സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, March 10, 2011

ഗീവര്‍ഗീസ് മാര്‍ പോളി കാര്‍പ്പോസിന് കര്‍മഭൂമിയില്‍ അന്ത്യനിദ്ര



മംഗലാപുരം: യാക്കോബായ സഭയുടെ പൗരസ്ത്യ സുവിശേഷസമാജത്തിന്റെയും ഹോണോവര്‍ മിഷന്റെയും സീനിയര്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ പോളി കാര്‍പ്പോസിന്റെ മൃതദേഹം മംഗലാപുരം ജബ്ബു സെന്റ് ആന്റണീസ് കത്തീഡ്രലില്‍ കബറടക്കി. 50 വര്‍ഷം കര്‍മഭൂമിയായിരുന്ന ഇവിടെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കബറടക്കം നടത്തിയത്. രാവിലെ 9 ന് ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്ന്, പള്ളിക്ക് പ്രദക്ഷിണമായി ഭൗതികശരീരം കൊണ്ടുപോയി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ആയിരുന്നു, കബറടക്ക ശുശ്രൂഷ.
സഹായമെത്രാപ്പോലീത്തമാരായ യാക്കോബ് മാര്‍ അന്തോണിയോസ്, മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ മൃതദേഹത്തിന്റെ മുഖം ശോശപ്പകൊണ്ട് മൂടി. തുടര്‍ന്ന് ഭൗതികശരീരം കബറിങ്കലേക്ക് ഇറക്കി. സൗത്ത് കാനറ, നോര്‍ത്ത് കാനറ, ഹോണവാര്‍ മംഗലാപുരം ചിക്മംഗ്ലൂര്‍ തുടങ്ങിയ ജില്ലകളില്‍നിന്ന് വിശ്വാസികള്‍ എത്തിയിരുന്നു. മുന്‍മന്ത്രിമാരായ ടി.യു. കുരുവിള, ടി.എച്ച്. മുസ്തഫ, പെരുമ്പാവൂര്‍ എം.എല്‍.എ. സാജുപോള്‍ , പൗരസ്ത്യ സുവിശേഷം സമാജം സെക്രട്ടറി ഫാ. പൗലോസ് പാറേക്കര, ഹോണവാര്‍ മിഷന്‍ മാനേജര്‍ ഫാ. സി.എം. ജോര്‍ജ് കോര്‍എപ്പിസ്‌കോപ്പ, മംഗലാപുരം സെന്റ് ആന്റണീസ് കത്തീഡ്രല്‍ വികാരി ഫാ. സണ്ണി ജോണ്‍ പ്ലാന്തോട്ടത്തില്‍, ട്രസ്റ്റി സി. ചെറിയാന്‍, സെക്രട്ടറി കമാന്‍ഡര്‍ ഇ.ടി. ഐസക്, ഫാ. പി.കെ. എബ്രഹാം, ഫാ. സ്‌കറിയ ജോസഫ്, ഫാ. ജിതിന്‍ കെ. എബ്രഹാം, ഷെവ. ഡോ. ജോ വര്‍ഗീസ്, അഡ്വ. കമാന്‍ഡര്‍ ജയരാജ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വംനല്‍കി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.