സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 31, 2012

നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി സംഘടനകള്‍

കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളേജിലെത്തി.

എസ്.ഡി.പി.ഐ. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടൗണില്‍ പ്രകടനവും സമരപ്പന്തലിലെത്തി യോഗവും നടത്തി. യോഗത്തില്‍ ഭാരവാഹികളായ ഇ.കെ. ജലീല്‍, പി.എ. ഹംസ, എന്‍.എ. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.ഐ.യുടെ ബഹുജനസംഘടനകളുടെ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്നും മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളേജിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരപ്പന്തലിലെത്തിയ ഭാരവാഹികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
പ്രതിഷേധ യോഗത്തില്‍ മണ്ഡലം സെക്രട്ടറി സോണി കെ. പോള്‍, കെ.കെ. ഗോപാലന്‍, എം.പി. ജോസഫ്, ജോളി കെ. പോള്‍, ലീലാമ്മ രാജന്‍, സുജ ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, January 30, 2012

നെച്ചൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വി. മൂന്നു നോമ്പ് പെരുന്നാള്‍

നെച്ചൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വി. മൂന്നു നോമ്പ് പെരുന്നാളിന് തുടക്കം കുറിച്ച് വികാരി വന്ദ്യ കുര്യാക്കോസ് മൂലാമറ്റത്തില്‍ കോര്‍ എപ്പിസ്കോപ്പ  കൊടി ഉയര്‍ത്തി. ബുധനാഴ്ച സമാപിക്കും. ഇന്ന് വൈകിട്ട് 7 നു സന്ധ്യ നമസ്കാരം.7.30 നു ധ്യാന  പ്രസംഗം.നാളെ  12 നു ഉച്ച നമസ്കാരം, 3 .30 നു പ്രദക്ഷിണം , പ്രാര്‍ത്ഥന ആശീര്‍വാദം.ബുധനാഴ്ച്ച 6 .45 നു പ്രഭാത പ്രാര്‍ത്ഥന, 7 നു വ.കുര്‍ബ്ബാന, 11 നു നേര്ച്ച സദ്യ ,1.15 നു ഉമ്മണി ക്കുന്നു ചാപ്പലിലേയ്ക്ക്  പ്രദക്ഷിണം, ൩ നു കറിനേര്‍ച്ച  , 4 .30 നു കൊടിയിറക്കം. 

പൗലോസ്‌ പരത്തുവയലില്‍ കോറെപ്പിസ്‌കോപ്പയ്‌ക്ക് കന്തീലാ ശുശ്രൂഷ

കൊച്ചി: യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പ ഫാ. പ്രൊ. പൗലോസ്‌ പരത്തുവയലിക്ക്‌ ഫെബ്രുവരി അഞ്ചിന്‌ കന്തീലാ ശുശ്രൂഷ (രോഗിയായ വൈദികനു നല്‍കുന്ന തൈലാഭിഷേകം) നല്‍കും.രണ്ടിന്‌ പാറേത്തുമുകള്‍ സെന്റ്‌ തോമസ്‌ പള്ളിയില്‍വച്ച്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കന്തീലാ ശുശ്രൂഷയ്‌ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. സഭയുടെ വര്‍ക്കിംഗ്‌ മാനേജിംഗ്‌ കമ്മിറ്റി അംഗവും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് കോളജ്‌ പ്രൊഫസറുമായിരുന്നു പൗലോസ്‌ പരത്തുവയലില്‍ കോറെപ്പിസ്‌കോപ്പ.

Sunday, January 29, 2012

വെട്ടിത്തറ പള്ളിയില്‍ പ്രധാന പെരുന്നാള്‍

പിറവം: വെട്ടിത്തറ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി ഒന്ന്, രണ്ട് തിയതികളില്‍ നടക്കും. ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാളാണ് ഇവിടത്തെ പ്രധാന പെരുന്നാള്‍. പള്ളി ശിലാസ്ഥാപനത്തിന്റെയും കൂദാശയുടെയും പെരുന്നാളുകളും ഇതിനൊപ്പം നടക്കും.

പെരുന്നാളിന് മുന്നോടിയായി ഞായറാഴ്ച രാവിലെ കുര്‍ബാനയെത്തുടര്‍ന്ന് 10.30ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തും. തുടര്‍ന്ന് ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ കലാമത്സരങ്ങളുണ്ട്.
31ന് വൈകിട്ട് 7.30ന് ഭക്തസംഘടനകളുടെ സംയുക്തവാര്‍ഷികം സി.കെ. സാജു കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജേക്കബ് കാട്ടുപാടം അധ്യക്ഷനാകും. ഫിബ്രവരി ഒന്നിന് രാത്രി 8.30നാണ് പ്രദക്ഷിണം.
സമാപന ദിവസമായ ഫിബ്രവരി രണ്ടിന് രാവിലെ 9ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും. 11ന് സുനോറ വണക്കം, 12ന് പ്രദക്ഷിണം, രാത്രി 7.30ന് കൊച്ചിന്‍ ഹരിശ്രീയുടെ ഗാനമേള എന്നിവയുണ്ടാകും.

Saturday, January 28, 2012

കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

കോലഞ്ചേരികോലഞ്ചേരി മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത് . 500 ഓളം നേഴ്സുമാരാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചകള്‍ വിജയം കാണാത്തതാണ് സമരത്തിനു വഴിവെച്ചത്. ആവശ്യം അന്ഗീകരിച്ചില്ലങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് നേഴ്സുമാര്‍ പറഞ്ഞു. നേരത്തെ സംഘടനാ രൂപീകരണവുമായി ബന്ധപെട്ടു ആശുപത്രി അതികൃതര്‍ നേഴ്സുമാരെ തടഞ്ഞു വെച്ച സംഭവവും ഉണ്ടായിരുന്നു. 

സിറിയന്‍ കാത്തലിക് പാത്രിയര്‍ക്കീസ് ബാവയും സംഘവും ചെറിയ പള്ളി സന്ദര്‍ശിച്ചു

കോതമംഗലം: സിറിയന്‍ കാത്തലിക് പാത്രിയര്‍ക്കീസ് ബാവ ഇഗ്‌നാത്തിയോസ് ജോസഫ് തൃതീയന്‍ യൗനാന്‍, ആര്‍ച്ച് ബിഷപ്പ് റബൂല അന്‍േറാണിയോ ബിയോലോനി, കോര്‍ എപ്പിസ്‌കോപ്പ ജോര്‍ജ് മസ്രി, ഫാ. റോഡോള്‍ഫ് ഫോര്‍ബാക്ക് മൂവാറ്റുപുഴ, രൂപതാധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ സന്ദര്‍ശനം നടത്തി.

പള്ളിയങ്കണത്തില്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ചെറിയപള്ളി വികാരി കാരിപ്ര മനു മാത്യു, സഹ വികാരിമാര്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. തുടര്‍ന്ന് പാത്രിയര്‍ക്കിസ് ബാവയും മെത്രാപ്പോലീത്തമാരും ചേര്‍ന്ന് പള്ളിയില്‍ പ്രാര്‍ഥന നടത്തി.

Friday, January 27, 2012

നീറാംമുകള്‍ യാക്കോബായ പള്ളിക്ക് കത്തീഡ്രല്‍ പദവി


കൊച്ചി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ഇനിയുള്ള സഭാ ചരിത്രത്തില്‍ ആസ്ഥാന ദേവാലയമായി അറിയപ്പെടും. ദേവാലയത്തെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കത്തീഡ്രലായി ഉയര്‍ത്തിയതോടെ പള്ളിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട മുഹൂര്‍ത്തമായി കഴിഞ്ഞദിവസം നടന്ന കത്തീഡ്രല്‍ പ്രഖ്യാപനച്ചടങ്ങ് മാറി.
വ്യാഴാഴ്ച വൈകീട്ട് 4.45ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയേയും മെത്രാപ്പോലീത്തമാരേയും പള്ളിയിലേക്ക് ആനയിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്പന വായിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ദേവാലയത്തെ കത്തീഡ്രലാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ ശിലാലിഖിതം അനാഛാദനം ചെയ്ത് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, കോര്‍ എപ്പിസ്‌കോപ്പമാരായ തോമസ് പനച്ചിയില്‍, ആദായി ജേക്കബ്, സ്ലീബാ പോള്‍ വടുവേലി, സാജു ചെറുവിള്ളില്‍ എന്നിവരും ഫാ. ജേക്കബ് കൂളിയാട്ട്, ഫാ. ജോര്‍ജ് ചേന്നോത്ത്, ഫാ. ജേക്കബ് പുളിക്കല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. രാജു കൊളാപ്പുറത്ത്, ഫാ. ഷാജി മേപ്പാടം, ട്രസ്റ്റിമാരായ സി.ഒ. അബ്രഹാം, പോള്‍ പടിഞ്ഞാറേതില്‍, സണ്ണി കാഞ്ഞരത്തിങ്കല്‍, കെ.എസ്. പൗലോസ്, പ്രിന്‍സ് സി. മാത്യു, റോയി സി. കുര്യാക്കോസ്, ജോര്‍ജ് കുര്യന്‍ എന്നിവരും പ്രസംഗിച്ചു. ശനിയാഴ്ച പള്ളിയില്‍ രാവിലെ 8.45ന് വി. മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മുഖ്യകാര്‍മികനാകും. 12ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയും നടക്കും.

