഹം പ്രാപിക്കുവാന്‍എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അമ്പതു ഡോളര്‍ പെരുന്നാള്‍ ഷെയര്‍എടുത്ത്‌ വിശുദ്ധ കുര്‍ബാനയില്‍ ഓര്‍ക്കപ്പെടുവാന്‍ സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി (പ്രസിഡന്റ്‌) 732 505 8339, കുര്യാക്കോസ്‌ മണിയാറ്റുകുടിയില്‍ (വൈസ്‌ പ്രസിഡന്റ്‌) 781 249 1934, ജോണ്‍ ജേക്കബ്‌ (സെക്രട്ടറി)508 904 5674, ബിനു ജോസഫ്‌ (ട്രഷറര്‍) 978 995 1235.

Sunday, August 14, 2011

മോര്‍ ബഹനാന്‍ സ്റ്റഡി സര്‍ക്കിള്‍ ക്യാമ്പ്‌

മല്ലപ്പള്ളി: മോര്‍  ബഹനാന്‍ സ്റ്റഡി സര്‍ക്കിളിന്റെ ക്യാമ്പ്‌ നിരണം ഭദ്രാസനത്തിലെ ആനിക്കാട് മോര്‍ ഗ്രിഗോറിയന്‍ സെന്ററില്‍ നടന്നു.നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ് മെത്രാപോലിത്ത ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.വൃക്ഷ തൈ നട്ടാണ്‌ അഭി തിരുമേനി ക്യാമ്പ്‌ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌.ശ്രീ ഡാനി കെ ജോര്‍ജ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ക്യാമ്പ്‌ അംഗങ്ങള്‍ പരസ്പരം പരിചയപെട്ടു.വന്ദ്യ കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി.വൈകിട്ട് നടന്ന സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് അഭി തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു.  ഷെവലിയാര്‍ ബിബി എബ്രഹാം (വിശ്വാസ സംരക്ഷകന്‍ എഡിറ്റര്‍)  സ്റ്റഡി സര്‍ക്കിളിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കാഴ്ചപാടുകള്‍ ക്യാമ്പില്‍ വിശദ്ധീകരിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ വളരെ ആവേശത്തോടെ പങ്കെടുത്തു. സുപ്രധാനങ്ങളായ പല തീരുമാനങ്ങളും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.സഭയിലെ അഭി പിതാക്കന്മാരുടെയും പള്ളികളുടെയും സഭാ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡയറക്ടറി  ഉണ്ടാക്കുവാന്‍ തീരിമാനിച്ചു.അതിനായി ഒരു ഭദ്രാസനത്തിന് രണ്ടു പേരെ വച്ച് ചുമതലപ്പെടുത്തി.
സഭയുടെ പരിസ്ഥിതി കമ്മീഷനായ " ശ്ലൊമോ" യുടെ  പ്രവര്‍ത്തനം വിപുലപ്പെടുത്താനും ക്യാമ്പില്‍ തീരുമാനമായി.എല്ലാ പള്ളികളിലും യൂണിറ്റുകള്‍ തുടങ്ങും. നേച്ചര്‍ ക്യാമ്പുകളും, മദ്യ വിരുദ്ധ കാംപെയിനുകളും "ശ്ലോമോയുടെ " ആഭിമുഘ്യത്തില്‍ സംഘടിപ്പിക്കും.ശ്രീ ബെന്നി വര്‍ഗീസ്‌ ,ശ്രീ  സഖറിയ മാത്യു എന്നിവരെ "ശ്ലോമോ" യുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അഭി തിരുമേനി നിയോഗിച്ചു. "മലങ്കര സിറിയക് വോയിസിനു " ഭദ്രാസന തലത്തില്‍ റിപ്പോര്‍ട്ടര്‍മാരെ നിയോഗിക്കും."സഭയും ഞാനും " എന്ന വിഷയത്തില്‍  എം ജി  യൂണിവേഴ്സിറ്റി അസി.പ്രൊഫസര്‍ ഡോ.സൈലസ് പ്രഭാഷണം നടത്തി. ക്യാമ്പില്‍ സ്റ്റഡി സര്‍ക്കിളിന്റെ ഭൂരിഭാഗം പ്രവര്‍ത്തകരും പങ്കെടുത്തു.രാത്രി 9 .30 നു ഭക്ഷണത്തോട് കൂടി ക്യാമ്പിന്റെ ആദ്യ സെക്ഷന്‍ അവസാനിച്ചു. ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്ക് ശേഷം ക്യാമ്പ്‌ അവസാനിച്ചു. 

