കോതമംഗലം: മര്‍ത്തമറിയം കത്തീഡ്രല്‍ വലിയ പള്ളിയില്‍ ആഗസ്ത് 10 മുതല്‍ 15 വരെ നടക്കുന്ന ശൂനോയോ പെരുന്നാളിനും ധ്യാനയോഗത്തിനും തുടക്കം കുറിച്ച് ബുധനാഴ്ച ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊടിയേറ്റി. വികാരി ഫാ. ബൈജുചാണ്ടി, സഹവികാരിമാരായ ഫാ. കുര്യാക്കോസ് പുതുശ്ശേരി, ഫാ. സജിമാത്യു അറമ്പന്‍കുടിയില്‍, ട്രസ്റ്റിമാരായ എം.ജി. കുര്യാക്കോസ് മാറാച്ചേരി പുത്തേത്ത്, എല്‍ദോസ് പൗലോസ് പരണായില്‍ എന്നിവര്‍ പങ്കെടുത്തു. ഇടവകയിലെ നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു നടന്ന ധ്യാനയോഗം ശ്രേഷ്ഠബാവ ഉദ്ഘാടനം ചെയ്തു. റവ. ഫാ. പി.ടി. തോമസ് ധ്യാനപ്രസംഗം നടത്തി. വ്യാഴാഴ്ച രാവിലെ 8 ന് നടക്കുന്ന വി. അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 10 മുതല്‍ 1.30 വരെ റവ. ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ മാന്തോട്ടം ധ്യാനപ്രസംഗം നടത്തും.
വെള്ളിയാഴ്ച രാവിലെ 8 ന് വി. അഞ്ചിന്മേല്‍ കുര്‍ബാന കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രാവിലെ 10 ന് ഫാ. പൗലോസ് പാറേക്കര ധ്യാനപ്രസംഗം നടത്തും.ശനിയാഴ്ച വി. അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയും ധ്യാനപ്രസംഗം റവ. ഫാ. ജേക്കബ്ബ് നടയിലും നിര്‍വഹിക്കും.
ഞായറാഴ്ച വി. അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. ജോര്‍ജ് ചെരക്കുന്നത്ത് ധ്യാനപ്രസംഗം നടത്തും. വൈകീട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം എന്നിവയ്ക്കുശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവ വി. ദൈവമാതാവിന്റെ സുനോറോ പേടകത്തില്‍ നിന്ന് പുറത്തെടുത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും.
തിങ്കളാഴ്ച രാവിലെ 8 ന് വി. അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
11 ന് പ്രദക്ഷിണം, ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ചസദ്യ, 3ന് കൊടിയിറക്കം.
No comments:
Post a Comment