![]()
Wednesday, April 10, 2013
Tuesday, April 9, 2013
തെരഞ്ഞെടുപ്പ് നടന്ന പള്ളികളില്‍ സമാധാനം; നടക്കാത്തിടത്ത് സംഘര്‍ഷം
കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ഇടവകയില്‍ പള്ളിയുടെ ഉടമ്പടിപ്രകാരം ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി തര്‍ക്കം തീര്‍ത്തത് പള്ളിത്തര്‍ക്കങ്ങള്‍ക്ക് മാതൃകയാവുമെന്ന് പ്രതീക്ഷ. െഹെക്കോടതി നിരീക്ഷകന്റെ മേല്‍നോട്ടത്തിലാണ് കുറിഞ്ഞിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ഈ മാതൃക തര്‍ക്കമുള്ള എല്ലാ പള്ളികളിലും അനുവദിക്കണമെന്നാണ് ഇരുപക്ഷത്തെയും വിശ്വാസികളുടെ താല്പര്യം. സഭാതര്‍ക്കം പരിഹരിക്കാനുള്ള മാര്‍ഗരേഖയാണ് കുറിഞ്ഞിയിലേത്.
ഓര്‍ത്തഡോക്സ് സഭയുടെ 1934ലെ ഭരണഘടന കണക്കിലെടുക്കാതെ, പള്ളിയുടെ പഴയ ഉടമ്പടി അനുസരിച്ച് െതെരഞ്ഞെടുപ്പ് നടത്താനായിരുന്നു െഹെക്കോടതി നിര്‍ദ്ദേശം. പള്ളിയിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാവകാശം ഹനിക്കാതെ ഭൂരിപക്ഷത്തിന് ഭരണം നടത്താന്‍ അവസരമൊരുക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലില്ലാതെ തന്നെ കോടതിയുടെ മേല്‍നോട്ടത്തില്‍ സമാധാനപരമായി ജനാധിപത്യ മാര്‍ഗത്തിലൂടെ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഇവിടെ കഴിഞ്ഞു.
തര്‍ക്കമുള്ള പള്ളികളില്‍ പ്രശ്നപരിഹാരത്തിന് നല്ലൊരു മാര്‍ഗമാണിത്. ഭൂരിപക്ഷ ജനഹിതം മാനിക്കാതെയുള്ള നടപടികള്‍ തര്‍ക്കം വര്‍ധിപ്പിക്കുകയേയുള്ളൂവെന്ന അനുഭവത്തില്‍ നിന്ന് വേറിട്ട കാഴ്ചയാണ് കുറിഞ്ഞിയില്‍ കണ്ടത്. സമുദായ കേസില്‍ ഇടവക പള്ളികള്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും വിധി നല്കാന് കഴിയില്ലെന്നായിരുന്നു 1995ലെ സുപ്രീംകോടതിയുടെ അന്തിമവിധി. ഇടവകകള്‍ക്ക് സ്വന്തം ഭരണഘടനയുണ്ടെങ്കില്‍ അതനുസരിച്ച് പള്ളി ഭരിക്കപ്പെടണമെന്നും 1995ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കോടതി നിര്‍ദ്ദേശിച്ചു. 1934ലെ ഭരണഘടന അതംഗീകരിക്കുന്ന പള്ളികള്‍ക്കു മാത്രമേ ബാധകമാകൂ. ഏതു ഭരണഘടന സ്വീകരിക്കണമെന്ന വിഷയത്തില്‍ ഇരുപക്ഷവും പുറംതിരിഞ്ഞുനിന്ന സമയത്താണ് അപ്രതീക്ഷിതമായി പുതിയ സമവായ മാര്‍ഗത്തിന് തുടക്കമിട്ട് െഹെക്കോടതി നിര്‍ദ്ദേശമുണ്ടായത്.
മാമലശ്ശേരി, വെട്ടിത്തറ പള്ളികളില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊടുത്ത ഹര്‍ജി തള്ളി
പാമ്പാക്കുട: മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ നിലവിള്ള വൈദീകരെ തടയരുത് എന്നാവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി പെരുമ്പാവൂര്‍ സബ്ബ് കോടതി റദ്ധാക്കി. ഇടവകയിലെ യാക്കോബായ വിശ്വാസികളായ ബേബി മാത്യു മംഗലത്ത്, ജോര്‍ജ് പൊന്നാട്ടു , വര്ക്കിച്ചന് പുല്ല്യാട്ടേല്‍, സാജു മോളയില്‍, ബാബുപോള്‍ അപ്പക്കോട്ടയില്‍ എന്നിവര്‍ക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജിയില്‍ മൂവാറ്റുപുഴ സബ്ബ് കോടതി ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് ആണ് പെരുമ്പാവൂര്‍ സബ്ബ് കോടതി റദ്ധാക്കിയത്.
