പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ് തോമസ് യാക്കോബായ സുറിയാനി ചെറിയ പള്ളിയുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലിവിവാദമുണ്ടായ സംഭവത്തില്‍ രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലിക്കെതിരെ പള്ളി കമ്മിറ്റി നിയമ നടപടിക്കൊരുങ്ങുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രസ്താവന നടത്താന്‍ ഇടയായതില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നുമാവശ്യപ്പെട്ട് പള്ളി കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് വക്കീല്‍നോട്ടീസ് അയച്ചു.
15 ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിക്കാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കഴിഞ്ഞമാസം 15നാണ് വിവാദങ്ങള്‍ക്കിടയാക്കിയ സംഭവമുണ്ടായത്. വളയന്‍ചിറങ്ങര പുത്തൂരാന്‍ കവലയില്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കങ്ങള്‍. ഇടവകാംഗമല്ലാത്ത ആളുടെ ശവസംസ്‌കാരം സെമിത്തേരിയില്‍ നടത്തുന്നത് സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു പള്ളിയധികൃതരുടെ പക്ഷം. ഇതേ തുടര്‍ന്ന് വീട്ടുവളപ്പിലാണ് മാത്യൂസിന്റെ ശവസംസ്‌കാരം നടത്തിയത്.
പള്ളിയധികൃതരുടെ നിലപാടിനെതിരെ പരസ്യപ്രസ്താവന നടത്തി, വീട്ടുവളപ്പില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റാണ്. പ്രസിഡന്റിന്റെ പ്രസ്താവനകള്‍ പള്ളിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് പള്ളി കമ്മിറ്റി നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. പള്ളി വികാരി ഫാ. ഏലിയാസ് ചേട്ടാളംത്തുംകര കോറെപ്പിസ്‌കോപ്പ, മാനേിങ് ട്രസ്റ്റി കെ.വി.പൗലോസ് എന്നിവര്‍ക്കുവേണ്ടി അഡ്വ. ടി.കെ. സജീവ് ആണ് നോട്ടീസ് അയച്ചത്.

No comments:
Post a Comment