സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 5, 2011

മൂലമ്പിള്ളി: ഇടവേളകളില്ലാതെ സമരം തുടരുക - ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത

കൊച്ചി: ഭരണകൂടത്തിന്റെ നീതിരഹിതമായ പ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമാണ് മൂലമ്പിള്ളിയെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ഇടവേളകളില്ലാത്ത സമരമാണ് അനീതിക്കെതിരെ ഉയര്‍ത്തേണ്ടതെന്നും മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനായെത്തിയ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
എല്ലാ വന്‍കിട വികസനപദ്ധതികളും കമ്മീഷനിങ് നടത്തുന്നത് വന്‍ കമ്മീഷന്‍ ഏര്‍പാടുകളുടെ മറയിലാണ്. അതു തന്നെയാണ് വല്ലാര്‍പാടം പദ്ധതിയുടെ കാര്യത്തിലും നടന്നിട്ടുള്ളതെന്നു വേണം അനുമാനിക്കാന്‍. വന്‍കിടക്കാരുടെ താത്പര്യങ്ങളെ മാനിക്കുന്ന ഭരണാധികാരികള്‍ പാവപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാതിരിക്കുന്ന വര്‍ത്തമാന സാഹചര്യങ്ങളോടുള്ള പ്രതികരണം പ്രക്ഷോഭങ്ങളിലൂടെയേ നിറവേറ്റപ്പെടൂ. മൂലമ്പിള്ളിയുള്‍പ്പെടെയുള്ള സമരങ്ങളാണ് സമൂഹത്തിന്റെ പുതിയ ദിശയെ കാട്ടിത്തരുന്നതെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മൂലമ്പിള്ളിയില്‍ അദ്ദേഹത്തിന് നല്‍കിയ സ്വീകരണ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് കളത്തുങ്കല്‍ അധ്യക്ഷതവഹിച്ചു. സി.ആര്‍.നീലകണ്ഠന്‍, കെ.രജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, ഫാ. ജോര്‍ജ് തൗണ്ടയില്‍, കെ.വി.സത്യന്‍ മാസ്റ്റര്‍, വി.പി.വില്‍സണ്‍, പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍, കെ.കെ.ശോഭ, ടോണി, എഡ്രില്‍, തോമസ് വൈറ്റില, മേരി ഫ്രാന്‍സിസ് മൂലമ്പിള്ളി, കെ.പി.സാല്‍വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.