കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ മേടം 24 പെരുന്നാള്‍ മെയ് 5, 6, 7 തീയതികളില്‍ ആഘോഷിക്കുന്നതിന് ഒരുക്കം തുടങ്ങി. പെരുന്നാള്‍ സ്വാഗതസംഘം ഓഫീസ് കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. ബേസില്‍ ബേബി, അത്മായ വൈസ് പ്രസിഡന്റ് പി.പി. തങ്കച്ചന്‍, ട്രസ്‌റ്റിമാരായ ഷെവലിയാര്‍ സി.എം. കുരിയന്‍, എം.വി. വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗീസ്, ജോയിന്റ് കണ്‍വീനേഴ്‌സ് സി.പി. ബാബു, ജോബ് ടി. വര്‍ഗീസ്, കണ്‍വീനര്‍മാരായ ബിജു മാലായില്‍, ടി.പി. സാജു, ഷെവലിയാര്‍ സി.എ. വര്‍ഗീസ്, ഐ.കെ. തോമസ്, ജിജോ കെ. മാത്യു, ജോജി പീറ്റര്‍, ജീവന്‍ മാലായി, സി.വി. തമ്പി, എന്‍.വി. പൗലോസ്, ഷെവലിയാര്‍ കെ.വി. പൈലി, എം.പി. പോള്‍, കെ.പി. ജോര്‍ജ്, ടി.പി. കുര്യാക്കോസ്, എം.പി. ജോയ്, രഞ്‌ജി പോള്‍, എം.വി. പീറ്റര്‍, വര്‍ക്കി ഇത്താപ്പിരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.
![]()
Friday, April 29, 2011
നെച്ചൂര്‍ പള്ളി ഇടവക ദിനാഘോഷവും സമൂഹ വിവാഹവും
നെച്ചൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷവും കുടുംബസംഗമവും സമൂഹ വിവാഹവും മെയ് ഒന്നിന് നടത്തും. ഞായറാഴ്ച രാവിലെ 7.15ന് കുര്‍ബാന 9.15ന് കൊടിയുയര്‍ത്തല്‍. 12.30ന് സമൂഹ വിവാഹ കൂദാശ എന്നിവ നടക്കും. കുടുംബ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നെച്ചൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പ്രെയര്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും.
ഉച്ചയ്ക്ക് രണ്ടിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

Thursday, April 28, 2011
മെത്രാന്‍ സ്‌ഥാനം വില്‍പ്പനയ്‌ക്ക്
'നിങ്ങള്‍ പൊന്നും വെള്ളിയും സമ്പാദിക്കരുത് . നിങ്ങളുടെ മടിശീലകളില്‍ നാണയങ്ങളും വേണ്ട. വഴി യാത്രക്കായി ഭാണ്ഡമോ , രണ്ട് കുപ്പായമോ, ചെരിപ്പുകളോ , വടിയോ എടുക്കേണ്ട, എന്തെന്നാല്‍ വേലക്കാരന്‍ അവന്റെ ഭക്ഷണത്തിന് അര്‍ഹതയുള്ളവനത്രേ.'- മത്തായി 10: 9-10.
യേശു തന്റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ കല്‍പ്പനയാണിത് .
എന്നാല്‍ കടമ്പനാട്ട് മെത്രാന്‍/ബിഷപ്പ് സ്‌ഥാനം വില്‍പ്പനയ്‌ക്കുണ്ട്. മെത്രാന്‍ സ്‌ഥാനത്തിന് മൂന്നു ലക്ഷം, വൈദികനാകാന്‍ രണ്ടു ലക്ഷം എന്നിങ്ങനെയാണ് നിരക്കുകളെന്നാണ് ആരോപണം. വിദേശ ഭദ്രാസനം ലഭിക്കണമെങ്കില്‍ ഏഴു ലക്ഷം രൂപ നല്‍കണം. വിദ്യാഭ്യാസം ആത്മീയ ജീവിതം ഇവയൊന്നും പ്രശ്‌നമല്ല. കടമ്പനാട്ടു നിന്നുളള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
'കടമ്പനാട്ടെ വിവാദ മെത്രാന്‍ ജോസ് എന്ന പേരിലും തട്ടിപ്പു നടത്തിയതായി സൂചന. 1994 ല്‍ ആണ് ജോസ് എന്ന പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയത് . ഇക്കാലയളവില്‍ 25 പേര്‍ ജോസിന്റെ തട്ടിപ്പിനിരയായി. വിസയ്‌ക്കും ടിക്കറ്റിനും കൂടി 75,000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. പിന്നീട് 200 പേരുടെ പക്കല്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തു. 1995 ല്‍ സാമുവേല്‍ എന്ന പേരിലായിരുന്നു തട്ടിപ്പ് . ഇപ്പോള്‍ കടമ്പനാട്ട് മാത്യൂസ് മാര്‍ കൂറിലോസ് എന്ന മെത്രാനായിട്ടാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത് '.

