സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, April 25, 2011

സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയില്‍ 330-ാം ശ്രാദ്ധപ്പെരുന്നാള്‍ കൊടികയറി

പറവൂര്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ പിതാവായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ് ബാവയുടെ 330-ാം ശ്രാദ്ധ പെരുന്നാളിന് ഞായറാഴ്ച വൈകീട്ട് 5ന് കൊടികയറി. ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന്  സന്ധ്യാപ്രാര്‍ത്ഥന, പെരുമ്പടന്നയില്‍ സ്ഥാപിതമായ കുരിശന്‍തൊട്ടിയിലേയ്ക്കും മംഗലത്ത് പറമ്പിലുള്ള കുരിശിങ്കലേയ്ക്കും പ്രദക്ഷിണവും നടന്നു.
25ന് പ്രഭാത പ്രാര്‍ത്ഥന, സിംഹാസന പള്ളികളുടെ സഹായ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന.26ന് ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, പരിശുദ്ധ ബാവ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടം, കാപ്പാക്കൂട്ടം, കഴുത്തിലണിഞ്ഞിരുന്ന സ്ലീബ അടക്കം ചെയ്ത അരുളിക്ക എന്നിവ പള്ളിയില്‍ ഭക്തദര്‍ശനത്തിനു വയ്ക്കും. വൈകീട്ട് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 27നാണ് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന.
ശ്രേഷ്ഠ കാതോലിക്കയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ആബൂള്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യ കാര്‍മ്മികനാകും. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരാകും. ഉച്ചയ്ക്ക് 12നു തുടങ്ങുന്ന നേര്‍ച്ച സദ്യ വൈകീട്ട് വരെ തുടരും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.