സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, April 9, 2013

മാമലശ്ശേരി, വെട്ടിത്തറ പള്ളികളില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊടുത്ത ഹര്‍ജി തള്ളി

പാമ്പാക്കുട: മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ നിലവിള്ള വൈദീകരെ തടയരുത് എന്നാവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജി പെരുമ്പാവൂര്‍ സബ്ബ് കോടതി റദ്ധാക്കി. ഇടവകയിലെ യാക്കോബായ വിശ്വാസികളായ ബേബി മാത്യു മംഗലത്ത്, ജോര്‍ജ് പൊന്നാട്ടു , വര്‍ക്കിച്ചന്‍ പുല്ല്യാട്ടേല്‍, സാജു മോളയില്‍, ബാബുപോള്‍ അപ്പക്കോട്ടയില്‍ എന്നിവര്‍ക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ മൂവാറ്റുപുഴ സബ്ബ് കോടതി ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവ് ആണ് പെരുമ്പാവൂര്‍ സബ്ബ് കോടതി റദ്ധാക്കിയത്. 
മൂവാറ്റുഴ സബ്ബ് കോടതിയുടെ ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വൈദീകര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും യാക്കോബായ പക്ഷം തടയുകയും ചെയ്തിരുന്നു. യാക്കോബായ സഭയില്‍ നിന്നും കൂറുമാറിയ രണ്ടു വൈദീകര്‍ക്കു പുറമെ കോടതി അംഗീകാരമില്ലാതെ പുതിയതായി നിയമിച്ച ഒരു വൈദീകനും പള്ളിയില്‍ പ്രവേശിക്കുതിനായാണ് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ സബ്ബ് കോടതിയെ വിശ്വാസം ഇല്ലായെന്നു യാക്കോബായ പക്ഷം പരാതിപ്പെട്ടതിനേ തുടര്‍ന്ന് കേസ് പെരുമ്പാവൂര്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. 
 കൂറുമാറിയ വൈദീകര്‍ക്ക് പകരം വേറെ വൈദീകരെ അനുവദിക്കണമൊവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ പള്ളിക്കുമുമ്പില്‍ 265 ദിവസം പ്രാര്‍ത്ഥനാ യജ്ഞം നടത്തുകയും, ഫാ.വര്‍ഗീസ് പുല്ല്യാട്ടേല്‍ 9 ദിവസം നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നു റിസീവര്‍ ഭരണത്തിലിരുന്ന പള്ളി ആര്‍.ഡി.ഒ ഏറ്റെടുക്കുകയും പ്രശ്നപരിഹാരത്തിനായി മീഡിയേഷന്‍ സെല്ലിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. വെട്ടിത്തറ മാര്‍മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദീകന് പോലീസ് സംരക്ഷണം തേടിയും, യാക്കോബായ സഭയിലെ ഫാ. എല്‍ദോസ് കക്കാടന്‍, ഫാ.ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി, ജയ് തോമസ്, എല്‍ദോസ് എന്നിവര്‍ പള്ളിയില്‍ പ്രവേശിക്കുത് തടയണമെന്നും ആവശ്യപ്പെട്ടു കൊടുത്ത ഹര്‍ജിയാണ് പെരുമ്പാവൂര്‍ സബ്ബ് കോടതി തള്ളിയത്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.