![]()
Thursday, March 31, 2011
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ സംഘര്‍ഷം
യാക്കോബായ സഭ വിശ്വാസികള്‍ റോഡില്‍ കുത്തിയിരിപ്പു സമരം നടത്തുന്നു.
കോലഞ്ചേരി: സംസ്‌കാര ശുശ്രൂഷയില്‍ മൈക്ക് ഉപയോഗിക്കുന്നതിനെചൊല്ലി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ തര്‍ക്കം. യാക്കോബായ സഭയില്‍പെട്ട ചൂണ്ടി മനിച്ചേരില്‍ ദിവ്യ(24)യുടെ സംസ്‌കാര ശുശ്രൂഷക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം മൈക്ക് അനുവദിക്കാതിരുന്നതിനേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉച്ചയ്‌ക്കുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട പള്ളിക്കാകുടിയില്‍ പൗലോസി (85) ന്റെ സംസ്‌കാര ശുശ്രൂഷക്ക് മൈക്ക് അനുവദിക്കുകയും ചെയ്‌ത ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നടപടിയെ യാക്കോബായ വിഭാഗം എത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇരുവിഭാഗവും സംഘടിച്ചതോടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കു നയിക്കുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇരുവിഭാഗത്തേയും വിരട്ടിയോടിച്ചു. സംഘര്‍ഷത്തിനിടയില്‍ പള്ളിയിലെ കുര്‍ബാനപ്പണം സ്വീകരിക്കുന്ന കൗണ്ടറിന്റെ ഗ്രില്ല് തകര്‍ത്തതായും പരാതിയുണ്ട്. യാക്കോബായ വിഭാഗത്തിലെ സ്ലീബ ഐക്കരക്കുന്നത്ത്, ബിനു ചാക്കോ എന്നിവരെ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ചു യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു ജാഥ നടത്തി. പള്ളിക്കു സമീപം പോലീസ് പ്രതിഷേധ ജാഥ തടഞ്ഞു. ഇതേത്തുടര്‍ന്നു വിശ്വാസികള്‍ റോഡില്‍ കുത്തിയിരിപ്പു സമരം നടത്തി. ഭദ്രാസന വൈദിക സെക്രട്ടറി വട്ടവേലില്‍ സ്ലീബ പോള്‍ കോര്‍ എപ്പിസ്‌കോപ്പ യോഗം ഉദ്‌ഘാടനം ചെയ്‌തു. വികാരി വര്‍ഗീസ് ഇടുമാരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. എല്‍ദോ കക്കാടന്‍, ഫാ. ബേബി മാനാത്ത്, പൗലോസ് പി. കുന്നത്ത്, പൗലോസ് മുടക്കന്തല, ട്രസ്‌റ്റി സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബുപോള്‍, കെ.സി. ഐസക്, വി.പി. പോള്‍, എന്‍.ടി. പൗലോസ്, വി.എം. ജോര്‍ജ്, എ.യു. ബിജു, പി.കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, March 30, 2011
പിറവം വലിയ പള്ളി: മെത്രാന്‍ കക്ഷികളുടെ ആവശ്യം തള്ളി.
![]() |
റവ.ഫാ വര്‍ഗീസ് പനച്ചിയില്‍, റവ.ഫാ വര്‍ഗീസ് പുലല്യാട്ടേല്‍ റവ.ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ ചേര്‍ന്ന് പാത്രിയര്‍ക്കാ പതാക ഉയര്‍ത്തുന്നു. ട്രസ്റ്റീ മത്തായി മണപ്പാട്ട് സമീപം.
