സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, August 30, 2011

മലേക്കുരിശില്‍ ശ്രാദ്ധപെരുന്നാളിന് ഒരുക്കങ്ങളായി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഖില മലങ്കര അടിസ്ഥാനത്തില്‍ വിവിധ പള്ളികളില്‍നിന്നും എത്തിച്ചേരുന്ന തീര്‍ഥാടകരെയും ബാവയുടെ മാതൃ ഇടവകയായ ചെറായി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍നിന്നുമെത്തുന്ന ദീപശിഖാപ്രയാണത്തിനും ബുധനാഴ്ച വൈകിട്ട് അഞ്ചിന് ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ശ്രേഷ്ഠകാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും. 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ സംബന്ധിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുദാനവും ധനസഹായ വിതരണവും പിന്നീട് അഖണ്ഡ പ്രാര്‍ഥനയും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ 7.30ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും 9ന് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തിലും വി. കുര്‍ബാന നടക്കും. കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം 25,000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിയോടെ മുളന്തുരുത്തി മാര്‍ തോമസ് പള്ളിയിലേക്ക് തീര്‍ഥയാത്ര പുറപ്പെടും.
പത്രസമ്മേളനത്തില്‍ ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, വര്‍ഗീസ് ക്‌നാലത്ത്, വി.എം. ജോയിക്കുട്ടി, കെ.വി. ഏലിയാസ്, മോന്‍സി വാവച്ചന്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.