സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 31, 2010

Centenary of "Pambakuda Namaskaram" being celebrated

His Holiness Ignatius Abded Aloho II of Blessed Memory
Very Rev. Konattu Mathen Cor Episcopa

The Centenary of publishing of 'The Daily Prayer book of the Jacobite Syrian Christians', compiled by V. Rev. Konattu Mathen Cor-Episcopa and published as per the Apostolic Bull of His Holiness Ignatius Abdedaloho II Patriarch, will be celebrated under the auspices of Mor Behnan Study Circle (MBSC) at St. Shakrallah Mor Baselios Centre, Kandanad on the 13th and 14th November, 2010. His Beatitude Baselios Thomas I Catholicos will inaugurate the 'Centenary celebrations'. Bar Etho Briro Dr. D. Babu Paul IAS will be the main speaker on the occasion. Metropolitans of the Jacobite Syrian Orthodox Church and Bar Etho M`hiro Shri. Thambu George Thukalan, the Church secretary will be the guests of honour.
The Anniversary of Mor Behnan Study Circle will also be held at Kandanad on 13th and 14th Nov. On the 13th, Saturday evening a youth get-together, discussion class and a discussion session with HB the Catholicos have been organised.
Those interested in participating are requested to contact: Bangalore: 09916043073, +919739977140, Chennai: +918124221159, Coimbatore: +91 9043898625 Kerala: +919895153380

Thursday, October 21, 2010

ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ കണ്ടനാട് വി.മര്‍ത്ത മറിയം കത്തീഡ്രലില്‍



      ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ കണ്ടനാട് വി.മര്‍ത്ത മറിയം കത്തീഡ്രലില്‍ പരി.ശക്രള മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യ നമസ്കാരം   നടത്തി. അഭി. യാക്കോബ്  മോര്‍ അന്തോണിയോസ്, അഭി.മാത്യൂസ്‌ മോര്‍ ഇവാനിയോസ്, അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ്, അഭി.കുര്യാക്കോസ് മോര്‍ ക്ലീമീസ്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Tuesday, October 19, 2010

കണ്ടനാട് വി.മര്‍ത്ത മറിയം കത്തീഡ്രല്‍

കണ്ടനാട് വി.മര്‍ത്ത മറിയം കത്തീഡ്രലില്‍ പരി.ശക്രള മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാളിന്  വികാരി റവ ഫാ ഷാജി മേപ്പാടം കൊടി ഉയര്‍ത്തുന്നു.

കണ്ടനാട് വി.മര്‍ത്ത മറിയം കത്തീഡ്രലില്‍ പരി.ശക്രള മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍.

(Click on the image to read)

Sunday, October 17, 2010

കരിങ്ങാച്ചിറ കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രം

കരിങ്ങാച്ചിറ: സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കി പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ  പ്രഖ്യാപിച്ചു. കരിങ്ങാച്ചിറ കത്തീഡ്രല്‍ ഇടവക പാത്രിയര്‍ക്കീസ് ബാവയ്ക്ക് സമര്‍പ്പിച്ച ഉടമ്പടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണിത്. പൗലോസ് മോര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനലബ്ധിയുടെ പ്ലാറ്റിനം ജൂബിലിയും ഇതോടൊപ്പം ആഘോഷിച്ചു. ശ്രേഷ്‌ഠ കാതോലിക്ക തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ച  യോഗത്തില്‍  കേന്ദ്രമന്ത്രി കെ.വി. തോമസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കരിങ്ങാച്ചിറ കത്തീഡ്രലിനെ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കിക്കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കല്പന  പാത്രിയര്‍ക്കാ പ്രതിനിധി ബേയ്‌റൂട്ട് ആര്‍ച്ച്ബിഷപ്പ് ദാനിയേല്‍ മോര്‍ ക്ലിമ്മീസ് വായിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, എം.പിമാരായ പി.സി. ചാക്കോ, പി. രാജീവ്‌, ജോസ്‌ കെ. മാണി, എം.എല്‍.എമാരായ കെ. ബാബു, എം.ജെ. ജേക്കബ്‌, എം.എം. മോനായി, ടി.യു. കുരുവിള, സാജു പോള്‍, ബാബു പോള്‍, യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കണിയാമ്പറമ്പില്‍ കുര്യന്‍ കോറെപ്പിസ്‌കോപ്പ, തമ്പു ജോര്‍ജ്‌ തുകലന്‍, ജോര്‍ജ്‌ മാത്യു തെക്കേത്തലയക്കല്‍, സഭയിലെ മെത്രാപ്പോലീത്തമാര്‍ എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ എട്ടിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ഒമ്പതിന്‍മേല്‍ കുര്‍ബാന നടന്നു. പാത്രിയര്‍ക്കാ പ്രതിനിധി ബേയ്‌റൂട്ട് ആര്‍ച്ച്ബിഷപ്പ് ദാനിയേല്‍ മോര്‍ ക്ലിമ്മീസ് സഹകാര്‍മികാനായിരുന്നു.