Saturday, August 13, 2011

Quarterly meeting and get together of Mor Behnan Study Circle on 13th & 14th August at Mor Gregorian Centre, Anikkad, Mallappally.

H.B Catholicose Baselious Thomas 1st will be the chief guest. H.G Geevarghese Mor Coorilose & H.G Mathews Mor Aprem will be participating.
Program will be starting by 13th afternoon 3.30 PM. H. B Catholicose Baselious Thomas 1st will be the chief guest and H.B will spent some time from his busy schedule to hear the thoughts of the members of MBSC. H.G Geevarghese Mor Coorilose & H.G Mathews Mor Aprem will address the campers and will participate in the discussions where all will have the opportunity to present their ideas and thoughts on development of the Holy Church. Chevliar Bibby Abraham & Mr. Biju will present papers during the camp which will throw some light on the expectations of the faithful from Holy Church & on how an  individual can contribute to the growth of the church. Campers will have the facility to stay at the Gregorian centre after evening prayer and dinner. Camp will be dispersed next day after the Holy Mass.
We members of MBSC welcomes all the interested faithful to register for the camp by sending a mail to editor.msv@gmail.com

കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഇടവക സംഗമം

കരിങ്ങാച്ചിറ: സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഇടവക സംഗമം ഞായറാഴ്ച നടക്കും. രാവിലെ 8.30ന് സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, വൈകിട്ട് മൂന്നിന് റാലി, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഐസക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ പുരസ്‌കാരദാനവും ഉണ്ടാകും.

Friday, August 12, 2011

ക്രാരിയേലി പള്ളി പെരുന്നാള്‍

കുറുപ്പംപടി:ക്രാരിയേലി മര്‍ത്താമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷം 14, 15 തീയതികളില്‍ നടക്കും. 14 ന് രാവിലെ 8.30 ന് വികാരി ഫാ. കുര്യാക്കോസ് മുളയാംകുഴിയില്‍ കൊടിയേറ്റും. 15 ന് രാവിലെ 8.30 ന് മൂന്നിന്‍മേല്‍ കുര്‍ബാനയുണ്ടാകും.

Thursday, August 11, 2011

കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളി പെരുന്നാളിന് കൊടിയേറി

കോതമംഗലം: മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍ ആഗസ്ത് 10 മുതല്‍ 15 വരെ നടക്കുന്ന ശൂനോയോ പെരുന്നാളിനും ധ്യാനയോഗത്തിനും തുടക്കം കുറിച്ച് ബുധനാഴ്ച ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊടിയേറ്റി. വികാരി ഫാ. ബൈജുചാണ്ടി, സഹവികാരിമാരായ ഫാ. കുര്യാക്കോസ് പുതുശ്ശേരി, ഫാ. സജിമാത്യു അറമ്പന്‍കുടിയില്‍, ട്രസ്റ്റിമാരായ എം.ജി. കുര്യാക്കോസ് മാറാച്ചേരി പുത്തേത്ത്, എല്‍ദോസ് പൗലോസ് പരണായില്‍ എന്നിവര്‍ പങ്കെടുത്തു. ഇടവകയിലെ നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു നടന്ന ധ്യാനയോഗം ശ്രേഷ്ഠബാവ ഉദ്ഘാടനം ചെയ്തു. റവ. ഫാ. പി.ടി. തോമസ് ധ്യാനപ്രസംഗം നടത്തി. വ്യാഴാഴ്ച രാവിലെ 8 ന് നടക്കുന്ന വി. അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 10 മുതല്‍ 1.30 വരെ റവ. ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ മാന്തോട്ടം ധ്യാനപ്രസംഗം നടത്തും.

പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ശൂനോയോ പെരുന്നാള്‍

പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വി.കന്യക മറിയത്തിന്‍റെ ശൂനോയോ പെരുന്നാള്‍ 2011 ആഗസ്റ്റ്‌ 14 , 15 (ഞായര്‍ , തിങ്കള്‍ ) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നു. ആഗസ്റ്റ്‌ 13 ശനിയാഴ്ച രാവിലെ 8  നു വി. കുര്‍ബ്ബാന. 9 .00 കോടി ഉയര്‍ത്തല്‍. 10 am to 12 .30 pm  വരെ പ്രാര്‍ഥനായജ്ഞം . 6 .pm നു സന്ധ്യാപ്രാര്‍ത്ഥന. ഞായറാഴ്ച രാവിലെ 7 വി കുര്‍ബ്ബാന. , 9 am വി കുര്‍ബ്ബാന , 6 .00 pm നു സന്ധ്യാപ്രാര്‍ത്ഥന. ആഗസ്റ്റ്‌ 15 തിങ്കള്‍ 7 .30 am നു പ്രഭാത പ്രാര്‍ത്ഥന , 8 .30 നു വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന, 10 .30 am പ്രദക്ഷിണം. 11.30 pm ആശീര്‍വാദം , കൊടിയിറക്കല്‍.

പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ കല്ലിട്ട പെരുന്നാളിന് കൊടിയേറി

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളിനും, ശൂനോയൊ നൊമ്പാചരണത്തിനും തുടക്കം കുറിച്ച് കല്ലിട്ട പെരുന്നാളിന് വികാരി ഫാ. ബാബു വര്‍ഗീസ് കൊടിയേറ്റി.
വ്യാഴാഴ്ച 7.15 ന് മൂന്നിന്മേല്‍ കുര്‍ബാന ബേബി ജോണ്‍ കോറെപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്. 9 ന് വനിത സംഗമം. പ്രൊഫ. ഡിക്‌സണ്‍ വര്‍ഗീസ് ക്ലാസ്സ് നയിക്കും. വെള്ളിയാഴ്ച 7.15ന് വി. മൂന്നിന്മേല്‍ കുര്‍ബാന - ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ. 9 ന് 60 വയസ്സിന് മുകളിലുള്ളവരുടെ സംഗമം. ശനിയാഴ്ച 7.15 ന് വി. മൂന്നിന്മേല്‍ കുര്‍ബാന - പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ. 10.30 ന് യുവതീയുവാക്കളുടെ സംഗമം. 2 ന് വിദ്യാര്‍ഥിസംഗമം. ക്യാപ്റ്റന്‍ രാജു ക്ലാസ്സ് നയിക്കും.

ആഴകം പള്ളിയില്‍ വാങ്ങിപ്പു പെരുന്നാള്‍ തുടങ്ങി

കോലഞ്ചേരി: വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സെന്റ് ജോര്‍ജ് യൂത്ത് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ശൂനോയോ കണ്‍വെന്‍ഷന്‍ 11 മുതല്‍ 13 വരെ നടക്കും. 14, 15 തീയതികളില്‍ പെരുന്നാള്‍. വ്യാഴാഴ്ച വൈകീട്ട് 7.30ന് മംഗലാപുരം ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 8ന് കുര്‍ബാനയോടെ ശൂനോയോ പെരുന്നാള്‍ പരിപാടികള്‍ തുടങ്ങും. തിങ്കളാഴ്ച രാവിലെ 8.30ന് വി. മൂന്നിന്മേല്‍ കുര്‍ബാന, 11ന് നേര്‍ച്ച സദ്യ എന്നിവ നടക്കും.
 

ആഴകം പള്ളിയില്‍ വാങ്ങിപ്പു പെരുന്നാള്‍ തുടങ്ങി

അങ്കമാലി: ആഴകം സെന്റ് മേരീസ് ഹെര്‍മ്മോന്‍ യാക്കോബായ പള്ളിയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാള്‍ തുടങ്ങി.
ഫാ. വര്‍ഗീസ് അരീയ്ക്കല്‍ പെരുന്നാളിന് കൊടിയേറ്റി. ഫാ. ഏല്യാസ് ഐപ്പ് പാറയ്ക്കല്‍, ഫാ. എല്‍ദോസ് ആലുക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരുന്നു കൊടിയേറ്റ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന, 10ന് ഫാ. ഏല്യാസ് അരീയ്ക്കലിന്റെ നേതൃത്വത്തില്‍ ധ്യാനയോഗം. വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം.

