സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 20, 2012

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജസ്‌ യാക്കോബായ സുറിയാനി പള്ളി പൂട്ടിയതിന്‌ ഉത്തരവാദി ആര്‌?


163 വര്‍ഷ-ങ്ങള്‍ക്ക്‌ മുമ്പ്‌ 1849 മെയ്‌ മാസം 3–ാം തീയതി ദേശത്ത്‌ യാക്കോ-ബായ സുറിയാനി സഭാ വിശ്വാസികള്‍ക്ക്‌ സത്യാരാധനയ്ക്കായി ശിലാസ്ഥാപനം ചെയ്‌ത്‌ പണിയിക്കപ്പെട്ടതാണ്‌ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്ജസ്‌ യാക്കോബായ സുറിയാനി പള്ളി. തുടര്‍ന്ന്‌ 1887 ല്‍ ഉട-മസ്ഥനായ തോലാനികുന്നേല്‍ പള്ളിപ്പാട്ട്‌ പുത്തന്‍പുരയില്‍ ദിവംഗതനായ ആദായി കത്തനാരില്‍ നിന്ന്‌ 16 പൂര്‍വ്വികര്‍ ചേര്‍ന്ന്‌ 10000 ചക്രത്തിന്‌ പണി നടന്നുകൊണ്ടിരുന്ന പള്ളിയും അനു-ബന്ധ സ്വത്തു-ക്കളും വിലയ്ക്ക്‌ വാങ്ങി. 1890 ല്‍ മൂവാറ്റുപുഴ സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌ത ഉടമ്പടി നമ്മുടെ പള്ളിയുടെ  സ്ഥാപനോദ്ദേശവും നടത്തിപ്പും വ്യക്തമാക്കുന്നു. പ:യാക്കോബായ സുറിയാനി സഭയുടെ അന്ത്യോഖ്യാ സിംഹാസനത്തോടും അതില്‍ വാണരുളുന്ന പ:പാത്രിയര്‍ക്കീസ്‌ ബാവാമാരോടും വിധേ-യത്വം പുലര്‍ത്തി. പ: പാത്രിയര്‍ക്കീസ്‌ ബാവായുടെ കീഴിലുള്ള കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക്‌ വിധേയപ്പെട്ട്‌ നടന്നുകൊള്ളാമെന്ന്‌ നമ്മുടെ പൂര്‍വ്വികരായ പള്ളിയ്ക്ക്‌ പണം മുടക്കിയവര്‍ എഴുതി പ്രമാണം രജി-സ്റ്റര്‍ ചെയ്‌തിട്ടുള്ളതാണ്. പ:യാക്കോബായ സുറിയാനി സഭ-യുടെ വിശ്വാസാചാരങ്ങള്‍ക്ക്‌ വിരുദ്ധമായി പ.അന്ത്യോഖ്യാ സിംഹാസനത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക്‌ ഈ പള്ളി-യില്‍ നിന്നും അംഗത്വം നഷ്‌ടമാകും എന്ന്‌ അസദ്ധിക്തമായി ബ: പൂര്‍വ്വികര്‍ പ്രസ്‌തുത ഉടമ്പടിയില്‍ പ്രഖ്യാപിക്കുന്നു. മലങ്കരയില്‍ മെത്രാന്‍കക്ഷി രൂപം കൊള്ളുന്നതിന്‌ 22 വര്‍ഷ-ങ്ങള്‍ക്ക്‌ മുമ്പ്‌ രജി-സ്റ്റര്‍ ചെയ്യ-പ്പെട്ട ഉടമ്പടിയാണിത്‌. 1890 ലെ ഈ ഉടമ്പടി പ്രകാരമാണ്‌ മണ്ണത്തൂര്‍ പള്ളി ഭരിക്കപ്പെട്ടുവന്നിട്ടുള്ളത്‌. ആയത്‌ നമ്മുടെ മുന്‍വികാരിയും ഇടവകയിലെ പട്ടക്കാരനുമായ ബ: മണ്ടോളില്‍ ബേബി അച്ചന്‍ കോടതിയില്‍ സത്യവാങ്‌മൂലം  നല്‍കിയിട്ടുള്ളതും ആണ്‌. 
നമ്മുടെ പള്ളി സ്ഥാപിതമായതിന്‌ ശേഷം ഉണ്ടായ ചില പ്രധാനസംഭവങ്ങള്‍ പരിശോധിക്കാം.
1) (1870-–1889) പ്രൊട്ടസ്റ്റന്റ്‌ ചിന്താഗതിയില്‍ ഊന്നിയ മാര്‍ത്തോമ്മാ സുറിയാനി സഭ-യുടെ ഉല്‍ഭ-വം നമ്മുടെ പള്ളി-യിലോ ദേശത്തോ യാതൊരു അല-യൊ-ലിയും ഉണ്ടാ-ക്കിയി-ല്ല. 