Saturday, October 16, 2010

കരിങ്ങാച്ചിറ സെന്റ്‌ജോര്‍ജ് കത്തീഡ്രല്‍ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്ര പ്രഖ്യാപനം ഇന്ന്

കരിങ്ങാച്ചിറ: സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമാക്കിക്കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കല്‍പ്പന ശനിയാഴ്ച വായിക്കും. കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കരിങ്ങാച്ചിറ കത്തീഡ്രല്‍ ഇടവക പാത്രിയര്‍ക്കീസ് ബാവയ്ക്ക് സമര്‍പ്പിച്ച ഉടമ്പടിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണിത്. പൗലോസ് മോര്‍ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനലബ്ധിയുടെ പ്ലാറ്റിനം ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് അകപ്പറമ്പ് മലേക്കുരിശ്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് കരിങ്ങാച്ചിറയിലെത്തിയ വിളംബര ഘോഷയാത്രകള്‍ക്കും പാത്രിയര്‍ക്കാ പ്രതിനിധി ദാനിയേല്‍ മോര്‍ ക്ലിമ്മിസിനും വരവേല്പ് നല്‍കി. ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പാത്രിയര്‍ക്കാ പ്രതിനിധി ബേയ്‌റൂട്ട് ആര്‍ച്ച്ബിഷപ്പ് ദാനിയേല്‍ മോര്‍ ക്ലിമ്മീസ് പതാക ഉയര്‍ത്തി. ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത, ഫാ. കുര്യാക്കോസ് കണിയത്ത്, ഫാ. ജേക്കബ് കുരുവിള, ഫാ. ബേസില്‍ ബേബി, പി.പി.തങ്കച്ചന്‍, സി.എം.കുര്യന്‍, എം.വി.വര്‍ഗീസ്, കണ്‍വീനര്‍ എന്‍.വി.ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Friday, October 15, 2010

വിളംബര ഘോഷയാത്രകള്‍ ഇന്ന്

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഉടമ്പടിയുടെ ശതാബ്ദിയും പൗലോസ് മോര്‍ അത്തനാസ്യോസ് വലിയ തിരുമേനിയുടെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനലബ്ധിയുടെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിളംബര ഘോഷയാത്രകള്‍ വെള്ളിയാഴ്ച ആരംഭിക്കും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ ബേറൂട്ട് ആര്‍ച്ച് ബിഷപ്പ് ദാനിയേല്‍ മോര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്തയ്ക്ക് ഘോഷയാത്രകളുടെ സംഗമത്തോടനുബന്ധിച്ച് വൈകീട്ട് 5.30ന് കത്തീഡ്രലില്‍ സ്വീകരണം നല്‍കും.

Monday, October 11, 2010

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

 
Monday October 11
മാവേലിക്കര: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ചുനക്കര മാര്‍ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് പള്ളി അംഗം ഫാ.ടി.എം.ശാമുവലിനെ(സാം)യാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തതെന്ന്‌ ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അറിയിച്ചു. സഭയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്‌ നടപടി. സഭ വിലക്കിയ വ്യക്‌തിയില്‍ നിന്നും മേല്‍പ്പട്ട സ്‌ഥാനം സ്വീകരിച്ചതാണ്‌ സസ്‌പെന്‍ഷന്‌ കാരണമായത്‌.

ഇന്നലെ രാത്രി ഭദ്രാസന ആസ്‌ഥാനത്ത്‌ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റെയും വൈദികരുടെയും യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌.

മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ രണ്ടാമത്തെ മെത്രാപ്പോലീത്തയെ വാഴിച്ചു

മെത്രാന്‍ കക്ഷികള്‍ക്ക് വീണ്ടും തിരിച്ചടി. സ്ഥാനമോഹികളായ വൈദീകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.


Monday, October 11, 2010
Mathrubhumi
കോട്ടയം: ഡോ.മാത്യൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സഭാത്തലവന്‍ ആയുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ രണ്ടാമത്തെ മെത്രാപ്പോലീത്തയായി ടി.എം.മാത്യൂസ് റമ്പാനെ മാത്യൂസ് മാര്‍ കൂറിലോസ് എന്ന പേരില്‍ വാഴിച്ചു. സഭയുടെ തെക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത ആയിട്ടാണ് ഇദ്ദേഹത്തെ വാഴിച്ചത്.

സഭാ ആസ്ഥാനമായ കോട്ടയം അമയന്നൂര്‍ സെന്റ് ജൂഡ് ദയറാ പള്ളിയില്‍ ഞായറാഴ്ച നടന്ന സ്ഥാനാരോഹണ ച്ചടങ്ങില്‍ സഭാതലവന്‍ ഡോ.മാത്യൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു.ചുനക്കര തടത്തില്‍ ടി.ജി.മിഖായേലിന്റെയും പന്തളം കുരമ്പാല കൊച്ചുതുണ്ടില്‍ ശങ്കരത്തില്‍ ശോശാമ്മ മിഖായേലിന്റെയും ഇളയ പുത്രനാണ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത.

Sunday, October 10, 2010

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നു

തൃപ്പൂണിത്തുറ: പ്രസിദ്ധമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പ്രഖ്യാപിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചു.
കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഉടമ്പടിയുടെ ശതാബ്ദിയും കരിങ്ങാച്ചിറ അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയും 15, 16 തീയതികളില്‍ വിപുലമായി ആഘോഷിക്കും. വിശിഷ്ടാതിഥിയായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി പങ്കെടുക്കുമെന്ന് കാതോലിക്ക ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇടയ ലേഖനം കേട്ട് വോട്ട് ചെയ്യുന്ന കാലം അസ്തമിച്ചു:മാര്‍ കൂറിലോസ്.

തിരുവല്ല. ഇടയലേഖനം കേട്ട് വോട്ട് ചെയ്യുന്ന കാലം പണ്ടേ അസ്തമിച്ചുവെന്നു  നിരണം ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
വര്‍ഗീയതയും മതതീവ്രവാദവും  ശക്തി പ്രാപിച്ചു വരുകയും ആഗോളവല്‍ക്കരണം പിടിമുറുക്കുകയും ചെയ്യുന്ന പാശ്ചാത്തലത്തില്‍ മത ന്യൂനപക്ഷങ്ങളും പാവപെട്ടവരും സ്ത്രീകളും ദളിതരും ആദിവാസികളും രാജ്യ വ്യാപകമായി കൂടുതല്‍ വിവേചനത്തിനു ഇരകളായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മതേതരത്വ്വും മതനിരപേക്ഷതയും ജനാധിപത്യവും  സോഷിലിസവും നിലനിറുത്തുവാന്‍ ഇത്തരം മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നവര്‍ക്ക് പിന്തുണയും ശക്തിയും  പകുരുകയാണ് വേണ്ടതെന്നും മെത്രാപോലീത്ത പറഞ്ഞു. മതത്തിനും സഭയ്ക്കും രാഷ്ട്രീയമാകം. അത് കക്ഷി രാഷ്ട്രീയത്തില്‍ ഇടപെട്ടു വ്യവസ്ഥപിതാ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാവരുത്.അങ്ങനെ വന്നാല്‍ അത് മതേതര സംസ്കാരത്തിന് നാശാമുണ്ടാക്കും.കേരളത്തില്‍ മതതീവ്ര വാദവും  ഭൂരിപക്ഷ  മതവര്‍ഗീയതയും മറ്റു  സംസ്ഥാനങ്ങളെ പോലെ തീവ്രമല്ല. ഇതിന്റെ കാരണം കേരളത്തില്‍ ശക്തമായ  ഒരു മതേതര ഇടതുപക്ഷം ഉണ്ട് എന്നതാണ്. ഉത്തരേന്ത്യയിലും മറ്റും ന്യൂനപക്ഷങ്ങള്‍ പീടിപ്പിക്കപെടുമ്പോള്‍ അവര്‍ക്ക്  വേണ്ടി  ശബ്ദം ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ്.   യോജിച്ചു പ്രവര്‍ത്തിക്കാവുന്ന  തലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരും സഭകളും യോജിച്ചു പ്രവര്‍ത്തിക്കണം. മതേതര വിശ്വാസവും ദൈവ വിശ്വാസവും വിയോജിക്കുമ്പോള്‍ തന്നെ സാമൂഹ്യ നീതിക്ക് വേണ്ടി യോജിച്ചു പോരാടണം.

Friday, October 8, 2010

ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി.

പിറവം:          പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ  (പിറവം വലിയ പള്ളി) ശിലാസ്ഥാപന പെരുന്നളിനോടനുബന്ധിച്ചു ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പിറവത്ത് പള്ളി പണിയാന്‍ സ്ഥലം തന്നത് പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശ്ശേരി തറവാട്ടുകാരായിരുന്നു. കുര്‍ബ്ബാന , പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം എന്നിവയെ തുടര്‍ന്ന് പള്ളിയകത്തെക്കുള്ള മുഖ്യകവാടമായ ആനവാതിക്കലില്‍ നടന്ന ചടങ്ങില്‍ വികാരി വന്ദ്യ  സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ  ചാലാശേരിയുടെ പ്രതിനിധിയായെത്തിയ വേണു ഗോപാലിന് "അഞ്ചേകാലും കോപ്പും  " സമ്മാനിച്ചു. സഹ  വികാരിമാരായ ഫാ സ്കറിയ വട്ടക്കാട്ടില്‍, ഫാ റോയ് മാത്യു മേപ്പാടം, ട്രസ്റ്റീ  മത്തായി തെക്കുംമൂട്ടില്‍, സെക്രട്ടറി സന്തോഷ്‌ തളിയിച്ചിറ  എന്നിവരും മാനേജിംഗ്  കമ്മറ്റി അംഗങ്ങളും  വിവിധ  ഭക്ത സംഘടനാ ഭാരവാഹികളും പങ്കെടുത്തു. അഞ്ചേകാല്‍ ഇടങ്ങഴി അരി , ഏത്തക്കുല, ചേന, മത്തങ്ങ, വെള്ളിരിക്ക, വെറ്റില,അടക്ക പുകയില,പപ്പടം എന്നിവ അടങ്ങിയതാണ് "അന്ചെകാലും  കോപ്പും". തുടര്‍ന്ന് നടന്ന സമൂഹ സദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

Saturday, October 2, 2010

പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് തീര്‍ഥാടക പ്രവാഹം.

പരിശുദ്ധ ബാവയെ  ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ.....എന്നാ പ്രാര്‍ത്ഥനയുമായി,  കനത്ത മഴയും അവഗണിച്ചു  കോതമംഗലം മാര്‍തോമന്‍  ചെറിയ പള്ളിയിലെ പരിശുദ്ധ യെല്‍ദോ  മാര്‍  ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക്   തീര്‍ഥാടക ലക്ഷങ്ങള്‍ പ്രവഹിച്ചു. രാവിലെ മുതല്‍ പള്ളിയില്‍ അത്ഭുത പൂര്‍വ്വമായ  തിരക്ക് അനുഭവ പ്പെട്ടു  തുടങ്ങിയിരുന്നു. തീര്‍ഥാടകരെ അഭി.കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സഭയിലെ ഇതര മെത്രാപ്പോലിത്തമാരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് വൈകിട്ട്  7 ന്  സന്ധ്യ   നമസ്കാരം നടന്നു. ഞായറാഴ്ച 6ന് അബ്രാഹം മാര്‍ സേവേറിയോസ്, 7.45ന് ഐസക് മാര്‍ ഒസ്താത്തിയോസ് 9.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന രണ്ട് ചക്കാലക്കുടിയിലേക്ക് പ്രദക്ഷിണം, തിങ്കളാഴ്ച 8ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന എന്നിവയുണ്ടാകും. 

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.