Wednesday, August 10, 2011

ദലിത് ക്രൈസ്തവര്‍ ഇന്നു കരിദിനം ആചരിക്കും

കോട്ടയം : ദലിത് ക്രൈസ്തവര്‍ക്കു പട്ടികജാതിക്കാരെന്ന നിലയിലുള്ള അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ബുധനാഴ്ച കൗണ്‍സില്‍ ഫോര്‍ ദലിത് ക്രിസ്ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച സംസ്ഥാനത്തു കരിദിനം ആചരിക്കുമെന്ന് രക്ഷാധികാരി റവ.ഫാദര്‍ ജോണ്‍ അരീക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 ന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത്‌വായ്മൂടിക്കെട്ടി പ്രകടനം നടത്തും. തുടര്‍ന്നു ബി.എസ്.എന്‍.എല്‍.ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും. ജനറല്‍ കണ്‍വീനര്‍ വി.ജെ.ജോര്‍ജ്ജ്, ഷാജു സൈമണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പള്ളിക്കര സെന്റ് മേരീസ് കത്തിഡ്രലില്‍ കല്ലിട്ട പെരുന്നാള്‍

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സൂനോയോ നോമ്പാചരണവും ബുധനാഴ്ച ആരംഭിക്കും. ഇതിന് തുടക്കംകുറിച്ച് ഞായറാഴ്ച പെരുന്നാളിന് ഉയര്‍ത്താനുള്ള കൊടി വഹിച്ചുകൊണ്ടുള്ള പെരുന്നാള്‍ വിളംബര ഘോഷയാത്ര നടത്തി. പള്ളിവക ചാപ്പലുകളിലും കുരിശുംതൊട്ടികളിലും സ്വീകരണം നടത്തി.
ബുധനാഴ്ച രാവിലെ 7.15 ന് ഗബ്രിയേല്‍ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് കൊടിയേറ്റ്, തമുക്ക് നേര്‍ച്ച എന്നിവയും ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. മൂന്നില്‍മേല്‍ കുര്‍ബാനയുണ്ടാകും.
വ്യാഴാഴ്ച വനിതാ സംഗമവും വെള്ളിയാഴ്ച 60 വയസ്സിന് മുകളിലുള്ളവരുടെ സംഗമവും ഉണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന വിദ്യാര്‍ഥി സംഗം ക്യാപ്ടന്‍ രാജു ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ്അധ്യക്ഷനാകും.

Tuesday, August 9, 2011

കുറുപ്പംപടി കത്തീഡ്രലില്‍ പെരുന്നാള്‍

കുറുപ്പംപടി: മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വാങ്ങിപ്പ് പെരുന്നാളിന് 10ന് രാവിലെ 7.30ന് വികാരി ഫാ. ബേബി ജോണ്‍ പണ്ടാലില്‍ കൊടിയേറ്റും. 13 വരെ സുവിശേഷ യോഗങ്ങള്‍ നടക്കും.
ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ യൗസേബിയോസ് തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സമാപന ദിവസമായ 15ന് രാവിലെ 8ന് തിരുവസ്ത്രശേഷിപ്പ് (സുനോറോ) ഭക്തര്‍ക്ക് വണങ്ങുന്നതിനായി പേടകത്തില്‍ നിന്ന് പുറത്തെടുക്കും.
 

