സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, October 27, 2011

ആരാധനാ സ്വാതന്ത്ര്യത്തിനായി ശക്തമായ സമരം നടത്തും: യാക്കോബായ സഭ


Newspaper Edition
കോലഞ്ചേരി: സഭാ തര്‍ക്കം ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ പ്രാര്‍ഥനാ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിന് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ കോലഞ്ചേരിയില്‍ ചേര്‍ന്ന യാക്കോബായ സഭ വിശ്വാസപ്രഖ്യാപന സമ്മേളനം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 11ന് അഖില മലങ്കര വൈദികയോഗവും പള്ളി ഭരണസമിതികളുടേയും അല്‍മായ നേതാക്കളുടേയും സംയുക്ത യോഗവുമാണ് വിളിച്ചിരുന്നതെങ്കിലും വിശ്വാസികള്‍ കൂട്ടമായി എത്തിയതോടെ യോഗം വിശ്വാസപ്രഖ്യാപന സമ്മേളനമായി മാറി.

സത്യത്തിനുവേണ്ടി തക്കസമയത്ത് സംസാരിക്കാത്തവന്‍ ക്രിസ്ത്യാനിയല്ലെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മറ്റൊരുത്തന്റെ പള്ളിയും സ്വത്തുക്കളും കൈവശപ്പെടുത്തിയശേഷം സത്യവിരുദ്ധമായി സംസാരിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കേണ്ട സമയമാണിതെന്നും ബാവ പറഞ്ഞു. കോലഞ്ചേരി പള്ളിയുടെ സ്വത്താണ് എതിര്‍വിഭാഗത്തിന് ആവശ്യമെങ്കില്‍ യാക്കോബായ സഭയ്ക്ക് പള്ളിയിലുള്ള വിശ്വാസമാണ് വലുത്, അതുകൊണ്ടുതന്നെ വീണ്ടും പ്രാര്‍ഥനായജ്ഞം തുടങ്ങുവാന്‍ തയ്യാറാണെന്നും ബാവ വ്യക്തമാക്കി.

സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഡോ. കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ബാബുപോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏലിയാസ് തൊണ്ടാലില്‍ കോര്‍ എപ്പിസ്‌കോപ്പ, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് കല്ലാപ്പാറ, ഫാ. വര്‍ഗീസ് കളപ്പുരയ്ക്കല്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. വര്‍ഗീസ് ഇടുമാരി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ചെടുത്ത വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ ഐറേനിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, മിഖായേല്‍ റമ്പാന്‍, കോര്‍ എപ്പിസ്‌കോപ്പമാരായ പീറ്റര്‍ വേലമ്പറമ്പില്‍, സ്ലീബ പോള്‍ വട്ടവേലില്‍, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍, ഫാ. ബേബി മാനാത്ത്, ഫാ. ജിബു ചെറിയാന്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.