Thursday, January 26, 2012

തൃക്കുന്നത്ത്‌ പള്ളിയില്‍ 34 വര്‍ഷത്തിനുശേഷം കുര്‍ബാന അര്‍പ്പിച്ചു


കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെമിനാരി സെന്റ്‌ മേരീസ്‌ പള്ളിയില്‍ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കുര്‍ബാനയര്‍പ്പിച്ചു.
പള്ളിയുടെ കബര്‍മുറിയിലാണ്‌ ബാവ പ്രവേശിച്ച്‌ കുര്‍ബാന അര്‍പ്പിച്ചത്‌. 34 വര്‍ഷത്തിനുശേഷമാണ്‌ ഇവിടെ കുര്‍ബാന നടക്കുന്നത്‌. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഇടവകാംഗം കൂടിയായ ഡോ. മാത്യൂസ്‌ മോര്‍ അന്തീമോസ്‌ എന്നിവരും കുര്‍ബാനയില്‍ സംബന്ധിച്ചു. തനിക്ക്‌ അനുവദിച്ച സമയത്ത്‌ താന്‍ കുര്‍ബാന അര്‍പ്പിച്ചതായി ശ്രേഷ്‌ഠ കാതോലിക്കാ ബാവാ പറഞ്ഞു. വൈകിട്ട്‌ 4.20 കബര്‍മുറിയില്‍ പ്രവേശിച്ച ബാവയും സംഘവും 4.42 നാണ്‌ പുറത്തിറങ്ങിയത്‌. 
ബാവ അനുവദിച്ചതിലും കൂടുതല്‍ സമയം പ്രാര്‍ഥന നടത്തിയതായി പോലീസ്‌ അധികൃതര്‍ സ്‌ഥിരീകരിച്ചു. 13 മിനിറ്റാണ്‌ പ്രാര്‍ഥനയ്‌ക്കായി അനുവദിച്ചിരുന്നത്‌. പ്രാര്‍ഥന നടത്താന്‍ മാത്രമാണ്‌ അനുമതി നല്‍കിയിരുന്നതെന്ന്‌ പോലീസ്‌ അധികൃതര്‍ വ്യക്‌തമാക്കി. 
എന്നാല്‍ തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ട ആരാധനാസമയത്ത്‌ കുര്‍ബാന നടത്തുന്നതിനെ ഒരു കോടതിയും വിലക്കിയിട്ടില്ലെന്ന്‌ യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു. കുര്‍ബാനയ്‌ക്കുള്ള പ്രധാന ഉപകരണമായ തബലൈത്താ പലകയില്‍ കാസയും പിലാസയും സമര്‍പ്പിച്ചാണ്‌ ക്രമപ്രകാരം 20 മിനിറ്റുകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന സുറിയാനിക്രമം ചൊല്ലി പൂര്‍ത്തീകരിച്ചത്‌. 
കുര്‍ബാന ചൊല്ലാന്‍ അധികൃതര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ ആലുവ മാസ്‌ ഹാളില്‍ ഇന്നലെ രാവിലെ മുതല്‍ ബാവ ഉപവാസത്തിലായിരുന്നു. കുര്‍ബാനയുടെ പ്രാരംഭഘട്ടം മാസ്‌ ഹാളില്‍ പൂര്‍ത്തീകരിച്ചശേഷമാണ്‌ ബാവ തൃക്കുന്നത്ത്‌ പള്ളിയിലെത്തിയത്‌. 
കറുത്ത കുപ്പായമണിഞ്ഞ്‌ കബര്‍മുറിയില്‍ പ്രവേശിച്ചശേഷം അവിടെവച്ച്‌ കുര്‍ബാനയ്‌ക്കായി കാപ്പ ഉള്‍പ്പെടെയുള്ള അംശവസ്‌ത്രങ്ങള്‍ അണിയുകയായിരുന്നു. ഈ സമയത്തൊന്നും പോലീസ്‌ തടഞ്ഞില്ല. കഴിഞ്ഞ വര്‍ഷം വൈകിട്ട്‌ 4.50 നാണ്‌ ബാവ പള്ളിയില്‍ കയറിയതെങ്കില്‍ ഇത്തവണ 4.20 മുതല്‍ സമയം അനുവദിച്ചത്‌. ഇതുമൂലം ബാവയ്‌ക്ക് കുര്‍ബാന നടത്താന്‍ വേണ്ടത്ര സമയം ലഭിച്ചു. ബാവ പുറത്തിറങ്ങിയശേഷം പോലീസ്‌ ഗേറ്റ്‌ പൂട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പള്ളിയിലെ കബറില്‍ പ്രാര്‍ഥിക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കിലും കുര്‍ബാനയ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. 
വൈകിട്ട്‌ മാസ്‌ ഹാളില്‍ യാക്കോബായ വിഭാഗം നവാഭിഷിക്‌തരായ മെത്രാന്മാര്‍ക്ക്‌ സ്വീകരണം നല്‍കി. രാവിലെ നടന്ന സുന്നഹദോസില്‍ 31 മെത്രാന്മാര്‍ സംബന്ധിച്ചു.

Wednesday, January 25, 2012

ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ശ്രേഷ്ഠ കാതോലിയ്ക്ക ബാവ വി.കുര്‍ബ്ബാന അര്‍പ്പിച്ചു .


ആലുവ:ശ്രേഷ്ഠ കാതോലിയ്ക്ക  ആബൂന്‍  മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ  ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍  വൈകിട്ട് 4 .30 നു വി.കുര്‍ബ്ബാന അര്‍പ്പിച്ചു.അഭി അബ്രാഹം മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത, അഭി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, അഭി മോര്‍ മാത്യൂസ്‌ മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.  

ഗലീലാക്കുന്ന് പള്ളിയില്‍ പ്രധാന പെരുന്നാള്‍

പിറവം: ഊരമന ഗലീലാക്കുന്ന് മര്‍ത്തമറിയം യാക്കോബായ പള്ളിയിലെ പ്രധാന പെരുന്നാള്‍ 31, ഫിബ്രവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. പെരുന്നാളിന് മുന്നോടിയായി 29ന് രാവിലെ 10 ന് വികാരി ഫാ. പത്രോസ് പാണാലില്‍ കൊടിയുയര്‍ത്തും.
31ന് വൈകീട്ട് 7.30ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികവും വിവിധ കലാപരിപാടികളുമുണ്ട്.
ഫിബ്രവരി ഒന്നിന് രാത്രിയാണ് പ്രദക്ഷിണം. സമാപന ദിവസമായ രണ്ടിന് രാവിലെ ഒമ്പതിന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം നല്‍കും. തുടര്‍ന്ന് സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവയുണ്ട്.

Tuesday, January 24, 2012

നീറാംമുകള്‍ പളളിയില്‍ യൂത്ത്‌ അസോസിയേഷന്‍ ജൂബിലി സമാപിച്ചു


കോലഞ്ചേരി: നീറാംമുകള്‍ സെന്റ്‌ പീറ്റേഴ്‌സ് ആന്റ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പളളിയില്‍ യൂത്ത്‌ അസോസിയേഷന്‍ രജത ജൂബിലി സമാപനവും, പത്താമത്‌ ഇടവക സംഗമവും നടത്തി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഡോ. മാത്യുസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത അദ്ധ്യഷത വഹിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സഹവികാരി ഫാ. ജേക്കബ്‌ കൂളിയാട്ടിലിനെ യോഗത്തില്‍ അനുമോദിച്ചു. 
വികാരി തോമസ്‌ പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ബേബി ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഡോ. ആദായി ജേക്കബ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ ചേന്നോത്ത്‌, ഫാ. ഷാജി വര്‍ഗീസ്‌, ഫാ. രാജു കൊളാപ്പുറത്ത്‌, ട്രസ്‌റ്റിമാരായ സി.ഒ. എബ്രഹാം, പോള്‍ പി. പൗലോസ്‌, അസോസിയേഷന്‍ സെക്രട്ടറി ഷിനോയ്‌ പോള്‍, ജോര്‍ജ്‌ കുര്യന്‍, റെജിപോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലിയോടനുബന്ധിച്ച്‌ 25 വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം നല്‍കി.

തൃക്കുന്നത്ത് ഓര്‍മപ്പെരുന്നാള്‍: സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ എത്തി

ആലുവ: മൂന്ന് പതിറ്റാണ്ടിലേറെയായി സഭാ തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ പിതാക്കന്മാരുടെ ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് ഇരുപക്ഷത്തിനും ആരാധന നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ ഷേയ്ക് പരീതിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയത്.
ബുധനാഴ്ച രാവിലെ ഏഴു മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് പക്ഷത്തിനും ഒന്നു മുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗത്തിനും ആരാധന നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. പത്തു വിശ്വാസികളുടെ സംഘത്തെയാണ് കടത്തിവിടുക. ഈ രീതിയില്‍ കടത്തിവിടുന്നതിനായുള്ള കമ്പിവേലിയുടെ നിര്‍മാണം പള്ളിമുറ്റത്ത് നടക്കുകയാണ്. ഇതിനു ചെലവാകുന്ന അഞ്ച് ലക്ഷം രൂപ ഇരുസഭയും പങ്കുവയ്ക്കും.
കളക്ടറുടെ സംഘത്തില്‍ ആര്‍.ഡി.ഒ. ഷാനവാസ്, റൂറല്‍ എസ്.പി. കെ.പി. ഫിലിപ്പ്, ഡിവൈ.എസ്.പി.മാരായ എ.അനില്‍കുമാര്‍, ആര്‍. സലിം, എസ്.ഐ നിഷാദ് ഇബ്രാഹിം, തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

അകപ്പറമ്പ് കത്തീഡ്രലില്‍ ഓര്‍മപ്പെരുന്നാള്‍

നെടുമ്പാശ്ശേരി: അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രലില്‍ 24 നും 25 നും പരിശുദ്ധ പൗലോസ് മോര്‍ അത്തനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നടക്കും. ചൊവ്വാഴ്ച വൈകീട്ട് 5.30 ന് മേയ്ക്കാവ് കുരിശിന്‍തൊട്ടിയില്‍ ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ പെരുന്നാളിന് കൊടിയേറ്റും. ഏഴിന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് തമുക്ക് നേര്‍ച്ച, രാത്രി 9 ന് നേര്‍ച്ചസദ്യ. ബുധനാഴ്ച രാവിലെ എട്ടിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷ, പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടാകും.

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ത്ഥനാ യജ്ഞം 10-ാം ദിവസത്തിലേക്ക്

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞം ചൊവ്വാഴ്ച 10-ാം ദിവസത്തിലെത്തി. തിങ്കളാഴ്ച ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത, ഫാ. ജോയ്‌പോള്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ്കാട്ടുപാടം, ഫാ. ഏലിയാസ്‌കാപ്പുംകുഴി എന്നിവര്‍ പ്രസംഗിച്ചു.

