കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ഇടവകയില്‍ പള്ളിയുടെ ഉടമ്പടിപ്രകാരം ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി തര്‍ക്കം തീര്‍ത്തത് പള്ളിത്തര്‍ക്കങ്ങള്‍ക്ക് മാതൃകയാവുമെന്ന് പ്രതീക്ഷ. െഹെക്കോടതി നിരീക്ഷകന്റെ മേല്‍നോട്ടത്തിലാണ് കുറിഞ്ഞിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തു. ഈ മാതൃക തര്‍ക്കമുള്ള എല്ലാ പള്ളികളിലും അനുവദിക്കണമെന്നാണ് ഇരുപക്ഷത്തെയും വിശ്വാസികളുടെ താല്‌പര്യം. സഭാതര്‍ക്കം പരിഹരിക്കാനുള്ള മാര്‍ഗരേഖയാണ് കുറിഞ്ഞിയിലേത്.
ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടന കണക്കിലെടുക്കാതെ, പള്ളിയുടെ പഴയ ഉടമ്പടി അനുസരിച്ച് െതെരഞ്ഞെടുപ്പ് നടത്താനായിരുന്നു െഹെക്കോടതി നിര്‍ദ്ദേശം. പള്ളിയിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആരാധനാവകാശം ഹനിക്കാതെ ഭൂരിപക്ഷത്തിന് ഭരണം നടത്താന്‍ അവസരമൊരുക്കുകയായിരുന്നു കോടതി. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലില്ലാതെ തന്നെ കോടതിയുടെ മേല്‍നോട്ടത്തില്‍ സമാധാനപരമായി ജനാധിപത്യ മാര്‍ഗത്തിലൂടെ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ഇവിടെ കഴിഞ്ഞു.
തര്‍ക്കമുള്ള പള്ളികളില്‍ പ്രശ്‌നപരിഹാരത്തിന് നല്ലൊരു മാര്‍ഗമാണിത്. ഭൂരിപക്ഷ ജനഹിതം മാനിക്കാതെയുള്ള നടപടികള്‍ തര്‍ക്കം വര്‍ധിപ്പിക്കുകയേയുള്ളൂവെന്ന അനുഭവത്തില്‍ നിന്ന് വേറിട്ട കാഴ്‌ചയാണ് കുറിഞ്ഞിയില്‍ കണ്ടത്. സമുദായ കേസില്‍ ഇടവക പള്ളികള്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും വിധി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു 1995ലെ സുപ്രീംകോടതിയുടെ അന്തിമവിധി. ഇടവകകള്‍ക്ക് സ്വന്തം ഭരണഘടനയുണ്ടെങ്കില്‍ അതനുസരിച്ച് പള്ളി ഭരിക്കപ്പെടണമെന്നും 1995ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കോടതി നിര്‍ദ്ദേശിച്ചു. 1934ലെ ഭരണഘടന അതംഗീകരിക്കുന്ന പള്ളികള്‍ക്കു മാത്രമേ ബാധകമാകൂ. ഏതു ഭരണഘടന സ്വീകരിക്കണമെന്ന വിഷയത്തില്‍ ഇരുപക്ഷവും പുറംതിരിഞ്ഞുനിന്ന സമയത്താണ് അപ്രതീക്ഷിതമായി പുതിയ സമവായ മാര്‍ഗത്തിന് തുടക്കമിട്ട് െഹെക്കോടതി നിര്‍ദ്ദേശമുണ്ടായത്.
No comments:
Post a Comment