സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 28, 2011

മെത്രാന്‍ സ്‌ഥാനം വില്‍പ്പനയ്‌ക്ക്

'നിങ്ങള്‍ പൊന്നും വെള്ളിയും സമ്പാദിക്കരുത്‌ . നിങ്ങളുടെ മടിശീലകളില്‍ നാണയങ്ങളും വേണ്ട. വഴി യാത്രക്കായി ഭാണ്ഡമോ , രണ്ട്‌ കുപ്പായമോ, ചെരിപ്പുകളോ , വടിയോ എടുക്കേണ്ട, എന്തെന്നാല്‍ വേലക്കാരന്‍ അവന്റെ ഭക്ഷണത്തിന്‌ അര്‍ഹതയുള്ളവനത്രേ.'- മത്തായി 10: 9-10.
യേശു തന്റെ ശിഷ്യന്മാര്‍ക്ക്‌ നല്‍കിയ കല്‍പ്പനയാണിത്‌ .
എന്നാല്‍ കടമ്പനാട്ട്‌ മെത്രാന്‍/ബിഷപ്പ്‌ സ്‌ഥാനം വില്‍പ്പനയ്‌ക്കുണ്ട്‌. മെത്രാന്‍ സ്‌ഥാനത്തിന്‌ മൂന്നു ലക്ഷം, വൈദികനാകാന്‍ രണ്ടു ലക്ഷം എന്നിങ്ങനെയാണ്‌ നിരക്കുകളെന്നാണ്‌ ആരോപണം. വിദേശ ഭദ്രാസനം ലഭിക്കണമെങ്കില്‍ ഏഴു ലക്ഷം രൂപ നല്‍കണം. വിദ്യാഭ്യാസം ആത്മീയ ജീവിതം ഇവയൊന്നും പ്രശ്‌നമല്ല. കടമ്പനാട്ടു നിന്നുളള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
'കടമ്പനാട്ടെ വിവാദ മെത്രാന്‍ ജോസ്‌ എന്ന പേരിലും തട്ടിപ്പു നടത്തിയതായി സൂചന. 1994 ല്‍ ആണ്‌ ജോസ്‌ എന്ന പേരില്‍ ഇയാള്‍ തട്ടിപ്പ്‌ നടത്തിയത്‌ . ഇക്കാലയളവില്‍ 25 പേര്‍ ജോസിന്റെ തട്ടിപ്പിനിരയായി. വിസയ്‌ക്കും ടിക്കറ്റിനും കൂടി 75,000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. പിന്നീട്‌ 200 പേരുടെ പക്കല്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തു. 1995 ല്‍ സാമുവേല്‍ എന്ന പേരിലായിരുന്നു തട്ടിപ്പ്‌ . ഇപ്പോള്‍ കടമ്പനാട്ട്‌ മാത്യൂസ്‌ മാര്‍ കൂറിലോസ്‌ എന്ന മെത്രാനായിട്ടാണ്‌ ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്‌ '.

പണ്ട്‌ വൈദികരുടെ പേരില്‍ കേസുകള്‍ അപൂര്‍വമായിരുന്നു. ഇന്ന്‌ മെത്രാന്‍ സ്‌ഥാനികളെയും പോലീസ്‌ തേടുന്നു. ആര്‍ക്കും എടുത്തണിയാവുന്ന ഒരു വേഷമായി സ്‌ഥാനങ്ങള്‍ അധപതിച്ചു പോയോ?
മെത്രാന്‍/ ബിഷപ്പ്‌ /എപ്പീസ്‌കോപ്പ എന്ന പേരുകളില്‍ അറിയപ്പെടുന്ന സ്‌ഥാനത്തിന്‌ ക്രൈസ്‌തവ സഭകളോളം പഴക്കമുണ്ട്‌ . അപ്പോസ്‌തോലിക വിശ്വാസവും പിന്തുടര്‍ച്ച ഉള്ളതുമായ സഭകളിലാണ്‌ മെത്രാന്മാര്‍ വാഴിക്കപ്പെടുന്നത്‌ . 'മേല്‍ നോട്ടം വഹിക്കുന്നവന്‍' എന്നാണ്‌ ബിഷപ്പ്‌ എന്ന പദത്തിന്റെ അര്‍ത്ഥം.
ഇവര്‍ ധരിക്കുന്ന വേഷങ്ങളില്‍ പോലും വിശ്വാസത്തിന്റെ പ്രതീകങ്ങളുണ്ട്‌ . വിവാദ മെത്രാന്‍ മസ്‌നപ്‌സ(ശിരോവസ്‌ത്രം) അണിയുന്ന വ്യക്‌തിയാണ്‌ . പൗരസ്‌ത്യസഭകളില്‍ സന്യാസം സ്വീകരിച്ചവര്‍ അണിയുന്ന വസ്‌ത്രമാണിത്‌ . യേശുവിന്റെ മുള്‍കിരീടത്തിന്റെയും ക്രിസ്‌തീയ വിശ്വാസികള്‍ക്ക്‌ ലഭിക്കുന്ന നാശമില്ലാത്ത കിരീടത്തിന്റെയും പ്രതീകമാണ്‌ മസ്‌നപ്‌സ.