Monday, January 23, 2012

കണ്യാട്ടുനിരപ്പില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം: ശ്രേഷ്ഠ ബാവ


കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച കണ്യാട്ടുനിരപ്പില്‍ പ്രസംഗിക്കുകയായിരുന്നു ബാവ.
ഉടമസ്ഥരെ പുറത്താക്കി അന്യരെ അകത്ത് പ്രവേശിപ്പിക്കുന്ന നടപടിയാണ് ഇവിടെ നടന്നത് എന്നും ബാവ ചൂണ്ടിക്കാട്ടി. പോലീസിന് യാക്കോബായ വിഭാഗത്തെ പുറത്താക്കുവാന്‍ മെത്രാന്‍ കക്ഷിയേക്കാളും താത്പര്യമാണെന്നും ബാവ ആരോപിച്ചു. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ക്ലീമിസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പുംകുഴി, ഫാ. ജോയി പോള്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജിബി ഇച്ചിക്കോട്ടില്‍, കര്‍മ്മ സമിതി കണ്‍വീനര്‍ റെജി നെടുമോളയില്‍, പി.എം. ജോയി, ജോര്‍ജ് മുരീക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളും സംബന്ധിച്ചു. പ്രാര്‍ത്ഥനായജ്ഞം തിങ്കളാഴ്ചയും തുടരും.

Sunday, January 22, 2012

ഡോ. ഇ.സി. ഏബ്രഹാം ഇടത്തറയ്‌ക്ക് കമാന്‍ഡര്‍ സ്‌ഥാനം നല്‍കി


ജോര്‍ജിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സെന്റ്‌ എഫ്രയിം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ മിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും, യൂണിവേഴ്‌സിറ്റി ഓഫ്‌ അര്‍ക്കന്‍സാസ്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ പ്രൊഫസറുമായ ഡോ. ഇ.സി. ഏബ്രഹാം ഇടത്തറയെ പാത്രിയാര്‍ക്കാ ബഹുമതിയായ കമാന്‍ഡര്‍ സ്‌ഥാനം നല്‍കി ആദരിച്ചു.
അഗസ്‌റ്റാ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കുര്‍ബാനയോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പലീത്ത സ്‌ഥാനചിഹ്നഹ്നഹ്നഹ്നഹ്നഹ്നഹ്നഹ്നവും ബഹുമതിപത്രവും അദ്ദേഹത്തെ അണിയിച്ചു.
മെഡിക്കല്‍ രംഗത്തെ സേവനങ്ങളും സാമുദായിക-സാമൂഹ്യ മേഖലയിലെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ്‌ ഡോ. ഇ.സി. ഏബ്രഹാം പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. ഇടവക വികാരി മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ഭാരവാഹികള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അനുമോദന യോഗത്തില്‍ നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. അഗസ്‌റ്റയിലെ പാട്രിഡ്‌ജ് ഇന്‍ ഹോട്ടലില്‍ വിരുന്ന്‌ സല്‍ക്കാരം നടത്തി. ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.

എം.ജെ.എസ്.എസ്.എ. പരീക്ഷാഫലം

കോലഞ്ചേരി: എം.ജെ.എസ്.എസ്.എ. അഖില മലങ്കര അടിസ്ഥാനത്തില്‍ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വാര്‍ഷികപരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പത്താംക്ലാസ് പരീക്ഷയില്‍ മൂവാറ്റുപുഴ കാരിമറ്റം സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലെ ലിനു റോയ്ക്കാണ് ഒന്നാംസ്ഥാനം. തൃശ്ശൂര്‍ കണ്ണാറ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലെ സി.ജി. ജിറ്റിമോള്‍ രണ്ടും അങ്കമാലി ആഴകം ഹെര്‍മ്മോന്‍ സണ്‍ഡേ സ്‌കൂളിലെ ഡിയോണ കുഞ്ഞ് മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
പ്ലസ്ടു പരീക്ഷയില്‍ പന്തളം മെഴുവേലി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിന്‍സി ജോസിനാണ് ഒന്നാംസ്ഥാനം. മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂളിലെ മിന്നു ഗ്രേസ് രാജു രണ്ടും രാജകുമാരി തൊട്ടിക്കാനം സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂളിലെ ലിയ എല്‍ദോസ് മൂന്നും റാങ്കുകള്‍ നേടി. പുത്തന്‍കുരിശ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പത്രസമ്മേളനത്തിലാണ് അധികൃതര്‍ റിസല്‍ട്ട് പ്രഖ്യാപിച്ചത്.
ജെ.എസ്.എസ്.എല്‍.സി.ക്ക് 4292 പേരും പ്ലസ്ടുവിന് 917 പേരുമാണ് പരീക്ഷ എഴുതിയത്. യഥാക്രമം 3729, 885 എന്നിങ്ങനെയാണ് വിജയം. പത്രസമ്മേളനത്തില്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ് കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ്, വൈസ് പ്രസിഡന്റ് സാജു ചെറുപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ, ജനറല്‍ സെക്രട്ടറി ബേബി മത്താറ, പരീക്ഷാ കണ്‍ട്രോളര്‍ പി.വി. ജേക്കബ്, ഡോ. ജോസ് ഡി. കൈപ്പിള്ളി, കെ.എം. തമ്പി, പി.വി. ഏലിയാസ്, എം.ജെ. മര്‍ക്കോസ്, കെ.വി. പൗലോസ്, ബേബി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

ഓര്‍മ്മപ്പെരുന്നാള്‍


ആലുവ: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്‌ത ഓര്‍മപ്പെരുന്നാള്‍ ഇന്നുമുതല്‍ 26 വരെ ആചരിക്കും.
ഇന്ന്‌ രാവിലെ എട്ടിന്‌ ഡോ. മാത്യൂസ്‌ മാര്‍ അന്തിമോസ്‌ മെത്രാപ്പോലീത്ത വി. കുര്‍ബാന അര്‍പ്പിക്കും. 10ന്‌ അഖില മലങ്കര ക്വിസ്‌ മല്‍സര വിജയികള്‍ക്ക്‌ ട്രോഫി, ക്യാഷ്‌ അവാര്‍ഡ്‌ വിതരണം, 10.30ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവായുടെ നേതൃത്വത്തില്‍ കൊടികയറ്റം, 10.45ന്‌ അഖില മലങ്കര പ്രാര്‍ഥന യജ്‌ഞം, വൈകിട്ട്‌ ആറിന്‌ സന്ധ്യാ പ്രാര്‍ഥന, 6.30ന്‌ സണ്ടേ സ്‌കൂള്‍, യൂത്ത്‌ അസോസിയേഷന്‍, മര്‍ത്തമറിയം വനിതാ സമാജം എന്നിവയുടെ സംയുക്‌ത വാര്‍ഷികം എന്നിവ നടക്കും.
23ന്‌ രാവിലെ 7.30ന്‌ റവ. ഫാ. ഷൈബി ജേക്കബ്‌ മഴുവഞ്ചേരിയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, 6.30ന്‌ റവ. ഫാ. ഏല്യാസ്‌ കാപ്പുംകുഴിയിലിന്റെ സുവിശേഷപ്രസംഗം.24ന്‌ രാവിലെ 7.30ന്‌ റവ. ഫാ. ഏബ്രഹാം ജെ. വലിയപറമ്പിലിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാന, വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ഥന, 6.30ന്‌ റവ. ഫാ. ടിജു വര്‍ഗീസ്‌ പൊന്‍പള്ളിയുടെ സുവിശേഷപ്രസംഗം.25ന്‌ രാവിലെ 8.15ന്‌ ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അകപ്പറമ്പ്‌ പള്ളിയില്‍ നിന്നുവരുന്ന കാല്‍നട തീര്‍ഥാടകര്‍ക്ക്‌ ഉച്ചയ്‌ക്ക് ഒന്നിന്‌ ആലുവ ബൈപാസിലും 1.30ന്‌ നഗരസഭാ കവാടത്തിലും സ്വീകരണം നല്‍കും. വൈകിട്ട്‌ 5.30ന്‌ നവാഭിഷിക്‌തരായ മെത്രാപ്പോലീത്തമാര്‍ക്ക്‌ സ്വീകരണം. 6.30ന്‌ സന്ധ്യാപ്രാര്‍ഥന, 7.30ന്‌ പ്രദക്ഷിണം, 9.30ന്‌ സൂത്താറ.
26ന്‌ രാവിലെ 8.15ന്‌ ശ്രേഷ്‌ഠ കാത്തോലിക്ക ബാവായുടെയും മെത്രാപ്പോലീത്തമാരുടെയും കാര്‍മകിത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ പ്രസംഗം, ധൂപ പ്രാര്‍ഥന, 11ന്‌ പ്രദക്ഷിണം, 12.30ന്‌ ആശീര്‍വാദം, 12.45ന്‌ നേര്‍ച്ചസദ്യ, മൂന്നിന്‌ കൊടി ഇറക്കല്‍ എന്നിവയാണു ചടങ്ങുകള്‍. തൃക്കുന്നത്തു പള്ളിയില്‍ വിശ്രമം കൊള്ളുന്ന അമ്പാട്ട്‌ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, കടവില്‍ പൗലോസ്‌ മാര്‍ അത്തനാസ്യോസ്‌, കുറ്റിക്കാട്ടില്‍ പൗലോസ്‌ മാര്‍ അത്തനാസ്യോസ്‌, വയലിപറമ്പില്‍ ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നീ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളാണ്‌ ആചരിക്കുന്നത്‌.

