സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 6, 2011

ശ്രേഷ്ഠ പിതാവേ സമാധാനത്തോടെ പോവുക...

ആദരാഞ്ജലികള്‍..

അഭി ഗീവര്‍ഗീസ്‌ മാര്‍ പോളികാര്‍പ്പസ് തിരുമേനി കാലം ചെയ്തു... 
കണ്ണൂര്‍: യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത അഭി . ഗീവര്‍ഗ്ഗീസ് മോര്‍ പോളി കാര്‍പ്പസ് (78) കാലംചെയ്തു. സഭയിലെ പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും ഹോണോവര്‍ മിഷന്റെയും മെത്രാപ്പോലീത്തയായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ ഉളിക്കലില്‍ ആയുര്‍വേദ ചികിത്സയെ്ത്തത്തിയപ്പോള്‍ യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സമീപത്തെ ഇരിട്ടി അമല ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് കാലംചെയ്തു. മൃതദേഹം മംഗലാപുരേേത്തക്ക് കൊണ്ടുപോയി. മംഗലാപുരം ജബ്ബു സെന്‍റ് ആന്‍റണീസ് കത്തീഡ്രലിലാണ് കബറടക്കം. ഇപ്പോള്‍ വിദേശത്തുള്ള ശ്രേഷ്ഠ കാതോലിക്കാബാവ തിരികെയെത്തിയശേഷമാണ് കബറടക്കത്തീയതി നിശ്ചയിക്കുക.
പ്രഗത്ഭ സുവിശേഷകനും ധ്യാനഗുരുവുമായ മെത്രാപ്പോലീത്ത 1933 ഏപ്രില്‍ 5ന് മാവേലിക്കര ചെന്നിത്തലയില്‍ നടയില്‍ കുടുംബത്തില്‍ മുളനില്‍ക്കുന്നതില്‍ മാത്യു ഫിലിപ്പോസ്-ഏലിയാമ്മ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ചെന്നിത്തല ഹെറോബ് പള്ളി ഇടവകാംഗമാണ്. 1956ല്‍ കോറൂയോപട്ടം സ്വീകരിച്ചു. 1957ല്‍ കശ്ശീശയായും 1978ല്‍ കോര്‍ എപ്പിസ്‌കോപ്പയുമായി. 1990 മെയ് 27ന് പരിശുദ്ധ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പൗരസ്ത്യ സുവിശേഷ സമാജത്തിന്റെയും ഹോണോവര്‍ മിഷന്റെയും ചുമതല വഹിക്കുകയായിരുന്നു. കേരളത്തിലും കര്‍ണ്ണാടകയിലും അനവധി പള്ളികളും സ്ഥാപനങ്ങളും സ്ഥാപിച്ചു. ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്നു. 1962ല്‍ ഫാ. എം.പി. ജോര്‍ജ് (പിന്നീട് പോളികാര്‍പ്പസ് മെത്രാപ്പോലീത്ത) പൗരസ്ത്യ സുവിശേഷസമാജത്തിന്റെ അംഗമായിത്തീര്‍ന്നു. കര്‍ണ്ണാടക സംസ്ഥാനത്ത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതില്‍ പ്രധാനിയാണ്.
നിരവധി അനാഥാലയങ്ങളുടെ ചുമതല അദ്ദേഹം വൈദികനായിരുന്നപ്പോള്‍ വഹിച്ചിരുന്നു. സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് വിദ്യാഭ്യാസം എത്തിക്കുവാനായി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. മംഗലാപുരം സെന്‍റ് ആന്‍റണീസ് മിഷന്റെ കൂടി ചുമതല വഹിച്ചിരുന്ന മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് മംഗലാപുരം സെന്‍റ് ആന്‍റണീസ് കത്തീഡ്രല്‍ പുനര്‍നിര്‍മ്മിച്ചത്. മിഷന്‍ വേലയ്ക്കായി നിരവധി ആള്‍ക്കാരെ കണ്ടെത്തി. ഇവാഞ്ചലിക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മെത്രാപ്പോലീത്തയ്ക്ക് സാധിച്ചു. മെത്രാപ്പോലീത്തമാരായ മോര്‍ അന്തോണിയോസ്, മോര്‍ ഐറേനിയോസ്, മോര്‍ ക്രിസോസ്റ്റമോസ് എന്നിവരെ കണ്ടെത്തി സഭയ്ക്കായി സമര്‍പ്പിച്ചത് ഇദ്ദേഹമാണ്. എം.പി. പാപ്പച്ചന്‍, എം.പി. ചാക്കോ, അമ്മിണി, ചിന്നമ്മ, പരേതരായ പി.പി. മാത്യു, എം.പി. മത്തായിക്കുട്ടി, എം.പി. തോമസ്, തങ്കമ്മ എന്നിവര്‍ സഹോദരങ്ങളാണ്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.