Wednesday, April 27, 2011
മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ ഇന്ന്
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള യെരുശലേമിന്റെ പാത്രിയര്‍ക്കീസ് പരിശുദ്ധനായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ നേര്‍ച്ചസദ്യ ബുധനാഴ്ച നടക്കും.
രാവിലെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ കാര്‍മികത്വത്തില്‍ കബറിങ്കല്‍ വിശുദ്ധ കുര്‍ബാന നടക്കും. ഒന്‍പതിന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും.
ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരാകും.
വിശുദ്ധ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. 12.30 മുതല്‍ വൈകീട്ട്‌വരെ നേര്‍ച്ചസദ്യ. പതിനായിരങ്ങള്‍ നേര്‍ച്ചസദ്യയില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച വൈകീട്ട് മലങ്കരയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് കാല്‍നടതീര്‍ത്ഥാടകസംഘങ്ങള്‍ക്ക് വന്‍വരവേല്പ് നല്‍കി. സിംഹാസന പള്ളി സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, വികാരി ഫാ. ഏലിയാസ് കൈപ്രമ്പാട്ട്, സഹവികാരിമാരായ ഫാ. മാത്യൂസ് പാറയ്ക്കല്‍, ഫാ. പൗലോസ് കുരിയപ്പുറം, പള്ളി സെക്രട്ടറി ഇ.എ. ജേക്കബ് ഈരാളില്‍ എന്നിവര്‍ നേതൃത്വംനല്‍കി. വി.ഡി. സതീശന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ എന്നിവരും തീര്‍ത്ഥാടകരെ വരവേല്‍ക്കാനെത്തിയിരുന്നു.

Monday, April 25, 2011
സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയില്‍ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ കൊടികയറി
പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ പിതാവായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധ പെരുന്നാളിന് ഞായറാഴ്ച വൈകീട്ട് 5ന് കൊടികയറി. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, പെരുമ്പടന്നയില്‍ സ്ഥാപിതമായ കുരിശന്‍തൊട്ടിയിലേയ്ക്കും മംഗലത്ത് പറമ്പിലുള്ള കുരിശിങ്കലേയ്ക്കും പ്രദക്ഷിണവും നടന്നു.
25ന് പ്രഭാത പ്രാര്‍ത്ഥന, സിംഹാസന പള്ളികളുടെ സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന.26ന് ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, പരിശുദ്ധ ബാവ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടം, കാപ്പാക്കൂട്ടം, കഴുത്തിലണിഞ്ഞിരുന്ന സ്ലീബ അടക്കം ചെയ്ത അരുളിക്ക എന്നിവ പള്ളിയില്‍ ഭക്തദര്‍ശനത്തിനു വയ്ക്കും. വൈകീട്ട് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 27നാണ് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന.
Sunday, April 24, 2011
ഉയിര്‍പ്പ് പെരുന്നാളിന്റെ നിറവില്‍ പിറവം വലിയ പള്ളി...
| പിറവം വലിയ പള്ളിയില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂക്ഷ |
![]() |
| പൈതല്‍ നേര്‍ച്ച നടത്തുന്നതിനായി എത്തിയ വിശ്വാസികള്‍. |
![]() |
| പിറവം വലിയ പള്ളിയില്‍ പൈതല്‍ നേര്‍ച്ച വിളമ്പുന്നു |
അത്ഭുതങ്ങളുടെയും അനുഗ്രഹങ്ങളുടെയും കലവറയായ പിറവം വലിയ പള്ളിയെന്നറിയപ്പെടുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ചു ലോകത്ത് ഏറ്റവും കൂടുതല്‍ പൈതല്‍ ഊട്ടു നേര്‍ച്ച നടക്കുന്ന ദൈവാലയമാണ്.
രണ്ടു സഹസ്രാബ്ദം മുന്‍പ് യേശുദേവന്റെ ജനനത്തോടെ പിറവിയെടുത്ത ഈ ദൈവാലയം പകര്‍ന്നു നല്‍കുന്ന ആത്മീയ അനുഗ്രഹത്തിന്റെ ദീപനാളങ്ങള്‍ അഗ്നി പകരുന്ന അടുപ്പുകളില്‍ വെചോരുക്കുന്ന പൈതല്‍ നേര്‍ച്ച കര്‍ത്താവിന്റെ തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്നു. നോയെമ്പെടുത്താണ് 12 പൈതങ്ങള്‍ക്കും പുരോഹിതനും വേണ്ട ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുക. അപ്പം,പഴം,പിടി,കോഴിയിറച്ചി,മീന്‍, ചോറ് തുടങ്ങി വിഭവ സമൃദ്ധമായ നേര്‍ച്ച സദ്യ തൂശനിലയില്‍ വിളംമ്പിയാണ് പൈതങ്ങള്‍ക്ക് നല്‍കുക.