മണ്ണത്തൂരില്‍ കുടുംബസംഗമവും റാലിയും; ശ്രേഷ്ഠ കാതോലിക്കാ ബാവ എത്തും

കൂത്താട്ടുകുളം: മണ്ണത്തൂരില്‍ സെന്റ് ജോര്‍ജ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കുടുംബ യൂണിറ്റുകളുടെ സംഗമവും റാലിയും പൊതുസമ്മേളനവും ഇന്ന് വൈകിട്ട് നാലിന് നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മണ്ണത്തൂര്‍ ആത്താനിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി മണ്ണത്തൂര്‍ ഗവ. എല്‍പിഎസിനു സമീപത്തുള്ള ബസേലിയോസ് പൗലോസ് സെക്കന്‍ഡ് നഗറിലെത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയും പൊതുസമ്മേളനവും നടക്കുമെന്ന് ഫാ. പൗലോസ് ഞാറ്റുകാലായില്‍, കെ.പി. പൈലി എന്നിവര്‍ അറിയിച്ചു.
കുടുംബസംഗമത്തിന് മുന്നോടിയായിട്ടുള്ള വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് നടന്നു. പിറമാടം ദയറയില്‍നിന്ന് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് ഘോഷയാത്രയെ ആശിര്‍വദിച്ചു. ഇടവകയിലെ വിവിധ കേന്ദ്രങ്ങളിലെത്തി ബസേലിയോസ് സെക്കന്‍ഡ് നഗറില്‍ സമാപിച്ചു. ഫാ. പൗലോസ് ഞാറ്റുകാലായില്‍, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Saturday, January 21, 2012

പെന്തക്കോസ്ത് കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണം -കോടതി


കൊച്ചി: പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവര്‍ വീടുകളില്‍ കൂട്ടപ്രാര്‍ഥന നടത്താന്‍ ജില്ലാ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.അയല്‍വാസികള്‍ക്ക് ഇവരുടെ പ്രാര്‍ഥന ശല്യമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പെന്തക്കോസ്തുകാരില്‍ ചിലരെ പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഈ നടപടി തങ്ങളെ മനഃപൂര്‍വം ശല്യപ്പെടുത്തുന്നതാണെന്നും മതവിശ്വാസവുമായി പോലീസ് ഇടപെടുന്നത് തടയണമെന്നുമാണ് ബിനു ബേബിയും മറ്റും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുജനങ്ങളുടെയും അയല്‍വാസികളുടെയും പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണെന്ന് ഹര്‍ജിക്കാരെ അറിയിച്ചതായി പോലീസ് പറഞ്ഞു. അല്ലാതെ ഹര്‍ജിക്കാരെ ശല്യപ്പെടുത്തുകയോ അവരുടെ കൂട്ടപ്രാര്‍ഥന തടയുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.ഹര്‍ജിക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കളക്ടറുടെ അനുമതി നേടിയിരിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചത് ശല്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കളക്ടറില്‍ നിന്ന് അനുമതിക്കുശേഷം പ്രാര്‍ഥന നടത്താന്‍ ഈ വിധി തടസ്സമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് സമയം ലഭിക്കണം

കൊച്ചി: പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ദിനങ്ങളായ 25, 26 തീയതികളില്‍ പരിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുറന്ന് വി. കുര്‍ബാന അര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് വിശ്വാസ സംരക്ഷണ സമിതി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഞായറാഴ്ച മുതല്‍ വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവയില്‍ പ്രാര്‍ഥനായജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ഏലിയാസ് മോര്‍ അത്തനാസിയോസ് അറിയിച്ചു.

Friday, January 20, 2012

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജസ്‌ യാക്കോബായ സുറിയാനി പള്ളി പൂട്ടിയതിന്‌ ഉത്തരവാദി ആര്‌?


163 വര്‍ഷ-ങ്ങള്‍ക്ക്‌ മുമ്പ്‌ 1849 മെയ്‌ മാസം 3–ാം തീയതി ദേശത്ത്‌ യാക്കോ-ബായ സുറിയാനി സഭാ വിശ്വാസികള്‍ക്ക്‌ സത്യാരാധനയ്ക്കായി ശിലാസ്ഥാപനം ചെയ്‌ത്‌ പണിയിക്കപ്പെട്ടതാണ്‌ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്ജസ്‌ യാക്കോബായ സുറിയാനി പള്ളി. തുടര്‍ന്ന്‌ 1887 ല്‍ ഉട-മസ്ഥനായ തോലാനികുന്നേല്‍ പള്ളിപ്പാട്ട്‌ പുത്തന്‍പുരയില്‍ ദിവംഗതനായ ആദായി കത്തനാരില്‍ നിന്ന്‌ 16 പൂര്‍വ്വികര്‍ ചേര്‍ന്ന്‌ 10000 ചക്രത്തിന്‌ പണി നടന്നുകൊണ്ടിരുന്ന പള്ളിയും അനു-ബന്ധ സ്വത്തു-ക്കളും വിലയ്ക്ക്‌ വാങ്ങി. 1890 ല്‍ മൂവാറ്റുപുഴ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌ത ഉടമ്പടി നമ്മുടെ പള്ളിയുടെ  സ്ഥാപനോദ്ദേശവും നടത്തിപ്പും വ്യക്തമാക്കുന്നു. പ:യാക്കോബായ സുറിയാനി സഭയുടെ അന്ത്യോഖ്യാ സിംഹാസനത്തോടും അതില്‍ വാണരുളുന്ന പ:പാത്രിയര്‍ക്കീസ്‌ ബാവാമാരോടും വിധേ-യത്വം പുലര്‍ത്തി. പ: പാത്രിയര്‍ക്കീസ്‌ ബാവായുടെ കീഴിലുള്ള കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക്‌ വിധേയപ്പെട്ട്‌ നടന്നുകൊള്ളാമെന്ന്‌ നമ്മുടെ പൂര്‍വ്വികരായ പള്ളിയ്ക്ക്‌ പണം മുടക്കിയവര്‍ എഴുതി പ്രമാണം രജി-സ്റ്റര്‍ ചെയ്‌തിട്ടുള്ളതാണ്.

എന്‍.എസ്.എസ്: പിറവം എം.കെ.എമ്മിനും ബെന്നി വി. വര്‍ഗീസിനും പുരസ്‌കാരം

പിറവം: ജില്ലയിലെ ഏറ്റവും മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്‌കാരം പിറവം വലിയ പള്ളിയുടെ കീഴിലുള്ള എം.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരസ്ഥമാക്കി. ജില്ലയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡും എം.കെ.എമ്മിനാണ്. ഇവിടത്തെ പ്രോഗ്രാം ഓഫീസര്‍ ബെന്നി വി. വര്‍ഗീസിനാണ് മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ്.യാക്കോബായ സഭയുടെ പരിസ്ഥിതി സംഘടനയായ   ശ്ലോമോയുടെ കണ്‍വീനര്‍ കൂടിയാണ് ശ്രീ ബെന്നി വര്‍ഗീസ്‌   

തിരുവനന്തപുരം കോട്ടണ്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി അബ്ദുറബ്ബ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് സഹീര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം.കെ.എമ്മിന് വേണ്ടി പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ്, ബെന്നി വി. വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധികളായ ആഷ്‌ലി ജോയി, റോഹന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
2008 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് എം.കെ.എമ്മിലെ എന്‍.എസ്.എസ് യൂണിറ്റിനെ മുന്നിലെത്തിച്ചത്.

പുത്തന്‍കുരിശില്‍ ഓര്‍മ്മപ്പെരുന്നാള്‍

കോലഞ്ചേരി: പുത്തന്‍കുരിശ് പാത്രിയാര്‍ക്ക കത്തീഡ്രലില്‍ പരിശുദ്ധ പൗലോസ് മോര്‍ അത്തനാസ്യോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനവരി 20, 21 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 8ന് കൊടി ഉയര്‍ത്തല്‍, വൈകീട്ട് 7.30ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടാകും. ശനിയാഴ്ച രാവിലെ 8ന് വി. കുര്‍ബ്ബാന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടാകും.

കടമറ്റത്ത് ഇടവക മഹാസംഗമത്തിന് ഒരുക്കങ്ങളായി


കോലഞ്ചേരി: കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇടവക മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 4ന് പെരുവംമൂഴിയില്‍ നിന്ന് രണ്ടായിരത്തോളം ഇടവക അംഗങ്ങള്‍ പങ്കെടുക്കുന്ന റാലി തുടങ്ങും. ഏറ്റവും നല്ല കുടുംബയൂണിറ്റ് നടത്തുന്ന റാലിക്ക് സമ്മാനമുണ്ട്. വൈകീട്ട് അഞ്ചിന് ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ മുഖ്യപ്രഭാഷണം നടത്തും. ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അനുമോദനവും ചടങ്ങില്‍ നല്‍കും. സ്‌നേഹവിരുന്നും ഉണ്ടാകും. ഇടവകയിലെ 16 യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ വികാരിമാരായ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. യൂഹാനോന്‍ ബിനു കോഴിക്കോട്, കെ.വി. പൗലോസ്, ജോര്‍ജ് കെ. ജോണ്‍, ടി.ജെ. ബാബു, പി.പി. സജി, ബിജു കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.

കണ്യാട്ടുനിരപ്പില്‍ പ്രാര്‍ഥനായജ്ഞം തുടരുന്നു

കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രാര്‍ഥനായജ്ഞം അഞ്ച് ദിവസം പിന്നിട്ടു. പ്രധാന പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് യാക്കോബായ വിഭാഗത്തെ പ്രാര്‍ഥനായജ്ഞം തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്. മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജോയി പോള്‍ മനയത്ത്, ഫാ. ജേക്കബ് കാട്ടുമഠം, ഫാ. ഏലിയാസ് കാപ്പംകുഴി, എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Tuesday, January 17, 2012

കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍


കോലഞ്ചേരി: കടമറ്റം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരാന്നാളും, മാര്‍ ആബോ, കടമറ്റത്ത്‌ കത്തനാര്‍, മോര്‍ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടേയും ഓര്‍മ്മപ്പെരുന്നാളും ഫെബ്രുവരി 6,7 തീയതികളില്‍ ആഘോഷിക്കും. ആറാം തീയതി വലിയ പള്ളിയിലും, ഏഴാം തീയതി പോയേടം പള്ളിയിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും.
ആറാം തീയതി രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 8.30-ന്‌ വിശുദ്ധ മുന്നിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട്‌ 7-ന്‌ സന്ധ്യാ പ്രാര്‍ത്ഥന, രാത്രി ഒമ്പതിന്‌ പ്രദക്ഷിണം (പെരുവംമൂളി കുരിശിങ്കലേക്ക്‌), 11-ന്‌ ആശീര്‍വ്വാദം, കരിമരുന്നു പ്രയോഗം. ഏഴാം തീയതി രാവിലെ 7.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 8-ന്‌ വിശുദ്ധ കുര്‍ബ്ബാന (പോയേടം പള്ളി), 9.30-ന്‌ മൂന്നിന്മേല്‍ കുര്‍ബ്ബാന (പോയേടം ചെറിയപള്ളിയില്‍-ഏലിയാസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്ത).