Monday, August 8, 2011

മാര്‍ സേവേറിയോസിന്റെ പൗരോഹിത്യ സ്‌ഥാപന സുവര്‍ണ ജൂബിലിയും സപ്‌തതി ആഘോഷങ്ങളും

കൊച്ചി: യാക്കോബായ സുറിയാനി സഭയിലെ ഏറ്റവും സീനിയറായ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പൗരോഹിത്യ സുവര്‍ണ ജൂബിലിയുടെ സപ്‌തതി സംബന്ധിച്ച ആഘോഷങ്ങളുടെ ഉദ്‌ഘാടനം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ആലുവയില്‍ നിര്‍വഹിച്ചു. സഭാ പ്രതിനിധി സമ്മേളനം മാസ്‌ ഹാളില്‍ നടന്നു. ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയിലാരംഭിച്ച വൈദിക സേവന പരമ്പര തൃക്കുന്നത്തുതന്നെ അവസാനിക്കാന്‍ ദൈവ നിയോഗം ഉണ്ടാകട്ടെ എന്ന്‌ ജൂബിലിയേറിയന്‍ ഏബ്രഹാം മാര്‍ സേവേറിയോസ്‌ ആശംസകള്‍ക്കു മറുപടിയായി പറഞ്ഞു.
പെരുമ്പാവൂര്‍ മലങ്കര വര്‍ഗീസ്‌ വധവുമായി ബന്ധപ്പെടുത്തി യാക്കോബായ സഭയേയും സഭാ പൗരോഹിത്യ ശൃംഖലയേയും തന്നേയും അധിക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കള്ളക്കേസുകളില്‍ വീണ്ടും കുടുക്കുന്നതിനും ഓര്‍ത്തഡോക്‌സ് സഭ തുടര്‍ പ്രസ്‌താവനകളും കുല്‍സിത ആരോപണങ്ങളും നടത്തി വാര്‍ത്താ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നത്‌ --- ശ്രേഷ്‌ഠ കാതോലിക്ക ജൂബിലി സപ്‌തതി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസ്‌താവിച്ചു. എല്ലാരംഗങ്ങളിലും ജനമധ്യത്തിലും പൊതുതെരഞ്ഞെടുപ്പുകളിലും വ്യവഹാരങ്ങളിലും പരാജയപ്പെട്ട ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പൊതുജനങ്ങളോടും ക്രൈസ്‌തവ സമൂഹത്തോടും മാപ്പു പറയുന്നതിനുള്ള സമയം അതിവിദൂരത്തിലല്ലെന്ന്‌ മനസിലാക്കി അവാസ്‌തവ പത്രപ്രസ്‌താവനകള്‍ നിര്‍ത്തണമെന്നും ശ്രേഷ്‌ഠ കാതോലിക്ക കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറി ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ, ബേബി ജോണ്‍, കുര്യാക്കോസ്‌ വല്ലാപ്പിള്ളി, ഇ.സി. വര്‍ഗീസ്‌, പീറ്റര്‍ ഇല്ലിമൂട്ടില്‍ എന്നീ കോര്‍ എപ്പിസ്‌കോപ്പമാരും ഫാ. വര്‍ഗീസ്‌ അരീക്കല്‍, സി.വൈ. വര്‍ഗീസ്‌, ഫാ. സാബു പാറക്കല്‍ എന്നീ സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു.
ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ സപ്‌തതി-പൗരോഹിത്യ ജൂബിലി ആഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 22 ന്‌ നെടുമ്പാശേരി വി.എം.ജി. ഹാളില്‍ നടത്താനും സെപ്‌റ്റംബര്‍ 17 ന്‌ വൈദിക കൗണ്‍സില്‍ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചതായി സഭാ വക്‌താവും ഭദ്രാസന സെക്രട്ടറിയുമായ ഫാ. വര്‍ഗീസ്‌ കല്ലാപ്പാറ അറിയിച്ചു.

Sunday, August 7, 2011

മലബാര്‍ ഭദ്രാസന എല്‍ഡേഴ്‌സ് ഫോറത്തിനു പുതിയ സാരഥികള്‍

മീനങ്ങാടി :യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന വയോജന വേദിയായ എല്‍ഡേഴ്‌സ് ഫോറത്തിന്റെ അടുത്ത മൂന്നു വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ മലബാര്‍ ഭദ്രാസനമെത്രാപ്പോലീത്ത സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ അധ്യക്ഷത വഹിച്ചു. റവ ഡോ. ജേക്കബ്‌ മീഖായേല്‍ പുല്ല്യാട്ടേല്‍ (ഡയറക്‌ടര്‍), അഡ്വ. സി. പി. പൗലോസ്‌ ചിറക്കര (ജോയിന്റ്‌ ഡയറക്‌ടര്‍) എന്നിവരെതെരഞ്ഞെടുത്തു.ഫാ. ഗീവര്‍ഗീസ്‌ കിഴക്കേക്കര (പുല്‍പ്പള്ളി), ഫാ. ജോസഫ്‌ പള്ളിപ്പാട്ട്‌ ( ബത്തേരി), ഫാ. മത്തായി അതിരംപുഴ (നീലഗിരി), ഫാ. പൗലോസ്‌ പുത്തന്‍പുരയ്‌ക്കല്‍ (മീനങ്ങാടി), ഫാ. ജോര്‍ജ്‌ജ് നെടുന്തള്ളി (കല്‍പ്പറ്റ), ഫാ. ബൈജു ഫിലിപ്പോസ്‌ കര്‍ലോട്ടു കുന്നേല്‍ (മാനന്തവാടി) എന്നിവരെ മേഖലാ പ്രസിഡന്റുമാരായും, ബേബി കോലോത്തു പറമ്പില്‍ (പുല്‍പ്പള്ളി), പൗലോസ്‌ ചെമ്മിക്കാട്ട്‌(ബത്തേരി), പി. എസ്‌. അബ്രഹാം (നീലഗിരി), ടി. കെ. എല്‍ദോ (മീനങ്ങാടി), പി. വൈ. ജേക്കബ്‌ (കല്‍പ്പറ്റ), ബാബു പുന്നാംതടത്തില്‍ (മാനന്തവാടി) എന്നിവരെ കോ-ഓര്‍ഡിനേറ്റര്‍മാരായുംതെരഞ്ഞെടുത്തു. പുല്ല്യാട്ടേല്‍ മീഖായേല്‍ കോര്‍-എപ്പിസ്‌കോപ്പായുടെ നിര്യാണത്തില്‍ എല്‍ഡേഴ്‌സ് ഫോറം മലബാര്‍ ഭദ്രാസനം അനുശോചിച്ചു. ഫാ. പി. സി. പൗലോസ്‌, ഫാ.ഗീവര്‍ഗീസ്‌ കിഴക്കേക്കര, ഫാ.മത്തായി അതിരംപുഴയില്‍, ഫാ. ജോസഫ്‌ പള്ളിപ്പാട്ട്‌, ബേബി കോലോത്തുപറമ്പില്‍, ടി.കെ. എല്‍ദോ, പൗലോസ്‌ ചെമ്മിക്കാട്ട്‌, പി. എസ്‌. അബ്രാഹാം, അഡ്വ. സി. പി.പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സംഗമങ്ങളും ഭദ്രാസന സംഗമവും നടത്തുവാന്‍ തീരുമാനിച്ചു