ശ്രേഷ്ഠ കാതോലിക്കാ ഭാവ തന്റെ ചെറുപ്പകാലത്ത് പിറവം പള്ളിയില്‍ പൈതല്‍ നേര്‍ച്ചയില്‍ പങ്കെടുത്തത് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. "അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നെച്ചൂര്‍ കടത്തുകടന്നു പിറവം പള്ളിയിലെത്തി പൈതല്‍ ഊട്ടു നടത്താനോരിങ്ങുമ്പോള്‍ പള്ളിയിലോ പരിസരത്തോ അതിനുള്ള സ്ഥലം ലഭിക്കാറില്ല.അല്‍പ്പം അകലെയുള്ള പാടത്ത് വച്ച് നേര്‍ച്ച കഴിച്ചു മടങ്ങുകയായിരുന്നു പതിവ്. ഊര്‍ശലേമില്‍ ഉത്സവകാലത്ത് യഹൂദന്മാര്‍ വഴിപാടു കഴിക്കാന്‍ പോകുന്നതുമായി ഈ യാത്രയെ ഞാന്‍ സാമ്യപ്പെടുത്തി ചിന്തിക്കാറുണ്ട്. ഇത് തലമുറ തലമുറയായി ചട്ടമായിരിക്കണമെന്നു ലേഖ്യ പുസ്തകത്തില്‍ പറയുന്നുമുണ്ട്. അങ്ങനെ ഈ മഹാ പരിശുദ്ധ സ്ഥലം നോമ്പ് വീടുന്ന കാലത്ത് മറ്റൊരു ഊര്‍ശലേമായി മാറുകയാണ്. യഹൂദന്മാരുടെ രക്ഷാകേന്ദ്രമായ ഊര്‍ശലേം ദൈവാലയത്തിന്റെ അതെ പ്രതീതിയാണ് പൈതല്‍ നേര്‍ച്ചയുടെ സമയത്ത് പിറവം വലിയ പള്ളിയില്‍ അനുഭവപെട്ടിട്ടുള്ളത്." മലങ്കര സഭയ്ക്കാകമാനം അഭിമാനഗോപുരമായി പരിലസിക്കുന്ന പുണ്ണ്യ പുരാതന ദൈവാലയമാണ് പിറവം വലിയ പള്ളി. പിറവത്ത് രാജാക്കളുടെ പള്ളിയെന്നും രാജക്കളുടെ നടയെന്നുമൊക്കെ വിളികൊള്ളുന്ന ഈ പരിശുദ്ധ ദൈവാലയം വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് നിലകൊള്ളുന്നത്.ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ക്ക് വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. റവ.ഫാ വര്‍ഗീസ് പനച്ചിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. റവ.ഫാ സ്കറിയ വട്ടക്കാട്ടില്‍,റവ.ഫാ റോയി മാത്യു മേപ്പാടം എന്നിവര്‍ സഹകാര്‍മികരായിരുന്നു.
Saturday, April 23, 2011
പിറവം വലിയപള്ളിയില്‍ പൈതല്‍ നേര്ച്ചയ്ക്കായി പതിനായിരങ്ങള്‍ എത്തിച്ചേരുന്നു.
![]() |
| ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ചു പിറവം വലിയ പള്ളിയില്‍ വിശ്വാസികള്‍ പൈതല്‍ നേര്ച്ചക്കുള്ള ഒരുക്കത്തില്‍ |
പിറവം വലിയ പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാളിനോടനുബന്ധിച്ചു നേര്ച്ച കഴിക്കുന്നതിനായി വിശ്വാസികള്‍ എത്തിത്തുടങ്ങി.12 സ്ലീഹെന്മാരെ അനുസ്മരിച്ചു നടത്തുന്നതായ നേര്‍ച്ചയാണ് പൈതല്‍ നേര്ച്ച. പള്ളിയുടെ ആരംഭം തൊട്ടു ഇന്നോളം നാടിന്റെ പലഭാഗത്തുനിന്നായി നാനാജാതി മതസ്ഥരായ പതിനായിരക്കണക്കിന് വിശ്വാസികള്‍ ഇന്നേ ദിവസം പിറവത്ത് രാജാക്കളുടെ നടയില്‍ നേര്‍ച്ച കഴിക്കുന്നതിനായി എത്തിച്ചേരുന്നു. നെയ്യപ്പം, പഴം, പിടി, നാടന്‍ കോഴിയിറച്ചി, ചെതുംമ്പലുള്ള മത്സ്യം, ചോറും മറ്റു വിഭവങ്ങളും കൂടെ വിളമ്പുന്നു. ഉയിര്‍പ്പിന്റെ ശുശ്രൂക്ഷയ്ക്ക് ശേഷം, പള്ളി നടയില്‍ നേര്‍ച്ച നടയ്ക്കു വച്ച ശേഷം പള്ളിമുറ്റത്ത് 12 ആണ്‍ പൈതങ്ങളെ ഇരുത്തി നേര്‍ച്ച വിളമ്പുന്നു. അമ്പതു ദിവസത്തെ നോമ്പും വൃതശുദ്ധിയോടെ, പുത്തന്‍ പാത്രങ്ങളില്‍ ഒരുക്കിയാണ് നേര്‍ച്ച വിളമ്പുന്നത്. അകലെ നിന്നുള്ള ആളുകള്‍ പള്ളിയില്‍ എത്തി പള്ളിയി വച്ചു തന്നെയാണ് നേര്‍ച്ച ഒരുക്കി വിളമ്പുന്നത്.