ആരക്കുന്നം പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനയുടെ ശിരച്ഛേദനയുടെ ഓര്‍മപ്പെരുന്നാള്‍

ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദോനയുടെ ശിരച്ഛേദനയുടെ ഓര്‍മപ്പെരുന്നാള്‍ 18,19, 20 തീയതികളില്‍ ആചരിക്കുന്നു. 18ന് രാവിലെ 7ന് കുര്‍ബാനയെ തുടര്‍ന്ന് കൊടിഉയര്‍ത്തല്‍, 19ന് രാവിലെ 7.30ന് കുര്‍ബാന, വൈകീട്ട് 4ന് പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിക്കും. 20ന് രാവിലെ 8.30ന് ഇടവക മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, 10ന് പ്രസംഗം, നേര്‍ച്ചവിളമ്പ് തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം എന്നിവയുണ്ടാകും. ഇതോടൊപ്പം മിഖായേല്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെയും ഓര്‍മപ്പെരുന്നാള്‍ ആചരിക്കുന്നു. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. മാത്യുപോള്‍ കാട്ടുമങ്ങാട്ടും സഹവികാരിമാരായ ഫാ. ഡാര്‍ളി എടപ്പങ്ങാട്ടിലും ഫാ. ജേക്കബ് ചിറ്റേത്തും പറഞ്ഞു.

നവമെത്രാപ്പോലീത്തമാര്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം

നവ മെത്രാപ്പോലിത്തമാര്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെയും ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും ഒപ്പം പാത്രിയര്‍ക്കാ അരമനയില്‍. 
നെടുമ്പാശ്ശേരി: യാക്കോബായ സഭ പുതുതായി വാഴിച്ച 4 മെത്രാപ്പോലീത്തമാര്‍ക്ക്‌ചൊവ്വാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.രാവിലെ 8ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാസ്‌കസില്‍ നിന്നും എത്തുന്ന മാത്യൂസ് മാര്‍ അന്തീമോസ്, ഏല്യാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് എന്നീ മെത്രാപ്പോലീത്തമാര്‍ക്കാണ് വിമാനത്താവളത്തില്‍ സഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നത്. തുടര്‍ന്ന് അകപ്പറമ്പ് കത്തീഡ്രലിലും സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Monday, January 16, 2012

കണ്യാട്ടുനിരപ്പ് പള്ളിക്കുമുന്നില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടങ്ങി


കോലഞ്ചേരി:കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ഒന്നാം തിയതി നടന്ന സംഘര്‍ഷത്തില്‍പ്പെട്ട് പ്രതികളാക്കപ്പെട്ടവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം തുടങ്ങി.
ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 10.30ഓടെ ചാപ്പലില്‍നിന്നും വായ്മൂടിക്കെട്ടി വിശ്വാസികള്‍ പ്രധാന പള്ളിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് പള്ളിക്കുമുമ്പില്‍ തടഞ്ഞതോടെ വിശ്വാസികള്‍ ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രാര്‍ഥനായജ്ഞം തുടങ്ങുകയായിരുന്നു.സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്ത പ്രാര്‍ഥനായജ്ഞത്തിന് മെത്രാപ്പോലീത്തമാരായ മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്തനാസിയോസ്, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്കുശേഷം 3 മണിയോടെ പള്ളിക്കുമുന്നിലെ പ്രാര്‍ഥനായജ്ഞം യാക്കോബായ ചാപ്പലിലേക്ക് മാറ്റി.
അവിടെ, നീതി ലഭിക്കുംവരെ പ്രാര്‍ഥനായജ്ഞം തുടരുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് മൂവാറ്റുപുഴ ഡിവൈഎസ്​പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ യാക്കോബായ വിഭാഗം പ്രാര്‍ഥനായജ്ഞം നടത്തുന്നതിലേക്കായി നിര്‍മിച്ച പന്തല്‍ 10 മണിയോടെ പോലീസ് അഴിപ്പിച്ചതായി യാക്കോബായ വിഭാഗം പറഞ്ഞു.

Sunday, January 15, 2012

വെട്ടിത്തറയില്‍ മെത്രാന്‍ കക്ഷി ആക്രമണം.

പിറവം:വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരായ എല്‍ദോ മേനാക്കുഴി , ബേസില്‍  പറമ്പത്ത് എന്നിവരെ മെത്രാന്‍ കക്ഷി ഗുണ്ടകള്‍ കാര്‍ ഇടിപ്പിച്ചു പരിക്കേല്‍പ്പിച്ചു. സംഭവം അറിഞ്ഞു ഓടിയെത്തിയ യൂത്ത് അസോസിയേഷന്‍ ഭദ്രാസന വൈസ്‌ പ്രസിഡന്റും  വെട്ടിത്തറ പള്ളി ഇടവകാഗവുമായ  ജയ് തോമസിനെ കാറില്‍ ഉണ്ടായിരുന്ന  മെത്രാന്‍ കക്ഷി ഗുണ്ടകള്‍ മര്‍ദ്ദിച്ചു.കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നു. എല്‍ദോ മേനാക്കുഴി , ബേസില്‍  പറമ്പത്ത് ,  ജയ് തോമസ്‌ എന്നിവരെ പിറവം ഗവണ്‍മെന്റ്  ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്ട്‌ ഫാ എല്‍ദോസ് കക്കാടനും, സെക്രട്ടറി സിനോള്‍ വി സാജുവും പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ വധശ്രമത്തിനു കേസ് എടുക്കണമെന്നു ഭദ്രാസന യൂത്ത് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

യാക്കോബായ സഭയ്ക്ക് ഒരു മെത്രാപ്പോലിത്ത കൂടി.

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പുതിയ മെത്രാപ്പോലീത്തയായി സ്‌തേഫാനോസ് റമ്പാന്‍ (ഡോ. ജോമി ജോസഫ്) മാത്യൂസ് മാര്‍ അന്തീമോസ് എന്ന നാമത്തില്‍ അഭിഷിക്തനായി. 
ദമാസ്‌ക്കസിലെ മര്‍ത്‌സെദാനായിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലില്‍ ഞായറാഴ്ചയായിരുന്നു സ്ഥാനരോഹണം. ശുശ്രൂഷയില്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സഹകാര്‍മികനായി
രുന്നു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ പീലക്‌സീനോസ് മത്തിയാസ് നയിസ്, ദിവന്നാസിയോസ് യൂഹാനോന്‍ ഹവാക്ക്, ഇവാനിയോസ് പൗലോസ് അല്‍-സൗഖി, ഏലിയാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്‌സന്ത്രയോസ്, സഖറിയാസ് മാര്‍ പോളിക്കര്‍പ്പോസ്, സഖറിയ ആലുക്കല്‍ റമ്പന്‍, കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പന്‍, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. എബ്രഹാം വലിയപറമ്പില്‍, ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ഫാ. എല്‍ദോസ് ചക്യാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നവാഭിഷിക്തനായ മെത്രാപ്പോലീത്തയുടെ മാതാപിതാക്കളായ സി.എം. ജോസഫും മേരിയും സഹോദരീ കുടുംബവും, ഇടവകാംഗങ്ങളും പങ്കെടുത്തു. 
മെത്രാപ്പോലീത്ത 17ന് മടങ്ങിയെത്തും. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളിയില്‍ കുടുംബാംഗമാണ് ഇദ്ദേഹം.

കണ്യാട്ടുനിരപ്പില്‍ കര്‍മ സമിതി രൂപവത്കരിച്ചു


കോലഞ്ചേരി: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ 25 അംഗ കര്‍മ സമിതി രൂപവത്കരിക്കുവാന്‍ യാക്കോബായ വിഭാഗ യോഗം തീരുമാനിച്ചു. 
ജനവരി ഒന്നിനുണ്ടായ സംഘര്‍ഷവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫാ. ജേക്കബ് കാട്ടുപാടം, സഹ വികാരി ഫാ. ഏലിയാസ് കാപ്പംകുഴിയില്‍, കുര്യാക്കോസ് മാടാലില്‍, ടി.വി. ജോണി, സുരേഷ് ജോര്‍ജ്, കെ.പി. സാബു, ഡിക്‌സന്‍ പി. തോമസ്, എന്‍.വി. റെജി എന്നിവര്‍ പ്രസംഗിച്ചു.

നീറാംമുകള്‍ യാക്കോബായ പള്ളിക്ക് കത്തീഡ്രല്‍ പദവി

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. 
കോലഞ്ചേരി: നീറാംമുകള്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളി കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തി. പദവി ഉയര്‍ത്തിക്കൊണ്ടുള്ള പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രഖ്യാപനം 26ന് വൈകിട്ട് 6.30ന് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ വായിക്കും.

ചടങ്ങില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ സംബന്ധിക്കും. കത്തീഡ്രല്‍ പ്രഖ്യാപന ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.1903ല്‍ പറമ്പാത്ത് പാപ്പാലില്‍ പൗലോസച്ചന്‍, പാലാല്‍ കളപ്പാട്ടില്‍ ഇട്ടന്‍ കുര്യന്‍ എന്നിവരില്‍നിന്ന് വിലക്കുവാങ്ങിയ സ്ഥലത്ത് 1904 മെയ് 21ന് പള്ളിക്ക് തറക്കല്ലിട്ടു. വൈക്കോല്‍മേഞ്ഞ ഷെഡ് നിര്‍മിച്ച് 16 പേരടങ്ങിയ സമിതിയും രൂപവത്കരിച്ചു. പിന്നീട് കുടകുത്തി, പഴുക്കാമറ്റം, ശ്രാപ്പിള്ളി, ഗിരിമുകള്‍ എന്നിവിടങ്ങളില്‍ ചാപ്പലുകള്‍ സ്ഥാപിച്ചു. 2007 ജനവരിയില്‍ പുതിയ പള്ളി കൂദാശചെയ്തു. ഇതോടൊപ്പം ആഘോഷിക്കുന്ന പ്രധാന പെരുന്നാളിന്റെ കൊടികയറ്റം 15ന് രാവിലെ 10.30ന് നടക്കും.

പത്രസമ്മേളനത്തില്‍ വികാരി തോമസ് പനച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഭാരവാഹികളായ പ്രിന്‍സ് സി. മാത്യു, സി.ഒ. എബ്രഹാം, കെ.എം. സണ്ണി, ഐപ്പ് എബ്രഹാം, കെ.എസ്. പൗലോസ്, റോയി സി. കുര്യാക്കോസ്, ജോര്‍ജ് കുര്യന്‍, സജിത് പോള്‍, കെ.യു. ജേക്കബ്, ഷാജി പറമ്പാന്‍, ഷിനോയ് പോള്‍ എന്നിവര്‍ സംബന്ധിച്ചു.

Friday, January 13, 2012

പരിശുദ്ധനായ പൗലോസ്‌ മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. 

