സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 30, 2010

ഓര്‍ത്തഡോക്‌സ് സമീപനം മതസൗഹാര്‍ദത്തിന് കളങ്കം - യാക്കോബായ സഭ

പുത്തന്‍കുരിശ്: അവകാശങ്ങള്‍ ഹനിക്കുന്നവിധം പരുമലയില്‍ ഓര്‍ത്തഡോക്‌സ് സഭാ വിഭാഗം എടുത്ത സമീപനം മതസൗഹാര്‍ദത്തിന് കളങ്കമാണെന്ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭയുടെ വര്‍ക്കിങ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്നതായ നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ സഭ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് യോഗം വ്യക്തമാക്കി. വടക്കന്‍ പ്രദേശങ്ങളില്‍ അംഗ ബലം കുറവായിട്ടും ഓര്‍ത്തഡോക്‌സ് സഭാ വിഭാഗം പള്ളികള്‍ പണിയുന്നതിനെ യാക്കോബായ  സഭ എതിര്‍ത്തിട്ടില്ല. സഭയുടെ ആലുവ, മൂവാറ്റുപുഴ, തൃശൂര്‍ അരമനകള്‍ കൈവശപെടുത്തിയപ്പോഴും വിശ്വാസികള്‍ സംയമനം പാലിച്ചത് ക്രൈസ്തവ   വിശ്വാസത്തോടും നിയമ വാഴ്ചയോടുമുള്ള വിധേയത്ത്വം  കൊണ്ടാണ്. സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. അത് ബലഹീനതയായി ആരും കാണേണ്ടതില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പുത്തന്‍കുരിശില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു.

Sunday, September 26, 2010

ബസ്സേലിയോസ് ബാവയുടെ ഓര്‍മപ്പെടരുന്നാളിന് കൊടിയേറ്റി


കോതമംഗലം: ചരിത്രസത്യങ്ങള്‍ ഉറങ്ങിക്കിടക്കുന്ന പുഴത്തീരത്തെ ചക്കാലക്കുടിയില്‍ നിന്ന് വിശ്വാസികളും പുരോഹിതരും പ്രദക്ഷിണമായെത്തി കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളി പെരുന്നാളിന് കൊടിയേറ്റി.
 
325 വര്‍ഷം മുമ്പ് കടലുകള്‍ താണ്ടി മലങ്കരയിലെത്തി വനാന്തരങ്ങളിലൂടെ എല്‍ദോ മാര്‍ ബസ്സേലിയോസ് ബാവ കാല്‍നടയായി കോതമംഗലം പുഴത്തീരത്തെത്തിയപ്പോള്‍ വിശ്രമിച്ചത് ചക്കാലക്കുടിയിലായിരുന്നു. ആ ഓര്‍മ പുതുക്കാനാണ് ചക്കാലക്കുടിയില്‍ പണിത കുരിശുപള്ളിയില്‍ കേന്ദ്രീകരിച്ച് ബാവയുടെ ഓര്‍മപ്പെരുന്നാളിന് പ്രദക്ഷിണമായി വന്ന് ചെറിയപള്ളി മുറ്റത്ത് കൊടിയേറ്റിയത്.

Saturday, September 25, 2010

Kanni 20 Perunnal
Cheriyapally festival on October 2 and 3

The people of Kothamangalam celebrate the Cheriyapally festival on October 2 and 3 with piety and festivity. In remembrance to the instance of guiding Mor Yeldho Bava to this church by a Nair (Hindu) Youth, his successors are still given the privilege to hold the traditional lamp of the church and lead the 'Rassa' (Church procession) to the church on the festival day of the saint.
Bawa is the Patron Saint of Kothamangalam and Mar Thoma Cheriyapally is the source of eternal light of this place.
The people of this land share everything with the church. During the festival, devotees offer to their Church the fruits of their labour as well as a share of the money that they earn. They believe all their gains are due to the blessings of Bawa and they faithfully offer to Bawa a share of the fruits of their hard work.

The Kanni 20 Perunnal is an auspicious time to pay homage to Bawa. It is a popular feast and hence the best time to be here is early October when the Festival is held to commemorate Bawa. This brings devotees from near and far for a great religious and cultural meet. It also provides a social occasion to invite close families and friends to share moments of joy and love. The State Government also have been cooperative always by extending to the church help in managing travel facilities, security arrangements and by declaring a local holiday during the festival.
People come to this Church all throughout the year. Devotees are well taken care of by the Church Managing committee. Free food and accommodation are provided to the devotees. The pleasure and pain are shared by every home here and Bawa of Cheriyapally. This makes the place a hallowed ground of holiness for devotees and pilgrims.

Tuesday, September 21, 2010

മാത്യൂസ്‌ ഗ്രിഗോറിയോസിനെ വിവാദ ജര്‍മന്‍ മെത്രാന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു

കൊച്ചി: താന്‍ വാഴിച്ച മലയാളി മെത്രാനെ വിവാദ ജര്‍മന്‍ മെത്രാന്‍ മൂസാ ഗൂര്‍ഗാന്‍ സേവേറിയോസ്‌ താല്‍കാലികമായി പുറത്താക്കി.

തന്റെ പുതിയ സഭയുടെ നിരണം, കൊല്ലം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്ത മാത്യൂസ്‌ ഗ്രിഗോറിയോസിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. നാലുമാസം മുമ്പ്‌ ഡല്‍ഹിയിലാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്ന ഫാ. സി.ജെ. മാത്യൂസിനെ ഗ്രിഗോറിയോസ്‌ എന്നപേരില്‍ മെത്രാനായി വാഴിച്ചത്‌.


Monday, September 20, 2010

അരമന പള്ളിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.


കണ്ടനാട്  ഭദ്രാസന ആസ്ഥാനമായ കടക്കനാട് അരമനയോടു ചേര്‍ന്നു നിര്‍മ്മിക്കുന്ന പള്ളിയുടെ നിര്‍മ്മാണ പ്രവത്തനങ്ങള്‍  പുരോഗമിക്കുന്നു . 

Wednesday, September 15, 2010

30th Anniversary of Enthronement of HH Ignatius Zakka 1st celebrated at Puthencuriz Patriarchal Centre ( Head Quarters of Syrian Orthodox Church in India) today
H.B Catholicos Baselios Thomas I offered the Holy Mass at St. Athanasius Cathedral.
PUTHENCURIZ: 30th Anniversary of Enthronement of HH Ignatius Zakka I celebrated at Puthencuriz Patriarchal Centre ( Head Quarters of Syrian Orthodox Church in India) today. H.B Catholicose Dr. Baselios Thomas 1st lead the Thanksgiving Holy Mass at St. Athanasius Cathedral here assisted by H.G Mathews Mor Aprem here. Baretho Mahero Thambu George Thukalan (Church Secretary), Rembans, Priests, Deacons, Nuns, Church officials & lots of faithful attended the Holy Mass & the celebrations held here there after. H.B Catholicose Dr. Baselios Thomas 1st cut the cake which marked the celebrations at the Church Headquarters in India.                                                                             www.malankarasyriacvoice.com

Monday, September 13, 2010

യൂത്ത് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

പിറവം:പിറവം വലിയ പള്ളി യൂത്ത് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 12 -09 -2010 ഞായറാഴ്ച വികാരി വന്ദ്യ സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.പുതിയ ഭാരവാഹികളെ  യോഗത്തില്‍ തെരഞ്ഞെടുത്തു.
പ്രസിഡണ്ട്‌:വന്ദ്യ സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ
വൈസ്‌ പ്രസിഡണ്ട്‌: സാജു കുറ്റിവേലില്‍
സെക്രട്ടറി: സാബു കോട്ടയില്‍ 
ജോ.സെക്രട്ടറി: ഷാരോണ്‍ സാജു                                                                    
ട്രഷ്രാര്‍: ഗീവര്‍ ജോണ്‍
ദേശാഭിമാനി 13 -09 -2010  

