കൊച്ചി: ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ്(61)
അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഇന്നലെ രാത്രി
പത്തരയോടെയായിരുന്നു അന്ത്യം. ഹെപ്പറ്റൈറ്റിസ്
രോഗബാധയെത്തുടര്‍ന്നു കഴിഞ്ഞ മാസം പത്തിനാണ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്‍പം മെച്ചപ്പെട്ടെന്നു
കേട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരം വഷളായി. തുടര്‍ന്നു മരണം
സംഭവിക്കുകയായിരുന്നു.
നേരത്തേ കെ. കരുണാകരന്‍ മന്ത്രിസഭയിലും എ.കെ. ആന്റണി മന്ത്രിസഭയിലുമായി വിദ്യാഭ്യാസം, ജലസേചനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. പിറവത്തുനിന്നുള്ള നിയമസഭാംഗമാണ്.
ഡെയ്‌സിയാണു ഭാര്യ. കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ് മകനാണ്. മകള്‍ അമ്പിളി.1950 ല്‍ ടി.എസ്. മാത്യു, അന്നമ്മ മാത്യു എന്നിവരുടെ മകനായാണു ജനിച്ചത്. 1965 ല്‍ കേരളാ കോണ്‍ഗ്രസിലെത്തി.
പാര്‍ട്ടിയുടെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുടെ നേതൃസ്‌ഥാനത്തും പ്രവര്‍ത്തിച്ച അദ്ദേഹം പിറവത്തുനിന്ന് 1977 ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. അന്ന് 27 വയസായിരുന്നു. പിറവത്തുനിന്നും കോതമംഗലത്തുനിന്നുമായി എട്ടു തവണ നിയമസഭാംഗമായി.കെ. കരുണാകരന്‍ രൂപം നല്‍കിയ ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ച കുറച്ചുകാലമൊഴിച്ചാല്‍ എല്ലാ കാലത്തും ടി.എം. ജേക്കബ് യു.ഡി.എഫിനൊപ്പമായിരുന്നു.
കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ നിയമസഭാ സാമാജികരിലൊരാളായാണു ജേക്കബിനെ കണക്കാക്കുന്നത്. ഭരണത്തിലും വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതിലുമുള്ള പ്രാവീണ്യവും കൃത്യതയും അദ്ദേഹത്തെ എല്ലാ കാലത്തും പല രാഷ്‌ട്രീയക്കാരില്‍നിന്നും വ്യത്യസ്‌തനാക്കിയിരുന്നു.

No comments:
Post a Comment