തൃക്കുന്നത്ത്‌ പള്ളിത്തര്‍ക്കം; ചര്‍ച്ച പരാജയം


കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പെരുന്നാള്‍ നടത്തുന്നതു സംബന്ധിച്ച്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. 
കഴിഞ്ഞവര്‍ഷം ഹൈക്കോടതി നിര്‍ദേശപ്രകാരം പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന്‌ കലക്‌ടര്‍ ഇരുവിഭാഗത്തെയും അറിയിച്ചു. തല്‍സ്‌ഥിതി ലംഘിക്കാന്‍ ഇരുവിഭാഗത്തെയും അനുവദിക്കില്ല. രണ്ടുകൂട്ടര്‍ക്കും പെരുന്നാള്‍ദിവസമായ ജനുവരി 25നും 26നും അഞ്ചുമണിക്കൂര്‍ വീതം പ്രാര്‍ഥനയ്‌ക്ക് അവസരം നല്‍കും. വിശ്വാസികള്‍ക്ക്‌ വന്ന്‌ പ്രാര്‍ഥിച്ചുമടങ്ങാം. എന്നാല്‍ കുര്‍ബാന നടത്താന്‍ കഴിഞ്ഞവര്‍ഷം അനുവദിച്ചിരുന്നില്ല. ആ രീതി ഈ വര്‍ഷവും തുടരണമെന്നത്‌ സര്‍ക്കാരിന്റെ തീരുമാനമാണെന്നും അക്കാര്യം ഇരുവിഭാഗത്തെയും അറിയിക്കുകയാണെന്നും കലക്‌ടര്‍ യോഗത്തില്‍ അറിയിച്ചു. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. 
എന്നാല്‍ കലക്‌ടറുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന്‌ യാക്കോബായ സഭ വ്യക്‌തമാക്കി. തങ്ങള്‍ക്കനുവദിച്ച സമയത്ത്‌ പള്ളിയില്‍ പ്രവേശിച്ച്‌ കുര്‍ബാന നടത്താന്‍ അവസരം നല്‍കണം. പ്രാര്‍ഥിക്കാന്‍ അവസരം നല്‍കുമ്പോള്‍ കുര്‍ബാന നിഷേധിക്കുന്നതു നീതിയല്ല. കലക്‌ടറുടെ ഉത്തരവ്‌ തങ്ങള്‍ അംഗീകരിച്ചുവെന്ന വാദം ശരിയല്ല. കലക്‌ടറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും യാക്കോബായ സഭ വ്യക്‌തമാക്കി. 
കലക്‌ടറുടേത്‌ ഏകപക്ഷീയ തീരുമാണെന്നും ഇതിനെതിരേ ശ്രേഷ്‌ഠ കാതോലിക്കാ ബാവായുമായി ആലോചിച്ച്‌ സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരി എല്‍ദോ ചക്യാട്ടില്‍, ട്രസ്‌റ്റി റെജി വര്‍ക്കി, എം.പി. ജോയ്‌ എന്നിവര്‍ പങ്കെടുത്തു.

Thursday, January 12, 2012

നവാഭിഷിക്ത മെത്രാപ്പോലീത്തമാര്‍ ഡെമാസ്‌കസിലേക്ക്


കൊച്ചി: യാക്കോബായ സഭയുടെ നിയുക്ത മെത്രാനും നവാഭിഷിക്ത മെത്രാപ്പോലീത്തമാരും സഭയുടെ ആസ്ഥാനമായ ഡമാസ്‌കസിലേക്ക് പുറപ്പെടുന്നു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും സഭാ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറയും ഫാ. എബ്രഹാം വലിയപറമ്പിലും ആലുക്കല്‍ സ്‌കറിയ റമ്പാനും (അങ്കമാലി), ഫാ. ജേക്കബ് കൊച്ചുപറമ്പിലു (മൂവാറ്റുപുഴ) മാണ് ഡമാസ്‌കസിലേക്ക് പോകുന്നത്. കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ടാകും.
ജനവരി 15ന് സഭാതലവനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ പ്രധാന കാര്‍മികത്വത്തിലും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ സഹകാര്‍മ്മികത്വത്തിലും നിയുക്ത മെത്രാന്‍ സ്‌തേപ്പാനോസ് റമ്പാനെ (ഫാ. ഡോ. ജോമി ജോസഫ്) മെത്രാപ്പോലീത്തയായി വാഴിക്കും.
ഏലിയാസ് മോര്‍ യൂലിയോസ് (പെരുമ്പാവൂര്‍), തോമസ് മാര്‍ അലക്‌സന്ത്രയോസ് (പാണമ്പടി, കോട്ടയം), സഖറിയാസ് മോര്‍ പോളികാര്‍പ്പസ് (കുറിച്ചി, കോട്ടയം) എന്നീ നവാഭിഷിക്ത മെത്രാന്മാരും സ്‌തേപ്പാനോസ് റമ്പാന്‍ എന്ന് പേരിലുള്ള ഫാ. ഡോ. ജോമി ജോസഫ് (ആലുവ) നിയുക്ത മെത്രാനും 13 ഉം 14 ഉം തീയതികളിലായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിക്കും.

Tuesday, January 10, 2012

സര്‍ക്കാരും പോലീസും നീതി പാലിക്കുക .- ശ്രേഷ്ഠ ബാവ ഉപവാസം ആരംഭിച്ചു.

കണ്യാട്ട്‌നിരപ്പ് പള്ളി സംഘര്‍ഷം ആസ്‌പത്രിയിലായവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമം; ശ്രേഷ്ഠ ബാവ നിരാഹാരം തുടങ്ങി
കോതമംഗലം: കണ്യാട്ട്‌നിരപ്പ് പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഒമ്പതുപേരെ അറസ്റ്റു ചെയ്യാനെത്തിയ വന്‍ പോലീസ് സംഘത്തെ വിശ്വാസികള്‍ തടഞ്ഞു. സഭാ വിശ്വാസികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആസ്​പത്രിയില്‍ നിരാഹാരം തുടങ്ങി. 

ഏലിയാസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തയെ അനുമോദിച്ചു

പെരുമ്പാവൂര്‍: നവാഭിഷിക്‌തനായ ഏലിയാസ്‌ മോര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തയെ ഗാര്‍ഡിയന്‍ ഏയ്‌ഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടേയും വെങ്ങോല പൗരസമിതിയുടേയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

രാവിലെ ബത്സാദാ ചാപ്പലില്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വി. മൂന്നിന്മേല്‍ കുര്‍ബാനക്കു ശേഷം നടന്ന അനുമോദന സമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രേഷ്‌ഠ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി.
പി.പി തങ്കച്ചന്‍, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ടി.യു കുരുവിള, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം അവറാന്‍, കെ.പി അബ്‌ദുള്‍ ജലാല്‍, ഡോ. എസ്‌ ഷാജി, പി.ഒ തോമസ്‌, പ്രൊഫ. ബേബി എം വറുഗീസ്‌, പ്രൊഫ. പി.എ മാര്‍ക്കോസ്‌, വറുഗീസ്‌ വാലയില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.

പരുമലയില്‍ വൃദ്ധസദനം പണിയും: യാക്കോബായസഭ

കോട്ടയം: യാക്കോബായസഭയുടെ പരുമലയിലെ സ്ഥലത്ത് വൃദ്ധസദനം പണിയുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് യാക്കോബായസഭാ നിരണം ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ പറഞ്ഞു. സ്ഥലത്ത് ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് കെട്ടിടം പണിയുന്നുവെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണ്. പരുമലയിലെ യാക്കോബായ സഭാവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി പ്രസ്തുത സ്ഥലത്ത് പള്ളി പണിയാന്‍ സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നിരോധിച്ച കളക്ടറുടെ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് നിരോധനം നിലവിലില്ലായെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചിട്ടുള്ളതുമാണ്. പിന്നീട് സ്ഥലത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പള്ളിനിര്‍മ്മാണം ഉപേക്ഷിച്ച് വൃദ്ധസദനം നിര്‍മ്മിക്കുന്നതായി കോടതിയില്‍ അപേക്ഷ നല്‍കുകയും നിര്‍മ്മാണത്തിനാവശ്യമായ നടപടി സ്വീകരിക്കാനുള്ള കോടതി ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുള്ളതുമാണ്. ഇതേ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയോടെ വൃദ്ധസദന നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. മറുവിഭാഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിര്‍മ്മാണ പ്രവര്‍ത്തനം തടയാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സഭാസ്ഥലത്ത് അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാര്‍ കൂറിലോസ് മെത്രാപ്പോലിത്താ പറഞ്ഞു.