Friday, April 22, 2011
കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി പിറവം വലിയ പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു.
![]() |
| പിറവം വലിയ പള്ളിയില്‍ ദുഖ വെള്ളിയാഴ്ച നടന്ന ശുശ്രൂഷയില്‍ നിന്ന് |
പിറവം: യേശുദേവന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പിറവം വലിയപള്ളിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഏഴുമണിക്കൂറിലേറെ നീണ്ട ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ കടുത്ത ഉപവാസത്തോടെയാണ് വിശ്വാസികള്‍ പങ്കെടുത്തത്. ഗാഗുല്‍ത്തയിലേക്കുള്ള യേശുദേവന്റെ യാത്രയെ അനുസ്മരിച്ച് വിശ്വാസികള്‍ പള്ളിക്കുചുറ്റും പ്രദക്ഷിണം നടത്തി. ശുശ്രൂഷയില്‍ വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ മുഖ്യകാര്‍മികനായി. ഫാ. സ്‌കറിയ വട്ടയ്ക്കാട്ടില്‍, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വര്‍ഗീസ് പനിച്ചിയില്‍ എന്നിവര്‍ സഹകാര്‍മികരായി. വൈകിട്ട് കബറടക്ക ശുശ്രൂഷകള്‍ കഴിഞ്ഞു വിശ്വാസികള്‍ കഞ്ഞികഴിച്ചാണ് മടങ്ങിയത്. 105 പറ അരിയുടെ കഞ്ഞിയാണ് ഇതിനു വേണ്ടി തയാറാക്കിയത്.
Thursday, April 21, 2011
ഈസ്റ്റെര്‍
കുരിശില്‍ തറയ്ക്കപ്പെട്ടു മരിച്ചതിന്റെ മൂന്നാം നാള്‍ യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ക്രിസ്താനികള്‍ ഈസ്റ്റര്‍ ആയി ആചരിക്കുന്നത്. ദുഃഖവെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പാചണത്തിന്റെ (lent) അവസാനവും ഈസ്റ്റര്‍ ദിനത്തിലാണ്.വര്‍ഷം തോറും നിശ്ചിത തീയതിയില്‍ ആഘോഷിക്കുന്നതിനു പകരം ചില പ്രത്യേക മാനദണ്ഡങ്ങള്‍ വച്ചു കണക്കാക്കപ്പെടുന്ന ഒരു ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. അതിനാല്‍ ഇത് മാറ്റപ്പെരുന്നാള്‍ (moveable feasts) എന്ന വിഭാഗത്തില്‍ പെടുന്നു. മാര്‍ച്ച് 21 നോ അതിനു ശേഷമോ വരുന്ന പൌര്‍ണ്ണമി (full moon) നാളിനു ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആയി ആചരിക്കുന്നത്. അതായത് മാര്‍ച്ച് 22 നും ഏപ്രില്‍ 25 നും ഇടയില്‍ വരുന്ന ഞായറാഴ്ച്ച. ആദ്യ കാലങ്ങളില്‍ ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത് ഇന്നത്തെപ്പോലെ ഞായറാഴ്ചയായിരുന്നില്ല. റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിന്‍ ആണ്, എ.ഡി. 325 ല്‍ ഈസ്റ്റെര്‍ ആഘോഷം ഞായറാഴ്ചയായി തീരുമാനിച്ചത്. വസന്തക്കാലത്തിലെ ആദ്യപൂര്‍ണ്ണചന്ദ്രനുശേഷം വരുന്ന ഞായറാഴ്ച, കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി ഈസ്റ്ററായി പ്രഖ്യാപിക്കുകയായിരുന്നു.
ഓശാന ഞായറോടു കൂടി ക്രൈസ്തവര്‍ വിശുദ്ധവാരം ആരംഭിക്കുകയാണ്. തുടര്‍ന്നുള്ള ഒരാഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്‍മ്മാചരണത്തിന്റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.