മൂവാറ്റുഴ സബ്ബ് കോടതിയുടെ ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വൈദീകര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും യാക്കോബായ പക്ഷം തടയുകയും ചെയ്തിരുന്നു. യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ രണ്ടു വൈദീകര്‍ക്കു പുറമെ കോടതി അംഗീകാരമില്ലാതെ പുതിയതായി നിയമിച്ച ഒരു വൈദീകനും പള്ളിയില്‍ പ്രവേശിക്കുതിനായാണ് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ സബ്ബ് കോടതിയെ വിശ്വാസം ഇല്ലായെന്നു യാക്കോബായ പക്ഷം പരാതിപ്പെട്ടതിനേ തുടര്‍ന്ന് കേസ് പെരുമ്പാവൂര്‍ കോടതിയിലേക്ക് മാറ്റിയിരുന്നു.
കൂറുമാറിയ വൈദീകര്‍ക്ക് പകരം വേറെ വൈദീകരെ അനുവദിക്കണമൊവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ പള്ളിക്കുമുമ്പില്‍ 265 ദിവസം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയും, ഫാ.വര്‍ഗീസ് പുല്ല്യാട്ടേല്‍ 9 ദിവസം നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നു റിസീവര്‍ ഭരണത്തിലിരുന്ന പള്ളി ആര്.ഡി.ഒ ഏറ്റെടുക്കുകയും പ്രശ്നപരിഹാരത്തിനായി മീഡിയേഷന് സെല്ലിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു.
വെട്ടിത്തറ മാര്‍മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദീകന് പോലീസ് സംരക്ഷണം തേടിയും, യാക്കോബായ സഭയിലെ ഫാ. എല്‍ദോസ് കക്കാടന്‍, ഫാ.ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ജയ് തോമസ്, എല്‍ദോസ് എന്നിവര്‍ പള്ളിയില്‍ പ്രവേശിക്കുത് തടയണമെന്നും ആവശ്യപ്പെട്ടു കൊടുത്ത ഹര്‍ജിയാണ് പെരുമ്പാവൂര്‍ സബ്ബ് കോടതി തള്ളിയത്.
Monday, April 8, 2013
കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി: യാക്കോബായ വിഭാഗം മുഴുവന്‍ സീറ്റുകളും നേടി
കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ കേരളാ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരെഞ്ഞൈടുപ്പില്‍ മുഴുവന്‍ സീറ്റുകളും യാക്കോബായ വിഭാഗം കരസ്ഥമാക്കി. അഡ്വ. സന്തോഷ് തെരെഞ്ഞെടുപ്പിന് നേതൃത്വം നല്കി. 90ശതമാനം വോട്ടുകള്‍ നേടി യാക്കോബായ വിഭാഗം മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ മാസം കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളി പൂട്ടിയതിനെത്തുടര്‍ന്ന് ഇരു വിഭാഗങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നു. പള്ളി തുറക്കാതിരുന്നതിനാല്‍ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവാ പള്ളിക്കു മുന്നില്‍ മൂന്നു ദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നു. പൂട്ടപ്പെട്ട എല്ലാ പള്ളികളിലും തെരെഞ്ഞെടുപ്പ് നടത്തി അവകാശികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സഭാ പ്രശ്നത്തില്‍ ഇതാണ് ശാശ്വത പരിഹാരമെന്നും ബാവ പറഞ്ഞു. സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ രാവിലെ 11മണി മുതല്‍ തുടങ്ങിയ തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ എത്തിയിരുന്നു.
Subscribe to:
Posts (Atom)
Recent Posts
കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍
കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.
SYRIAC PORTALS
• Syriac Orthodox Resources
• Syriac Christianity
• Theeram
• Jacobite Syrian Church
• JSC Foreign Affairs
• MJSSA (Sunday School Association)
• MGJSM (Students Movement)
• JSCYA (Youth Association)
• Evangelical Association
• St. Paul's Mission
• Mor Gregorian Centre
• Honnavar Mission
• Niranam Diocese
• Knanaya Diocese
• Kandanad Diocese
• Kochi Diocese
• Kottayam Diocese
• Malankara