Monday, January 9, 2012

നടമേല്‍ പള്ളിയില്‍ ഓര്‍മപെരുന്നാള്‍ 9 മുതല്‍ 15 വരെ

തൃപ്പൂണിത്തുറ: നടമേല്‍ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ വിത്തുകള്‍ക്കുവേണ്ടി വി. ദൈവമാതാവിന്റെ ഓര്‍മപെരുന്നാള്‍ 9 മുതല്‍ 15 വരെ ആഘോഷിക്കും. 9, 10, 11 തീയതികളില്‍ സുവിശേഷ പ്രസംഗവും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. 9ന്‌ വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം, 6.30ന്‌ ഗാനശുശ്രൂഷ, 7ന്‌ ഫാ. എബി വര്‍ക്കി സുവിശേഷം പ്രസംഗിക്കും. 10ന്‌ രാത്രി 7ന്‌ ഫാ. പി.ഒ. ഏലിയാസും 11ന്‌ രാത്രി 7ന്‌ ഫാ. യല്‍ദോ കറുത്തേടത്തും വചന ശുശ്രൂഷക്ക്‌ നേതൃത്വം നല്‍കും. 12ന്‌ രാവിലെ 7ന്‌ കുര്‍ബാന, വൈകിട്ട്‌ 7ന്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപോലീത്ത കൊടിയേറ്റം നിര്‍വഹിക്കും. തുടര്‍ന്ന്‌ സന്ധ്യാനമസ്‌കാരം. 13ന്‌ രാവിലെ 7ന്‌ കുര്‍ബാന വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം തുടര്‍ന്ന്‌ ഭക്‌തിഗാനമേള. 14ന്‌ രാവിലെ 8ന്‌ ക്‌നാനായ ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ പാച്ചോര്‍ നേര്‍ച്ച, പള്ളിസാധനങ്ങള്‍ ആഘോഷപൂര്‍വം എഴുന്നള്ളിപ്പ്‌, വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം തുടര്‍ന്ന്‌ ചാത്താരി കുരിശുപള്ളിയിലേക്ക്‌ പ്രദക്ഷിണം. 15ന്‌ രാവിലെ 7ന്‌ ബെന്യാമിന്‍ മുളേരിക്കല റമ്പാന്‍ കുര്‍ബാന അര്‍പ്പിക്കും. 9ന്‌ ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌ മെത്രാപോലീത്താമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, കുര്‍ബാന മധ്യേ മാതാവിന്റെ സൂനോറെ വിശ്വാസികള്‍ക്ക്‌ വണങ്ങുന്നതിനായി പേടകത്തില്‍ നിന്നും പുറത്തെടുക്കും. കുര്‍ബാനാന്തരം പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കണ്ടത്തില്‍ തോമസ്‌ കോറെപ്പിസ്‌കോപ്പയെ നടമേല്‍ പള്ളിക്കുവേണ്ടി അനുമോദിക്കും. 11.30 മുതല്‍ നേര്‍ച്ചസദ്യ. വൈകിട്ട്‌ 6ന്‌ സന്ധ്യാനമസ്‌കാരം രാത്രി 7ന്‌ പഴയ ബസ്‌റ്റാന്റിലെ കുരിശിന്‍ തൊട്ടിയിലേക്ക്‌ പ്രദക്ഷിണം. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ഫാ. ജേക്കബ്‌ കുരുവിള തട്ടാംപുറത്ത്‌, ഫാ. സെബു വെണ്ടപ്പിള്ളില്‍, ജോസഫ്‌ ചാലുവേലില്‍, പെരുന്നാള്‍ നടത്തിപ്പുകാരന്‍ വിന്‍സന്റ്‌ വര്‍ഗീസ്‌ നടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പൂതൃക്ക പള്ളിയില്‍ തൊഴിലുപകരണ വിതരണം

കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബൈബിള്‍ സൊസൈറ്റി നിര്‍ധന യുവതികള്‍ക്ക് സ്വയംതൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു. ഫാ. ഫിലിപ്പ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ അഭി.യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത 8 തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. ബെന്നി ബഹനാന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു കെ.കുര്യാക്കോസ്, ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് റെജി പീറ്റര്‍, ട്രസ്റ്റി വി.പി. കുര്യാക്കോസ്, പോള്‍ വി.തോമസ്, സിനോള്‍ വി. സാജു, അഡ്വ.ബിജു കെ.ജോര്‍ജ്, അനീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Sunday, January 8, 2012

മണ്ണൂര്‍ കണ്‍വെന്‍ഷനു തുടക്കം മണ്ണൂര്‍ സെന്റ് ജോര്‍ജ് പള്ളി ശതാബ്ദി ആഘോഷം തുടങ്ങി


മൂവാറ്റുപുഴ: മണ്ണൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി ശതാബ്ദി പെരുന്നാള്‍ ആഘോഷത്തിനും മണ്ണൂര്‍ കൃസ്ത്യന്‍ കണ്‍വെന്‍ഷനും തുടക്കമായി. ശതാബ്ദി ആഘോഷം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ ഫണ്ട് വിതരണോദ്ഘാടനം കെ.പി. ധനപാലന്‍ എം.പിയും നിര്‍വഹിച്ചു. സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, വി.പി. സജീന്ദ്രന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്‍, മെമ്പര്‍ ജോസ് തോമസ്, ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്‍. രാമന്‍ നമ്പൂതിരി, വികാരി ഫാ. ജോര്‍ജ് തോമസ് ചേറിയേക്കുടി, കെ.വി. വര്‍ക്കി കോടിയാട്ടില്‍, എല്‍ദോസ് കെ. ജോസഫ് കാല്‍പ്പടിയ്ക്കല്‍, ജോബ്മാത്യു ഇലവും പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 13 വരെ കണ്‍വെന്‍ഷനും പെരുന്നാളാഘോഷങ്ങളും നടക്കും. ഞായറാഴ്ച രാവിലെ 8ന് കുര്‍ബാന, 10.30ന് കുടുംബസംഗമം, 2ന് ഭക്തസംഘടനാ വാര്‍ഷികം തുടങ്ങിയവ ഉണ്ട്. എന്നും വൈകീട്ട് 6.30ന് സുവിശേഷ ഗാനങ്ങളോടെ കണ്‍വെന്‍ഷന്‍ തുടങ്ങും. പ്രശസ്തരായ പുരോഹിതര്‍ സംസാരിക്കും. രാവിലെ 10ന് ബൈബിള്‍ ക്ലാസുണ്ട്.13ന് രാത്രി 9ന് കരിമരുന്ന് കലാപ്രകടനം നടക്കും.

പരുമലയില്‍ വൃദ്ധസദനം പണിയുന്നത്‌ നിയമാനുസൃതം: യാക്കോബായ സഭ

തിരുവല്ല: പരുമലയില്‍ യാക്കോബായ സഭയുടെ സ്‌ഥലത്തു ജില്ലാ കലക്‌ടറുടെ നിരോധന ഉത്തരവു ലംഘിച്ച്‌ കെട്ടിടം പണിയുന്നെന്ന വാദം അടിസ്‌ഥാനരഹിതമാണെന്നു യാക്കോബായ സഭാ നിരണം ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഫിലിപ്പും പരുമല പ്രോജക്‌ട് ജോയിന്റ്‌ കണ്‍വീനര്‍ തോമസ്‌ കൈയാത്രയും അറിയിച്ചു. 

വിശ്വാസികള്‍ക്കായി ഈ സ്‌ഥലത്തു ദൈവാലയം നിര്‍മിക്കാന്‍ സഭ നേരത്തേ തീരുമാനിച്ചതാണ്‌. എതിര്‍വിഭാഗത്തില്‍പ്പെട്ട ചിലര്‍ സംഘര്‍ഷമുണ്ടാക്കിയതിനേത്തുടര്‍ന്നു പത്തനംതിട്ട ജില്ലാ കലക്‌ടര്‍ 144-ാം വകുപ്പുപ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. അതു യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ചോദ്യംചെയ്യുകയും നിരോധനമില്ലെന്നു കലക്‌ടര്‍ കോടതിയെ അറിയിക്കുകയും ചെയ്‌തു. 
സമാധാനാന്തരീക്ഷം തകര്‍ക്കേണ്ടെന്നു കരുതിയാണു മാന്നാര്‍, പരുമല പ്രദേശത്തെ സാധുക്കളായ ജനങ്ങളെ സഹായിക്കാന്‍ വൃദ്ധസദനം നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഈ വിവരം കലക്‌ടറെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. കോടതിയില്‍ ഈ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ വൃദ്ധസദനത്തിന്റെ നിര്‍മാണത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി കലക്‌ടറോടു നിര്‍ദേശിച്ചു. 
കോടതി ഉത്തരവിന്റെ പകര്‍പ്പു ഭദ്രാസന സെക്രട്ടറി കലക്‌ടര്‍ക്കു നല്‍കിയിരുന്നു. വൃദ്ധസദനം പണിയാന്‍ തടസമില്ലെന്നും ഗ്രാമപഞ്ചായത്തിന്റെ അനുമതി മാത്രം മതിയെന്നും കലക്‌ടര്‍ അറിയിക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പഞ്ചായത്ത്‌ അന്വേഷണം നടത്തി നിര്‍മാണാനുമതി നല്‍കി. മറിച്ചുള്ള വാദങ്ങള്‍ അടിസ്‌ഥാനരഹിതമാണ്‌.
കലക്‌ടറുടെ നിരോധന ഉത്തരവുണ്ടെന്ന എതിര്‍കക്ഷിയുടെ വാദങ്ങള്‍ ജനങ്ങളെയും ഉദ്യോഗസ്‌ഥരെയും തെറ്റിദ്ധരിപ്പിക്കാനാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.

സഭാത്തര്‍ക്കം: മണ്ണത്തൂര്‍ പള്ളിയും ചാപ്പലും പൂട്ടി

കൂത്താട്ടുകുളം: സഭാത്തര്‍ക്കം നിലനില്‍ക്കുന്ന മണ്ണത്തൂര്‍ പള്ളി ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ അടച്ചുപൂട്ടി. ഇന്നലെ രാത്രി ഏഴുമണിയോടെയാണ്‌ പള്ളി അനിശ്‌ചിത കാലത്തേക്കു പൂട്ടിയത്‌. പള്ളിവക ആറൂര്‍ ചാപ്പലും പൂട്ടിയിട്ടുണ്ട്‌. ഇന്ന്‌ സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള കാരണം ചൂണ്ടിക്കാട്ടിയാണ്‌ നടപടി. സംഘര്‍ഷ സാധ്യതകണ്ട്‌ കഴിഞ്ഞ ഞായറാഴ്‌ച പള്ളി ഭരണസമിതി പള്ളി പൂട്ടിയിരുന്നു. പിന്നീട്‌ പള്ളി തുറന്നിരുന്നില്ല. 

95 ശതമാനം വരുന്ന യാക്കോബായ പക്ഷത്തെ അവഗണിച്ച്‌, പോലീസ്‌ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൂട്ടുനില്‍ക്കുകയാണെന്നു ഇടവകാംഗങ്ങള്‍ ആരോപിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ അത്താനിക്കലുള്ള കുരിശുപള്ളി രണ്ടാഴ്‌ച മുമ്പ്‌ പൂട്ടിയിരുന്നു.

Friday, January 6, 2012

തൃശ്ശൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ സഭ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മോര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

പട്ടിക്കാട് : യാക്കോബായ സുറിയാനി സഭയുടെ അഞ്ചാമത് തൃശ്ശൂര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ സഭ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മോര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍ ദൈവത്തെ വിട്ടകന്നു ജീവിക്കാനുള്ള കാരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കര്‍ത്താവിങ്കലെയ്ക്ക് ഹൃദയത്തെ തിരിക്കണമെന്ന് പിതാവ് പ്രസംഗത്തില്‍ പറഞ്ഞു. ഇടവക മെത്രാപ്പോലിത്ത അബോ. കുര്യാക്കോസ് മോര്‍ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന തൃശ്ശൂര്‍ ഭദ്രാസനത്തിലെ മുഴുവന്‍ വൈദീകരും 5000 ത്തോളം വിശ്വാസികളും പങ്കെടുത്തു.നാളെ അഭി. കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത പ്രഭാഷണം നടത്തും.

