ആരക്കുന്നം വലിയപള്ളിയില്‍ ദുഖ്‌റോനോ പെരുന്നാള്‍ തുടങ്ങി
ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ വലിയപള്ളിയില്‍ മാര്‍ തോമാ ശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.30ന് ജേക്കബ് ചിറ്റേത്ത് കുര്‍ബാന അര്‍പ്പിക്കും. 7ന് സന്ധ്യാ പ്രാര്‍ത്ഥനയും ഫാ. ഡാര്‍ലി എടപ്പങ്ങാട്ടിലിന്റെ പ്രസംഗവും.
ബുധനാഴ്ച രാവിലെ 8ന് കുര്യാക്കോസ് മോര്‍ സേവേറിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. 9ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, നേര്‍ച്ച എന്നിവ ഉണ്ടാകും.
മഴുവന്നൂരില്‍ ദുഖ്‌റോനോ പെരുന്നാളിന് കൊടിയേറി
കോലഞ്ചേരി: മഴുവന്നൂരില്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിലെ മാര്‍ തോമാ ശ്ലീഹായുടെ ദുഖ്‌നോനോ പെരുന്നാളിന് വികാരി ഫാ. ഏലിയാസ് കെ. ഈരാളില്‍ കൊടിയേറ്റി. സഹ വികാരിമാരായ ഫാ. യോഹന്നാന്‍ അറക്കമോളേല്‍, ഫാ. കുര്യാക്കോസ് മുളയാങ്കുഴിയില്‍, ഫാ. ജോജി കുഞ്ഞിവീട്ടിക്കുടി ട്രസ്റ്റിമാരായ സ്‌കറിയ എബ്രഹാം, വര്‍ഗീസ്‌കുട്ടി എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 8ന് വി. കുര്‍ബാന, വൈകീട്ട് പ്രസംഗം, 9ന് പ്രദക്ഷിണം എന്നിവ നടക്കും.
ബുധനാഴ്ച രാവിലെ 8.30ന് വി. അഞ്ചിന്മേല്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍, 11.30ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും.
മഴുവന്നൂര്‍ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിലെ മാര്‍ തോമാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുന്നാളിന് വികാരി ഫാ. ഏലിയാസ് കെ. ഈരാളില്‍ കൊടിയേറ്റുന്നു
No comments:
Post a Comment