പാമ്പാക്കുട: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കി യാക്കോബായ സഭയ്ക്കെതിരെ പ്രവര്‍ത്തിച്ചുവന്ന ടെനി ജോപ്പന്‍, ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പുതുപ്പള്ളി പള്ളി ഇടവകാംഗം ജിക്കുമോന്‍ ജേക്കബ്, നീലിമംഗലം കാതോലിക്കേറ്റ് സെന്റര്‍ ഇടവകാംഗം തോമസ് കുരുവിള എന്നിവരുടെ അനധികൃത ഇടപെടലുകള്‍ കോലഞ്ചേരി, മാമലശ്ശേരി, കുറുഞ്ഞി, വരിക്കോലി, പഴന്തോട്ടം, കണ്ണ്യാട്ടുനിരപ്പ് , കടമറ്റം എന്നിവടങ്ങളിലെ പോലീസ് അതിക്രമങ്ങള്‍ക്ക് പിന്നിലുണ്ടായിട്ടുണ്ടന്ന് വ്യക്തമാണ്. വരിക്കോലി സ്വദേശിയായ മറ്റൊരു പേഴ്സണല്‍ സ്റ്റാഫും സഭാതര്‍ക്കത്തില്‍ ഇടപ്പെടുന്നുണ്ട്. നിരപരാധികളെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കിയതും, എറണാകുളം ജില്ലാകളക്ടര്‍ക്കും ജില്ലാപോലീസ് സൂപ്രണ്ടിനും നിര്‍ദ്ദേശം നല്‍കി പള്ളികള്‍ പൂട്ടിച്ചതും അന്വേഷണ വിധേയമാക്കണം. ഓര്‍ത്തഡോക്സ് സഭാംഗമായ മുഖ്യമന്ത്രിയുടെ ഭരണകാലത്ത് യാക്കോബായ സഭയുടെ പള്ളികളില്‍ അവകാശവാദമുയിക്കുകയും, ഭരണ സ്വാധീനമുപയോഗിച്ച് പള്ളികള്‍ പിടിച്ചെടുക്കുതിനായിയി ഓര്‍ത്തഡോക്സുകാരായ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഉപയോഗിക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സഭ തര്‍ക്കം മൂര്‍ഛിക്കുന്നതിന് കാരണമായത്. പിറവം പള്ളി കത്തീഡ്രല്‍ പ്രഖ്യാപവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറുടെ നടപടികളേക്കുറിച്ച് കോടതികളിലും, മാധ്യമങ്ങളിലും ചര്‍ച്ചയായെങ്കിലും ഇത് സംബന്ധിച്ച് ഒരു ഫയല്‍ പോലും ജില്ലാകളക്ടറേറ്റില്‍ ഇല്ലൊണ് വിവരവകാശ ചോദ്യത്തിന് മറുപടിയായി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉതതല ഇടപെടലുകളാണ് ഫയലുകള്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ിരുന്നു.
മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ കോടതി വിധികള്‍ ലംഘിച്ച് ഓര്‍ത്തഡോക്സ് വൈദീകനെ പ്രവേശിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തിയതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസാണ്. യാക്കോബായ വിശ്വാസികളെ ക്രൂരമായി തല്ലിചതച്ചാണ് വൈദീക ട്രസ്റ്റിയെ പോലീസ് പള്ളിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 280 ദിവസത്തോളം പള്ളിയ്ക്കുമുമ്പില്‍ നഷ്ടപ്പെട്ട ആരാധാനാ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹമിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയാണ് ഉണ്ടായത്. മാമലശ്ശേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മാസങ്ങളോളം പോലീസ് സ്റ്റേഷുകളില്‍ പോയി ഒപ്പുവെക്കേണ്ടതായിവന്നു.നിരപരാധികളായ അകേം പേര്‍ ജയിലിലടക്കപ്പെട്ടു. സംഘര്‍ഷം ഉണ്ടാക്കുവര്‍ സംരക്ഷിക്കപ്പെടുകയും പ്രതിരോധിക്കുവര്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ഇതിനെ തുടര്ന്നു യാക്കോബായ സഭയിലെ മുഴുവന്‍ മെത്രാപ്പോലിത്തമാരും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടയില്ല. പിന്നീട് സഭയ്ക്കെതിരെയുള്ള പീഡനങ്ങള്‍ അതിരുവിട്ടപ്പോള്‍ സഭയിലെ മെത്രാപ്പോലിത്തമാരും വൈദീകരും സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ സത്യാഗ്രഹം സമാനതകളില്ലാത്തതായിരുന്നു. എന്നാല്‍ ജാധിപത്യരീതിയിലുള്ള ഈ സമരവും സര്‍ക്കാര്‍ അവഗണിച്ചു.
പിറവം ഉപതെരഞ്ഞെടുപ്പിനോടുനുബന്ധിച്ച് മന്ത്രി ഗണേഷ്കുമാര്‍ നല്‍കിയ ഉറപ്പുകളും അട്ടിമറിക്കപ്പെട്ടതില്‍ വിശ്വാസികള്‍ക്ക് അമര്‍ഷമുണ്ട്. വോട്ടെടുപ്പ് അവസാനിച്ച ദിവസം വൈകിട്ട് പഴന്തോട്ടം പള്ളിയില്‍ ശ്രേഷ്ഠ കാതോലിക്കയുടെ മുമ്പില്‍ വെച്ച് വൈദീകരേയും വിശ്വാസികളേയും പോലീസ് ക്രൂരമായി തല്ലിചതച്ചത് ഉതതല നിര്‍ദ്ദേശത്തെ തുടര്‍ായിരുന്നു. കുറുഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പ്രാര്‍ത്ഥായജ്ഞം നടത്തുകയായിരുന്ന ശ്രേഷ്ഠ ബാവയുടെ കണ്ണട പോലീസ് ചവിട്ടിപ്പൊട്ടിച്ചത് യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നയ സമീപത്തിന്റെ തെളിവാണ്. സഭാ വിശ്വാസികള്‍ ക്രൂരമായി വേട്ടയാടപ്പെട്ടപ്പോള്‍ സഭാതര്‍ക്കം എന്ന പേര് പറഞ്ഞ് മുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. സഭയ്ക്കെതിരെയുള്ള പീഡനങ്ങള്‍ തുടരുകയും, പോലീസും, റവന്യൂ അധികാരികളില്‍ നിന്നും നീതി നിഷേധിക്കപ്പെടുകയും ചെയ്തപ്പോള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയുടെ നേതൃത്വത്തിൽ പ്രാര്‍ത്ഥായജ്ഞം നടത്തി വിശ്വാസികളില്‍ ഐക്യവും ആത്മവിശ്വാസവും ഉണ്ടാക്കുന്ന സമീപനമാണ് യാക്കോബായ സഭ സ്വീകരിച്ചത്. സഭയെ ദ്രോഹിച്ചവര്‍ എല്ലാം ത തട്ടിപ്പുകേസുകളില്‍പ്പെട്ടതോടെ നിലവിലുള്ള സാഹചര്യം യാക്കോബായ സഭ സൂക്ഷ്മതയോടെയാണ് നോക്കികാണുന്നത്.
No comments:
Post a Comment