മെത്രാന്മാരുടെ ഇടയസ്‌ഥാന ചിഹ്നഹ്നമാണ്‌ അംശവടി. അജപാലനധര്‍മ്മം നിറവേറ്റുന്ന മെത്രാന്മാരുടെ ദൗത്യത്തിന്റെ പ്രതീകമാണ്‌ അംശവടി. മോശ നിര്‍മ്മിച്ച്‌ പ്രതിഷ്‌ഠിച്ച പിച്ചളസര്‍പ്പത്തെ നോക്കിയവരെല്ലാം മരണത്തില്‍ നിന്ന്‌ രക്ഷപെട്ടു എന്ന്‌ സംഖ്യാ പുസ്‌തകത്തില്‍ വിവരിക്കുന്നു. ഇതില്‍ നിന്നാണ്‌ അംശവടിയില്‍ പാമ്പിന്റെ തല എന്ന ആശയം ഉണ്ടായത്‌ .
പുരോഹിതന്മാരില്‍ നിക്ഷിപ്‌തമായിരിക്കുന്ന കര്‍മ്മാനുഷ്‌ഠാനപരമായ അധികാരങ്ങളുടെ ബാഹ്യ അടയാളമായി അവരുടെ അംശ വസ്‌ത്രങ്ങള്‍ കണക്കാക്കുന്നു. വിവാദത്തില്‍ കുരുങ്ങിയവര്‍ പോലീസ്‌ സ്‌റ്റേഷനുകളിലെത്തുന്നതും ഈ വേഷത്തിലായാലുളള അപമാനം നൂറ്റാണ്ടുകളായി പിന്തുടരുന്ന വിശ്വാസങ്ങള്‍ക്കാണ്‌. പഴയകാല ബിഷപ്പുമാരില്‍ ഭൂരിപക്ഷവും ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷമാണ്‌ അധികാരമേറ്റിട്ടുളളത്‌ .


ഇന്ന്‌ മെത്രാന്‍ പദവി പലര്‍ക്കും അന്തസിന്റെ പ്രതീകമാണ്‌. 'തിരുമേനി/ പിതാവ്‌ എന്ന സംബാധന, ആദരവോടെ കൈമുത്താന്‍ നില്‍ക്കുന്ന വിശ്വാസികള്‍, ആഡംബര കാറുകള്‍ ...' മെത്രാന്‍ സ്‌ഥാനത്തേക്ക്‌ പലരെയും ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഇവയുംപെടുന്നു. പുതിയ നീക്കങ്ങളനുസരിച്ച്‌ പെന്തക്കോസ്‌ത് സഭകളെ പോലെ എപ്പീസ്‌കോപ്പല്‍ സഭകള്‍ക്കിടെയിലും ചെറുസഭകള്‍ പരക്കാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌. ജനങ്ങളെ ആകര്‍ഷിക്കാന്‍ മെത്രാന്‍ , കാതോലിക്കാ, പാത്രിയര്‍ക്കീസ്‌ സ്‌ഥാനങ്ങളും ചെറുസഭകളും സ്വന്തമാക്കാനുളള സാധ്യതയാണ്‌ തെളിയുന്നത്‌.
യേശു തെരഞ്ഞെടുത്ത 12 അപ്പോസ്‌തോലന്മാരുടെ ദൗത്യം സഭയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ നിയമിക്കപ്പെടുന്ന മേല്‍പട്ടക്കാരിലൂടെ പരമ്പരാഗതമായുള്ള തുടര്‍ച്ചയാണ്‌ അപ്പോസ്‌തോലിക തുടര്‍ച്ച.
'കൈവയ്‌പിലൂടെയാണ്‌ പുരോഹിത സ്‌ഥാനിക്ക്‌ അംഗീകാരവും നിയമനവും നടക്കുന്നത്‌ ' - 1 തിമൊഥെയോസ്‌ 4:14.