Friday, August 5, 2011

വീട്ടുമുറ്റത്തെ ശവസംസ്‌കാരം: പഞ്ചായത്ത് പ്രസിഡന്റിന് പള്ളി കമ്മിറ്റിയുടെ വക്കീല്‍ നോട്ടീസ്

പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ് തോമസ് യാക്കോബായ സുറിയാനി ചെറിയ പള്ളിയുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിവിവാദമുണ്ടായ സംഭവത്തില്‍ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലിക്കെതിരെ പള്ളി കമ്മിറ്റി നിയമ നടപടിക്കൊരുങ്ങുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രസ്താവന നടത്താന്‍ ഇടയായതില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പള്ളി കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് വക്കീല്‍നോട്ടീസ് അയച്ചു.
15 ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിക്കാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കഴിഞ്ഞമാസം 15നാണ് വിവാദങ്ങള്‍ക്കിടയാക്കിയ സംഭവമുണ്ടായത്. വളയന്‍ചിറങ്ങര പുത്തൂരാന്‍ കവലയില്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങള്‍. ഇടവകാംഗമല്ലാത്ത ആളുടെ ശവസംസ്‌കാരം സെമിത്തേരിയില്‍ നടത്തുന്നത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു പള്ളിയധികൃതരുടെ പക്ഷം. ഇതേ തുടര്‍ന്ന് വീട്ടുവളപ്പിലാണ് മാത്യൂസിന്റെ ശവസംസ്‌കാരം നടത്തിയത്.
പള്ളിയധികൃതരുടെ നിലപാടിനെതിരെ പരസ്യപ്രസ്താവന നടത്തി, വീട്ടുവളപ്പില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റാണ്. പ്രസിഡന്റിന്റെ പ്രസ്താവനകള്‍ പള്ളിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് പള്ളി കമ്മിറ്റി നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. പള്ളി വികാരി ഫാ. ഏലിയാസ് ചേട്ടാളംത്തുംകര കോറെപ്പിസ്‌കോപ്പ, മാനേിങ് ട്രസ്റ്റി കെ.വി.പൗലോസ് എന്നിവര്‍ക്കുവേണ്ടി അഡ്വ. ടി.കെ. സജീവ് ആണ് നോട്ടീസ് അയച്ചത്.

Thursday, August 4, 2011

പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശുനോയോ നോമ്പാചരണവും

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം  .
പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര ഏഴിന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും. 10 ന്‌ രാവിലെ വി. മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും.