2) 1912 ല്‍ സ്ഥാനഭ്രഷ്‌ട-നാക്കപ്പെട്ട പാത്രിയര്‍ക്കീസ്‌ അബ്‌ദേള്‍ മശിഹായാല്‍ കാതോലിക്കേറ്റ്‌ സ്ഥാപിച്ചാണ്‌ മെത്രാന്‍കക്ഷിയുടെ ആവിര്‍ഭാ-വം. ആയത്‌ നമ്മുടെ പള്ളിയില്‍ യാതൊരു ചലനവും സൃഷ്‌ടിച്ചില്ല. 
3) 1940 കളില്‍ കണ്ടനാട്‌ ഭദ്രാസനമെത്രാപ്പോലീത്തയായിരുന്ന ഔഗേന്‍ മോര്‍ തീമോത്തിയോസ്‌ മെത്രാന്‍ കക്ഷിയിലേക്ക്‌ ചേക്കേറിയപ്പോള്‍പോലും നമ്മുടെ ഇടവക പ.യാക്കോ-ബായ വിശ്വാസത്തില്‍ ആലുവായിലെ വലിയ തിരുമേനിയുടെ കീഴില്‍ ഉറച്ച്‌ നിന്നു. 
4) 1970 കളിലെ പിളര്‍പ്പിലും നമ്മുടെ പള്ളി പ: അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ ഉറച്ചുനിന്നു.
5) സമുദായക്കേസില്‍ 1995 ലെ സുപ്രീംകോടതി വിധി.കേസില്‍ ഇടവക പള്ളികള്‍ കക്ഷികള്‍ അല്ലാത്തതിനാല്‍ പ്രത്യേകമായി ഇടവകയ്ക്ക്‌ ഒന്നും ബാധകമായില്ല. 1997 ജനുവരി 5 ന്‌ ചേര്‍ന്ന പള്ളി പൊതുയോഗം കാലോചിതമായ ഒരുഭരണഘടന നമ്മുടെ പള്ളിയ്ക്ക്‌ നിര്‍മ്മി-ക്കുന്നതിനായി ശ്രീ. റ്റി. എ. മര്‍ക്കോസ്‌ ചെയര്‍മാനായി, സര്‍വ്വശ്രീ ഇ. ജെ. കുര്യന്‍, വി. സി. ജോസഫ്‌, റ്റി. ജെ. മാണി, ജേക്കബ്ബ്‌ ജോണ്‍ എന്നിവരുമടങ്ങിയ ഒരു സബ്‌കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്‌ 1934 ഭരണഘടന നമ്മുടെ പള്ളിക്ക്‌ ബാധകമല്ലാത്തതിനാലാണ്‌.
6) 2002 ലെ പരുമല അസ്സോസിയേഷനിലേക്ക്‌ പ്രതിനിധികളെ തെരഞ്ഞെടുത്ത്‌ അയയ്ക്കുകയോ ഇടവക പൊതുയോഗം ചേരുകയും ചെയ്‌തിട്ടില്ലാത്തതുമാണ്‌.
7) 2003 മാര്‍ച്ചിലെ പള്ളി പൊതുയോഗം 2002 ലെ പരി. യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ-യുടെ ഭരണഘടന അംഗീകരിക്കുകയും ഭരണസമിതിയെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്‌തു. 