പിറവം വലിയ പള്ളിയില്‍ മെത്രാന്‍ കക്ഷികളുടെ വൈദീകനു വീതം വേണമെന്നാവശ്യപെട്ടു പള്ളി കോടതിയില്‍ കൊടുത്ത ഹര്‍ജി ബഹു.കോടതി ഇന്ന് തള്ളി. പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലികാട്ടില്‍ കോര്‍ എപ്പിസ്കോപ്പയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സഹായിയെ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. ബഹു.കോടതി ഈസ്റ്റെര്‍ വരെ വികാരിയെ സഹായിക്കുന്നതിനു വേണ്ടി റവ ഫാ.വര്‍ഗീസ് പനച്ചിയിലിനെ അനുവധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യാക്കോബായ വിഭാഗത്തില്‍ നിന്നും കാലുമാറിയ ഫാ. സ്കറിയ വട്ടക്കാട്ടിലിനെ കൂട്ടുപിടിച്ച് മെത്രാന്‍ കക്ഷികള്‍ അവരുടെ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാനെ പള്ളിയില്‍ അനുവധിക്കണമെന്നു ആവശ്യപെട്ടു കോടതിയില്‍ ഹര്‍ജി കൊടുത്തത്. ഇതാണ് കോടതി തള്ളിയത്. പൂര്‍ണ്ണമായും യാക്കോബായ സഭയുടെ ഭരണത്തിന്‍ കീഴില്‍ നിലകൊള്ളുന്ന പിറവം വലിയ പള്ളിയില്‍ കുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചു കയറികൂടാമെന്ന മെത്രാന്‍ കക്ഷികളുടെ സ്വപ്നം ഇതോടെ അസ്തമിച്ചു.
കോടതി വിധിയറിഞ്ഞു യൂത്ത് അസോസിയേഷന്‍റേയും കേഫായുടെയും ആഭിമുഖ്യത്തില്‍ പിറവം ടൌണില്‍ പാത്രിയര്‍ക്കാ പതാകയുമായി പ്രകടനം നടത്തി.യൂത്ത് അസോസിയേഷന്‍ ഭദ്രാസന സെക്രട്ടറി റെജി പി വര്‍ഗീസ്, യൂണിറ്റു സെക്രട്ടറി സാബു കോട്ടയില്‍ , കേഫാ ഭാരവാഹികളായ മനു ബാബു, ടിബിന്‍ തോമസ് എന്നിവര്‍ നേതൃത്ത്വം നല്‍കി.
തുടര്‍ന്ന് റവ.ഫാ വര്‍ഗീസ് പനച്ചിയില്‍, റവ.ഫാ വര്‍ഗീസ് പുലല്യാട്ടേല്‍ റവ.ഫാ ഗീവര്‍ഗീസ് തെറ്റാലില്‍ എന്നിവര്‍ ചേര്‍ന്ന് പള്ളിയില്‍ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗല്‍ സെല്‍ ഭാരവാഹികളായ ശ്രീ ജോണ്‍ കുമ്പളശ്ശേരിയെയും, ശ്രീ ബിജു വര്‍ഗീസിനെയും അനുമോദിച്ചു. ശ്രീ ബിജു വര്‍ഗീസ് കേസിന്റെ വിവരങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. സന്ധ്യാ നമസ്കാരത്തോടെ യോഗം അവസാനിച്ചു.
Thursday, March 10, 2011
ഗീവര്‍ഗീസ് മാര്‍ പോളി കാര്‍പ്പോസിന് കര്‍മഭൂമിയില്‍ അന്ത്യനിദ്ര
മംഗലാപുരം: യാക്കോബായ സഭയുടെ പൗരസ്ത്യ സുവിശേഷസമാജത്തിന്റെയും ഹോണോവര്‍ മിഷന്റെയും സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ പോളി കാര്‍പ്പോസിന്റെ മൃതദേഹം മംഗലാപുരം ജബ്ബു സെന്റ് ആന്റണീസ് കത്തീഡ്രലില്‍ കബറടക്കി. 50 വര്‍ഷം കര്‍മഭൂമിയായിരുന്ന ഇവിടെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കബറടക്കം നടത്തിയത്. രാവിലെ 9 ന് ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന്, പള്ളിക്ക് പ്രദക്ഷിണമായി ഭൗതികശരീരം കൊണ്ടുപോയി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ആയിരുന്നു, കബറടക്ക ശുശ്രൂഷ.
