സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, August 4, 2011

പള്ളിക്കര സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ശുനോയോ നോമ്പാചരണവും

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം  .
പള്ളിക്കര: വി. മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും ശൂനോയോ നോമ്പാചരണവും 10 മുതല്‍ 15 വരെ നടക്കും.പെരുന്നാള്‍ കൊടി വഹിച്ചുകൊണ്ട്‌ ദേശം ചുറ്റിയുള്ള വിളംബരഘോഷയാത്ര ഏഴിന്‌ ഇടവകയിലെ എല്ലാ കുരിശുംതൊട്ടികളിലും ചാപ്പലുകളിലും എത്തിച്ചേരും. 10 ന്‌ രാവിലെ വി. മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കുശേഷം കൊടി ഉയര്‍ത്തും.
തുടര്‍ന്ന്‌ എല്ലാ ദിവസങ്ങളിലും രാവിലെ 7.15 ന്‌ കുര്‍ബാനയും വൈകിട്ട്‌ 6.30 ന്‌ സന്ധ്യാപ്രാര്‍ത്ഥനയും രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. 11 മുതല്‍ പെരുന്നാളിനോടനുബന്ധിച്ച്‌ വനിതാദിനം, സീനിയേഴ്‌സ് ഡേ, യുവജന വിദ്യാര്‍ഥി ദിനം, കുടുംബദിനം എന്നിവ ആചരിക്കും. പ്രൊ ഡിക്‌സണ്‍ പി. തോമസ്‌, ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌, ക്യാപ്‌റ്റന്‍ രാജു, പ്രൊഫ. ഡോ. സി.സി. വര്‍ഗീസ്‌ തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. 15 ന്‌ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന്‌ എരുമേലി കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും. പെരുന്നാളിനോടനുബന്ധിച്ച്‌ ഇടവകയിലെ സാധുജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ തയ്യല്‍ മെഷീന്‍ വിതരണവും വിവാഹ സഹാനിധിയുടെ ഉദ്‌ഘാടനവും നടക്കും. വികാരി ഫാ. ബാബു വര്‍ഗീസിന്റെയും സഹ. വികാരിമാരായ ഫാ. സി.പി. വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ തേലപ്പിള്ളി, ട്രസ്‌റ്റിമാരായ സണ്ണി പോള്‍, എ.എം. പൗലോസ്‌, ജനറല്‍ കണ്‍വീനറായി മാത്യു ജോര്‍ജ്‌, പ്രോഗ്രാം സാബു വര്‍ഗീസ്‌, പബ്ലിസിറ്റി ജിബു-ഐസക്ക്‌, വിളംബരജാഥ എം.പി. തോമസ്‌, ഫുഡ്‌ കെ.എ. മാത്തപ്പന്‍, റിസപ്‌ഷന്‍ ബേബി ജോണ്‍, ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ എ.പി. ബാബു, സീനീയേഴ്‌സ് ഡേ കെ. ജോര്‍ജ്‌ ഏബ്രഹാം എന്നിവരെ കണ്‍വീനര്‍മാരായും വോളണ്ടിയര്‍ ക്യാപ്‌റ്റനായി സി.എ. ചാക്കപ്പനെയും തെരഞ്ഞെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.