സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 21, 2011

വിവാദ മെത്രാന്‍ മുങ്ങി; 'ഭദ്രാസന ആസ്‌ഥാനം' ഗുണ്ടകളുടെ സുരക്ഷാവലയത്തില്‍

കടമ്പനാട്‌: വൈദികനായിരിക്കെ പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടുകയും ആള്‍മാറാട്ടത്തിലൂടെ കോടതിയെയും പോലീസിനെയും കബളിപ്പിക്കുകയുംചെയ്‌തെന്നു കരുതപ്പെടുന്ന കടമ്പനാട്ടെ വിവാദമെത്രാന്‍ മുങ്ങി. ഇദ്ദേഹത്തെപ്പറ്റി 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണു 'മുങ്ങല്‍'. ഇദ്ദേഹം സ്വന്തമായി രൂപീകരിച്ച ഭദ്രാസനത്തിന്റെ, കടമ്പനാട്‌ കുണ്ടോംവെട്ടത്ത്‌ മലനടയിലെ, ആസ്‌ഥാനമന്ദിരം കനത്ത കാവലിലാണ്‌.
മാധ്യമപ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുന്നതും ചിത്രമെടുക്കുന്നതും തടയാനാണ്‌ അരോഗദൃഢഗാത്രരായ യുവാക്കളെ കാവല്‍ നിര്‍ത്തിയിരിക്കുന്നത്‌.
തട്ടിപ്പു നടത്തിയതിന്‌ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കിയ ഫാ. ടി.എം. സാമുവല്‍ 'ദ്‌ മലങ്കര ഓര്‍ത്തഡോക്‌സ് ഇന്‍ഡിപെന്‍ഡന്റ്‌ സിറിയന്‍ ചര്‍ച്ച്‌' എന്ന പേരില്‍ ഭദ്രാസനം രൂപീകരിച്ചു മെത്രാനായി വാഴുന്ന കാര്യം കഴിഞ്ഞ ദിവസം 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
കണ്ണൂര്‍ കൊട്ടിയൂര്‍ ചുങ്കക്കുന്ന്‌ തെക്കയില്‍ വീട്ടില്‍ ആന്‍സി തോമസാണ്‌ ഇദ്ദേഹം മുമ്പു വിസാതട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച ഫാ. സാമുവലാണെന്നു വ്യക്‌തമാക്കിയത്‌. 
പോലീസും കോടതിയും അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമുവല്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നു കടമ്പനാട്ടുനിന്ന്‌ അപ്രത്യക്ഷനായതായാണു വിവരം.
ഗള്‍ഫില്‍ ജോലി വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങള്‍ തട്ടിയതിനും വണ്ടിച്ചെക്ക്‌ നല്‍കിയതിനും പിന്നീട്‌ ഈ കേസ്‌ കോടതിയില്‍ വന്നപ്പോള്‍ ആള്‍മാറാട്ടം നടത്തിയതിനും കേസ്‌ നിലവിലുണ്ട്‌. 
ഫാ. ടി.എം. സാമുവല്‍ തന്നെയാണു സ്വതന്ത്രസഭയിലെ ബിഷപ്‌ മാത്യൂസ്‌ മാര്‍ കൂറിലോസ്‌ എന്നാണ്‌ ആന്‍സി തോമസ്‌ പറയുന്നത്‌. 
ഇക്കാര്യം നിഷേധിച്ച മെത്രാന്‍ വാര്‍ത്ത പുറത്തുവന്നതോടെ ഒളിവില്‍ പോവുകയായിരുന്നു. തന്നെ അന്വേഷിച്ചു പോലീസ്‌ എത്തുമെന്നു മനസിലാക്കിയാണു തിരോധാനം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.