സഹായമെത്രാപ്പോലീത്തമാരായ യാക്കോബ് മാര്‍ അന്തോണിയോസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ മൃതദേഹത്തിന്റെ മുഖം ശോശപ്പകൊണ്ട് മൂടി. തുടര്‍ന്ന് ഭൗതികശരീരം കബറിങ്കലേക്ക് ഇറക്കി. സൗത്ത് കാനറ, നോര്‍ത്ത് കാനറ, ഹോണവാര്‍ മംഗലാപുരം ചിക്മംഗ്ലൂര്‍ തുടങ്ങിയ ജില്ലകളില്‍നിന്ന് വിശ്വാസികള്‍ എത്തിയിരുന്നു. മുന്‍മന്ത്രിമാരായ ടി.യു. കുരുവിള, ടി.എച്ച്. മുസ്തഫ, പെരുമ്പാവൂര്‍ എം.എല്‍.എ. സാജുപോള്‍ , പൗരസ്ത്യ സുവിശേഷം സമാജം സെക്രട്ടറി ഫാ. പൗലോസ് പാറേക്കര, ഹോണവാര്‍ മിഷന്‍ മാനേജര്‍ ഫാ. സി.എം. ജോര്‍ജ് കോര്‍എപ്പിസ്‌കോപ്പ, മംഗലാപുരം സെന്റ് ആന്റണീസ് കത്തീഡ്രല്‍ വികാരി ഫാ. സണ്ണി ജോണ്‍ പ്ലാന്തോട്ടത്തില്‍, ട്രസ്റ്റി സി. ചെറിയാന്‍, സെക്രട്ടറി കമാന്‍ഡര്‍ ഇ.ടി. ഐസക്, ഫാ. പി.കെ. എബ്രഹാം, ഫാ. സ്‌കറിയ ജോസഫ്, ഫാ. ജിതിന്‍ കെ. എബ്രഹാം, ഷെവ. ഡോ. ജോ വര്‍ഗീസ്, അഡ്വ. കമാന്‍ഡര്‍ ജയരാജ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വംനല്‍കി.
Sunday, March 6, 2011
ശ്രേഷ്ഠ പിതാവേ സമാധാനത്തോടെ പോവുക...
അഭി ഗീവര്‍ഗീസ് മാര്‍ പോളികാര്‍പ്പസ് തിരുമേനി കാലം ചെയ്തു...
കണ്ണൂര്‍: യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത അഭി . ഗീവര്‍ഗ്ഗീസ് മോര്‍ പോളി കാര്‍പ്പസ് (78) കാലംചെയ്തു. സഭയിലെ പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും ഹോണോവര്‍ മിഷന്റെയും മെത്രാപ്പോലീത്തയായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ ഉളിക്കലില്‍ ആയുര്‍വേദ ചികിത്സയെ്ത്തത്തിയപ്പോള്‍ യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സമീപത്തെ ഇരിട്ടി അമല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് കാലംചെയ്തു. മൃതദേഹം മംഗലാപുരേേത്തക്ക് കൊണ്ടുപോയി. മംഗലാപുരം ജബ്ബു സെന്റ് ആന്‍റണീസ് കത്തീഡ്രലിലാണ് കബറടക്കം. ഇപ്പോള്‍ വിദേശത്തുള്ള ശ്രേഷ്ഠ കാതോലിക്കാബാവ തിരികെയെത്തിയശേഷമാണ് കബറടക്കത്തീയതി നിശ്ചയിക്കുക.
