സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, April 10, 2011

കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കാലംചെയ്തു

മഞ്ഞിനിക്കര(പത്തനംതിട്ട):മലങ്കര യാക്കോബായ സുറിയാനി സഭയുടെ അധീനതയിലുള്ള മഞ്ഞിനിക്കര ദയറയുടെ മുന്‍ അധിപനും സഭയിലെ സിംഹാസന പള്ളികളുടെ സീനിയര്‍ മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത (78) കാലംചെയ്തു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച നാലരയ്ക്ക് മഞ്ഞിനിക്കര ദയറയില്‍ ആയിരുന്നു അന്ത്യം. കബറടക്കം തിങ്കളാഴ്ച 12ന് ശ്രേഷ്ഠ കാതോലിക്കാബാവ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്റെ മുഖ്യ കാര്‍മികത്വത്തില്‍ മഞ്ഞിനിക്കര ദയറയില്‍ നടക്കും.
ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ സെക്രട്ടറിയായി 1984 മുതല്‍ 2004 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1933 ജൂലായ് ആറിന് കുട്ടനാട് വെളിയനാട് കൊച്ചുപുരയ്ക്കല്‍ വര്‍ക്കിയുടെയും ഏലിയുടെയും രണ്ടാമത്തെ മകനായിട്ടാണ് ജനനം. വെളിയനാട് ഗവ. എല്‍.പി.എസ്സിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ബി.എസ്.സി. ബിരുദമെടുത്തു. ദൈവശാസ്ത്രപഠനം മഞ്ഞിനിക്കരയിലായിരുന്നു. അമേരിക്കയില്‍നിന്ന് ഫിലോസഫിയിലും ഇറ്റലിയില്‍നിന്ന് ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് എടുത്ത അദ്ദേഹം, 1955ല്‍ ഏലിയാസ് മാര്‍ യൂലിയോസിസില്‍ നിന്ന് ശെമ്മാശപ്പട്ടം സ്വീകരിച്ചു.

1990-ല്‍ റമ്പാനായി. 1998-ല്‍ ദമാസ്‌കസില്‍, പാത്രിയാര്‍ക്കീസ് ബാവ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2003-ലാണ് മഞ്ഞിനിക്കരയില്‍ എത്തിയത്. 2004-ല്‍ ബന്യാമിന്‍ മാര്‍ ഒസ്താത്തിയോസ് കാലംചെയ്തപ്പോള്‍ ദയറയുടെ അധിപനായി. രണ്ടുവര്‍ഷം മുമ്പാണ് ദയറാധിപസ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് എറണാകുളം പെരുമ്പള്ളി, പിറമാടം ദയറകളില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ശിഷ്ടകാലം ചെലവഴിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം മഞ്ഞിനിക്കരയിലെത്തിയത്. ശനിയാഴ്ച രാവിലെയും കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.

ഭൗതികശരീരം എംബാംചെയ്ത ശേഷം മഞ്ഞിനിക്കര ദയറയില്‍ എത്തിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ഓമല്ലൂര്‍ കവല വരെ നഗരികാണിക്കല്‍ ചടങ്ങ് നടക്കും. ഇതിനുശേഷമാണ് കബറടക്ക ചടങ്ങുകള്‍. യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില്‍ പങ്കെടുക്കും.

ചാക്കോ, വര്‍ഗ്ഗീസ് എന്നിവരാണ് കാലംചെയ്ത മെത്രാപ്പൊലീത്തയുടെ സഹോദരങ്ങള്‍.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.