സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, October 2, 2010

പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക് തീര്‍ഥാടക പ്രവാഹം.

പരിശുദ്ധ ബാവയെ  ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണേ.....എന്നാ പ്രാര്‍ത്ഥനയുമായി,  കനത്ത മഴയും അവഗണിച്ചു  കോതമംഗലം മാര്‍തോമന്‍  ചെറിയ പള്ളിയിലെ പരിശുദ്ധ യെല്‍ദോ  മാര്‍  ബസേലിയോസ് ബാവായുടെ കബറിങ്കലേക്ക്   തീര്‍ഥാടക ലക്ഷങ്ങള്‍ പ്രവഹിച്ചു. രാവിലെ മുതല്‍ പള്ളിയില്‍ അത്ഭുത പൂര്‍വ്വമായ  തിരക്ക് അനുഭവ പ്പെട്ടു  തുടങ്ങിയിരുന്നു. തീര്‍ഥാടകരെ അഭി.കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സഭയിലെ ഇതര മെത്രാപ്പോലിത്തമാരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് വൈകിട്ട്  7 ന്  സന്ധ്യ   നമസ്കാരം നടന്നു. ഞായറാഴ്ച 6ന് അബ്രാഹം മാര്‍ സേവേറിയോസ്, 7.45ന് ഐസക് മാര്‍ ഒസ്താത്തിയോസ് 9.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന രണ്ട് ചക്കാലക്കുടിയിലേക്ക് പ്രദക്ഷിണം, തിങ്കളാഴ്ച 8ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന എന്നിവയുണ്ടാകും. 

1 comment:

Ben Stephen Mathew said...

live telecast www.gtvpriem.com

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.