സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, April 12, 2011

മോര്‍ യൂലിയോസിന്‌ അന്ത്യവിശ്രമം


മഞ്ഞനിക്കര: പുണ്യപിതാക്കന്‍മാര്‍ കബറടങ്ങിയ മണ്ണില്‍ത്തന്നെ വേണം അന്ത്യവിശ്രമമെന്ന ആഗ്രഹം സഫലീകരിച്ച്‌, യാക്കോബായ സുറിയാനിസഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മെത്രാപ്പോലീത്ത കുറിയാക്കോസ്‌ മോര്‍ യൂലിയോസിന്റെ ഭൗതികശരീരം മഞ്ഞനിക്കര ദയറായില്‍ കബറടക്കി. 
രാവിലെ ഒമ്പതു മണിയോടെ ദയറായില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. അന്ത്യോഖ്യന്‍ പ്രതിനിധി അപ്രേം കരീം മെത്രാപ്പോലീത്തയും സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി. 
മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ക്‌നാനായ ആര്‍ച്ച്‌ ബിഷപ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ സംബന്ധിച്ചു. 
ശുശ്രൂഷകള്‍ക്കുശേഷം നഗരികാണിക്കല്‍ ചടങ്ങു നടന്നു. പള്ളിയോടും ജനത്തോടും വിടപറഞ്ഞു സമീപ ഇടവകയായ സെന്റ്‌ സ്‌റ്റീഫന്‍സ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലേക്കായിരുന്നു നഗരികാണിക്കല്‍ ചടങ്ങ്‌. ഇവിടെ പത്തു മിനിറ്റോളം പൊതുദര്‍ശനത്തിനുവച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, ഭദ്രാസനത്തിലെ വിശ്വാസികള്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇതിനുശേഷം ഭൗതികശരീരം ദയറായിലേക്കു തിരികെ കൊണ്ടുവന്നു.
തുടര്‍ന്നുള്ള പ്രാര്‍ഥനയ്‌ക്കുശേഷം മദ്‌ബഹായിലെ ബലിപീഠത്തോടും പട്ടക്കാരോടും ജനങ്ങളോടും യാത്രചോദിച്ചു. കസേരയില്‍ ഇരുത്തി വൈദികര്‍ മൂന്നുതവണ നാലു ദിക്കിലേക്ക്‌ എടുത്തുയര്‍ത്തി. പിന്നീടു പള്ളിക്കുള്ളില്‍ തയാറാക്കിയ കല്ലറയില്‍ സംസ്‌കാരം നടത്തി.
മെത്രാപ്പോലീത്ത സേവനമനുഷ്‌ഠിച്ച വടക്കന്‍ മേഖലകളിലെ പള്ളികളില്‍നിന്നും നിരവധി വിശ്വാസികളും വൈദികരും ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തി.
പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ അടൂര്‍ പ്രകാശ്‌, കെ. ശിവദാസന്‍ നായര്‍, കെ.സി. രാജഗോപാല്‍, ആന്റോ ആന്റണി എം.പി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറി എന്‍. സജികുമാര്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മന്‍ എന്നിവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.
സഭയില്‍ മൂന്നുദിവസം ദുഃഖാചരണവും 40 ദിവസം പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്നു ശ്രേഷ്‌ഠ കാതോലിക്കബാവ അറിയിച്ചു.

1 comment:

Sinai Voice said...

ഇതെല്ലാം ശരിയാണോ?ക്രിസ്തു eങ്ങിനെ എല്ലാം പഠിപ്പിച്ചിട്ടുണ്ടോ?

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.