സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 31, 2011

മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി , സണ്‍‌ഡേസ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും.

മഴുവന്നൂര്‍: സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി,സണ്‍‌ഡേ സ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും  2011 ഒക്ടോബര്‍ 30 ഞായര്‍ മുതല്‍ നവംബര്‍ 3 വ്യാഴം വരെ നടത്തുന്നു.
ഒക്ടോബര്‍  30 വൈകിട്ട് 4 നു പാത്രിയര്‍ക്കാ സെന്ററില്‍  നിന്നും തിരുശേഷിപ്പ് ആനയിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ഇടവകയിലെ 24 കുടുംബ യൂണിറ്റുകളും, മഴുവന്നൂര്‍ , തട്ടാംമുകള്‍  മംഗലത്ത് നട എന്നീ  സണ്‍‌ഡേസ്കൂളികളിലെ കുട്ടികളും അണിനിരക്കുന്ന ഘോഷയാത്ര . റാലിയ്ക്ക് ശേഷം ജൂബിലി സ്മാരക മന്ദിരത്തിന്റെ കൂദാശ അഭി.യാക്കോബ് മോര്‍ അന്തോണിയോസ് , അഭി.ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
 വൈകിട്ട് 6 മണിയ്ക്ക് പരിശുദ്ധ ചാത്തുരുത്തി  ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് ശ്രേഷ്ഠ കാതോലിയ്ക്ക ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പള്ളിയില്‍ സ്ഥാപിക്കും.തുടര്‍ന്ന് നടക്കുന്ന  ജൂബിലി സമാപന പൊതുസമ്മേളനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ  ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.ആബൂണ്‍ മോര്‍ ശ്രേഷ്ഠ കാതോലിയ്ക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ യോഗത്തില്‍ അധ്യക്ഷത. വഹിക്കും. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ബഹുമാനപ്പെട്ട എക്സൈസ് മന്ത്രി ശ്രീ കെ വി ബാബു സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും.അഭി ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത , അഭി.യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത , ശ്രീ കെ പി  ധനപാലന്‍ എം പി, ശ്രീ വി ജി സജീന്ദ്രന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എല്‍ദോസ് കുന്നപ്പിള്ളി , സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,മുന്‍ മന്ത്രി  ശ്രീ ടി എച് മുസ്തഫ ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.
പ്രധാനപ്പെരുന്നാള്‍ ദിവസമായ നവംബര്‍ 3 നു നടക്കുന്ന വി. അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക്
ശ്രേഷ്ഠ കാതോലിയ്ക്ക ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം നല്‍കും. അഭി അബ്രാഹം മോര്‍ സേവേറിയോസ് മെത്രാപ്പോലിത്ത ,അഭി മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത, അഭി കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലിത്ത, അഭി.യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത,വന്ദ്യ ഗബ്രിയേല്‍ റമ്പാന്‍ എന്നിവര്‍ സഹ കാര്‍മികരാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.