ഇങ്ങനെ 163 വര്‍ഷ-ക്കാലം സ്ഥാപനോദ്ദേശത്തില്‍ നിന്നും വ്യതിചലിക്കാതെ പ: യാക്കോബായ സുറിയാനി സഭ-യില്‍, പരി: അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ നിലനിന്നുപോരുന്ന നമ്മുടെ പള്ളിയെ ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ട ഫാ. ഏലിയാസ്‌ ജോണിന്റെ വക്ര-ബുദ്ധി ഉപയോഗിച്ച്‌ ദേവ-ലോക തൊഴുത്തിലേക്ക്‌ എത്തിക്കാനുള്ള ശ്രമമാണ്‌ പള്ളി പൂട്ടുന്ന അവസ്ഥയിലേക്ക്‌ എത്തി-ച്ച-ത്‌. അമ്മയെതല്ലിയാലും രണ്ടുണ്ട്‌ പക്ഷം എന്നതുപോലെ ഈ അച്ചന്റെ കൈപ്പാവകളായി വര്‍ത്തിക്കുന്നവരോടും അദ്ദേഹത്തിന്റെ ചെഞ്ചുണ്ടിലെ പാല്‍പുഞ്ചിരിയില്‍ മയങ്ങിയ ഏതാനും അമ്മമാരോടും (മൊംസ്‌), കള്ളപ്പണം തൃക്കരങ്ങളില്‍ നിന്നും കൈപ്പറ്റി ജയ്‌ വിളിക്കുന്നവരോടും ഞങ്ങള്‍ പറയട്ടെ പ്രിയ സഹോദരാ, സഹോദരീ നിങ്ങള്‍ കണ്‍തുറക്കൂ. നിങ്ങളെ അയാള്‍ നാശകരമായ അന്ധകാരത്തിലേക്കാണ്‌ നയിക്കുന്നത്‌ എന്ന്‌ തിരിച്ചറിയുക. പരിശുദ്ധ കൂദാശകളെ വെറും ചേഷ്‌ടകളാക്കി അധഃപതിപ്പിക്കുന്ന മാനസിക വൈകൃതത്തിനുടമയായ, ഭിന്നിപ്പിച്ച്‌ ഭരിക്ക-ാമെന്ന്‌ വ്യാമോഹിക്കുന്ന കുപ്പായക്കാരനേയും കപ്യാരേയും ഒന്നുമില്ലായ്‌മയില്‍നിന്നും കോടികളുടെ അധിപതികളായി മാറ്റിയത്‌ തിരിച്ചറിയുക വരുത്തനായ ഈ കുപ്പായക്കാരന്‍ നിങ്ങളെ ഉപയോഗിച്ച്‌ നമ്മുടെ ഇടവകയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ എന്നതും തിരിച്ചറിയേണ്ടതാണ്‌.
സ്ഥാപനം ആരംഭം മു-തല്‍ ഇന്നോളം പ: അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴി-ലുള്ള മെത്രാപ്പോലീത്തമാരും ശ്രേഷ്‌ഠ കാതോലിക്കാബാവായും മാത്രമേ നമ്മുടെ പള്ളി-യില്‍ പ്രവേശിച്ചിട്ടുള്ളു. പ: യാക്കോ-ബായ സുറി-യാനി സഭയുടെ കണ്ട-നാട്‌ ഭദ്രാസന മെത്രാ-•ാര്‍ മാത്രമേ ഈ പള്ളി-യില്‍ വികാരിമാരെ നിയമിച്ചിട്ടുള്ളൂ. അപ്ര-കാരം എത്തിയതാണ്‌ കഥാപുരുഷനായ ഫാ: ഏലിയാസ്‌ ജോണ്‍. 2011 നവംബര്‍ മാസം വരെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ശമ്പള രജി-സ്റ്റ-റില്‍ ഒപ്പിട്ട്‌ ശമ്പളം പറ്റിയ വൈദികനാണ്‌ ഇപ്പോള്‍ ഞാന്‍ യാക്കോബായക്കാരനല്ല, അതുകൊണ്ട്‌ പള്ളിയും യാക്കോ-ബായ പള്ളി-യല്ല എന്ന്‌ വിളിച്ചുകൂവുന്നത്‌. ഇദ്ദേഹം പറ-യുന്നു പള്ളിയുടെ കേസ്‌ തീരാതെ താന്‍ മാറില്ലയെന്ന്‌ കാലാകാലങ്ങളില്‍ വേണ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്‌തുപോന്നു. ഈ കുബുദ്ധി ബ: ബേബി അച്ചന്‍ 93 ല്‍ കാണ-ിച്ചിരുന്നെങ്കിലോ? 