സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 26, 2010

ബസ്സേലിയോസ് ബാവയുടെ ഓര്‍മപ്പെടരുന്നാളിന് കൊടിയേറ്റി


കോതമംഗലം: ചരിത്രസത്യങ്ങള്‍ ഉറങ്ങിക്കിടക്കുന്ന പുഴത്തീരത്തെ ചക്കാലക്കുടിയില്‍ നിന്ന് വിശ്വാസികളും പുരോഹിതരും പ്രദക്ഷിണമായെത്തി കോതമംഗലം മര്‍ത്തോമന്‍ ചെറിയപള്ളി പെരുന്നാളിന് കൊടിയേറ്റി.
 
325 വര്‍ഷം മുമ്പ് കടലുകള്‍ താണ്ടി മലങ്കരയിലെത്തി വനാന്തരങ്ങളിലൂടെ എല്‍ദോ മാര്‍ ബസ്സേലിയോസ് ബാവ കാല്‍നടയായി കോതമംഗലം പുഴത്തീരത്തെത്തിയപ്പോള്‍ വിശ്രമിച്ചത് ചക്കാലക്കുടിയിലായിരുന്നു. ആ ഓര്‍മ പുതുക്കാനാണ് ചക്കാലക്കുടിയില്‍ പണിത കുരിശുപള്ളിയില്‍ കേന്ദ്രീകരിച്ച് ബാവയുടെ ഓര്‍മപ്പെരുന്നാളിന് പ്രദക്ഷിണമായി വന്ന് ചെറിയപള്ളി മുറ്റത്ത് കൊടിയേറ്റിയത്.
പ്രദക്ഷിണമെത്തി ബാവയുടെ കബറില്‍ ധൂപപ്രാര്‍ത്ഥന നടത്തി വികാരിയും സഹവൈദികരും 'കൊടി' പള്ളിമുറ്റത്തെത്തിച്ചു. തുടര്‍ന്ന്, വികാരി ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍ കൊടിയേറ്റി.

ആയിരങ്ങള്‍ തടിച്ചുകൂടിയ ഭക്തിസാന്ദ്രതയിലായിരുന്നു കൊടിയേറ്റം. ഇനി പത്തുനാള്‍ എല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മദിനം പെരുന്നാളായി ആഘോഷിക്കും.

ഞായറാഴ്ച രാവിലെ 7.30നും 9നും പൗലോസ് മാര്‍ ഐറേനിയാസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന് വെള്ളിയാഴ്ച വരെ രാവിലെ 8ന് പെരുന്നാള്‍ കുര്‍ബ്ബാനയുണ്ടാകും.


പ്രധാന പെരുന്നാള്‍ ദിവസങ്ങളായ ശനിയാഴ്ച രാവിലെ 8ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, രാത്രി 10ന് പ്രദക്ഷിണം, ഞായറാഴ്ച 6ന് അബ്രാഹം മാര്‍ സേവേറിയോസ്, 7.45ന് ഐസക് മാര്‍ ഒസ്താത്തിയോസ് 9.30ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന രണ്ട് ചക്കാലക്കുടിയിലേക്ക് പ്രദക്ഷിണം, തിങ്കളാഴ്ച 8ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന എന്നിവയുണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.