സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 31, 2011

ഏവര്‍ക്കും "സിറിയന്‍ വോയിസിന്‍റെ " കേരള പിറവി ആശംസകള്‍

നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു. 2008 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 55 വയസ് തികയുന്നു.

മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി , സണ്‍‌ഡേസ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും.

മഴുവന്നൂര്‍: സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി,സണ്‍‌ഡേ സ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും  2011 ഒക്ടോബര്‍ 30 ഞായര്‍ മുതല്‍ നവംബര്‍ 3 വ്യാഴം വരെ നടത്തുന്നു.
ഒക്ടോബര്‍  30 വൈകിട്ട് 4 നു പാത്രിയര്‍ക്കാ സെന്ററില്‍  നിന്നും തിരുശേഷിപ്പ് ആനയിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ഇടവകയിലെ 24 കുടുംബ യൂണിറ്റുകളും, മഴുവന്നൂര്‍ , തട്ടാംമുകള്‍  മംഗലത്ത് നട എന്നീ  സണ്‍‌ഡേസ്കൂളികളിലെ കുട്ടികളും അണിനിരക്കുന്ന ഘോഷയാത്ര . റാലിയ്ക്ക് ശേഷം ജൂബിലി സ്മാരക മന്ദിരത്തിന്റെ കൂദാശ അഭി.യാക്കോബ് മോര്‍ അന്തോണിയോസ് , അഭി.ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.

ടി.എം. ജേക്കബിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു


അന്തരിച്ച കേരള ഭക്ഷ്യ മന്ത്രി കമാണ്ടര്‍ ടി എം ജേക്കബിന്റെ മൃതദേഹം പിറവം സെന്റ്‌ ജോസഫ്‌ ഹൈ സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ചു.ആയിരക്കണക്കിന് ആളുകള്‍ മണിക്കൂറുകളായി പ്രിയ നേതാവിനെ ഒരു നോക്ക് കാണുവാന്‍ കാത്തു നില്‍ക്കുകയാണ്.നാളെ രാവിലെ 10ന്‌ കാക്കൂര്‍ വാളിയപ്പാടം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ സംസ്കരിക്കും.

കൊച്ചി: ഇന്നലെ അന്തരിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം ജേക്കബിന്റെ മൃതദ്ദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ രാവിലെ 10.50 ഓടെയാണ് മൃതദ്ദേഹം ടൗണ്‍ഹാളില്‍ എത്തിച്ചത്. മന്ത്രിമാരായ കെ.എം മാണി, കെ.ബാബു, ജില്ലാ കലക്‌ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പൊതുദര്‍ശന ചടങ്ങ്‌ നടക്കുന്നത്‌. മുഖ്യമന്തിയുടെ നേതൃത്വത്തില്‍ മറ്റ് മന്ത്രിമാരും ഏതാനും എല്‍.എല്‍.എമാരും ടൗണ്‍ഹാളില്‍ എത്തും. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സോഷ്യലിസ്‌റ്റ് ജനതാപാര്‍ട്ടി നേതാവ്‌ എം.പി വീരേന്ദ്രകുമാര്‍ , കൊച്ചി മേയര്‍ ടോണി ചമ്മിണി തുടങ്ങി സാംസ്‌കാരിക, സാമൂഹിക, രാഷ്‌ട്രീയ, മത മേഖലയിലെ നിരവധി പ്രമുഖര്‍ ജേക്കബിന്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ജേക്കബ്‌ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ആദരാജ്‌ഞലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം പ്രതിനിധാനം ചെയ്‌തിരുന്ന പിറവം, കോതമംഗലം മണ്ഡലങ്ങളില്‍ നിന്നു നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരും കര്‍ഷകരും തങ്ങളുടെ പ്രിയ നേതാവിന്‌ അന്ത്യാജ്‌ഞലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക്‌ ഒഴുകുകയാണ്‌. 

ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം രാവിലെ ഒന്‍പതുമണിയോടെ യാക്കോബായ സഭാ പരമാധ്യക്ഷന്‍ തോമസ്‌ പ്രഥമന്‍ ബാവയുടെയും മറ്റ് മെത്രാപ്പോലീത്താമാരുടെയും നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാചടങ്ങിന്‌ ശേഷമാണ്‌ ടൗണ്‍ഹാളിലേക്ക്‌ കൊണ്ടുവന്നത്‌. ഉച്ചയ്‌ക്ക് ഒരു മണിയോടെ ഇവിടെ പൊതുദര്‍ശന തുടരും. തുടര്‍ന്ന്‌ പിറവത്തേക്ക്‌ വിലാപയാത്രയായി പുറപ്പെട്ട്‌ മൂന്നു മണിയോടെ പിറവം സെന്റ്‌ ജോസഫ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. അഞ്ചു മണിയോടെ വാളിയപ്പാടത്തെ കുടുംബവീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 10ന്‌ കാക്കൂര്‍ വാളിയപ്പാടം സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ നടക്കും.

"സുറിയാനി സഭയുടെ വിശ്വസ്ത പുത്രന്‍. അതുല്യമായ വ്യക്തിത്വം ആയിരുന്നു കമാണ്ടര്‍ ടി. എം. ജേക്കബിന്റെത് ": പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ


കമാണ്ടര്‍ ടി എം ജേക്കബിന്റെ നിര്യാണത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ അനുശോചിച്ചു."സുറിയാനി സഭയുടെ വിശ്വസ്ത പുത്രന്‍. അതുല്യമായ വ്യക്തിത്വം ആയിരുന്നു കമാണ്ടര്‍ ടി. എം. ജേക്കബിന്റെത് ": പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. സഭയ്ക്കും സമൂഘത്തിനും തീരാനഷ്ടം എന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ. കമാണ്ടര്‍ ടി എം ജേക്കബിന്റെ നിര്യാണത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ്, യൂത്ത് അസോസിയേഷന്‍ അഖില മലങ്കര പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ് , സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. 

കൊച്ചി: ഭക്ഷ്യ, സിവില്‍ സപ്ലൈസ്‌ മന്ത്രി ടി.എം. ജേക്കബ്‌(61) അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ഹെപ്പറ്റൈറ്റിസ്‌ രോഗബാധയെത്തുടര്‍ന്നു കഴിഞ്ഞ മാസം പത്തിനാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ആരോഗ്യനില അല്‍പം മെച്ചപ്പെട്ടെന്നു കേട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരം വഷളായി. തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു.
നേരത്തേ കെ. കരുണാകരന്‍ മന്ത്രിസഭയിലും എ.കെ. ആന്റണി മന്ത്രിസഭയിലുമായി വിദ്യാഭ്യാസം, ജലസേചനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പിറവത്തുനിന്നുള്ള നിയമസഭാംഗമാണ്‌.
ഡെയ്‌സിയാണു ഭാര്യ. കേരള യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌) നേതാവ്‌ അനൂപ്‌ ജേക്കബ്‌ മകനാണ്‌. മകള്‍ അമ്പിളി.1950 ല്‍ ടി.എസ്‌. മാത്യു, അന്നമ്മ മാത്യു എന്നിവരുടെ മകനായാണു ജനിച്ചത്‌. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെത്തി.
പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുടെ നേതൃസ്‌ഥാനത്തും പ്രവര്‍ത്തിച്ച അദ്ദേഹം പിറവത്തുനിന്ന്‌ 1977 ലാണ്‌ ആദ്യമായി നിയമസഭയിലെത്തിയത്‌. അന്ന്‌ 27 വയസായിരുന്നു. പിറവത്തുനിന്നും കോതമംഗലത്തുനിന്നുമായി എട്ടു തവണ നിയമസഭാംഗമായി.കെ. കരുണാകരന്‍ രൂപം നല്‍കിയ ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ച കുറച്ചുകാലമൊഴിച്ചാല്‍ എല്ലാ കാലത്തും ടി.എം. ജേക്കബ്‌ യു.ഡി.എഫിനൊപ്പമായിരുന്നു.
കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ നിയമസഭാ സാമാജികരിലൊരാളായാണു ജേക്കബിനെ കണക്കാക്കുന്നത്‌. ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച്‌ അവതരിപ്പിക്കുന്നതിലുമുള്ള പ്രാവീണ്യവും കൃത്യതയും അദ്ദേഹത്തെ എല്ലാ കാലത്തും പല രാഷ്‌ട്രീയക്കാരില്‍നിന്നും വ്യത്യസ്‌തനാക്കിയിരുന്നു.

ആധുനിക കാലഘട്ടത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത

കോലഞ്ചേരി: ആധുനിക കാലഘട്ടത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ യുവാക്കള്‍ പ്രതികരിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ നടന്ന യൂത്ത് അസോസിയേഷന്റെ യുവജന വാരാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ഫാ. വര്‍ഗീസ് ഇടുമാരി, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജിബു ചെറിയാന്‍, ഫാ. ബേബി മാനാത്ത്, ഫാ. ഡോ. ജോമി ജോസഫ്, ആത്മായ വൈസ് പ്രസിഡന്റ് ജോസ് സ്ലീബ, ജനറല്‍ സെക്രട്ടറി ബിജു  സ്‌കറിയ, അഡ്വ. ഷൈജൂ സി. ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി സിനോള്‍ വി. സാജു, ബൈജു മത്താറ എന്നിവര്‍ പ്രസംഗിച്ചു

Sunday, October 30, 2011

മെത്രാന്‍ കക്ഷി ഗുണ്ടകളെ കോലഞ്ചേരി യില്‍ യാക്കോബായ വിശ്വാസികള്‍ അടിച്ചോടിച്ചു.

നൂറോളം വരുന്ന മെത്രാന്‍ കക്ഷി ഗുണ്ടകള്‍ കോലഞ്ചേരി ടൌണില്‍  നടത്തിയ റാലിയില്‍ യാക്കോബായ സഭയുടെ  ബാനറുകള്‍ നശിപ്പിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും  ചെതതിനെതുടര്‍ന്നു യാക്കോബായ വിശ്വാസികള്‍ ഗുണ്ടകളെ അടിച്ചോടിക്കുകയും അവര്‍ വന്ന വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ശ്രേഷ്ഠ ബാവയെയും അഭി. തിരുമേനിമാരെയും കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതാണ് യാക്കോബായ വിശ്വാസികളെ ചൊടിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ പോലീസ് പള്ളിയുടെ സമീപം നിലയുറപ്പിച്ചിട്ടുണ്ട്.മെത്രാന്‍ കക്ഷി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു യാക്കോബായ സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ആവശ്യപെട്ടു.

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.

 ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുര്‍ബ്ബാന മുടങ്ങി.
പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍ യാക്കോബായ സഭ വിശ്വാസികളുമായി ചര്‍ച്ച നടത്തുന്നു. 
യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചപ്പോള്‍.
പള്ളിയിലെത്തിചേര്‍ന്ന യാക്കോബായ സഭാ വിശ്വാസികള്‍ 
ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് പള്ളിയിലെയ്ക്കെത്തി ചേരുന്നു  
അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു .
നാളെ 3  pm  നു മുവാറ്റുപുഴ ആര്‍.ഡി.ഒ യുടെ മുമ്പാകെ ചര്‍ച്ച.
മാമാലശ്ശേരി: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ സംഘര്‍ഷം.യാക്കോബായ സഭയില്‍ നിന്നും രണ്ടു വൈദീകര്‍ കൂറുമാറി പോയതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗം ആരാധന നടത്തുന്ന പള്ളിയില്‍ പുതിയ വികാരിയെ നിയമിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ.പോള്‍ മത്തായി രാവിലെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. വൈദീകന്‍ പള്ളിയില്‍ നിന്നും പുറത്തു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യാക്കോബായ സഭയിലെ വികാരി ഫാ. വര്‍ഗീസ്‌ പുല്യട്ടെല്‍ പള്ളിയില്‍ പ്രവേശിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ നാമമാത്രമായ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും ഇറങ്ങിപോയി.ഓര്‍ത്തഡോക്സ് വൈദീകനെ ഇറക്കി വിടണ മെന്നാവശ്യപെട്ടു നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ ഫാ. വര്‍ഗീസ്‌ പുല്യട്ടെലിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ഇരുന്നു പ്രാര്‍ത്ഥന ആരംഭിച്ചു. വൈദീകനെ  ഇറക്കി വിടുമെന്ന പുത്തന്‍കുരിശു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ സ്റ്റീഫന്‍റെ ഉറപ്പിനെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നിന്നും ഇറങ്ങുകയും , പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ പള്ളിയില്‍ നഷ്ട മായ വീതം ലാഭിക്കണമെന്നാവശ്യപെട്ടു പ്രാര്‍തനായജ്ഞം ആരംഭിച്ചു.  
സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉടന്‍ തന്നെ പള്ളിയില്‍ എത്തി സി ഐ യുമായിചര്‍ച്ച നടത്തി. നാളെ മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും വിളിച്ചു ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സി ഐ ഉറപ്പു നല്‍കി. ഇടവക മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മാര്‍ ഈവാനിയോസ് മേത്രാപ്പോലിത്ത   പ്രാര്‍തനായജ്ഞം നടത്തുന്ന കുരിശു പള്ളിയില്‍ എത്തി വിശ്വാസികളെ അനുഗ്രഹിച്ചു. കേവലം 30  വീട്ടുകാര്‍ക്ക് വേണ്ടി യാക്കോബായ സഭയുടെ ന്യായമായ ആരാധനാ സ്വാതന്ദ്ര്യം നഷ്ടപ്പെടുത്തുവാന്‍ കഴിയുകയില്ലന്നും, പള്ളിയില്‍ പഴയ പോലെ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അഭി.തിരുമേനി പറഞ്ഞു.നാളെ ചര്‍ച്ച നടക്കുന്ന  സാഹചര്യത്തില്‍ 2  മണിയോട് കൂടി പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു.വിവിധ പള്ളികളില്‍ നിന്നായി വൈദീകരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനാ യ്ഞജത്തിനു പിന്തുണ നല്‍കാന്‍ എത്തിയിരുന്നു.

യൂത്ത് അസോസിയേഷന്‍ ഏകദിന ക്യാമ്പ്‌

പള്ളിക്കര കത്തീഡ്രല്‍ വച്ച് നടത്ത പെട്ട അങ്കമാലി മേഖലാ യൂത്ത് അസോസിയേഷന്‍ ഏകദിന ക്യാമ്പ്‌ അഭി.ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.   
അഭി. ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി "പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍" അഭി.തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു. 

കോടതി വിധി കാത്തുനില്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തണം - അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത


ചപ്പാത്ത് : മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ പ്രളയത്തിലൊലിച്ചുപോകുന്ന 35 ലക്ഷത്തില്‍ മൂന്നിലൊന്നുപേരും തമിഴ് സഹോദരങ്ങളാണെന്ന വസ്തുത തമിഴ്‌നാട് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ജില്ലാ പഞ്ചായത്ത് സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുല്ലപ്പെരിയാര്‍ ഡാം പണിത് കേരളത്തിലെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, കോടതി വിധി കാത്തുനില്കാതെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമം നടത്തണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ കേസില്‍ മുന്‍ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസത്തിന് സഭാസെക്രട്ടറി തമ്പു ജോര്‍ജ്, ഭദ്രാസന വൈസ് പ്രസിഡന്റ് റവ. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, ജന. സെക്രട്ടറി ബിജു സ്‌കറിയ, ജോസ് സ്ലീബ, അഡ്വ. ഷൈജു ഫിലിപ്പ്, റോബി ജോണ്‍, ഡീക്കന്‍ ഹെന്നസ്, ഷാജിമാത്യു, ഫാ. വര്‍ഗ്ഗീസ് ജേക്കബ്, ഫാ. ജോര്‍ജ് മാത്യു, ഫാ. ജയിംസ് കുര്യാക്കോസ്, റോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉദ്ഘാടന സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ഫാ. റോബിന്‍ പേണ്ടാനം, ഷാജി ജോസഫ്, സി.ജെ.സ്റ്റീഫന്‍, പി.ഡി.ജോസഫ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

യുവജന വാരാഘോഷം 2011

യാക്കോബായ യൂത്ത്  അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുവജന വാരാഘോഷത്തിന്‍റെ ഉദ്ഘാടനം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ് യാക്കോബായ ചാപ്പലില്‍ വച്ച് ഇന്ന് (ഞായറാഴ്ച 1 pm )നു ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ നിര്‍വ്വഹിക്കും. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിക്കും. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് അനുഗ്രഹ പ്രഭാക്ഷണം നടത്തും. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,കണ്ടനാട് ഭദ്രാസന  യൂത്ത് അസോസിയേഷന്‍ വൈസ് ഫാ എല്‍ദോസ് കക്കാടന്‍,യൂത്ത് അസോസിയേഷന്‍  കേന്ദ്ര സെക്രട്ടറി  ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു എന്നിവര്‍  പ്രസംഗിക്കും.നവംബര്‍ 6 മുതല്‍ 13 വരെ നടത്തുന്ന വാരാഘോഷത്തിന്‍റെ സമാപന സമ്മേളനം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്‍ററില്‍ വച്ച് നവംബര്‍ 13 നു നടക്കും.വാരാഘോഷത്തോടനുബന്ധിച്ചു വിവിധ യൂണിറ്റുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സാംസ്ക്കാരിക പരിപാടികളും നടത്തും. നവംബര്‍ 6 നു എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാകകള്‍ ഉയര്‍ത്തും. 

Saturday, October 29, 2011

യൂത്ത് അസോസിയേഷന്‍ തുമ്പമണ്‍ ഭദ്രാസന ഏകദിന സെമിനാര്‍

മഞ്ഞനിക്കര: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ തുമ്പമണ്‍ ഭദ്രാസന ഏകദിന സെമിനാര്‍ മഞ്ഞനിക്കര സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ കത്തീഡ്രലില്‍ വച്ച് നടന്നു  വന്ദ്യ ഇ കെ മാത്യൂസ്‌ കോര്‍- എപ്പിസ്കോപ്പ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ഫാ.എബി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.സാംസണ്‍ വര്‍ഗീസ്‌, ഡീക്കന്‍ അനീഷ്‌, ശ്രീ ബിനു വാഴമുട്ടം , ശ്രീ ഷിബു വള്ളികോട്, ശ്രീ വിപിന്‍ ജോണ്‍ കുര്യാക്കോസ് , ശ്രീ മനിഷ് തങ്കച്ചന്‍ , ശ്രീ ലിജോ ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. 

മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും.

ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപെരിയാര്‍ ഡാമിന്‌ പകരമായി പുതിയ ഡാം നിര്‍മ്മിച്ച്‌ ജനങ്ങളെ മരണ ഭയത്തില്‍ നിന്നും രക്ഷിക്കണം എന്നാവശ്യപെട്ടു ഇടുക്കി ലോക്സഭാ മണ്ഡത്തിലെ അയ്യപ്പന്‍ കോവിലെ ചപ്പാത്തില്‍ വര്‍ഷങ്ങളായി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്നാ വശ്യപ്പെട്ട്‌ ജനകീയ സമരം നടന്നുവരികയാണ്‌. ഇടുക്കി,കോട്ടയം,എറണാകുളം ജില്ലയിലെ ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുന്ന ദുരന്തമാകും മുല്ലപ്പെരിയാറിന്‌ സംഭവിക്കുന്ന ചെറിയ അപകടം പോലും.മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്ടോ 29) "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും.രാവിലെ 10 മണിയ്ക്ക് ഉപവാസസമരം യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ അറിയിച്ചു. 

ത്രിക്കളത്തൂര്‍ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളും .


കോലഞ്ചേരി പള്ളിത്തര്‍ക്കം: ആറാംവട്ട ചര്‍ച്ചയും പരാജയം

കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച്‌ ഇരുവിഭാഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയം. ഇന്നലെ രാത്രി വൈകി നാട്ടകം ഗവ. ഗസ്‌റ്റ്ഹൗസില്‍ ഇരുവിഭാഗവുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയാണ്‌ പരാജയപ്പെട്ടത്‌. രണ്ടുകൂട്ടരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്‌. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ തങ്ങള്‍ക്ക്‌ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പള്ളിത്തര്‍ക്കം പരിഹരിക്കട്ടെയെന്നും ഉപസമിതി അംഗങ്ങളായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡോ. എം.കെ. മുനീര്‍ എന്നിവര്‍ ഇരുവിഭാഗത്തെയും അറിയിച്ചു. കോലഞ്ചേരി പള്ളി വിട്ടുകൊടുക്കുന്നത്‌ സംബന്ധിച്ച്‌ ഇരുവിഭാഗവും ഒത്തുതീര്‍പ്പിന്‌ തയാറല്ലായെന്ന്‌ വ്യക്‌തമാക്കിയതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ ഇനി ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു ഇരുവിഭാഗവും.

Thursday, October 27, 2011

ആരാധനാ സ്വാതന്ത്ര്യത്തിനായി ശക്തമായ സമരം നടത്തും: യാക്കോബായ സഭ


Newspaper Edition
കോലഞ്ചേരി: സഭാ തര്‍ക്കം ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ കോലഞ്ചേരിയില്‍ ചേര്‍ന്ന യാക്കോബായ സഭ വിശ്വാസപ്രഖ്യാപന സമ്മേളനം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 11ന് അഖില മലങ്കര വൈദികയോഗവും പള്ളി ഭരണസമിതികളുടേയും അല്‍മായ നേതാക്കളുടേയും സംയുക്ത യോഗവുമാണ് വിളിച്ചിരുന്നതെങ്കിലും വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ യോഗം വിശ്വാസപ്രഖ്യാപന സമ്മേളനമായി മാറി.

Wednesday, October 26, 2011

യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം കോലഞ്ചേരിയില്‍ നടന്നു.

കോലഞ്ചേരിയില്‍ നടന്ന യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യുന്നു.
കോലഞ്ചേരി: സ്വന്തം സഹോദരന് എതിരെ കേസ് കൊടുത്തതിനു ശേഷം വി. ബലിയര്‍പ്പിക്കുന്നത് ക്രൈസ്തവനു ചെര്‍ന്നതല്ലന്നു ശ്രേഷ്ഠ ബാവ. കോലഞ്ചേരി പള്ളിയിലെ 1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ  ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്.അടുത്ത പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നത് കോലഞ്ചേരി പള്ളിയില്‍ വി കുര്‍ബ്ബാന ചൊല്ലിയതിനു ശേഷമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.

വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

    വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു.നീണ്ട പതിനഞ്ചു  വര്‍ഷത്തിനു ശേഷമാണ് ഇവിടെ ഒരു മേല്പ്പട്ടക്കാരന്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. കുര്‍ബ്ബാനയ്ക്ക് ശേഷം എം.ജെ.എസ്.എസ്.എ പൂത്തൃക്ക ഡിസ്ട്രിക്ട് സണ്‍ഡേ സ്‌കൂള്‍ അധ്യാപക ഏകദിന സമ്മേളനം അഭി തിരുമേനി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫാ. ജേക്കബ് പുള്ളിക്കല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് ചെങ്ങനാട്ടുകുഴി, സഭാ മാനേജിങ് കമ്മിറ്റിയംഗം എം.ജെ. മര്‍ക്കോസ്, പി.എം. മാത്യു, എം.പി. മാത്യു, ജയ് തോമസ്, ടി.ടി. യോഹന്നാന്‍, എന്‍ .ടി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്സ് മൂവ്മെന്റ് വാര്‍ഷികം

കോതമംഗലം മോര്‍ അത്താനാസിയോസ് കോളേജിലെ "മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്സ് മൂവ്മെന്റ്"(MGJSM ) ന്റെ വാര്‍ഷികം പ്രസിഡണ്ട്‌ അഭി.കുര്യാക്കോസ് മോര്‍ തെയോഫിലാസ് വി. കുര്‍ബ്ബാനയ്ക്ക് ശേഷം കോളേജ് ചാപ്പലില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഫാ സെബി എല്‍ദോ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.അനു ജോര്‍ജ്, ഡീക്കന്‍ അനീഷ്‌ കെ ജോയ്, ശ്രീ ആകാശ് കുര്യന്‍ ,ശ്രീ  പോള്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.

യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം

പുത്തന്‍കുരിശ്‌: യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഇന്നു രാവിലെ 11ന്‌ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി ചാപ്പലില്‍ നടത്തും.
ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
സഭാ തര്‍ക്കം നിലനില്‍ക്കുന്ന ദൈവാലയങ്ങളില്‍ റഫറണ്ടം നടത്തി ജനഹിതമറിഞ്ഞ്‌ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണണമെന്ന സഭയുടെ നിലപാടില്‍നിന്നു പിന്നോട്ടുമാറുകയില്ലെന്നു ശ്രേഷ്‌ഠ ബാവാ വ്യക്‌തമാക്കി.

Tuesday, October 25, 2011

യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം കോലഞ്ചേരിയില്‍

കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക-അല്‍മായ നേതൃസംഗമം നാളെ കോലഞ്ചേരിയില്‍ നടക്കും. രാവിലെ 11 ന്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ ചാപ്പലില്‍ (മോര്‍ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ നഗര്‍) ആണ്‌ സംഗമം. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ഉദ്‌ഘാടനം ചെയ്യും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും.
സംഗമത്തിന്റെ നടത്തിപ്പിനായി ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത, ഫാ. വര്‍ഗീസ്‌ ഇടുമാരി, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ്‌ പുതിയാമഠത്തില്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ. ജിബു ചെറിയാന്‍, ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍, ഫാ. ബേബി മാനാത്ത്‌, സ്ലീബ ഐക്കരക്കുന്നത്ത്‌, ജോണി മനിച്ചേരില്‍, ബാബു പോള്‍, വാവച്ചന്‍ കൊടിയമ്പാറയില്‍, പി.കെ. ജോര്‍ജുകുട്ടി, കെ.വി. കുര്യാച്ചന്‍, കെ.എസ്‌. വര്‍ഗീസ്‌, പൗലോസ്‌ പി. കുന്നത്ത്‌, തമ്പി നാലാനിക്കല്‍, ചാക്കോ പത്രോസ്‌ എന്നിവര്‍ ഭാരവാഹികളായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു.

Monday, October 24, 2011

ഞാറക്കാട് മേഖല സത്യവിശ്വാസ സംരക്ഷണ സമിതിയുടെ വാര്‍ഷിക സമ്മേളനവും വിശ്വാസ പ്രഖ്യാപന റാലിയും

ഞാറക്കാട് മേഖല സത്യാ വിശ്വാസ സംരക്ഷണ സമിതിയുടെയും സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനിപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ  വാര്‍ഷിക സമ്മേളനവും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യുന്ന
    ഞാറക്കാട് മേഖല സത്യവിശ്വാസ സംരക്ഷണ സമിതിയുടെയും സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനിപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ  വാര്‍ഷിക സമ്മേളനവും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ഫാ.എല്‍ദോസ് കക്കാടന്‍ സ്വാഗതം ആശംസിച്ചു.കണ്ടനാട് ഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു. അഭി ഏലിയാസ്‌ മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട മുവാറ്റുപുഴ എം എല്‍ എ ശ്രീ ജോസഫ്‌ വാഴയ്ക്കന്‍ പള്ളിയുടെ വെബ്‌ സൈറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എല്‍ദോസ് കുന്നപ്പള്ളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 
  ശ്രീ.സിനില്‍ ചാക്കോ കുടുംബ യൂണിറ്റുകളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകിട്ട് ആയിരക്കണക്കിനു വിശ്വാസികള്‍  പങ്കെടുത്ത വിശ്വാസ പ്രഖ്യാപന റാലി നടന്നു.കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌  Adv.കെ ഐ ജേക്കബ്‌ , പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  ലിസി കുരുവിള, ശ്രീ ഷിബു തെക്കുംപുറം ,മനോജ്‌ കൊക്കാടന്‍, കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍.വി.സാജു,എം.എസ്‌.ബെന്നി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

എണ്‍പത്‌ യാക്കോബായ ഇടവകകള്‍ പിടിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിലേക്ക്‌

കൊച്ചി: യാക്കോബായ സഭയുടെ പ്രമുഖ ഇടവക പള്ളികളില്‍ അവകാശം സ്‌ഥാപിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ കോടതിയിലേക്ക്‌. ആദ്യഘട്ടമായി എണ്‍പതു പള്ളികള്‍ക്കുവേണ്ടിയാണ്‌ സിവില്‍ നടപടി ക്രമം സെക്ഷന്‍ 92 നിയമപ്രകാരം പ്രാതിനിധ്യസ്വഭാവമുള്ള ഹര്‍ജി (റപ്രസന്റേറ്റീവ്‌ സ്യൂട്ട്‌) ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നത്‌. ഇതിന്റെ ഭാഗമായി പ്രമുഖ അഭിഭാഷകരുമായി ഓര്‍ത്തഡോക്‌സ് നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞു. വൈകാതെ ഓരോ പള്ളിക്കെതിരായ കേസുകള്‍ പള്ളി കോടതിയില്‍ ഫയല്‍ ചെയ്യും. സെക്ഷന്‍ 92 പ്രകാരം ഹര്‍ജി നല്‍കുമ്പോള്‍ ഇടവകക്കാരുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ട്‌.
2002ല്‍ പരുമലയില്‍ നടന്ന യോഗത്തോടെ 95 ലെ വിധി നടത്തിപ്പ്‌ പൂര്‍ത്തിയായെന്നും നടപ്പാക്കാന്‍ ഇനിയൊന്നും ശേഷിക്കുന്നുമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധിയാണ്‌ നിലനില്‍പ്പിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രേരിപ്പിക്കുന്നത്‌.
മലങ്കര സഭയില്‍ കേസുകളുടെ പെരുമഴക്കാലത്തിന്‌ ഇതോടെ തുടക്കമാകുമെന്നാണ്‌ ആശങ്ക. ഒരോ പള്ളിക്കും കേസ്‌ വരുന്നതോടെ സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാകും. ഓരോ പള്ളിക്കും പ്രത്യേകം കേസ്‌ സമര്‍പ്പിക്കും. നിയമത്തിന്റെ പഴുതുകള്‍ തേടിപ്പിടിച്ച്‌ ന്യായം നിരത്തിയാലും ഇടവകജനം ഒറ്റക്കെട്ടായി പൊതുയോഗം ചേര്‍ന്ന്‌ തങ്ങള്‍ 34 ലെ ഭരണഘടന സ്വീകരിക്കുന്നില്ലെന്ന്‌ തീരുമാനിച്ചാല്‍ കോടതിക്ക്‌ എന്തു ചെയ്യാന്‍ മറുചോദ്യവും ഓര്‍ത്തഡോക്‌സ് സഭയില്‍ത്തന്നെ ഉയരുന്നുണ്ട്‌.

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.