സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 10, 2010

കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നു

തൃപ്പൂണിത്തുറ: പ്രസിദ്ധമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇന്ത്യയിലെ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പ്രഖ്യാപിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചു.
കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഉടമ്പടിയുടെ ശതാബ്ദിയും കരിങ്ങാച്ചിറ അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയും 15, 16 തീയതികളില്‍ വിപുലമായി ആഘോഷിക്കും. വിശിഷ്ടാതിഥിയായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി പങ്കെടുക്കുമെന്ന് കാതോലിക്ക ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
15ന് വിളംബര ഘോഷയാത്ര ഉണ്ടാകും. അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്‌റോത്ത് വലിയ പള്ളിയില്‍ നിന്ന് വലിയ തിരുമേനിയുടെ ഛായാചിത്രവും മലേക്കുരിശ് ദയറായില്‍ നിന്ന് ഭദ്രദീപവും മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ നിന്ന് പാത്രിയര്‍ക്ക പതാകയും വാഹനങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിലെത്തിക്കും. വൈകീട്ട് 5.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഇടവക മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രീഗോറിയോസ്, സഭയിലെ മറ്റ് മെത്രാപ്പോലീത്തമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഘോഷയാത്രകളെ സ്വീകരിക്കം.
ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് വൈകിട്ട് ആറിന് പതാക ഉയര്‍ത്തും. 16ന് രാവിലെ എട്ടിന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഒമ്പതിന്‍മേല്‍ കുര്‍ബാനയും ഉണ്ട്. തുടര്‍ന്ന്, സഭാ മാനേജിങ് കമ്മിറ്റി നടക്കും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷനായിരിക്കും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, പ്രൊഫ.കെ.വി.തോമസ്, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. ചാരിറ്റി പദ്ധതികളുടെ പ്രഖ്യാപനം, സെന്റ് അത്തനേഷ്യസ് മിഷന്‍ ഫൗണ്ടേഷന്റെ ഭദ്രാസനതലത്തിലുള്ള നേത്രദാന പദ്ധതിയുടെ ഉദ്ഘാടനം, കത്തീഡ്രലില്‍ നിന്ന് നിര്‍മിച്ചുകൊടുക്കുന്ന വീടുകളുടെ താക്കോല്‍ദാനം, പുതുതായി നിര്‍മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശില ആശിര്‍വദിക്കല്‍ എന്നിവ നടക്കും.

വലിയ തിരുമേനിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച വൈദികരെ അനുമോദിക്കും. കത്തീഡ്രല്‍ ഇടവക, ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കൊല്ലവര്‍ഷം 1085 മേടം നാലിന് രജിസ്റ്റര്‍ ചെയ്ത് ഉടമ്പടി സമര്‍പ്പിച്ചതിന്റെ ശതാബ്ദിയാണ് ആഘോഷിക്കുന്നത്.

1935 ഒക്ടോബര്‍ ഒമ്പതിന് കത്തീഡ്രലില്‍ നടക്കുന്ന കരിങ്ങാച്ചിറ അസോസിയേഷനില്‍ ആലുവയിലെ പരിശുദ്ധ പൗലോസ് മോര്‍ അത്തനാസ്യോസ് വലിയ തിരുമേനി മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പ്ലാറ്റിനം ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്. 1973ല്‍ ഇവിടെ നടന്ന പള്ളി പ്രതിപുരുഷ യോഗമാണ് വൈദികരായ സി.എം. തോമസ് (ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബാവ), പി.എം. വര്‍ഗീസ് (പെരുമ്പിള്ളി തിരുമേനി) എന്നിവരെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
പത്രസമ്മേളനത്തില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും ഇടവക മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജേക്കബ് കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.