സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, April 18, 2013

സുറിയാനി ഭാഷയ്‌ക്കു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പഠനഗവേഷണ കേന്ദ്രം

സുറിയാനി ഭാഷയ്‌ക്ക്‌ െദെവത്തിന്റെ സ്വന്തം നാട്ടില്‍ പഠനഗവേഷണ കേന്ദ്രം. യാക്കോബായ സുറിയാനി സഭയുടെ പഠിത്ത വീടായ വെട്ടിക്കല്‍ െവെദിക സെമിനാരിയില്‍ നവീകരിച്ച െലെബ്രറിയുടെ കൂദാശയും ഉദ്‌ഘാടനവും 20-നു നടക്കും.മൂന്നുമണിക്ക്‌ െലെബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കവയിത്രി സുഗതകുമാരി െലെബ്രറിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ അനുഗ്രഹപ്രഭാഷണവും ചാരിറ്റി ഫണ്ടിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബും നിര്‍വഹിക്കും.
 ചടങ്ങില്‍ െവെദിക സെമിനാരി റസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, പ്രിന്‍സിപ്പല്‍ ഡോ. ആദായി ജേക്കബ്‌ കോര്‍-എപ്പിസ്‌കോപ്പ പ്രസംഗിക്കും. സുറിയാനി പഠിക്കുന്നതിന്‌ പ്രത്യേക വിഭാഗവും തിയോളജിക്കല്‍ ജേര്‍ണലിസവും ആര്‍െകെവ്‌സും മാനുസ്‌ക്രിപ്‌റ്റ്‌ െലെബ്രറിയും സെമിനാരിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്‌. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ കല്‍പിത സര്‍വകലാശാലയുടെ നിലവാരത്തിലേക്ക്‌ െവെദിക സെമിനാരിയെ ഉയര്‍ത്തുകയാണു ലക്ഷ്യമെന്ന്‌ റസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. ആദിമ നൂറ്റാണ്ടുകളില്‍ സഭാപിതാക്കന്മാര്‍ സുറിയാനി ഭാഷയില്‍ എഴുതിയ ഗ്രന്‌ഥങ്ങള്‍ ക്രൈസ്‌തവ ലോകത്തിന്‌ അമൂല്യനിധികളാണ്‌. അത്തരത്തിലുള്ള അനേകം പുസ്‌തകങ്ങള്‍ ഇന്നും പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ സെമിനാരിയില്‍ സുറിയാനി ഭാഷയെപ്പറ്റി പഠനവും ഗവേഷണവും നടത്തുന്നതിനുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നതായി അദ്ദേഹം പറഞ്ഞു. 
െദെവശാസ്‌ത്രം, സാഹിത്യം, ചരിത്രം, മനഃശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ 15-ല്‍പരം ഭാഷകളിലുള്ള പുസ്‌തകങ്ങളുടെ വിപുലമായ ശേഖരമാണ്‌ നവീകരിച്ച െലെബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്‌. രണ്ടര പതിറ്റാണ്ടിനു മുമ്പ്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയാണ്‌ സെമിനാരിക്ക്‌ അടിസ്‌ഥാനശില പാകിയത്‌. പെരുമ്പിള്ളില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ െവെദിക സെമിനാരിക്ക്‌ ഉദയഗിരി എന്ന്‌ നാമകരണം ചെയ്‌തു. സെമിനാരി സമുച്ചയ നിര്‍മാണച്ചെലവിന്റെ നല്ലൊരു പങ്കുവഹിച്ച ജര്‍മന്‍ ആര്‍ച്ച്‌ബിഷപ്പായിരുന്ന മോര്‍ യൂലിയോസ്‌ യേശു ശീശക്കിന്റെ സ്‌മാരകമായാണ്‌ െലെബ്രറി നാമകരണം ചെയ്ുന്നയത്‌. സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സെമിനാരിയില്‍ വിശാലമായ െലെബ്രറി ഹാള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്‌റ്റല്‍, ചാപ്പല്‍, ഓഡിറ്റോറിയം, മെസ്‌ ഹാള്‍, കോണ്‍വന്റ്‌ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. 103 െവെദിക വിദ്യാര്‍ഥികളെ കൂടാതെ 22 അധ്യാപകരും 15 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. 11,000 ചതുരശ്ര അടി വിസ്‌താരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ െലെബ്രറി നവീകരിച്ചിട്ടുള്ളത്‌. 
പൊന്തിഫിക്കല്‍ സ്‌ഥാപനം എന്ന നിലയില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ സഖാ ഈവാസ്‌ ഒന്നാമന്‍ ബാവയുടെ നേരിട്ടുള്ള ഭരണത്തിലാണ്‌ സെമിനാരി. ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ സെമിനാരി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.