ഈ പാരമ്പര്യം കേരളത്തില്‍ അവകാശമായുള്ളത്‌ കത്തോലിക്ക, ഓര്‍ത്തഡോക്‌സ് , യാക്കോബായ , സിഎസ്‌ഐ, സിഎംഎസ്‌ , ആംഗ്ലിക്കന്‍, മാര്‍ത്തോമ്മാ, കല്‍ദായ, തൊഴിയൂര്‍ സഭകള്‍ക്കാണ്‌. 15-ാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയേയും പോപ്പിനെയും എതിര്‍ത്ത പ്രൊട്ടസ്‌റ്റന്റ്‌ സഭ രൂപീകൃതമായതാണ്‌ അപ്പോസ്‌തോലിക സഭകളില്‍ മാറ്റത്തിന്‌ തുടക്കമിട്ടത്‌. ബിലീവേഴ്‌സ് ചര്‍ച്ചിലൂടെയായിരുന്നു ഈയടുത്ത കാലത്ത്‌ കേരളത്തിലുണ്ടായ ആദ്യ വിവാദം. സിഎസ്‌ഐ സഭയിലെ ഒരു ബിഷപ്പാണ്‌ ബിലീവേഴ്‌സ് ചര്‍ച്ചിന്‌ ബിഷപ്പായി കെ.പി. യോഹന്നാനെ വാഴിച്ചത്‌ . വാഴിക്കല്‍ സിഎസ്‌ഐ സഭയില്‍ വിവാദമാകുകയും ചെയ്‌തു.
എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്‌ നേരത്തെ തന്നെ വിശ്വാസികള്‍ ഉണ്ടായിരുന്നതിനാലും കെട്ടുറപ്പുണ്ടായിരുന്നിനാലും ചെറിയ ഉപവിഭാഗങ്ങള്‍ രൂപപ്പെട്ടില്ല. യാക്കോബായ സഭയില്‍ നിന്ന്‌ ഓര്‍ത്തഡോക്‌സ് സഭയിലെത്തിയ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ യാക്കോബായ സഭയോടിടഞ്ഞ രണ്ട്‌ റമ്പാന്‍മാരെ മെത്രാപ്പോലീത്താ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തിയതോടെയാണ്‌ പുതിയ വിവാദത്തിന്‌ തുടക്കമായത്‌ . വാഴിക്കപ്പെട്ട മൂസാ ഗുര്‍ഗന്‍ മാര്‍ സേവേറിയോസ്‌ അന്തോക്യന്‍ സിറിയക്‌ സഭ ഉണ്ടാക്കിയെങ്കിലും കേരള സഭകള്‍ അവഗണിച്ചു.
എന്നാല്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് വൈദികരെ മെത്രാന്‍ സ്‌ഥാനം നല്‍കി മാര്‍ സേവേറിയോസ്‌ കേരളത്തിലേക്ക്‌ അയച്ചപ്പോള്‍ കേരളീയ സഭകള്‍ ഞെട്ടി. ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഫാ.സി.ജി. മാത്യൂസിനെ മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരില്‍ മെത്രാനാക്കി കേരളത്തിലേക്ക്‌ അയച്ചപ്പോഴാണ്‌ ഓര്‍ത്തഡോക്‌സ് സഭ പുതിയ ഭീഷണി ഗൗരവമായെടുത്തത്‌ .
കോട്ടയം ആസ്‌ഥാനമാക്കിയ മാര്‍ ഗ്രിഗോറിയോസ്‌ കാതോലിക്കാ സ്‌ഥാനം പുതിയ സഭയ്‌ക്കു വേണമെന്ന്‌ ആഗ്രഹിച്ചതോടെയാണ്‌ രണ്ടാമത്തെ പിളര്‍പ്പ്‌. മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാന സഭ എന്നാണ്‌ പുതിയ സഭയുടെ പേര്‌. ഈ സഭയ്‌ക്കായി മാര്‍ ഗ്രിഗോറിയോസ്‌ രണ്ട്‌ മെത്രാന്മാരെയാണ്‌ ആണ്‌ വാഴിച്ചത്‌ . ഇവരില്‍ അദ്ദേഹം ആദ്യം വാഴിച്ച മാത്യൂസ്‌ മാര്‍ കൂറിലോസ്‌ ആണ്‌ തട്ടിപ്പ്‌ കേസില്‍ കുരുങ്ങിയത്‌. വ്യക്‌തികളില്‍ കേന്ദ്രീകരിക്കുന്ന ചെറിയ സഭകള്‍ വ്യാപകമായാല്‍ മെത്രാന്‍ സ്‌ഥാനത്തിന്റെ മാനദണ്ഡങ്ങളും മാറിയേക്കാം. വിവാഹിതായവരും സന്യസികളായ മെത്രാന്മാര്‍ക്ക്‌ അനുവദിക്കപ്പെട്ട വേഷമണിഞ്ഞ്‌ ഇനി പ്രത്യക്ഷപ്പെട്ടേക്കാം.
മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്‌ഥാപിതമായ കേരള സഭയ്‌ക്ക് ആദ്യ കാലങ്ങളില്‍ അര്‍ക്കദിയാക്കോനായിരുന്നു തലവന്‍. ഇംഗ്ലീഷില്‍ 'ആര്‍ച്ച്‌ ഡീക്കണ്‍' എന്ന വാക്കിന്റെ സുറിയാനി പദമാണ്‌ അര്‍ക്കദിയാക്കോന്‍. നസ്രാണി സമുദായ തലവന്‍ എന്ന നിലയില്‍ 'ജാതിക്കു കര്‍ത്തവ്യന്‍' എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു.
ഉദയംപേരൂര്‍ സുന്നഹദോസ്‌ കാലത്ത്‌(1599) കേരളീയ വിശ്വാസികളുടെ നേതൃത്വം ഗീവര്‍ഗീസ്‌ അര്‍ക്കദിയാക്കോനായിരുന്നു. പിന്നീട്‌ ബിഷപ്പുമാര്‍ക്കായി കേരളത്തിലെ വിശ്വാസികളുടെ നേതൃത്വം. എപ്പീസ്‌കോപ്പോസ്‌ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ്‌ ബിഷപ്പ്‌ എന്ന പദവി ഉണ്ടായത്‌.
മേല്‍നോട്ടക്കാരന്‍ എന്നാണ്‌ പദത്തിന്റെ അര്‍ത്ഥം. കാലം പുരോഗമിച്ചപ്പോള്‍ മെത്രാപ്പോലീത്ത/ ആര്‍ച്ച്‌ ബിഷപ്പ്‌ പദവിയായി സഭാ തലവന്മാര്‍ക്ക്‌. പ്രധാന പട്ടണത്തിലെ ക്രൈസ്‌തവ മേലധ്യക്ഷനാണ്‌ മെത്രാപ്പോലീത്ത. പിന്നീട്‌ കാതോലിക്കാ സ്‌ഥാനവും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സ്‌ഥാനവും പ്രധാന മേലധ്യക്ഷന്മാര്‍ക്ക്‌ ലഭിച്ചു. ഈ സ്‌ഥാനങ്ങള്‍ വ്യക്‌തിഗത സഭകള്‍ സ്വന്തം ഇഷ്‌ടപ്രകാരം ഉപയോഗിക്കുക എന്ന വലിയ വിപത്താണ്‌ കേരളത്തിലെ സഭകളെ കാത്തിരിക്കുന്നത്‌ . വിശ്വാസത്തെയും ആചാരങ്ങളെയും കച്ചവടം ചെയ്യുന്ന പുതുതരംഗം കേരളത്തിലെ പാരമ്പര്യസഭകള്‍ക്ക്‌ ഭീഷണിയാകും.
അനുബന്ധം: കേരളത്തിലെ ഒരു സഭയ്‌ക്ക് ബിഷപ്പുമാര്‍ കുറവായിരുന്ന കാലത്താണ്‌ ഒരു മഹായിടയന്‍ വാഴിക്കപ്പെട്ടത്‌ . ആഗ്രഹിച്ചതുപോലെ അദ്ദേഹം ഏറെ വിദേശയാത്രകളും നടത്തി. ബിഷപ്പിനെ കാണാനില്ലെന്ന്‌ വിശ്വാസികള്‍ പരാതിപ്പെട്ട കാലമുണ്ടായിരുന്നു. പിന്നീട്‌ അദ്ദേഹത്തിന്റെ സഭയില്‍ ഏറെ ബിഷപ്പുമാരുണ്ടായി. ബിഷപ്പിന്‌ യാത്രകള്‍ക്കുള്ള അവസരവും കുറഞ്ഞു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പേരിന്റെ മുന്നില്‍ ഡോക്‌ടറേറ്റെത്തി. ഗവേഷണം നടത്താതെ ലഭിച്ച ഡോക്‌ടറേറ്റിനെക്കുറിച്ച്‌ സഹോദരി പുത്രന്‍ നല്‍കിയ വിശദീകരണം ഇങ്ങനെ. 'വിദേശത്ത്‌ നന്നായി ഇംഗ്ലീഷ്‌ അറിയാവുന്ന മെത്രാന്മാര്‍ക്കാണ്‌ ഡിമാന്‍ഡ്‌ . ഇംഗ്ലീഷ്‌ അറിയാമെന്ന്‌ എല്ലാവരോടും പറഞ്ഞു നടക്കാനാകില്ലല്ലോ. ബിഷപ്പായതിനാല്‍ ഡോ. എന്ന്‌ ചേര്‍ക്കുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാനുമാകില്ലല്ലോ?'. എന്തായിലും സ്വയം പ്രഖ്യാപിത ഡോക്‌ടറേറ്റുമായാണ്‌ അദ്ദേഹം മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുന്നത്‌ .

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.