സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 6, 2011

സംസ്‌കാരശുശ്രൂഷയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വൈദികര്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം

കൊച്ചി: വിവാഹം, മാമോദീസ, ശവസംസ്‌കാരം എന്നവയില്‍ വിലക്ക്‌ നീക്കി യാക്കോബായ-ഓര്‍ത്തഡോക്‌സ് പുരോഹിതന്മാര്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ കൊച്ചിയില്‍ ചേര്‍ന്ന മലങ്കരസഭാ സമാധാനസമിതി സംസ്‌ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്‌തു.
ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. ടി.ജെ. ജോഷ്വ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഉടനെ ചെയ്യേണ്ടവ, ദീര്‍ഘകാലം കൊണ്ടു സാധ്യമാക്കേണ്ടവ എന്നിങ്ങനെ സഭാ തര്‍ക്കത്തെ സമീപിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണപരമായ ഐക്യം ദുഷ്‌കരമാണ്‌. ഇപ്പോള്‍ പ്രയോഗികമായി ചിന്തിക്കണം. പിന്നീട്‌ ഭരണപരമായ ഐക്യത്തിലേക്ക്‌ വരാം. ഈ സന്ദര്‍ഭത്തില്‍ പരി. പാത്രിയര്‍ക്കീസ്‌ ബാവായുമായി ബന്ധപ്പെട്ടേ മതിയാവൂ. മലബാറില്‍ യാക്കോബായ മെത്രാന്‍ സഖറിയാ മോര്‍ പീലക്‌സിനോസ്‌ മറുവിഭാഗം മെത്രാനെ തന്റെ അരമനയില്‍ സ്വീകരിച്ചതും തിരിച്ചു അദ്ദേഹത്തിന്റെ അരമനയില്‍ പോയതും മാതൃകാപരമാണെന്നും ഫാ. ജോഷ്വ അഭിപ്രായപ്പെട്ടു.
യോജിച്ചു പോകാന്‍ കഴിയില്ലെങ്കില്‍ രണ്ടായി പിരിയാനുള്ള സാധ്യതകളും പരിശോധിക്കണമെന്ന്‌ അധ്യക്ഷത വഹിച്ച മാമന്‍ വര്‍ഗീസ്‌ നിര്‍ദേശിച്ചു. സഭയിലെ കുത്തിവരകള്‍ പൂക്കൂടയായി രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്ന്‌ ബേബി ജോസഫ്‌ പോത്താറ കോറെപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. 1908ല്‍ വട്ടശേരി തിരുമേനിയും കൊച്ചുപറമ്പില്‍ തിരുമേനിയും പരി. അബ്‌ദുള്ള പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നാണ്‌ മെത്രാന്‍ പട്ടം വാങ്ങിയത്‌. സമാനഹൃദയരായിരുന്ന അവര്‍ 1910ല്‍ രണ്ടാവുന്ന കാഴ്‌ച നാം കണ്ടതാണ്‌.
ഗൃഹനാഥന്‍ താല്‍പര്യപ്പെടുന്ന വിഭാഗത്തിലെ വൈദികനെക്കൊണ്ട്‌ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ കഴിയുന്ന അവസ്‌ഥ ഇരുവിഭാഗത്തിന്റെയും പള്ളികളില്‍ ഉണ്ടാകണമെന്ന്‌ സിന്തൈറ്റ്‌ ഗ്രൂപ്പ്‌ ഡയറക്‌ടറും ക്രിസ്‌ത്യന്‍ സ്വാശ്രയ മെഡിക്കല്‍ കോളജ്‌ അസോ. പ്രസിഡന്റുമായ ജോര്‍ജ്‌ പോള്‍ അഭിപ്രായപ്പെട്ടു. മരിക്കുന്ന വ്യക്‌തിയുടെ ആഗ്രഹം നിറവേറ്റാനുള്ള വിശാലമനസ്‌കത നമുക്കുണ്ടാകണം. ഇക്കാര്യത്തില്‍ വൈദികരാണ്‌ ആദ്യം മുന്‍കൈയെടുക്കേണ്ടത്‌.