പ്രഗത്ഭ സുവിശേഷകനും ധ്യാനഗുരുവുമായ മെത്രാപ്പോലീത്ത 1933 ഏപ്രില്‍ 5ന് മാവേലിക്കര ചെന്നിത്തലയില്‍ നടയില്‍ കുടുംബത്തില്‍ മുളനില്‍ക്കുന്നതില്‍ മാത്യു ഫിലിപ്പോസ്-ഏലിയാമ്മ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ചെന്നിത്തല ഹെറോബ് പള്ളി ഇടവകാംഗമാണ്. 1956ല്‍ കോറൂയോപട്ടം സ്വീകരിച്ചു. 1957ല്‍ കശ്ശീശയായും 1978ല്‍ കോര്‍ എപ്പിസ്‌കോപ്പയുമായി. 1990 മെയ് 27ന് പരിശുദ്ധ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും ഹോണോവര്‍ മിഷന്റെയും ചുമതല വഹിക്കുകയായിരുന്നു. കേരളത്തിലും കര്‍ണ്ണാടകയിലും അനവധി പള്ളികളും സ്ഥാപനങ്ങളും സ്ഥാപിച്ചു. ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു. 1962ല്‍ ഫാ. എം.പി. ജോര്‍ജ് (പിന്നീട് പോളികാര്‍പ്പസ് മെത്രാപ്പോലീത്ത) പൗരസ്ത്യ സുവിശേഷസമാജത്തിന്റെ അംഗമായിത്തീര്‍ന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ പ്രധാനിയാണ്.
നിരവധി അനാഥാലയങ്ങളുടെ ചുമതല അദ്ദേഹം വൈദികനായിരുന്നപ്പോള്‍ വഹിച്ചിരുന്നു. സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് വിദ്യാഭ്യാസം എത്തിക്കുവാനായി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. മംഗലാപുരം സെന്റ് ആന്‍റണീസ് മിഷന്റെ കൂടി ചുമതല വഹിച്ചിരുന്ന മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് മംഗലാപുരം സെന്റ് ആന്റണീസ് കത്തീഡ്രല്‍ പുനര്‍നിര്‍മ്മിച്ചത്. മിഷന്‍ വേലയ്ക്കായി നിരവധി ആള്‍ക്കാരെ കണ്ടെത്തി. ഇവാഞ്ചലിക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മെത്രാപ്പോലീത്തയ്ക്ക് സാധിച്ചു. മെത്രാപ്പോലീത്തമാരായ മോര്‍ അന്തോണിയോസ്, മോര്‍ ഐറേനിയോസ്, മോര്‍ ക്രിസോസ്റ്റമോസ് എന്നിവരെ കണ്ടെത്തി സഭയ്ക്കായി സമര്‍പ്പിച്ചത് ഇദ്ദേഹമാണ്. എം.പി. പാപ്പച്ചന്‍, എം.പി. ചാക്കോ, അമ്മിണി, ചിന്നമ്മ, പരേതരായ പി.പി. മാത്യു, എം.പി. മത്തായിക്കുട്ടി, എം.പി. തോമസ്, തങ്കമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

Saturday, March 5, 2011
വ ഫാ. വി.ടി. പൗലോസ് കശ്ശീശ
രാമമംഗലം: യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ കിഴുമുറി വട്ടവേലില്‍ റവ ഫാ. വി.ടി. പൗലോസ് കശ്ശീശ (81) അന്തരിച്ചു. 1956ല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. പൗലോസ് മാര്‍ പീലിക്‌സിനോസ്സില്‍നിന്നും ശെമ്മാശ്ശപ്പട്ടവും 1961ല്‍ കശ്ശീശ പട്ടവും സ്വീകരിച്ചു. ഇടവകയായ കിഴുമുറി നിര്‍മലഗിരി യാക്കോബായ പള്ളിയിലും കിഴുമുറി വലിയപള്ളിയിലും വികാരിയായി സേവനം അനുഷ്ഠിച്ചു. മണ്ണത്തൂര്‍ നാവോളിമറ്റം സെന്റ് ജോണ്‍സ് പള്ളി, ഊരമന ഗലീലാക്കുന്ന്, വെട്ടിത്ര മാര്‍ മിഖായേല്‍, കറുകപ്പിള്ളി, തമ്മാനിമറ്റം, ഞാറക്കാട്, ശ്രാപ്പിള്ളില്‍ എന്നീ ഇടവകകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എഴുപ്പുറം യുപി. സ്‌കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: ഏലിയാമ്മ മാമ്മലശ്ശേരി ചെറക്കടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ലിസ്സി, ബെന്നി (അബുദാബി), സ്ലീബാ പോള്‍ വെട്ടുവേലില്‍ കോര്‍ എപ്പിസ്‌കോപ്പ. (കണ്ടനാട് ഭദ്രാസന വൈദിക സെക്രട്ടറി), മനോജ് (ഖത്തര്‍), സൈന. മരുമക്കള്‍: ബീന, മേഴ്‌സി സഖറിയ പുന്നച്ചാലില്‍ (ബിസിനസ്). ശനിയാഴ്ച 2ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ശവസംസ്‌കാരം സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെയും മറ്റ് മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ 4ന് കിഴുമുറി സെന്റ് ജോര്‍ജ് നിര്‍മലഗിരി യാക്കോബായ പള്ളി സെമിത്തേരിയില്‍.
