സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, April 22, 2011

കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി പിറവം വലിയ പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു.

പിറവം വലിയ പള്ളിയില്‍ ദുഖ വെള്ളിയാഴ്ച നടന്ന ശുശ്രൂഷയില്‍ നിന്ന്
പിറവം: യേശുദേവന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പിറവം വലിയപള്ളിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഏഴുമണിക്കൂറിലേറെ നീണ്ട ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ കടുത്ത ഉപവാസത്തോടെയാണ് വിശ്വാസികള്‍ പങ്കെടുത്തത്. ഗാഗുല്‍ത്തയിലേക്കുള്ള യേശുദേവന്റെ യാത്രയെ അനുസ്മരിച്ച് വിശ്വാസികള്‍ പള്ളിക്കുചുറ്റും പ്രദക്ഷിണം നടത്തി. ശുശ്രൂഷയില്‍ വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ മുഖ്യകാര്‍മികനായി. ഫാ. സ്‌കറിയ വട്ടയ്ക്കാട്ടില്‍, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വര്‍ഗീസ് പനിച്ചിയില്‍ എന്നിവര്‍ സഹകാര്‍മികരായി. വൈകിട്ട് കബറടക്ക ശുശ്രൂഷകള്‍ കഴിഞ്ഞു വിശ്വാസികള്‍ കഞ്ഞികഴിച്ചാണ് മടങ്ങിയത്. 105 പറ അരിയുടെ കഞ്ഞിയാണ് ഇതിനു വേണ്ടി തയാറാക്കിയത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.