76 ല്‍ നമ്മുടെ പള്ളി-യില്‍ ആദ്യ കേസ്‌ തുട-ങ്ങു-ന്നത്‌ തന്നെ നമ്മുടെ പള്ളി 1934 ലെ ഭരണഘടന പ്രകാരം അല്ല ഭരിക്കപ്പെടുന്നത്‌ എന്നതിനാലാണ്‌. നാളിത്‌ വരേയും നമ്മുടെ ഒരു പൊതുയോഗവും 1934 ലെ ഭരണഘടന ചര്‍ച്ച-ചെ-യ്യു-കയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല. 2009 ല്‍ 1934 ലെ ഭരണഘടന ഈ പള്ളി-യില്‍ നടപ്പാക്കുന്നതിന്‌ കോടതി നല്‍കിയ സ്റ്റേ നിലനില്‍ക്കുന്നതുമാണ്‌. 1890 ലെ ഉടമ്പടി കാലഹരണപ്പെട്ടതാണെന്ന വാദമുഖങ്ങള്‍ RDO. യുടേയും കളക്‌ടറുടേയും മുമ്പാകെ വൈദികന്‍  സമര്‍ത്ഥിക്കാന്‍ ശ്രമിച്ചപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഇരുവരും രജിസ്റ്റേര്‍ഡ്‌ ഉടമ്പടി സാധുവാണെന്നും ഒരു രജിസ്റ്റേര്‍ഡ്‌ ഉടമ്പടിയെ മറ്റൊരു രജിസ്റ്റേര്‍ഡ്‌ ഉടമ്പടികൊണ്ട്‌ മാത്രമേ അസാധുവാക്കാന്‍ സാധിക്കുകയുള്ളൂ എന്നും വ്യക്ത-മാക്കിയത്‌ ഈ അവസരത്തില്‍ സ്‌മരിക്കേണ്ടതാണ്‌. ഇടവക പൊതുയോഗത്തിന്‌ ഉടമ്പടി റദ്ദ്‌ ചെയ്യാന്‍ അധികാരമില്ലാത്തതുമാണ്‌. വസ്‌തുത ഇതായിരിക്കേ മാമോന്യ സേവയില്‍ ആകൃഷ്‌ടരായ അച്ചനും കപ്യാരും ചേര്‍ന്ന്‌ സാധുക്കളായ ഇടവകക്കാരെ മയക്കി വിദേശത്ത്‌ ജോലിയുള്ളവര്‍ക്ക്‌ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചും മറ്റും പള്ളിക്കെന്ന പേരില്‍ സാമഗ്രികളും പണവും കരസ്ഥമാക്കി. തുടര്‍ന്ന്‌ വിവിധ ലറ്റര്‍ പാഡുകളും സീലുകളും ഉപയോഗിച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വ്യാജ അപേക്ഷകള്‍ വിദേശത്തുള്ള വിവിധ സഭകളുടെ പള്ളി-കള്‍ക്കും വ്യക്തികള്‍ക്കും നല്‍കി വന്‍ പണപിരിവ്‌ നടത്തുകയും ചെയ്‌തു വന്നു. ഇതറിയുവാന്‍ നാം വളരെ വൈകി എന്ന-താണ്‌ സത്യം. കേവല ശമ്പളം മാത്രം പറ്റുന്ന ഒരു വൈദികനും കപ്യാരും സമ്പാദിക്കാവുന്ന സ്വത്തുക്കള്‍ മാത്രമാണോ ഈ വിരുത-•ാര്‍ ആര്‍ജ്ജിച്ചിരിക്കുന്നത്‌ എന്ന്‌ നാം തിരിച്ചറിയണം. നമ്മുടെ ഇടവകയെ നശിപ്പിക്കുവാന്‍ കഞ്ഞിക്കുഴിയില്‍ നിന്നും അച്ചാരം വാങ്ങിയ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ ഇനിയും നാം നമ്പണമെന്നോ?. അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന്‌ വിളിക്കാന്‍ അന്ത്യോഖ്യായുടെ മക്കള്‍ ശീലിച്ചിട്ടില്ല. പണത്തിന്‌ വേണ്ടി, വാഗ്‌ദാനങ്ങളില്‍ കുടുങ്ങി മാത്രം ഇങ്ങിനെ ചെയ്യുന്ന ചുരുക്കം ഇടവകക്കാര്‍ ചിന്തിക്കുക നമ്മുടെ പള്ളി പൂട്ടിയാല്‍ നമു-ക്കാണ്‌ നഷ്‌ടം. ഓണക്കൂറുകാര്‍ക്ക-ല്ല.മേല്‍പ്പറഞ്ഞ പ്രകാരം പണപ്പിരിവ്‌ നടത്തിയ പരാതിയിലാണ്‌ ഏലിയാസ്‌ അച്ചനെ ഇടവക മെത്രാപ്പൊലീത്ത തന്റെ അരമന ചാപ്പല്‍ വികാരിയായി സ്ഥലം മാറ്റം നല്‍കിയത്.ബ:പൌലോസ്‌ ഞാറ്റുകാലായില്‍ അച്ചനെ നമ്മുടെ പള്ളി വികാരിയായി നിയമിക്കുകയും ചെയ്‌തു.