ഓശാന ഞായര്‍ (Palm Sunday)
യേശു ജറുസലേമിലേയ്ക്ക് രാജാവായി എഴുന്നള്ളിയതിന്റെ ഓര്‍മ്മയാചരണമാണ് ഓശാന . സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും ദിനം കൂടിയാണ് ഓശാന ഞായര്‍ ഭരണാധികാരികളുടെ ക്രൂരതയില്‍ മനം നൊന്ത്, രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു യേശുവിന്‍റെ ജറുസലേം പ്രവേശനം. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലേമിലേയ്ക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്തേറി വന്ന യേശു ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി “ഓശാന ദാവീദിന്റെ പുത്രന് ഓശാന”
എന്നു പാടി ജനക്കൂട്ടം എതിരേറ്റതിന്റെ സ്മരണ പുതുക്കലാണ് ഓശാന.ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം ‘രക്ഷ അടുത്തിരിക്കുന്നു’, ‘ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നൊക്കെയാണ്. ഈസ്റ്ററിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഓശാന ഞായര്‍ (palm Sunday).ഈ ദിവസം വിശ്വാസികള്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല വെഞ്ചെരിപ്പും കുരുത്തോലയേന്തിയുള്ള പ്രദക്ഷിണവും നടത്തുന്നു. ക്രിസ്തുദേവന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഈശോയുടെ അന്ത്യാത്താഴത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹ വ്യാഴാഴ്ച ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പത്തിന്റെ (ഇന്‍ഡ്രിയപ്പം) മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, അന്നേ ദിവസം കാച്ചുന്ന പാലില്‍ ഇടാനും ഈ കുരുത്തോലയാണ് ഉപയോഗിക്കുക.
എന്നു പാടി ജനക്കൂട്ടം എതിരേറ്റതിന്റെ സ്മരണ പുതുക്കലാണ് ഓശാന.ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം ‘രക്ഷ അടുത്തിരിക്കുന്നു’, ‘ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നൊക്കെയാണ്. ഈസ്റ്ററിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഓശാന ഞായര്‍ (palm Sunday).ഈ ദിവസം വിശ്വാസികള്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല വെഞ്ചെരിപ്പും കുരുത്തോലയേന്തിയുള്ള പ്രദക്ഷിണവും നടത്തുന്നു. ക്രിസ്തുദേവന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഈശോയുടെ അന്ത്യാത്താഴത്തിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹ വ്യാഴാഴ്ച ഉണ്ടാക്കുന്ന പുളിക്കാത്ത അപ്പത്തിന്റെ (ഇന്‍ഡ്രിയപ്പം) മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, അന്നേ ദിവസം കാച്ചുന്ന പാലില്‍ ഇടാനും ഈ കുരുത്തോലയാണ് ഉപയോഗിക്കുക.പെസഹ വ്യാഴം (Maundy Thursday)
യേശു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയായാണ് പെസഹ ആചരിക്കുന്നത്. കടന്നു പോകുക എന്നര്‍ത്ഥമുള്ള പാക്സാ (paxa) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം “കടന്നു പോകന്‍ " എന്നാണ്.ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ ജനതയെ വാഗ്ദത്തഭൂമിയായ കാനാന്‍ ദേശത്തേയ്ക്കു് നയിക്കുന്നതിനു മുന്നോടിയായി ഇസ്രായേല്‍ ക്കാരുടെ വീടിന്റെ കട്ടിളപടികളില്‍ കുഞ്ഞാടിന്റെ രക്തം കണ്ട് ദൈവദൂതര്‍ അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പോയതിനെ അനുസ്മരിച്ചാണ് കടന്നു പോകാന്‍ എന്നര്‍ത്ഥമുള്ള (pass over) പെസഹ തിരുനാള്‍ യഹൂദര്‍ ആചരിച്ചിരുന്നത്.
ഈ പെസഹാ ആചരണത്തിന് ക്രിസ്തു തന്റെ സ്വന്തം ശരീരവും രക്തവും നല്‍കി കൊണ്ട് പുതിയൊരു മാനം നല്കുകുയായിരുനു.അന്ത്യത്താഴ വേളയില്‍ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുക വഴി ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാത്രുക യേശു ലോകത്തിനു കാട്ടി കൊടുത്തു. വിശുദ്ധകുര്‍ബ്ബാനയുടെ (Holy Mass) സ്ഥാപനത്തിന്റെ ഓര്‍മ്മ കൂടിയാണ് പെസഹ വ്യാഴം.
ഈ പെസഹാ ആചരണത്തിന് ക്രിസ്തു തന്റെ സ്വന്തം ശരീരവും രക്തവും നല്‍കി കൊണ്ട് പുതിയൊരു മാനം നല്കുകുയായിരുനു.അന്ത്യത്താഴ വേളയില്‍ യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുക വഴി ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാത്രുക യേശു ലോകത്തിനു കാട്ടി കൊടുത്തു. വിശുദ്ധകുര്‍ബ്ബാനയുടെ (Holy Mass) സ്ഥാപനത്തിന്റെ ഓര്‍മ്മ കൂടിയാണ് പെസഹ വ്യാഴം.ദുഃഖ വെള്ളി (Good Friday)
യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖ വെള്ളി. യേശുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വരി മലയിലെ കുരിശുമരണത്തിന്റെയും ഓര്‍മ്മയ്ക്കായിട്ടാണ് ദുഃഖ വെള്ളി ആചരിക്കുന്നത്.മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല മുകള്‍ വരെ കുരിശും വഹിച്ചു കൊണ്ടുള്ള യേശുവിന്‍റെ യാത്ര അനുസ്മരിച്ചു കൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴി (പരിഹാര പ്രദക്ഷിണം) നടത്തുന്നു.