സഭയുടെ മഹത്തായ പാരമ്പര്യത്തില്‍ വിട്ടുപോയ പെന്തക്കോസ്‌തുകാര്‍ പോലും അഭിമാനിക്കുന്നതായി എ.എം. അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. മറ്റു സഭകള്‍ വീട്ടിലിരുന്ന്‌ യുദ്ധം ചെയ്യുമ്പോള്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തെരുവിലിറങ്ങിപ്പോയി. വൈദികര്‍ തമ്മിലുള്ള യോജിപ്പാണ്‌ സമാധാനത്തിനുള്ള ആദ്യപടി. സംസ്‌കാരത്തില്‍ ഇരുവിഭാഗം വൈദികര്‍ക്കും പങ്കെടുക്കാന്‍ കഴിയണം. കേസുകള്‍ അവസാനിപ്പിക്കണം. സമാധാന സമിതിയുടെ പരാതി പരി. പാത്രിയര്‍ക്കീസ്‌ ബാവായ്‌ക്കും നല്‍കിയിട്ടുണ്ട്‌. ഇടവകകളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും അലക്‌സാണ്ടര്‍ അറിയിച്ചു.

വിശ്വാസവും അനുഷ്‌ഠാനങ്ങളും ഒന്നായ സഭയില്‍ സമാധാനത്തിനു തടസമില്ലെന്നു ടി.യു. കുരുവിള എം.എല്‍.എ. ഓര്‍മ്മിപ്പിച്ചു. സമാധാന യോജിപ്പു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മധ്യസ്‌ഥന്മാരെ കണ്ടെത്തി ആര്‍ബിട്രേഷന്‍ കമ്മിറ്റി രൂപീകരിക്കാനും സമാധാനസമിതി മുന്‍കൈയെടുക്കണമെന്നും അഡ്വ. കെ.വി. സാബു വര്‍ഗീസ്‌ (കണ്ടനാട്‌) അഭിപ്രായപ്പെട്ടു.

റഫറണ്ടം നടത്തണമെന്ന്‌ ജോണ്‍സണ്‍ പൗലോസും ഇടവകതലത്തില്‍ ഒപ്പുശേഖരണം നടത്തണമെന്ന്‌ മണര്‍കാട്‌ ഇടവകാംഗം തോമസ്‌ മാത്യുവും അഭിപ്രായപ്പെട്ടു. കേസുകള്‍ കോടതിക്ക്‌ വെളിയില്‍ തീര്‍ക്കണം. എന്നാല്‍ പുറത്തുനിന്നുള്ള മധ്യസ്‌ഥര്‍ ആവശ്യമില്ലെന്നും തോമസ്‌ മാത്യു ചൂണ്ടിക്കാട്ടി.
രണ്ടു സഭകളായി പിരിഞ്ഞു കൂദാശകളില്‍ സഹകരിച്ചു പോകുകയാണ്‌ പോംവഴിയെന്ന്‌ അഡ്വ. ജോര്‍ജ്‌കുട്ടി എബ്രഹാം (മൂവാറ്റുപുഴ) അഭിപ്രായപ്പെട്ടു. ഇരു വിഭാഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള മുടക്ക്‌ പിന്‍വലിച്ചാല്‍ മാത്രമേ വൈദികര്‍ക്ക്‌ പരസ്‌പരം സ്വീകരിക്കാന്‍ കഴിയുവെന്ന്‌ ഫിലിപ്പ്‌ കുരുവിള (മംഗലാപുരം) ചൂണ്ടിക്കാട്ടി. സമിതിയുടെ ശിപാര്‍ശകള്‍ മൂന്നു ബാവാമാരെയും അറിയിക്കണം.
സമിതിക്ക്‌ വ്യക്‌തമായ സാമാധന ഫോര്‍മുല നിര്‍ദേശിക്കാന്‍ കഴിയണമെന്ന്‌ ചെറിയാന്‍ കെ. തോമസ്‌ (തിരുവനന്തപുരം) ആവശ്യപ്പെട്ടു. സഭാതര്‍ക്കം നീണ്ടാല്‍ ദേവസ്വംബോര്‍ഡ്‌, വഖഫ്‌ ബോര്‍ഡ്‌ മാതൃകയില്‍ ക്രൈസ്‌തവ ബോര്‍ഡ്‌ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ തയാറാവുമെന്ന്‌ അഡ്വ. കെ.എം. എബ്രഹാം മുന്നറിയിപ്പു നല്‍കി.
കേസുകള്‍ പിന്‍വലിക്കുകയാണ്‌ ആദ്യം വേണ്ടതെന്ന്‌ യാക്കോബായ സഭ മാനേജിംഗ്‌ കമ്മിറ്റിയംഗം പ്രൊഫ. ബേബി എം. വര്‍ഗീസ്‌ അഭിപ്രായപ്പെട്ടു. നില്‍ക്കുന്നിടത്ത്‌ നില്‍ക്കുക. പരസ്‌പരം ആശ്ലേഷിക്കുക. ആചാരനുഷ്‌ഠാനങ്ങളില്‍ ഇരുവരും ഒന്നാകണം. വിഭാഗിയത ഒഴിവാക്കി ഒറ്റ തറവാട്ടുകാരാകാം. 1970 കളില്‍ പീസ്‌ ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട്‌ ഇരുവിഭാഗത്തെയും തീവ്രവാദികളായി മാറിയ അനുഭവം ഇനി ഉണ്ടാവരുതെന്നും കുറുക്കുവിദ്യ വഴിയോ ജാലവിദ്യ കൊണ്ടോ സമാധാനമുണ്ടാക്കുമെന്ന്‌ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സഭാതര്‍ക്കത്തില്‍ രണ്ടു ബാവമാര്‍ക്കും രഹസ്യ അജണ്ടയുണ്ടെന്ന്‌ സംശയിക്കണമെന്ന്‌ യാക്കോബായ സഭ മാനേജിംഗ്‌ കമ്മിറ്റിയംഗവും ചര്‍ച്ചയില്‍ മോഡറേറ്റുമായിരുന്ന ഷെവ. മോന്‍സി വാവച്ചന്‍ പറഞ്ഞു. കുവൈറ്റിനും ഇറാഖിനും, ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനും പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാമെങ്കില്‍ എന്തുകൊണ്ട്‌ ഇരു സഭകള്‍ക്കും കഴിയുന്നില്ലെന്ന്‌ അദ്ദേഹം ചോദിച്ചു. സഭാ സമാധാനത്തിനായി പുത്തന്‍കുരിശ്‌, കോട്ടയം അരമനകളിലേക്കു മാര്‍ച്ചു ചെയ്യാന്‍ തയാറുണ്ടെങ്കില്‍ മുന്നില്‍ താനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ തന്നെ ഒറ്റപൈസ കോഴ വാങ്ങാതെ അധ്യാപികയാക്കാനുള്ള വിശാലമനസ്‌കത മണര്‍കാട്‌ പള്ളിക്കാര്‍ക്കുണ്ടായത്‌ പ്രൊഫ. അന്നമ്മയും അനുസ്‌മരിച്ചു.
വിവാഹം, മാമോദീസ, സംസ്‌കാരം എന്നിവയില്‍ ഇരുവിഭാഗം വൈദികര്‍ക്കും പങ്കെടുക്കാന്‍ തടസമുണ്ടാക്കാതെ മുന്നോട്ടു പോകണമെന്ന പ്രമേയം റോയ്‌ മാത്യു മൂത്തൂറ്റും സഭാ കേസുകള്‍ മധ്യസ്‌ഥ സഹായത്തോടെ ചര്‍ച്ച ചെയ്‌തു പരിഹരിക്കണമെന്ന്‌ ഇരു സഭാ നേതൃത്വത്തോടും ആവശ്യപ്പെടുന്ന പ്രമേയം ഷെവ. കെ.എം. രാജുവും അവതരിപ്പിച്ചത്‌ അംഗീകരിച്ചു.
ചര്‍ച്ചയില്‍ പങ്കെടുത്ത ഓര്‍ത്തഡോക്‌സ് വിഭാഗക്കാരില്‍ ഭൂരിപക്ഷവും സഭ ഒന്നായി മുന്നോട്ടു പോകണമെന്ന്‌ അഭിപ്രായപ്പെട്ടപ്പോള്‍ യോജിച്ച്‌ രണ്ടായി പിരിയുകയാണ്‌ അഭികാമ്യമെന്ന പക്ഷക്കാരായിരുന്നു യാക്കോബായ വിഭാഗത്തെ പ്രതീനിധീകരിച്ചവര്‍. ഭാവിയില്‍ വിവിധ മേഖലകളില്‍ യോഗം വിളിച്ചു ചേര്‍ക്കാനും ഇടവകകളില്‍ യൂണിറ്റ്‌ ആരംഭിച്ച്‌ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.