പിറവം വലിയ പള്ളിയില്‍ ദനഹ പെരുന്നാളിന് കൊടിയിറങ്ങി.

പിറവം: പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ കഴിഞ്ഞ അഞ്ച്ദിവസമായി നടന്നുവരുന്ന ദനഹ പെരുന്നാലൈന് കൊടിയിറങ്ങി. ഇന്ന് രാവിലെ ദനഹ ശുശ്രൂഷയും വി കുര്‍ബ്ബാനയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
യേശുദേവന്‍ സ്‌നാപക യോഹന്നാനില്‍നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചതിനെ പ്രതീകവത്കരിക്കുന്ന ചടങ്ങാനു ദനഹ ശുശ്രൂക്ഷ.9.30ന് നടന്ന  മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ കാര്‍മികത്വം നല്‍കി.തുടര്‍ന്ന് കരവട്ടെ കുരിശിങ്കലേയ്ക്ക് നടന്ന പ്രദക്ഷിണത്തില്‍ ജാതിമതഭേതമന്യേ ആയിരങ്ങള്‍ പങ്കെടുത്തു. പ്രദക്ഷിണം പള്ളിയില്‍ എത്തി ആശീര്‍വാദത്തിനു ശേഷം വികാരി വന്ധ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ പെരുന്നാളിന് സമാപനം കുറിച്ച് കൊടിയിറക്കി.പെരുന്നാള്‍ ചടങ്ങുകള്‍ സമപിച്ചതിനു ശേഷവും ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയിലേയ്ക്ക് എത്തുന്നുണ്ട്. ഇന്ന് രാത്രിയിലും പള്ളിയില്‍ വിശ്വാസികളുടെ തിരക്കനുഭാവപ്പെടും. 

H.G. Mathews Mor Theodocius by the parishioners of St. George Universal Syrian Orthodox Reesh Church, Kuwait,

A warm sent off was given to the former Patriarchal Vicar for Kuwait H.G. Mathews Mor Theodocius by the parishioners of St. George Universal Syrian Orthodox Reesh Church, Kuwait, in a function organized on Saturday, December 25th at the National Evangelical Church, Kuwait.  Parish Vicar Rev. Fr. Sajan T. John, Secretary Mr. Johnson Varghese, Trustee Mr. Jacob John spoke on this occasion. A memento was presented to Mor Theodocius by the Parish Secretary and Trustee on behalf of the parishioners.  In his return speech, His Grace praised the various activities undertken by the Parish and its spiritual organizations.       
 H.G. Mathews Mor Theodocius shepherded the Syrian Orthodox Churches in Kuwait for 3 years from 2009 – 2011 as Patriarchal Vicar of the Patriarch of Antioch, His Holiness Ignatius Zakka I. During his tenure, St. George Universal Syrian Orthodox Reesh Church achieved tremendous growth in all respects. The Parish started two service centers in Fahaheel and Abbassiya in addition to the main service at the National Evangelical Church at Kuwait City.  The Parish conducts Holy Qurbana on 4 days per week – on Friday morning at NECK Church, Monday evening at NECK Hall of Faith, Saturday at Manguf New Auditorium (Fahaheel) and on Wednesday at St. Peter’s Marthoma Church Hall, Abbassiya.

Thursday, January 5, 2012

പെരുന്നാള്‍ പ്രഭയില്‍ പിറവത്ത് ഇന്ന് പ്രദക്ഷിണം


പിറവം: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെയും ക്‌നാനായ കത്തോലിക്കാ പള്ളിയിലേയും പെരുന്നാള്‍ ചടങ്ങുകളിലെ മുഖ്യയിനമായ പ്രദക്ഷിണം ഇന്ന് വൈകിട്ട് നടക്കും. ഇരു പള്ളികളിലേയും പ്രദക്ഷിണങ്ങള്‍ ടൗണ്‍ ചുറ്റിനീങ്ങും.
വലിയ പള്ളിയിലേക്കുള്ള പ്രദക്ഷിണം വൈകിട്ട് 4.30 ന് പേപ്പതി ചാപ്പലില്‍ നിന്നുമാരംഭിക്കും. വര്‍ണ്ണക്കൊടികളും മുത്തുക്കുടകളും പൊന്‍-വെള്ളി കുരിശുകളുമായി നീങ്ങുന്ന പ്രദക്ഷിണത്തില്‍ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പങ്കെടുക്കും. ശിങ്കാരിമേളം, ബാന്‍ഡുമേളം, പഞ്ചവാദ്യം തുടങ്ങിയവ പ്രദക്ഷിണത്തിന് മാറ്റ് കൂട്ടും.
പേപ്പതി-പിറവം റോഡിലെ കുരിശടികളിലെല്ലാം പ്രാര്‍ത്ഥന നടത്തി നീങ്ങുന്ന പ്രദക്ഷിണം വൈകിട്ട് 7 മണിയോടെ പിറവത്തെത്തും. അതേസമയം ക്‌നാനായ കത്തോലിക്കാ പള്ളിയിലേക്കുള്ള പ്രദക്ഷിണം വൈകിട്ട് 7 ന് കിഴക്കേ കുരിശുപള്ളിയില്‍ നിന്നാരംഭിക്കും. ക്‌നാനായ കത്തോലിക്കാ പള്ളിയിലേക്കുള്ള പ്രദക്ഷിണം ടൗണിലൂടെ നീങ്ങുമ്പോള്‍ അതിനു പിന്നിലായി വലിയ പള്ളിയിലേക്കുള്ള പ്രദക്ഷിണവുമെത്തും. പ്രദക്ഷിണത്തില്‍ പങ്കെടുക്കാനും പ്രദക്ഷിണം കാണുവാനുമായി ആയിരങ്ങള്‍ പിറവത്തെത്തും. രാത്രി ഒമ്പതരയോടെ പ്രദക്ഷിണങ്ങള്‍ അതത് പള്ളികളിലെത്തി സമാപിക്കും.
പ്രദക്ഷിണത്തെ വരവേല്‍ക്കാന്‍ പിറവം ഒരുങ്ങി. ടൗണിലെ കുരിശടികളെല്ലാം വൈദ്യുത ദീപപ്രഭയിലാണ്.
രണ്ട് ദേവാലയങ്ങളിലേയും പെരുന്നാള്‍ ജനവരി 6 ന് സമാപിക്കും. സമാപന ദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്കും ടൗണില്‍ പ്രദക്ഷിണമുണ്ട്.

വൈറ്റ്‌ പ്ലെയിന്‍സ്‌ ദേവാലയത്തില്‍ ഉജ്വല ക്രിസ്‌മസ്‌ ആഘോഷം

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) 
ന്യൂയോര്‍ക്ക്‌: ശാന്തിയുടേയും സമാധനത്തിന്റേയും സന്ദേശം പകരുന്ന ക്രിസ്‌മസ്‌ ആത്മീയവും വര്‍ണ്ണാഭവുമായ പരിപാടികളോടെ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആഘോഷിച്ചു. തിരുജനന പെരുന്നാള്‍ ശുശ്രൂഷകള്‍ 25-ന്‌ രാവിലെ 7.30ന്‌ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍ മുഖ്യകാര്‍മികനായിരുന്നു. തിരുജനനത്തിലൂടെ മാനവരാശിക്ക്‌ കൈവന്ന പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുവാന്‍ തയാറാകുമ്പോഴാണ്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ പൂര്‍ണമാകുന്നതെന്ന്‌ റവ.ഫാ. വര്‍ഗീസ്‌ പോള്‍ പ്രസ്‌താവിച്ചു. ആരാധനാ മധ്യേ ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന്‌ നടന്ന ആഘോഷപരിപാടികള്‍ക്ക്‌ കോര്‍ഡിനേറ്റര്‍ അഡ്വ. ജോജി കാവനാല്‍ നേതൃത്വം നല്‍കി.

Wednesday, January 4, 2012

തൃശൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍ അഞ്ചുമുതല്‍

പട്ടിക്കാട്‌: യാക്കോബായ സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനും ഭക്‌തസംഘടനാ സംഗമവും കുടുംബയൂണിറ്റ്‌ ഭാരവാഹി സംഗമവും 5, 6, 7, 8 തീയതികളില്‍ പട്ടിക്കാട്‌ മോര്‍ ബസേലിയോസ്‌ നഗറില്‍ നടക്കും. തൃശൂര്‍, പാലക്കാട്‌ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തൃശൂര്‍ ഭദ്രാസനത്തിന്റെ കൂടിവരവാണ്‌ ഈ കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ പന്തലില്‍ 5000 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്‌. 
ഭദ്രാസന കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള കൊടി ഉയര്‍ത്തല്‍ ചടങ്ങ്‌ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ നിര്‍വഹിച്ചു. വ്യാഴാഴ്‌ച ആറുമണിക്ക്‌ പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ കത്തോലിക്കാസഭ തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ മുഖ്യ പ്രഭാഷണം നടത്തും. ആറിന്‌ വൈകിട്ട്‌ ക്‌നാനായ അതിഭദ്രാസനത്തിലെ ഫാ. ജേക്കബ്‌ നടയിലും ഏഴിന്‌ സെമിനാരി റസിഡന്റ്‌ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ്‌ മാര്‍ തെയോഫീലോസും വചനപ്രഘോഷണം നടത്തും. എട്ടിന്‌ ഭദ്രാസന യൂത്ത്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങള്‍. പുല്‍ക്കൂട്‌, കരോള്‍ ഗാനം, ക്രിസ്‌മസ്‌ ഫാദര്‍ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ ഭദ്രാസന മെത്രാപ്പോലീത്ത ക്രിസ്‌മസ്‌ ന്യൂ ഇയര്‍ സന്ദേശവും നല്‍കും. 
വൈകിട്ട്‌ ആറിന്‌ സന്ധ്യാപ്രാര്‍ത്ഥന, 6.30ന്‌ ഗാനശുശ്രൂഷ, 7.30ന്‌ വചനശുശ്രൂഷ, 9ന്‌ സമാപനഗാനം തുടങ്ങിയ സമയ ക്രമത്തിലാണ്‌ കണ്‍വന്‍ഷന്‍ നടത്തപ്പെടുക. കൂടാതെ 6, 7, 8 തീയതികളില്‍ രണ്ടുമുതല്‍ ഭക്‌തസംഘടനകളുടേയും കുടുംബയൂണിറ്റ്‌ ഭാരവാഹികളുടേയും സംഗമവും നടക്കും.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.