Thursday, September 9, 2010

തൊടുപുഴ മേഖല ഏകദിന സമ്മേളനം


തൊടുപുഴ: യാക്കോബായ സുറിയാനി സഭ യൂത്ത് അസോസിയേഷന്‍ തൊടുപുഴ മേഖല ഏകദിന സമ്മേളനം  2010  സെപ്.12 ഞായറാഴ്ച 2 pm ന് മുളപ്പുറം സെന്‍റ് ജോര്‍ജ് ബഥേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച്  നടന്നു.  യൂത്ത് അസോസിയേഷന്‍ തൊടുപുഴ മേഖല പ്രസിഡണ്ട്‌ റവ.ഫാ തോമസ്‌ കൊച്ചുപറമ്പില്‍  അദ്ധ്യക്ഷത  വഹിച്ചു.കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍  വൈസ്‌ പ്രസിഡണ്ട്‌ റവ.ഫാ.വര്‍ഗ്ഗീസ്‌  പനച്ചിയില്‍ ഉദ്ഘാടനം  ചെയ്തു. റവ.ഫാ തോമസ്‌ മാളിയേക്കല്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ എടുത്തു. റവ.ഫാ ജോസഫ്‌ കുന്നുമ്മേല്‍, റവ.ഫാ.എല്‍ദോസ് കക്കാടന്‍, റവ ഫാ.ബോബി തറയാനിയില്‍, ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി റെജി പി വര്‍ഗീസ്, മുളപ്പുറം സെന്‍റ് ജോര്‍ജ് ബഥേല്‍ യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റീ പൗലോസ്‌ വി വി, യൂത്ത് അസോസിയേഷന്‍ തൊടുപുഴ മേഖല  സെക്രട്ടറി ജോഫി ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു.

Monday, September 6, 2010

Inaugurated the official website of Kattachira Church

Kattachira St. Mary's JSO Chapel (Homs of Malankara)
His Beatitude Catholicos Baselios Thomas I celebrated Holy Qurbono
His Beatitude inaugurated the official website of Kattachira Church, http://KattachiraPally.org in a function held in the chapel, in the presence of Metropolitans Mor Theodosius Mathews and Mor Philoxenos Zacharias, after Holy Qurbono. The website is a combined work of Nibu John Chennithala and Chev. Thomas Daniel (Reji), designed by former. His Beatitude revealed the magazine, Sugandha Vahini by giving the first copy to Mor Theodosius. Thousands of faithful attended Holy Qurbono today at Kattachira Church. Metropolitan Mor Philoxenos Zacharias led the retreat by Thoothootty Mor Gregorian Centre in the evening.
                        Malankara Syriac Voice 

Sunday, September 5, 2010

മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍

    മണര്‍കാട് പള്ളിയുടെ വെര്‍ച്ച്വല്‍ ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക  

മണര്‍കാട്: മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുനാളിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഞായറാഴ്ച രണ്ടുമണിക്ക് നടക്കും. കേന്ദ്രമന്ത്രി അംബികാ സോണി മുഖ്യപ്രഭാഷണം നടത്തും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. സുരേന്ദ്രന്‍പിള്ള, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വി.എന്‍. വാസവന്‍ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. എട്ടുനോമ്പാചരണത്തിന്റെ നാലാം ദിവസമായ ശനിയാഴ്ച പള്ളിയും പരിസരങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. രാവിലെ കരോട്ടെ പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു.
ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍, ഫാ. റോയി മാത്യു കോറെപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മദ്ധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു. രാത്രി തൂത്തൂട്ടി മോര്‍ ഗ്രിഗോറിയല്‍ സെന്റര്‍ ധ്യാന സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ധ്യാനത്തിന് സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് പള്ളി വികാരി ഫാ. ഇ.ടി കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ, ഭദ്രാസന സെക്രട്ടറി ഫാ. കുറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പാ കിഴക്കേടം, ഫാ. മാത്യുസ് വടക്കേടം, ഫാ. മാത്യുസ് വണപത്ത്, ഫാ. കുറിയാക്കോസ് കറുകയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.