ഒരു നല്ല യാത്രയയപ്പ്‌ വാങ്ങി പോകേണ്ടതിന്‌ പകരം നമ്മുടെ പള്ളിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ച്‌ ഇല്ലാത്ത സഭാതര്‍ക്കം ഉണ്ടെന്ന്‌ വരുത്തി 2011 ലെ ക്രിസ്‌തു-മസ്‌ ദിന-ത്തിലെ മറക്കാനാവാത്ത ലാത്തി ചാര്‍ജിലേക്കും പള്ളി പൂട്ടുന്നതിലേക്കും വരെ എത്തിക്കുകയാണ്‌ നെട്ടനും വളവനും അടപ്പക്കണ്ണനുമായ ഈ വക്രനക്രന്‍ ചെയ്‌തിരിക്കുന്നത്‌. (ഈ വിശേ-ഷണം പണ്ട്‌ ഓര്‍ത്തൊഡോക്‌സ്‌കാര്‍ നല്‍കിയതാണ്‌). മുമ്പ്‌ നമ്മുടെ സമീപ പ്രദേശമായ പൂതൃക്ക-യില്‍ സ്വയം പാത്രി-യര്‍ക്കീസ്‌ എന്ന്‌ വിളിച്ചിരുന്ന ഒരു വ്യക്തിയെ ഓര്‍ത്ത്‌ പോകുന്നു. ഒരു പള്ളിയെ വലിയപള്ളിയായോ, കത്തീഡ്രലായോ പ്രഖ്യാപിക്കു-ന്ത്‌ സഭാത-ലവനായ പാത്രിയര്‍ക്കീസ്‌ ബാവയാണ്‌.മണ്ണത്തൂരില്‍ ഒരു വലിയ പള്ളി ഫാ. ഏലിയാസ്‌ പ്രഖ്യാപിച്ചിരിക്കുന്നു. ഏതാണാവോ?. മണ്ണത്തൂരില്‍ ഒരു പള്ളി മാത്രമേ ഉള്ളൂ എന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇദ്ദേഹം ഉപയോഗിക്കുന്ന ലറ്റര്‍ പാഡുകള്‍ അഞ്ചോ അതിലധികമോ ആണ്‌. (സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സിറിയന്‍ ചര്‍ച്ച്‌, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌, സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തൊഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തൊ-ഡോക്‌സ്‌ സിറി-യന്‍, സെന്റ്‌ ജോര്‍ജ്‌ വലിയ പള്ളി) എല്ലാറ്റിനും വികാരി ഒരാള്‍ തന്നെ! മണ്ണുമാന്തി കുളം കുഴിക്കുന്ന രീതിയില്‍ നമ്മുടെ പള്ളിയെ നശിപ്പിക്കുവാന്‍ അനുവദിച്ചുകൂടാ. അതിനു ചൂട്ട്‌ പിടിക്കുന്ന ബന്ധപ്പെട്ട അധികാരികള്‍ കണ്ണ്‌ തുറക്കണം. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൌലികാവകാശം നിഷേധിക്കുന്ന നടപടിയില്‍ നിന്നും അധികാരി-കള്‍ പി•ാ-റണം.മണ്ണ-ത്തൂര്‍ പള്ളിയെ അതിന്റെ സ്ഥാപനോദ്ദേശത്തില്‍ നിലനിര്‍ത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്ക-ണം. 600 ഓളം ഇട-വകക്കാരുള്ള പള്ളിയില്‍ യാക്കോബായ പക്ഷത്തുള്ള 550 ലേറെ കുടുംബങ്ങളിലായി 2400 ഓളം ആളുകളുടെ വികാരം മനസിലാക്കി, പള്ളി എത്രയും വേഗം സത്യാ-രാ-ധ-ന-യ്ക്കായി യഥാര്‍ത്ഥ ഉടമസ്ഥ-രായ യാക്കോബായ സുറിയാനിക്കാരായ ഇടവകക്കാര്‍ക്ക്‌ തുറന്നു നല്‍കുവാന്‍ തയ്യാറാകണം. വ്യക്തിക്കല്ല പ്രസ്ഥാനത്തിനാണ്‌ സ്റ്റാറ്റസ്‌കോ ലഭിക്കേണ്ടത്‌. കൂറുമാറുന്ന വൈദികര്‍ക്ക്‌ സര്‍ക്കാര്‍ സ്റ്റാറ്റസ്‌കോ നല്‍കിയാല്‍ ഇനിയും പല പള്ളികളിലും വൈദികര്‍ പണത്തിന്‌ വേണ്ടി സഭയെ ഒറ്റു കൊടുക്കാന്‍ തയ്യാറായാലോ? രാഷ്‌ട്രീയകാര്‍ക്ക്‌ കൂറുമാറ്റ നിരോധനനിയമം നിലനില്‍ക്കുന്ന ഈ രാജ്യത്ത്‌ ഒരു വൈദി-കന്‍ സഭമാറിയാല്‍ ഇടവക മുഴുവനും അയാളെ തുടര്‍ന്ന്‌ അംഗീകരിക്കണം എന്ന്‌ സര്‍ക്കാര്‍ പറയുന്നത്‌ വിചിത്രമാണ്‌. ഇട-വകയിലെ ശമ്പളക്കാരന്‍ മാത്രമായിരുന്ന ഫാ. ഏലി-യാ-സിനെ ഇടവകയുടെ മുഴുവന്‍ സര്‍വ്വാധികാര്യക്കാരനാണെന്ന തര-ത്തില്‍ ഉയര്‍ത്തിക്കാട്ടി വിശ്വാസികള്‍ക്ക്‌ വേണ്ടാത്ത ഇദ്ദേഹത്തെ അവ-രുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആര്‍.