ഇംഗ്ഗീഷില്‍ ഇതു ഗൂഡ് ഫ്രൈഡേ (good friday) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഇതു സന്തോഷത്തിന്റെ ദിനം കൂടിയാണ്.കാരണം കുരിശുമരണത്തിലൂടെ യേശു മാനവരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്.
ഈസ്റ്റെര്‍
യേശു മരിച്ച് അടക്കപ്പെട്ടതിനു ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ഈസ്റ്റെര്‍. ക്രൈസ്തവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. ക്രൈസ്തവര്‍ക്കു നിത്യതയുടെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്. മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ യേശുവിന്‍റെ പുനരുത്ഥാനം ആണ്. വിവാദ മെത്രാന്‍ മുങ്ങി; 'ഭദ്രാസന ആസ്‌ഥാനം' ഗുണ്ടകളുടെ സുരക്ഷാവലയത്തില്‍
കടമ്പനാട്: വൈദികനായിരിക്കെ പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടുകയും ആള്‍മാറാട്ടത്തിലൂടെ കോടതിയെയും പോലീസിനെയും കബളിപ്പിക്കുകയുംചെയ്‌തെന്നു കരുതപ്പെടുന്ന കടമ്പനാട്ടെ വിവാദമെത്രാന്‍ മുങ്ങി. ഇദ്ദേഹത്തെപ്പറ്റി 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണു 'മുങ്ങല്‍'. ഇദ്ദേഹം സ്വന്തമായി രൂപീകരിച്ച ഭദ്രാസനത്തിന്റെ, കടമ്പനാട് കുണ്ടോംവെട്ടത്ത് മലനടയിലെ, ആസ്‌ഥാനമന്ദിരം കനത്ത കാവലിലാണ്.
മാധ്യമപ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുന്നതും ചിത്രമെടുക്കുന്നതും തടയാനാണ് അരോഗദൃഢഗാത്രരായ യുവാക്കളെ കാവല്‍ നിര്‍ത്തിയിരിക്കുന്നത്.
തട്ടിപ്പു നടത്തിയതിന് ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കിയ ഫാ. ടി.എം. സാമുവല്‍ 'ദ് മലങ്കര ഓര്‍ത്തഡോക്‌സ് ഇന്‍ഡിപെന്‍ഡന്റ് സിറിയന്‍ ചര്‍ച്ച്' എന്ന പേരില്‍ ഭദ്രാസനം രൂപീകരിച്ചു മെത്രാനായി വാഴുന്ന കാര്യം കഴിഞ്ഞ ദിവസം 'മംഗളം' റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Wednesday, April 20, 2011
പീഡാനുഭവ വാരം
യാക്കോബായ സുറിയാനി പള്ളികളില്‍ പെസഹാ ശുശ്രൂഷ ഇന്ന് നടക്കും
മിസ്രാമ്യ അടിമത്വത്തില്‍ നിന്നുള്ള വിമോചനത്തിന്റെ ഓര്‍മ്മയായ പെസഹാ പെരുന്നാള്‍ ക്രിസ്‌തുവും ശിഷ്യന്മാരും ആചരിക്കുകയും തന്റെ തിരു ശരീരരക്‌തങ്ങള്‍ സഭയ്‌ക്കായി സമര്‍പ്പിച്ചുകൊണ്ട് പുതിയ നിയമ പെസഹയായ വി. കുര്‍ബാന സെഹിയോന്‍ മാളികയില്‍ സ്‌ഥാപിച്ചതിന്റെ ഓര്‍മ്മയായ പെസഹാ ആചരണം ഇന്ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ യാക്കോബായ ദേവാലയങ്ങളില്‍ നടക്കും. സിറിയന്‍ കലണ്ടര്‍ അനുസരിച്ച് സന്ധ്യാ പ്രാര്‍ത്ഥനയോടെയാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. ഈസ്‌റ്റര്‍ ശുശ്രൂഷ ശനിയാഴ്‌ച സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച കല്‌പന ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളിക ള്‍ക്ക് അയച്ചിരുന്നു.
കരിങ്ങാച്ചിറ കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ
കരിങ്ങാച്ചിറ: ജോര്‍ജീയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍ നാളെ വെളുപ്പിന് രണ്ടുമണിക്ക് തുടങ്ങും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.ഉച്ചയ്‌ക്ക് 2.30 ന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്ക് യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കാര്‍മികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് നേതൃത്വം നല്‍കും.
