സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 5, 2011

വ ഫാ. വി.ടി. പൗലോസ് കശ്ശീശ

രാമമംഗലം: യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികന്‍ കിഴുമുറി വട്ടവേലില്‍ റവ ഫാ. വി.ടി. പൗലോസ് കശ്ശീശ (81) അന്തരിച്ചു. 1956ല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. പൗലോസ് മാര്‍ പീലിക്‌സിനോസ്സില്‍നിന്നും ശെമ്മാശ്ശപ്പട്ടവും 1961ല്‍ കശ്ശീശ പട്ടവും സ്വീകരിച്ചു. ഇടവകയായ കിഴുമുറി നിര്‍മലഗിരി യാക്കോബായ പള്ളിയിലും കിഴുമുറി വലിയപള്ളിയിലും വികാരിയായി സേവനം അനുഷ്ഠിച്ചു. മണ്ണത്തൂര്‍ നാവോളിമറ്റം സെന്റ് ജോണ്‍സ് പള്ളി, ഊരമന ഗലീലാക്കുന്ന്, വെട്ടിത്ര മാര്‍ മിഖായേല്‍, കറുകപ്പിള്ളി, തമ്മാനിമറ്റം, ഞാറക്കാട്, ശ്രാപ്പിള്ളില്‍ എന്നീ ഇടവകകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എഴുപ്പുറം യുപി. സ്‌കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: ഏലിയാമ്മ മാമ്മലശ്ശേരി ചെറക്കടക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ലിസ്സി, ബെന്നി (അബുദാബി), സ്ലീബാ പോള്‍ വെട്ടുവേലില്‍ കോര്‍ എപ്പിസ്‌കോപ്പ. (കണ്ടനാട് ഭദ്രാസന വൈദിക സെക്രട്ടറി), മനോജ് (ഖത്തര്‍), സൈന. മരുമക്കള്‍: ബീന, മേഴ്‌സി സഖറിയ പുന്നച്ചാലില്‍ (ബിസിനസ്). ശനിയാഴ്ച 2ന് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ശവസംസ്‌കാരം സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെയും മറ്റ് മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ 4ന് കിഴുമുറി സെന്റ് ജോര്‍ജ് നിര്‍മലഗിരി യാക്കോബായ പള്ളി സെമിത്തേരിയില്‍.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.