മൂലമ്പിള്ളി: ഇടവേളകളില്ലാതെ സമരം തുടരുക - ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത
കൊച്ചി: ഭരണകൂടത്തിന്റെ നീതിരഹിതമായ പ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമാണ് മൂലമ്പിള്ളിയെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ഇടവേളകളില്ലാത്ത സമരമാണ് അനീതിക്കെതിരെ ഉയര്‍ത്തേണ്ടതെന്നും മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനായെത്തിയ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
എല്ലാ വന്‍കിട വികസനപദ്ധതികളും കമ്മീഷനിങ് നടത്തുന്നത് വന്‍ കമ്മീഷന്‍ ഏര്‍പാടുകളുടെ മറയിലാണ്. അതു തന്നെയാണ് വല്ലാര്‍പാടം പദ്ധതിയുടെ കാര്യത്തിലും നടന്നിട്ടുള്ളതെന്നു വേണം അനുമാനിക്കാന്‍. വന്‍കിടക്കാരുടെ താത്പര്യങ്ങളെ മാനിക്കുന്ന ഭരണാധികാരികള്‍ പാവപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാതിരിക്കുന്ന വര്‍ത്തമാന സാഹചര്യങ്ങളോടുള്ള പ്രതികരണം പ്രക്ഷോഭങ്ങളിലൂടെയേ നിറവേറ്റപ്പെടൂ. മൂലമ്പിള്ളിയുള്‍പ്പെടെയുള്ള സമരങ്ങളാണ് സമൂഹത്തിന്റെ പുതിയ ദിശയെ കാട്ടിത്തരുന്നതെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മൂലമ്പിള്ളിയില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍ അധ്യക്ഷതവഹിച്ചു. സി.ആര്‍.നീലകണ്ഠന്‍, കെ.രജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, ഫാ. ജോര്‍ജ് തൗണ്ടയില്‍, കെ.വി.സത്യന്‍ മാസ്റ്റര്‍, വി.പി.വില്‍സണ്‍, പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍, കെ.കെ.ശോഭ, ടോണി, എഡ്രില്‍, തോമസ് വൈറ്റില, മേരി ഫ്രാന്‍സിസ് മൂലമ്പിള്ളി, കെ.പി.സാല്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

New Office Bearers for MJSSA, Kochi Diocese
KOCHI: MJSSA Kochi Diocese Annual General Body Meeting held at St. George JSO Cathedral, Thiruvamkulam on February 27, Sunday. Shri Roy Thomas was elected as the Director and Shri Jibin George as Secretary. Other office bearers are Shri M K Lukose (Central Committee Member), Shri P V Paulose (Headmaster Rep), Shri O.C.Varghese (Teachers' Rep), Shri Reji John (Athmadeepam Organiser).
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara