സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, February 15, 2011

കല്‍ക്കുരിശ് കൂദാശചെയ്തു

പിറവം: പിറവം വലിയപള്ളിയുടെ കൊമ്പനാമല സെന്റ് ജോര്‍ജ് യാക്കോബായ ചാപ്പലില്‍ പുതുതായി നിര്‍മിച്ച കല്‍ക്കുരിശിന്റെ കൂദാശ ചെന്നൈ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. വലിയപള്ളി വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് മേപ്പാടം, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. ഗീവര്‍ഗീസ്, ഡീക്കന്‍ സബിന്‍സ്, ഡീക്കന്‍ ജോബിന്‍സ് എന്നിവര്‍ സഹകാര്‍മികരായി.

Saturday, February 12, 2011

മഞ്ഞിനിക്കര തീര്‍ഥാടകരെ സ്വീകരിച്ചു


പത്തനംതിട്ട: മഞ്ഞിനിക്കര പെരുന്നാളില്‍ പങ്കെടുക്കാനെത്തിയ കാല്‍നട തീര്‍ഥാടകരെയും മറ്റ് തീര്‍ഥാടകരെയും ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ സ്വീകരിച്ച് മഞ്ഞിനിക്കര ദയറായിലേക്ക് ആനയിച്ചു. മെത്രാപ്പോലീത്തമാരുടെയും ദയറാധിപന്മാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

തീര്‍ഥാടകര്‍ക്ക് മൂന്നു മണിക്ക് ഓമല്ലൂരിലും നാലുമണിക്ക് മഞ്ഞിനിക്കര ദയറയിലും സ്വീകരണം നല്‍കി. പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ എഴുപത്തിയൊന്‍പതാം ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ വടക്ക്, തെക്ക്, കിഴക്ക്, ഹൈറേഞ്ച് മേഖലകളില്‍നിന്നാണ് പ്രധാന പദയാത്രകളെത്തിയത്.
 പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി മോര്‍പീലക്‌സിനോസ് മത്തിയാസ് നയിസ്, മോര്‍ക്ലീമിസ് ഡാനിയേല്‍ വൂറിയ എന്നിവര്‍ പെരുന്നാളില്‍ പങ്കെടുക്കുന്നുണ്ട്.
 തീര്‍ഥയാത്രാ സമാപന സമ്മേളനം കാതോലിക്ക ആബൂന്‍മാര്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. മോര്‍ ദീവന്നാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പേലീത്ത, മോര്‍മിലിത്തിയോസ് യൂഹാന്നോന്‍ മെത്രാപ്പോലീത്ത, മോര്‍ ദിയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം.പി, അഡ്വ. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ, കമാന്‍ഡര്‍ ടി.യു. കുരുവിള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി. രാമചന്ദ്രന്‍ നായര്‍, പി.ആര്‍. കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. 
ഇന്ന്  8.30ന് നടന്ന  വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ മോര്‍പീലക്‌സിനോസ് മത്തിയാസ്‌നയിസ്, മോര്‍ ക്ലീമിസ് ഡാനിയേല്‍ ഖൂറിയ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

മഞ്ഞനിക്കര തീര്‍ത്ഥാടനം


യാക്കോബായ സഭയുടെ പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് മഞ്ഞിനിക്കര. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് വി.സ്റ്റീഫന്റെ നാമധേയത്തില്‍ ഇവിടെ ഒരു പള്ളി സ്ഥാപിക്കുന്നത്. 
യാക്കോബായ സഭയുടെ പരമോന്നതനായിരുന്ന മൊറാന്‍ മാര്‍ ഏലിയാസ് തൃതിയന്‍ പാത്രിയാര്‍ക്കീസ് ബാവ സിറിയയിലെ അന്ത്യോക്യായില്‍ നിന്നു തിരുവിതാംകൂറില്‍ എത്തി പര്യടനം നടത്തി വരവെ 1932 ഫിബ്രവരിയില്‍ മഞ്ഞിനിക്കര പള്ളിയില്‍ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ദേഹം അവിടെത്തന്ന കബറടക്കി. തുടര്‍ന്ന് ഇവിടെ ഒരു ആശ്രമവും (ദയറ) സ്ഥാപിക്കപ്പെട്ടു. എല്ലാവര്‍ഷവും ഫിബ്രവരി മാസം ഇവിടെ പ്രത്യേക പ്രാര്‍ത്ഥനകളും പെരുന്നാളും നടത്തി വരുന്നു. 
എല്ലാവര്‍ഷവും ഫിബ്രുവരിയില്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ കാല്‍നടയായാണ് ഈ പള്ളിയിലും ആശ്രമത്തിലും തീര്‍ത്ഥാടനത്തിനെത്തുന്നത് . ഭക്തര്‍ കാല്‍ നടയായി പോകുന്നതാണ് ഈ പെരുന്നാളിന്റെ ഏറ്റവും പ്രത്യേകത.

Tuesday, February 8, 2011

മണീട് പള്ളിക്ക് കത്തീഡ്രല്‍ പദവി.


പിറവം: മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിക്ക് കത്തീഡ്രല്‍ പദവി. ബിഷപ്പിന്റെ ആസ്ഥാനത്തെ പള്ളി അമനപള്ളി എന്ന സ്ഥാനമാണ് ഇതോടെ മണീട് പള്ളിക്ക് കൈവരുന്നത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ കല്പിച്ച് നല്‍കിയ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിക്കും. 79-ാമത് മഞ്ഞനിക്കര തീര്‍ത്ഥയാത്ര ചൊവ്വാഴ്ച മണീടില്‍ നിന്നാരംഭിക്കും.

രാവിലെ 8.30ന് ആരംഭിക്കുന്ന കുര്‍ബാനയില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, അങ്കമാലി സഹായ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മികരാകും.
കത്തീഡ്രല്‍ പദവി പ്രഖ്യാപനത്തെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ കല്പനഫലകം അനാച്ഛാദനം ചെയ്യും.

ഭക്തിയുടെ നിറവില്‍ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര പുറപ്പെട്ടു.


നെടുമ്പാശ്ശേരി: പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിങ്കലേയ്ക്കുള്ള വടക്കന്‍ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍നിന്ന് പുറപ്പെട്ടു. ഏല്യാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത തീര്‍ത്ഥയാത്രയെ ആശിര്‍വദിച്ചു. പള്ളിയില്‍ പരിശുദ്ധ ഏല്യാസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കലില്‍നിന്ന് കൊളുത്തിയ ദീപശിഖയും പാത്രിയര്‍ക്കാ പതാകയും മെത്രാപ്പോലീത്ത തീര്‍ത്ഥയാത്രാ സംഘ ഭാരവാഹികള്‍ക്ക് കൈമാറി. പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷമാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്. സഖറിയ ആലുക്കല്‍ റമ്പാന്‍, ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഇട്ടൂപ്പ് ആലുക്കല്‍, ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. വര്‍ഗീസ് അറയ്ക്കല്‍, ഫാ. വര്‍ഗീസ് വി. അരീയ്ക്കല്‍, ഫാ. സാബു പാറയ്ക്കല്‍, ഫാ. കെ.ടി. യാക്കോബ്, ഫാ. എമില്‍ ഏല്യാസ്, ഫാ. വില്‍സണ്‍ വര്‍ഗീസ് കൂരണ്‍, സി.വൈ. വര്‍ഗീസ്, ജോസ് പി. വര്‍ഗീസ്, സാലു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Monday, February 7, 2011

മഞ്ഞനിക്കര പെരുന്നാളിന്‌ കൊടിയേറി


മഞ്ഞനിക്കര: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ ബാവയുടെ 79-ാമത്‌ ദുഖ്‌റോനോ പെരുന്നാളിന്‌ കൊടിയേറി.
പെരുന്നാളിന്റ ഭാഗമായി ഇന്നലെ പാത്രിയര്‍ക്കാ പതാക ദിനവും ആചരിച്ചു. രാവിലെ 8-ന്‌ മോര്‍ മിലിത്തിയോസ്‌ യൂഹാനോന്‍, മോര്‍ അത്തനാസിയോസ്‌ ഗീവര്‍ഗീസ്‌, മോര്‍ തേവോദോസിയോസ്‌ മാത്യൂസ്‌ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്നു പാത്രിയര്‍ക്കാ സുവര്‍ണപതാക ദയറായില്‍ ഉയര്‍ത്തി. 
മലങ്കരയിലെ എല്ലാ പള്ളികളിലും ഇതോടൊപ്പം പതാക ഉയര്‍ത്തല്‍ നടന്നു. വൈകിട്ട്‌ 6-ന്‌ ഓമല്ലൂര്‍ കുരിശടിയില്‍ മോര്‍ യൂലിയോസ്‌ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ പതാക ഉയര്‍ത്തിയതോടെ പെരുന്നാളിനു തുടക്കമായി.

Sunday, February 6, 2011

സംസ്‌കാരശുശ്രൂഷയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വൈദികര്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം

കൊച്ചി: വിവാഹം, മാമോദീസ, ശവസംസ്‌കാരം എന്നവയില്‍ വിലക്ക്‌ നീക്കി യാക്കോബായ-ഓര്‍ത്തഡോക്‌സ് പുരോഹിതന്മാര്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ കൊച്ചിയില്‍ ചേര്‍ന്ന മലങ്കരസഭാ സമാധാനസമിതി സംസ്‌ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്‌തു.
ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. ടി.ജെ. ജോഷ്വ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഉടനെ ചെയ്യേണ്ടവ, ദീര്‍ഘകാലം കൊണ്ടു സാധ്യമാക്കേണ്ടവ എന്നിങ്ങനെ സഭാ തര്‍ക്കത്തെ സമീപിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണപരമായ ഐക്യം ദുഷ്‌കരമാണ്‌. ഇപ്പോള്‍ പ്രയോഗികമായി ചിന്തിക്കണം. പിന്നീട്‌ ഭരണപരമായ ഐക്യത്തിലേക്ക്‌ വരാം. ഈ സന്ദര്‍ഭത്തില്‍ പരി. പാത്രിയര്‍ക്കീസ്‌ ബാവായുമായി ബന്ധപ്പെട്ടേ മതിയാവൂ. മലബാറില്‍ യാക്കോബായ മെത്രാന്‍ സഖറിയാ മോര്‍ പീലക്‌സിനോസ്‌ മറുവിഭാഗം മെത്രാനെ തന്റെ അരമനയില്‍ സ്വീകരിച്ചതും തിരിച്ചു അദ്ദേഹത്തിന്റെ അരമനയില്‍ പോയതും മാതൃകാപരമാണെന്നും ഫാ. ജോഷ്വ അഭിപ്രായപ്പെട്ടു.
യോജിച്ചു പോകാന്‍ കഴിയില്ലെങ്കില്‍ രണ്ടായി പിരിയാനുള്ള സാധ്യതകളും പരിശോധിക്കണമെന്ന്‌ അധ്യക്ഷത വഹിച്ച മാമന്‍ വര്‍ഗീസ്‌ നിര്‍ദേശിച്ചു. സഭയിലെ കുത്തിവരകള്‍ പൂക്കൂടയായി രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്ന്‌ ബേബി ജോസഫ്‌ പോത്താറ കോറെപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. 1908ല്‍ വട്ടശേരി തിരുമേനിയും കൊച്ചുപറമ്പില്‍ തിരുമേനിയും പരി. അബ്‌ദുള്ള പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നാണ്‌ മെത്രാന്‍ പട്ടം വാങ്ങിയത്‌. സമാനഹൃദയരായിരുന്ന അവര്‍ 1910ല്‍ രണ്ടാവുന്ന കാഴ്‌ച നാം കണ്ടതാണ്‌.

മഞ്ഞനിക്കര പെരുന്നാളിന്‌ ഇന്നു കൊടിയേറും

പത്തനംതിട്ട: മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ മൂന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 79-ാമത്‌ ദുഖ്‌റോനോ പെരുന്നാള്‍ ഇന്നു മുതല്‍ 12 വരെ നടക്കും.
ശ്രേഷ്‌ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായും പാത്രിയര്‍ക്കീസ്‌ ബാവായുടെ അപ്പസ്‌തോലിക പ്രതിനിധികളായി മൗണ്ട്‌ ലബനോന്‍ ആര്‍ച്ച്‌ ബിഷപ്‌ മോര്‍ തെയോഫിലോസ്‌ ജോര്‍ജ്‌ സ്ലീബാ, മോര്‍ പീലക്‌സിനോസ്‌ മത്തിയാസ്‌ നയീസ്‌, മോര്‍ ക്ലീമീസ്‌ ഡാനിയേല്‍ ഖൂറിയ എന്നിവരും യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. വിശുദ്ധന്റെ കബറിടത്തില്‍നിന്നെത്തിക്കുന്ന പതാക ആറിന്‌ ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മോര്‍ യൂലിയോസ്‌ കുര്യാക്കോസ്‌ മെത്രാപ്പോലീത്ത ഉയര്‍ത്തും.

മണീട് പള്ളിയില്‍ പെരുന്നാളിനും മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്കും കൊടിയേറി

പിറവം: രണ്ടാം മഞ്ഞനിക്കരയെന്നു വിശേഷിപ്പിക്കുന്ന മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 79-ാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്കും കൊടിയുയര്‍ന്നു. ഡോ.ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കുര്‍ബാനയ്ക്ക് കാര്‍മികത്വം നല്‍കി. പള്ളിയില്‍ പുതുതായി സ്ഥാപിച്ച കൊടിമരത്തിന്റെയും കല്‍ക്കുരിശിന്റെയും കൂദാശയും മെത്രാപ്പോലീത്ത നിര്‍വഹിച്ചു. കൂദാശയെത്തുടര്‍ന്നായിരുന്നു കൊടിയേറ്റ്.

ഞായറാഴ്ച രാവിലെ 8.30ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ.മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും. ഉച്ചതിരിഞ്ഞ് 2ന് കുടുംബയൂണിറ്റുകളുടെ സംയുക്തറാലി, തുടര്‍ന്ന് വൈകിട്ട് 5.30ന് നടക്കുന്ന ഇടവകസംഗമം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോറെപ്പിസ്‌കോപ്പയായി ഉയര്‍ത്തിയ വികാരി ഫാ.സ്ലീബ പോള്‍, ഷെവലിയര്‍ സ്ഥാനം ലഭിച്ച കെ.എസ്.പോള്‍, റെജി കുര്യന്‍ എന്നിവരെ യോഗത്തില്‍ അനുമോദിക്കും. വൈകിട്ട് 7.30ന് ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം, തുടര്‍ന്ന് നാടകം എന്നിവയുണ്ടാകും.

തിങ്കളാഴ്ച രാവിലെ 8ന് കുര്‍ബാന, വൈകിട്ട് 7ന് പ്രദക്ഷിണം എന്നിവയുണ്ടാകും. സമാപനദിവസമായ ഫിബ്രവരി 8ന് രാവിലെ 8.30ന് നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാര്‍മികത്വം നല്‍കും. പള്ളിയെ കത്തീഡ്രലായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം കാതോലിക്കാബാവ നിര്‍വഹിക്കും. തുടര്‍ന്ന് 2.45ന് പള്ളിയില്‍ നിന്ന് മഞ്ഞനിക്കര തീര്‍ത്ഥയാത്ര ആരംഭിക്കും.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.