സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, October 15, 2010

വിളംബര ഘോഷയാത്രകള്‍ ഇന്ന്

കരിങ്ങാച്ചിറ: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഉടമ്പടിയുടെ ശതാബ്ദിയും പൗലോസ് മോര്‍ അത്തനാസ്യോസ് വലിയ തിരുമേനിയുടെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനലബ്ധിയുടെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിളംബര ഘോഷയാത്രകള്‍ വെള്ളിയാഴ്ച ആരംഭിക്കും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ ബേറൂട്ട് ആര്‍ച്ച് ബിഷപ്പ് ദാനിയേല്‍ മോര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്തയ്ക്ക് ഘോഷയാത്രകളുടെ സംഗമത്തോടനുബന്ധിച്ച് വൈകീട്ട് 5.30ന് കത്തീഡ്രലില്‍ സ്വീകരണം നല്‍കും.

വെള്ളിയാഴ്ച 10ന് അകപ്പറമ്പ് പള്ളിയില്‍ നിന്ന് പൗലോസ് മോര്‍ അത്തനാസ്യോസ് വലിയ തിരുമേനിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വാഹനഘോഷയാത്രയും 2.45ന് മലേക്കുരിശ് ദയറായില്‍ നിന്ന് ദീപശിഖാ ഘോഷായാത്രയും രണ്ടുമണിക്ക് മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍നിന്ന് പാത്രിയര്‍ക്ക പതാകാ ഘോഷയാത്രയും ആരംഭിക്കും. 4.30ന് തിരുവാങ്കുളത്ത് നിന്ന് ഘോഷയാത്രകള്‍ സംയുക്തമായി കരിങ്ങാച്ചിറയിലേക്ക് നീങ്ങും. കരിങ്ങാച്ചിറ കവലയില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും ചേര്‍ന്ന് ഘോഷയാത്രയെ കത്തീഡ്രലിലേക്ക് ആനയിക്കും. വൈകീട്ട് 6ന് ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ച് പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.