Wednesday, August 3, 2011

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാള്‍ മലങ്കര സഭാടിസ്‌ഥാനത്തില്‍

കോലഞ്ചേരി: മലേക്കുരിശ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ 15-ാം മത്‌ ശ്രാദ്ധപെരുന്നാള്‍ അഖില മലങ്കരാടിസ്‌ഥാനത്തില്‍ ആഘോഷിക്കൂം. ആഗസ്‌റ്റ് 31, സെപ്‌റ്റംബര്‍ 1 തീയതികളിലാണ്‌ പൊരുന്നാള്‍ ആഘോഷം. യോഗം കുര്യാക്കോസ്‌ മാര്‍ ദിയസ്‌ കോറസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. കെ.പി. ഗീവര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ജോണ്‍, സ്ലീബാ പോള്‍, ഫാ. സാജു ചെറുവിളളില്‍, ഫാ. രാജു കൊളപ്പുറത്ത്‌, ഫാ. പൗലോസ്‌ പുതിയാമഠം, മോന്‍സി വാവച്ചന്‍, പോള്‍ വി. തോമസ്‌, എന്‍.പി. വര്‍ഗീസ്‌, ക്‌നാലാത്ത്‌, ജോര്‍ജ്‌ എം. എബ്രാഹാം, വി.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു.

Monday, August 1, 2011

യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനം - തുമ്പമണ്‍ ഭദ്രാസനം

പത്തനംതിട്ട:യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് യൂത്ത് അസോസിയേഷന്‍ തുമ്പമണ്‍ ഭദ്രാസനം 2011-12 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം 30ന് രാവിലെ ഒന്‍പതിന് ഓമല്ലൂര്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ പി ആര്‍ കുട്ടപ്പന്‍ നായര്‍  ഉദ്ഘാടനം ചെയ്തു.തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷത വഹിച്ചു.വന്ദ്യ ഇ. കെ   മാത്യൂസ്‌  കോര്‍ എപിസ്കോപ്പ , റവ.ഫാ . ജോസഫ്‌.വി.വര്‍ഗീസ് , റവ.ഫാ . ഡേവിസ് പി തങ്കച്ചന്‍ , ജോസ് സ്ലീബ , വി . ഡി ഡാനിഎല്‍ , ബിജു.കെ.തമ്പി ,ശാന്തി റോയ്, പി.ടി.തോമസ്‌,വിപിന്‍ കുര്യാക്കോസ്,റവ.ഫാ.എബി സ്റ്റീഫന്‍ & ബിനു വാഴമുട്ടം എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് 'സൈബര്‍ യുഗവും യുവത്വവും' എന്ന വിഷയത്തെ ആസ്​പദമാക്കി സംവാദം നടന്നു. ശ്രീ  .ഇടിക്കുള്ള എ.ഐ (Senior Officer,BSNL Tiruvalla) നേതൃത്വം നല്‍കി.

യാക്കോബായ സഭ യൂത്ത് അസ്സോസിയേഷന്‍ നേതൃസമ്മേളനം

പാമ്പാടി:യാക്കോബായ സഭ യൂത്ത് അസ്സോസിയേഷന്‍ കിഴക്കന്‍ മേഖല നേതൃസമ്മേളനം നെടുമാവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ നടത്തി. പള്ളി വികാരി ടിജു വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂത്ത് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ഫാ.കുര്യാക്കോസ് പ്ലാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫാ.സോണി കടുംങ്ങാണിയില്‍, യാക്കോബായ സഭ വര്‍ക്കിങ് കമ്മറ്റിയംഗം ബിബി ഏബ്രഹാം, യൂത്ത് അസ്സോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം അഡ്വ.ഷൈജു സി. ഫിലിപ്പ്, എം.എ.വര്‍ഗ്ഗീസ്, ഭദ്രാസന സെക്രട്ടറി അനില്‍, പി.പുന്നൂസ്, മേഖലാ സെക്രട്ടറി ബിബിന്‍ ബാബു, തോമസ് വര്‍ഗ്ഗീസ്, ജോബി ടി.വര്‍ഗ്ഗീസ്, അഭിലാഷ് വടക്കേക്കര, ദീപു കുര്യാക്കോസ്, രന്‍ഞ്ചു പി.ഏബ്രഹാം, പള്ളി ട്രസ്റ്റി ജോര്‍ജ് തോമസ്, യൂത്ത് അസ്സോസിയേഷന്‍ പള്ളി യൂണിറ്റ് സെക്രട്ടറി ജിയാ മെറിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജോബി ടി.വര്‍ഗ്ഗീസ് (വൈസ് പ്രസി), ബിബിന്‍ ബാബു (സെക്ര), ബിന്‍സൂ ബേബിച്ചന്‍ (ജോ.സെക്ര), പ്രിന്‍സ് സോളമന്‍ (ഖജാ) എന്നവരെയും തിരഞ്ഞെടുത്തു.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.