സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, April 20, 2011

പീഡാനുഭവ വാരം

യാക്കോബായ സുറിയാനി പള്ളികളില്‍ പെസഹാ ശുശ്രൂഷ ഇന്ന്‌ നടക്കും
മിസ്രാമ്യ അടിമത്വത്തില്‍ നിന്നുള്ള വിമോചനത്തിന്റെ ഓര്‍മ്മയായ പെസഹാ പെരുന്നാള്‍ ക്രിസ്‌തുവും ശിഷ്യന്മാരും ആചരിക്കുകയും തന്റെ തിരു ശരീരരക്‌തങ്ങള്‍ സഭയ്‌ക്കായി സമര്‍പ്പിച്ചുകൊണ്ട്‌ പുതിയ നിയമ പെസഹയായ വി. കുര്‍ബാന സെഹിയോന്‍ മാളികയില്‍ സ്‌ഥാപിച്ചതിന്റെ ഓര്‍മ്മയായ പെസഹാ ആചരണം ഇന്ന്‌ സന്ധ്യാ പ്രാര്‍ത്ഥനയോടെ യാക്കോബായ ദേവാലയങ്ങളില്‍ നടക്കും. സിറിയന്‍ കലണ്ടര്‍ അനുസരിച്ച്‌ സന്ധ്യാ പ്രാര്‍ത്ഥനയോടെയാണ്‌ ഓരോ ദിവസവും ആരംഭിക്കുന്നത്‌. ഈസ്‌റ്റര്‍ ശുശ്രൂഷ ശനിയാഴ്‌ച സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച കല്‌പന ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പള്ളിക ള്‍ക്ക്‌ അയച്ചിരുന്നു. 
കരിങ്ങാച്ചിറ കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷ
 കരിങ്ങാച്ചിറ: ജോര്‍ജീയന്‍ തീര്‍ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പെസഹാ പെരുന്നാള്‍ ശുശ്രൂഷകള്‍ നാളെ വെളുപ്പിന്‌ രണ്ടുമണിക്ക്‌ തുടങ്ങും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന.
ഉച്ചയ്‌ക്ക് 2.30 ന്‌ നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്ക് യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ കാര്‍മികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ നേതൃത്വം നല്‍കും.
പിറവം വലിയ പള്ളിയില്‍ പീഡാനുഭവ വാരം 
പിറവം: കഷ്ടാനുഭവാഴ്ചയുടെ ഭാഗമായുള്ള ചടങ്ങുകള്‍ നടന്നുവരുന്ന പിറവം വലിയപള്ളിയില്‍ 20 ന് രാത്രി പെസഹയുടെ ശുശ്രൂഷകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നടന്നിരുന്ന ചടങ്ങുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചതിനാലാണിത്.
ബുധനാഴ്ച സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് രാത്രി 8 മണിയോടെ പെസഹയുടെ പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. കുര്‍ബാനയ്ക്ക് വികാരി ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ കാര്‍മികത്വം നല്‍കും. ഫാ. സ്‌കറിയ വട്ടക്കാട്ടില്‍, ഫാ. റോയി മാത്യൂസ്, ഫാ. വര്‍ഗീസ് പനിച്ചിയില്‍ എന്നിവര്‍ സഹകാര്‍മികത്വം നല്‍കും. രാത്രി ഒരുമണിയോടെ ശുശ്രൂഷകള്‍ സമാപിക്കും.
വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ഥനയുണ്ട്. വെള്ളിയാഴ്ച രാവിലെ 8 ന് ദുഃഖവെള്ളിയുടെ ചടങ്ങുകള്‍ ആരംഭിക്കും. കടുത്ത ഉപവാസത്തോടെ നടക്കുന്ന ചടങ്ങുകള്‍ വൈകീട്ട് മൂന്ന് വരെ തുടരും.
ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും വലിയപള്ളിയില്‍ നിന്ന് കഞ്ഞിനല്‍കും. വൈകീട്ട് കബറടക്ക ശുശ്രൂഷയ്ക്കു ശേഷം നല്‍കുന്ന ഈ കഞ്ഞി കഴിച്ചാണ് മടക്കം. ഇതിനായി ഇക്കുറി 105 പറ അരിയുടെ കഞ്ഞി തയ്യാറാക്കുന്നുണ്ടെന്ന് ട്രസ്റ്റി മത്തായി തേക്കുംമൂട്ടില്‍ പറഞ്ഞു.
ദുഃഖവെള്ളിയും ശനിയും കഴിഞ്ഞുവരുന്ന ഞായര്‍ പള്ളിയില്‍ ഉയിര്‍പ്പിന്റെ പെരുന്നാളാണ് . പൈതല്‍ നേര്‍ച്ചയാണ് വലിയപള്ളിയിലെ ഉയിര്‍പ്പ് പെരുന്നാളിനെ ശ്രദ്ധേയമാക്കുന്നത്.
ആരക്കുന്നം പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യുപോള്‍ കാട്ടുമങ്ങാട്ടും സഹവികാരി ഫാ. ജേക്കബ് ചിറ്റേത്തും അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 7.30ന് പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാന നടക്കും. വ്യാഴാഴ്ച വൈകീട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 22ന് രാവിലെ 8ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ധ്യാനപ്രസംഗം, പ്രദക്ഷിണം, കബറടക്കം. 23ന് രാവിലെ 9.30ന് കുര്‍ബാന, സെമിത്തേരിയിലേക്ക് പ്രദക്ഷിണം, വൈകീട്ട് 7.30ന് പ്രാര്‍ത്ഥന തുടര്‍ന്ന് ഉയിര്‍പ്പ് ശുശ്രൂഷ, കുര്‍ബാന എന്നിവയുണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.