പിറവം വലിയ പള്ളിയില്‍ പീഡാനുഭവ വാരം
പിറവം: കഷ്ടാനുഭവാഴ്ചയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നടന്നുവരുന്ന പിറവം വലിയപള്ളിയില്‍ 20 ന് രാത്രി പെസഹയുടെ ശുശ്രൂഷകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നടന്നിരുന്ന ചടങ്ങുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചതിനാലാണിത്.
ബുധനാഴ്ച സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് രാത്രി 8 മണിയോടെ പെസഹയുടെ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. കുര്‍ബാനയ്ക്ക് വികാരി ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ കാര്‍മികത്വം നല്‍കും. ഫാ. സ്കറിയ വട്ടക്കാട്ടില്‍, ഫാ. റോയി മാത്യൂസ്, ഫാ. വര്‍ഗീസ് പനിച്ചിയില്‍ എന്നിവര്‍ സഹകാര്‍മികത്വം നല്‍കും. രാത്രി ഒരുമണിയോടെ ശുശ്രൂഷകള്‍ സമാപിക്കും.
വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ഥനയുണ്ട്. വെള്ളിയാഴ്ച രാവിലെ 8 ന് ദുഃഖവെള്ളിയുടെ ചടങ്ങുകള്‍ ആരംഭിക്കും. കടുത്ത ഉപവാസത്തോടെ നടക്കുന്ന ചടങ്ങുകള്‍ വൈകീട്ട് മൂന്ന് വരെ തുടരും.
ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും വലിയപള്ളിയില്‍ നിന്ന് കഞ്ഞിനല്‍കും. വൈകീട്ട് കബറടക്ക ശുശ്രൂഷയ്ക്കു ശേഷം നല്‍കുന്ന ഈ കഞ്ഞി കഴിച്ചാണ് മടക്കം. ഇതിനായി ഇക്കുറി 105 പറ അരിയുടെ കഞ്ഞി തയ്യാറാക്കുന്നുണ്ടെന്ന് ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ പറഞ്ഞു.
ദുഃഖവെള്ളിയും ശനിയും കഴിഞ്ഞുവരുന്ന ഞായര്‍ പള്ളിയില്‍ ഉയിര്‍പ്പിന്റെ പെരുന്നാളാണ് . പൈതല്‍ നേര്‍ച്ചയാണ് വലിയപള്ളിയിലെ ഉയിര്‍പ്പ് പെരുന്നാളിനെ ശ്രദ്ധേയമാക്കുന്നത്.

ആരക്കുന്നം പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യുപോള്‍ കാട്ടുമങ്ങാട്ടും സഹവികാരി ഫാ. ജേക്കബ് ചിറ്റേത്തും അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 7.30ന് പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന നടക്കും. വ്യാഴാഴ്ച വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 22ന് രാവിലെ 8ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ധ്യാനപ്രസംഗം, പ്രദക്ഷിണം, കബറടക്കം. 23ന് രാവിലെ 9.30ന് കുര്‍ബാന, സെമിത്തേരിയിലേക്ക് പ്രദക്ഷിണം, വൈകീട്ട് 7.30ന് പ്രാര്‍ത്ഥന തുടര്‍ന്ന് ഉയിര്‍പ്പ് ശുശ്രൂഷ, കുര്‍ബാന എന്നിവയുണ്ടാകും.

Tuesday, April 12, 2011
മോര്‍ യൂലിയോസിന് അന്ത്യവിശ്രമം
മഞ്ഞനിക്കര: പുണ്യപിതാക്കന്‍മാര്‍ കബറടങ്ങിയ മണ്ണില്‍ത്തന്നെ വേണം അന്ത്യവിശ്രമമെന്ന ആഗ്രഹം സഫലീകരിച്ച്, യാക്കോബായ സുറിയാനിസഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ യൂലിയോസിന്റെ ഭൗതികശരീരം മഞ്ഞനിക്കര ദയറായില്‍ കബറടക്കി.
രാവിലെ ഒമ്പതു മണിയോടെ ദയറായില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. അന്ത്യോഖ്യന്‍ പ്രതിനിധി അപ്രേം കരീം മെത്രാപ്പോലീത്തയും സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി.
മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം, ക്‌നാനായ ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ്, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സംബന്ധിച്ചു.
Sunday, April 10, 2011
അഭിവന്ദ്യ പിതാവേ സമാധാനത്താലെ പോവുക ...
മഞ്ഞിനിക്കര: യാക്കോബായ സുറിയാനി സഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മൊത്രാപ്പോലീത്ത കാലംചെയ്‌ത കുറിയാക്കോസ് മോര്‍ യൂലിയോസിന്റെ കബറടക്കം ഇന്നു മഞ്ഞനിക്കര ദയറായില്‍ നടക്കും.
രാവിലെ ഒന്‍പതിനു പ്രാര്‍ഥന ആരംഭിക്കും. 10 മണിയോടെ സംസ്‌കാരശുശ്രൂഷകള്‍ക്കു തുടക്കമാകും. ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ദയറാ പള്ളിയിലും സമീപ ഇടവകയിലെ മോര്‍ സ്‌റ്റെഫാനോസ് പള്ളിക്കുചുറ്റും നഗരികാണിക്കല്‍ നടക്കും.
കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കാലംചെയ്തു
മഞ്ഞിനിക്കര(പത്തനംതിട്ട):മലങ്കര യാക്കോബായ സുറിയാനി സഭയുടെ അധീനതയിലുള്ള മഞ്ഞിനിക്കര ദയറയുടെ മുന്‍ അധിപനും സഭയിലെ സിംഹാസന പള്ളികളുടെ സീനിയര്‍ മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത (78) കാലംചെയ്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച നാലരയ്ക്ക് മഞ്ഞിനിക്കര ദയറയില്‍ ആയിരുന്നു അന്ത്യം. കബറടക്കം തിങ്കളാഴ്ച 12ന് ശ്രേഷ്ഠ കാതോലിക്കാബാവ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്റെ മുഖ്യ കാര്‍മികത്വത്തില്‍ മഞ്ഞിനിക്കര ദയറയില്‍ നടക്കും.
ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ സെക്രട്ടറിയായി 1984 മുതല്‍ 2004 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1933 ജൂലായ് ആറിന് കുട്ടനാട് വെളിയനാട് കൊച്ചുപുരയ്ക്കല്‍ വര്‍ക്കിയുടെയും ഏലിയുടെയും രണ്ടാമത്തെ മകനായിട്ടാണ് ജനനം. വെളിയനാട് ഗവ. എല്‍.പി.എസ്സിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ബി.എസ്.സി. ബിരുദമെടുത്തു. ദൈവശാസ്ത്രപഠനം മഞ്ഞിനിക്കരയിലായിരുന്നു. അമേരിക്കയില്‍നിന്ന് ഫിലോസഫിയിലും ഇറ്റലിയില്‍നിന്ന് ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് എടുത്ത അദ്ദേഹം, 1955ല്‍ ഏലിയാസ് മാര്‍ യൂലിയോസിസില്‍ നിന്ന് ശെമ്മാശപ്പട്ടം സ്വീകരിച്ചു.

Saturday, April 9, 2011
അഭി.കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കാലം ചെയ്‌തു
പത്തനംതിട്ട: യാക്കോബായ സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്ത അഭി.കുര്യാക്കോസ് മാര്‍ യൂലിയോസ് (78) കാലം ചെയ്തു. മഞ്ഞനിക്കരയില്‍ വച്ചായിരുന്നു അന്ത്യം.
യാക്കോബായ സഭയുടെ സിംഹാസന പള്ളികളുടെ മുന്‍ അധിപനും പരിശുദ്ധ പാത്രീയാര്‍ക്കീസ് ബാവയുടെ മുന്‍ സെക്രട്ടറിയുമായിരുന്നു. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞിനിക്കരയില്‍ നടക്കും.
1933 ജൂലായ് ആറിന് കുട്ടനാട്ടിലെ കൊച്ചുപുരയ്ക്കല്‍ കുടുംബത്തിലാണ് മെത്രാപ്പൊലീത്ത ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ പഠനത്തിനു ശേഷം വൈദിക പഠനത്തിനായി മഞ്ഞനിക്കര ദയറായില്‍ ചേര്‍ന്നു.1955 ല്‍ കോറൂയോ പട്ടവും 1958ല്‍ കശീശ പട്ടവും ലഭിച്ചു. 1990 ല്‍ റമ്പാനായി. 1998 ലാണ് മെത്രാപ്പൊലീത്തയായി സ്ഥാനമേല്‍ക്കുന്നത്. 1984 മുതല്‍ 2001 വരെ പാത്രീയാര്‍ക്കീസ് ഇഗ്നേഷ്യസ് സക്കാ പ്രഥമന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ജീവചരിത്രം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Friday, April 1, 2011
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു.

കൊച്ചി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (84) കാലം ചെയ്തു. എറണാകുളം ലിസി ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. അതിരൂപതാ ആസ്ഥാനത്തെ ചാപ്പലില്‍ കുര്‍ബാന ചൊല്ലുന്നതിനിടെ ഉച്ചയ്ക്ക് 12 ന് അദ്ദേഹം തളര്‍ന്നു വീണിരുന്നു. തുടര്‍ന്ന് ലിസി ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്യോഗംമൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു.കേരളത്തിലെ മൂന്നാമത്തെ കര്‍ദ്ദിനാള്‍ ആയിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. 2001 ജനവരി 21 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാരുടെ സംഘത്തില്‍ മാര്‍ വര്‍ക്കി വിതയത്തിലും ഉള്‍പ്പെട്ടിരുന്നു. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്‍, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1954 ല്‍ വൈദികനായ അദ്ദേഹം 1996 നവംബര്‍ 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്‍ 18 ന് അദ്ദേഹത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ നിയമിച്ചു.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara