സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, October 26, 2011

യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം കോലഞ്ചേരിയില്‍ നടന്നു.

കോലഞ്ചേരിയില്‍ നടന്ന യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യുന്നു.
കോലഞ്ചേരി: സ്വന്തം സഹോദരന് എതിരെ കേസ് കൊടുത്തതിനു ശേഷം വി. ബലിയര്‍പ്പിക്കുന്നത് ക്രൈസ്തവനു ചെര്‍ന്നതല്ലന്നു ശ്രേഷ്ഠ ബാവ. കോലഞ്ചേരി പള്ളിയിലെ 1600 ഓളം വരുന്ന യാക്കോബായ സഭ കുടുംബങ്ങളുടെ  ആരാധനാ സ്വാതന്ദ്ര്യം നിഷേദിക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കാന്‍ സഭ നിര്‍ബന്ധിതമാകുകയാണ്.അടുത്ത പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുന്നത് കോലഞ്ചേരി പള്ളിയില്‍ വി കുര്‍ബ്ബാന ചൊല്ലിയതിനു ശേഷമായിരിക്കുമെന്നും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ പരിശുദ്ധ യാക്കോബ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്രമഫലമായി ലഭിച്ച സ്ഥലങ്ങളില്‍ സ്ഥാപിച്ച പള്ളികള്‍ ഇന്ന് മെത്രാന്‍ കക്ഷികളുടെ കയ്യില്‍ ആണ്.  സഭ യോജിപ്പിന്റെ സമയത്ത് മെത്രാന്‍ കക്ഷി അച്ചന്‍മാര്‍ ആയിരുന്നു അവിടങ്ങളില്‍ വികാരിമാര്‍.ഇനിയും ഒരു യോജിപ്പിന് സഭ തയ്യാറല്ല.പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊലന്ചെരിയില്‍ നടന്ന യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ.
രാവിലെ 11 മണിയ്ക്ക്  ആരംഭിച്ച  യോഗത്തില്‍  കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് സ്വാഗതം പറഞ്ഞു.കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ദ്ര്യം ലഭിക്കുന്നത് വരെ യാതൊരു വിട്ടു വീഴ്ചയ്ക്കും  തയ്യാറാകുകയില്ലന്നും തര്‍ക്കമുള്ള പള്ളികളില്‍ ഹിത പരിശോധന നടത്തണമെന്ന സഭയുടെ നിലപാടില്‍ മാറ്റമില്ലന്നും അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. 
പരി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് ആമുഖ പ്രഭാക്ഷണം നടത്തി.യാക്കോബായ സഭയുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനുള്ള  ശ്രമം ഓര്‍ത്തഡോക്സ് വിഭാഗം അവസാനിപ്പിചില്ലങ്കില്‍ യാക്കോബായ സഭയ്ക്ക് വ്യക്തമായും അവകാശപ്പെട്ട കൊരട്ടി പഴയസെമിനാരി,പരുമല സെമിനാരി,മുവാറ്റുപുഴ അരമന,മണ്ണുത്തി അരമന മുതലായ സ്ഥാപനങ്ങളിലെ അവകാശം യാക്കോബായ സഭയ്ക്ക് ലഭിക്കുവാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാന്‍ സഭ നിര്‍ബന്ധിതമാകും എന്ന് അഭി.ഡോ.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ആമുഖ പ്രഭാക്ഷണത്തില്‍ പറഞ്ഞു.
അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത മുഖ്യ പ്രഭാക്ഷണം നടത്തി. 1934  ലെ ഭരണഘടനയെക്കുറിച്ച് രാവിലെയും വൈകിട്ടും പറയുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദീക സെക്രട്ടറി ജോണ്‍സ് അബ്രാഹം കോനാട്ടിന്റെ പള്ളി (പാമ്പാക്കുട പള്ളി)  ഏതു ഭരണഘടന പ്രകാരമാണ്‌ ഭരിക്കുന്നത്‌ എന്ന് വ്യക്തമാക്കണമെന്ന് അഭി. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്ത പറഞ്ഞു. മന്ത്രി സഭ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍   "ഭൂരിപക്ഷത്തിന്" ജാനാധിപത്യത്തില്‍ എന്ത് സ്ഥാനമാണ്‌ ഉള്ളത് എന്ന മണ്ടന്‍ ചോദ്യം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ചോദിച്ചു. ഹിത പരിശോധന എന്ന് പറയുമ്പോള്‍ പാക്കിസ്ഥാനെക്കുറിച്ച്, കാശ്മീരിനെക്കുറിച്ചും പറയുന്ന മെത്രാന്‍ കക്ഷികളെ തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്താനെ കഴിയൂ.
യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ് മെത്രാപ്പോലിത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ പ്രതിനിധികള്‍ക്ക് ചൊല്ലികൊടുത്തു. പരി അന്ത്യോഖ്യ സിംഹാസനത്തോടുള്ള കൂറും വിധേയത്വവും കൈകള്‍ കോര്‍ത്തു പിടിച്ചു പ്രതിനിധികള്‍ ഏറ്റു ചൊല്ലി.
മെത്രാപ്പോലിത്ത മാരായ അഭി അബ്രാഹം മോര്‍ സേവേറിയോസ്, ക്നാനായ ഭദ്രാസന മെത്രാപ്പോലിത്ത അഭി കുര്യാക്കോസ് മോര്‍ സേവേറിയോസ്,അഭി.കുര്യാക്കോസ് മോര്‍ യൗസേബിയോസ്, അഭി.കുര്യാക്കോസ് മോര്‍ ദിയസ്കോറസ്, അഭി. കുര്യാക്കോസ് മോര്‍ തെയോഫിലസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി.മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റൊമോസ്,അഭി പൌലോസ് മോര്‍ ഐറേനിയോസ് എന്നിവര്‍ പ്രസംഗിച്ചു. 
വന്ദ്യ പീറ്റര്‍ വേലംപറമ്പില്‍ കോര്‍ എപ്പിസ്കോപ്പ ,വന്ദ്യ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ , ഫാ വര്‍ഗീസ്‌ കല്ലാപ്പാറ,ഫാ വര്‍ഗീസ്‌ കളപ്പുരക്കല്‍ , ഫാ.എല്‍ദോസ് കക്കാടന്‍  എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.സഭയുടെ വിവിധ പള്ളികളില്‍ നിന്നായി നൂറു കണക്കിന് വൈദീകരും ആയിരക്കണക്കിന് പ്രതിനിധികളും സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ്  തുകലന്‍ കൃതജ്ഞത അര്‍പ്പിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.