ഡി-.ഒ, പോലീസ്‌ നട-പ-ടി-കള്‍ അങ്ങേ-യറ്റം പക്ഷ-പാ-ത-പരവും പ്രതി-ഷേധാര്‍ഹവുമാണ്.ആര്‍.-ഡി.-ഒ. യുടെ അടു-ക്ക-ല്‍ ഫാ. ഏലി-യാസ്‌ നല്‍കിയ പരാതിയില്‍ നട-ത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ ബഹു. കളക്‌ടറുടെ തീരുമാന-ത്തിന്‌ വിട്ടു കൊണ്ടുള്ള മിനിറ്റ്‌സില്‍ തിരുകി കയറ്റിയ അനാവശ്യ നിര്‍ദ്ദേശങ്ങളുടെ മറവില്‍ പള്ളി വികാരി ഫാ. പൌലോസ്‌ ഞാറ്റു-കാ-ലാ-യേയും മറ്റ്‌ ഇടവക വൈദി-ക-രേയും പള്ളിമുറ്റത്ത്‌ സെമിത്തേരിയിലും കയറാന്‍ അനുവദിക്കാത്ത പോലീസ്‌ നടപടി ജനാധി-പത്യ സംവിധാനത്തിന്‌ അപമാനമാണ്‌. ഗവണ്‍മെന്റിന്‌ ഭീമനഷ്‌ടം വരു-ത്തി-ക്കൊ-ണ്ടാണ്‌ വന്‍പോലീസ്‌ സന്നാഹം പള്ളി പരിസരത്ത്‌ വിന്യസിപ്പിക്കപ്പെടുന്നത്‌. രാജ്യത്തെ ജനങ്ങ-ളുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലീസ്‌ സംഘം ഫാ. ഏലി-യാ-സിന്‌ സംര-ക്ഷണം കൊടുക്കുവാന്‍ നിയോഗിതരാവുന്നു. അതിന്റെ പിന്‍ബലത്തില്‍ അയാള്‍ വിശ്വാസികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. പലവേദിക-ളിലും ഒളിഞ്ഞും തെളിഞ്ഞും മണ്ണത്തൂര്‍ പള്ളി ഞാന്‍ പൂട്ടിക്കും എന്ന്‌പ്രഖ്യാപിച്ചിട്ടുള്ള ഇദ്ദേ-ഹത്തിന്റെ ഫറവോന്യ നടപടികള്‍ തന്നെയാണ്‌ ഇപ്പോള്‍ നമ്മുടെ ദേവാലയം പൂട്ടപ്പെട്ടതിന്റെ പിന്നിലുള്ള കാരണം. 
ഫാ. ഏലിയാസും കൂട്ടരും പള്ളിക്ക്‌ നഷ്‌ടമാ-ക്കിയ (കനാലിനെടുത്ത സ്ഥലം വകയില്‍) 11 ലക്ഷം രൂപയും പലിശയും തിരികെ ലഭിക്കാനും പള്ളി രജിസ്റ്ററുകളും റിക്കോര്‍ഡുകളും തിരികെ ഏല്‍പ്പിക്കാനും ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാകണം. സ്ഥിരം സംഘര്‍ഷ വേദിയാവുന്ന പല പള്ളികളും പൂട്ടപ്പെടാതെനിലനില്‍ക്കുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ഇക്കഴിഞ്ഞ ശനി-യാഴ്‌ച വൈകിട്ട്‌ നമ്മുടെ പള്ളിയും ചാപ്പലും സംഘര്‍ഷ മേഖല എന്ന പേരില്‍ പൂട്ടിയ അധികാരികളുടെ നടപടി കിരാതവും പ്രതിഷേധാര്‍ഹവുമാ-ണ്‌. 1890 ലെ ഉടമ്പടിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഈ ഇടവക-യില്‍ യാതോരു അവകാ-ശവും നിലനില്‍ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ബന്ധപ്പെ-ട്ടവര്‍ മനസ്സിലാക്കും എന്ന്‌ നമുക്കാശിക്കാം. ഫാ. ഏലിയാസ്‌ ഇപ്പോള്‍ പറ-യുന്ന മറ്റൊരു തമാശ അദ്ദേഹത്തെ മണ്ണത്തൂര്‍ പള്ളിയില്‍ നിയമിച്ചാക്കിയ മെത്രാന്‍ ഇപ്പോള്‍ മെത്രാന്‍കക്ഷി സഭയിലായതിനാല്‍ താനും നമ്മുടെ പള്ളിയും മെത്രാന്‍കക്ഷിയുടെ താണെന്നാണ്‌ ഭാഷ്യം. കൂറുമാറ്റ-ത്തിനും കീഴ്‌വഴ-ക്കമോ? ആര്‍.-ഡി.-ഒ. യുടെ അടുക്കല്‍ നടന്ന ചര്‍ച്ച-ക്കിടെ ‘ഞാന്‍ പാത്രിയര്‍ക്കീസ്‌കാര-നാണ്‌’ എന്നാണദ്ദേഹം പറ-ഞ്ഞ-ത്‌. മിനി-റ്റിന്‌ മിനി-റ്റില്‍ വാക്ക്‌ മാറ്റുവാന്‍ മടിയില്ലാത്ത, ശ്ലോമ്മോ ചൊല്ലേണ്ട വായകൊണ്ട്‌ പച്ചത്തെറി പറയുന്ന ഈ വൈദി-കനെ ചുമക്കുവാന്‍ നമുക്കാവി-ല്ല. ഇദ്ദേഹം പരാമര്‍ശിച്ച പുറ്റാനി മെത്രാന്‍ 1998 ലെ ബ: ഹൈക്കോ-ടതി os 11/1998 കഅ 1012/1998 വിധി പ്രകാരം യാക്കോബായ സഭയുടെ മെത്രാപ്പോലീത്തയല്ല. അദ്ദേഹത്തെ പ: പാത്രിയര്‍ക്കീസ്‌ ബാവാ സഭയില്‍നിന്നും 1998 സെപ്‌റ്റം-ബര്‍ 17 ന്‌ ഇദ്ദേ-ഹത്തെ മുടക്കി കല്‌പന പുറപ്പെടുവിച്ചിട്ടുള്ളതുമാണ്‌. മുടക്കപ്പെട്ടവരോട്‌ കൂടെ ചേരുന്നവരും മുടക്കപ്പെട്ടവരായിരിക്കുന്നു എന്ന പ: പിതാവിന്റെ കല്‌പന ഞങ്ങള്‍ മാനിക്കുന്നു.
മഹാ പരിശുദ്ധനായ പരുമല തിരു-മേനി തനിക്ക്‌ പൌരോഹിത്യത്തിന്റെ ആദ്യ കൈവയ്‌പ്‌ നല്‍കിയ പാലക്കുന്നത്ത്‌ മാത്യൂസ്‌ മോര്‍ അത്താനാസ്യോസിന്റെ കൂടെ വിശ്വാസം ത്യജിച്ചില്ല എന്ന്‌ നാം സ്‌മരിക്ക-ണം. അതുപോലെ പരി. കൊച്ചുപറമ്പില്‍ കൂറിലോസ്‌ തിരുമേനി പാലക്കുന്നത്ത്‌ മാത്യൂസ്‌ മോര്‍ അത്താനിയോസിനാല്‍ നല്‍കപ്പെട്ട കശ്ശീശാ പട്ടം കണ്ടനാട്‌ പള്ളിയില്‍ വച്ച്‌ അഴിച്ച്‌ കെട്ടി-യതും സത്യവിശ്വാസത്തിലുള്ള അചഞ്ചലതകൊണ്ട്‌ മാത്രമാണ്‌. ഈ പരിശുദ്ധ പിതാക്ക•ാര്‍ നമുക്ക്‌ മദ്ധ്യ-സ്ഥരും മാതൃകയും ആവട്ടെ. നമുക്ക്‌ സത്യവിശ്വാസത്തിനു വേണ്ടി കൈകോര്‍ത്ത്‌ അണിചേരാം. നല്ലനാളേക്കായി പരിശ്രമിക്കാം. 
പ്രശ്‌നക്കാരനായ ഈ വൈദികന്റെ വല്യപ്പന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ ഒരുവര്‍ഷം മുമ്പ്‌ മുഴുവന്‍ ചെയ്‌തത്‌ യാക്കോബായ സഭയിലെ കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത ഈവാനിയോസ്‌ തിരു-മേനിയാ-ണ്‌.ഇങ്ങനെ സഭയുടെ കൂടെയാണ്‌ ഞാനെന്ന്‌ മെത്രാപ്പോ-ലീ-ത്തയെ ബോധ്യപ്പെടുത്തുവാനും സാധി-ച്ചു. ഇദ്ദേഹത്തിന്റെ കള്ളത്തരങ്ങള്‍ ഇടവക ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ജനങ്ങള്‍ മുഴുവന്‍ ഈ വൈദികനെതിരെ തിരിഞ്ഞിരിക്കുന്നു. തന്റെ മുഖംമൂടി ജനങ്ങള്‍ പിച്ചിചീന്തും. നോട്ടുകെട്ടുമായി ഓര്‍ത്തോഡോക്‌സുകാര്‍ യാക്കോബായ വൈദികരുടെ പിന്നാലെ നടക്കുയാണ്‌.വൈദി-കനെ കിട്ടിയാല്‍ പള്ളിയും കിട്ടുമല്ലോ. കൂറുമാറ്റ നടപടി ഇതുപോലെ നിയമവിധേയമായാല്‍ ജനങ്ങള്‍ വല്ല കടുംകയ്യും ചെയ്യും. ഒരു ഓര്‍ത്തോഡോക്‌സുകാരന്‍ പറഞ്ഞതുപോലെ മണ്ണത്തൂര്‍ പള്ളിയില്‍ എന്ത്‌ കിട്ടിയാലും, ഇല്ലെങ്കില്‍ പൂട്ടിയാലും ഓര്‍ത്തോഡോക്‌സ്‌ സഭയ്ക്ക്‌ ലാഭം മാത്രമാണ്‌. വസ്‌തുത മനസ്സിലാക്കാതെയാണ്‌ ഭരണാധികാരികള്‍ പ്രവര്‍ത്തിക്കു-ന്ന-ത്‌. ഭൂരിപക്ഷക്കാരെയും ന്യൂനപക്ഷക്കാരെയും ഒരുപോലെയാണ്‌ കാണു-ന്ന-ത്‌. നീതി നടപ്പിലാക്കേണ്ടവര്‍ നീതിക്ക്‌ നിരക്കാത്തതാണ്‌ ചെയ്യുന്നത്‌. കോലഞ്ചേരി സമരത്തിനു ശേഷം ഏക-ദേശം 7 പള്ളി-കള്‍ക്ക്‌ വിധി നല്‍കി ഏഴും യാക്കോബായ സഭയ്ക്ക്‌ അനുകൂലമായിരുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത വൈദികന്‍ തനിയെ ഒഴിവായി മാന്യത കാണിക്കാന്‍ ഫാ. മണ്ണാത്തിക്കുളം തയാറാക-ണം. ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ വില കല്‍പ്പിക്കണം. തൊലിക്കട്ടി അപാരം തന്നെ. കാണ്ടാമൃഗം പോലും തോറ്റുപോകും. പിടിച്ചു പുറ-ത്താക്കുന്നതുവരെ കാത്തുനില്‍ക്കരുത്‌. ഇതിനെ സഭാ തര്‍ക്കമായി ആരും കാണരുത്‌. ഞങ്ങള്‍ക്ക്‌ ഇതില്‍ രാഷ്‌ട്രീയ ലക്ഷ്യ-ങ്ങ-ളി-ല്ല. ഗവണ്‍മെന്റ്‌ കൊടുക്കുന്ന പോലീ-സിനെ കണ്ട്‌ നെഗളിക്കുന്ന വരെ നിങ്ങളുടെ കാലം എണ്ണപ്പെ-ട്ടു. വരാന്‍പോകുന്ന ജനമുന്നേറ്റം, വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്ന വിശ്വാസരഥത്തെ തകര്‍ക്കാന്‍ നിങ്ങള്‍ അരമ-നയില്‍ തീറ്റിപ്പോറ്റുന്ന റമ്പാന്‍ വേഷധാരികള്‍ക്കോ ഗുണ്ടകള്‍ക്കോ സാധിക്കുകയില്ലായെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരുമയോടെ ഒരു മനസ്സായി ഛിദ്ര ശക്‌തികള്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരുവാനും നേതൃത്വം നല്‍കുവാനും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നതിനോടൊപ്പം കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിക്കുന്ന പള്ള-ിയെ സംര-ക്ഷിക്കുവാനും സത്യവിശ്വാസത്തില്‍ നിലനിര്‍ത്തുവാനും നാം ഏവരും കടമപ്പെട്ടിരിക്കുന്നവര-ായി കണക്കാക്കി പ്രവര്‍ത്തന-പ-ന്ഥാ-വില്‍ ഉണ്ടാകണ-മെന്ന്‌ അപേ-ക്ഷി-ച്ചു-കൊണ്ട്‌ നിങ്ങള്‍ ഏവരുടേയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥ-ന-കളും സഹകര-ണവും മേലില്‍ നട-ക്കാന്‍ പോകുന്ന സഹന സമരത്തോടൊപ്പം ഉണ്ടാകണ-മെന്നും വിനീതമായി അപേക്ഷിച്ചു-കൊണ്ട്‌ നമ്മുടെ പ്രിങ്കരനായ ശ്രേഷ്‌ഠപിതാവിന്റെയും സഭയുടേയും മെത്രാപ്പോലീത്താമാരുടേയും സര്‍വ്വവിധ പിന്തു-ണയും നമ്മോടൊപ്പ-മു-ണ്ടെന്നും ഇതോടൊപ്പം നിങ്ങളെ അറിയിച്ചു കൊള്ളുന്നു.
അന്ത്യോഖ്യാ മലങ്കര ബന്ധം നീണാള്‍ വാഴട്ടെ
എന്ന്‌,


12-–01-–2012 അന്ത്യോഖ്യാ വിശ്വാസ- സംരക്ഷണ സമിതി
മണ്ണത്തൂര്‍ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.