തിരുവനന്തപുരം: അജപാലനത്തിന്റെ ദൗത്യമറിഞ്ഞു സമൂഹത്തെ നേര്‍വഴിക്കു നയിക്കുന്ന ഇടയന്‍മാര്‍ നിഷേധിക്കപ്പെട്ട നീതി തേടി ഭരണസിരാ കേന്ദ്രത്തിലേക്ക് എത്തിയതോടെ സര്‍ക്കാര്‍ മുട്ടുമടക്കി. ഉപവാസത്തിനും പ്രാര്‍ഥനകള്‍ക്കും മറ്റെന്തിനെക്കാളും ശക്‌തിയുണ്ടെന്നു തെളിയിച്ചു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ നയിച്ച നീതി സമരം വിജയം കണ്ടതിന്റെ ആശ്വാസത്തിലാണു യാക്കോബായ സുറിയാനി സഭയിലെ മെത്രാന്‍മാരും െവെദികരും സഭാവിശ്വാസികളും തലസ്‌ഥാനത്തുനിന്നു മടങ്ങിയത്.
യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയുമായി കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും പരിഹാരം കാണാതെ മുന്നോട്ടു പോകുന്നതിനിടെ പള്ളികള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും നോമ്പുകാലത്ത് ഹാശാ ആഴ്‌ചയും ദുഃഖവെള്ളി, ഉയിര്‍പ്പു ദിനങ്ങളിലും ആരാധനക്കായി പള്ളികള്‍ തുറന്നു കിട്ടണമെന്നും ആവശ്യപ്പെട്ടാണു ബാവയുടെ നേതൃത്വത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചത്.
െവെദികരും മെത്രാന്‍മാരും മാത്രം എത്തിയാല്‍ മതിയെന്ന് അറിയിച്ചിരുന്നെങ്കിലും പുലര്‍ച്ചെ മുതല്‍ തന്നെ സഭാവിശ്വാസികള്‍ അനന്തപുരിയിലേക്ക് ഒഴുകിയെത്തി.
ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സെക്രട്ടേറിയറ്റ് നടയില്‍ നീതിക്കായി ഉപവാസമിരുന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നറിയാവുന്ന സര്‍ക്കാര്‍ സമരം ഉപേക്ഷിക്കാന്‍ അവസാന നിമിഷം വരെ സമ്മര്‍ദം ചെലുത്തി.
സഹനത്തിന്റെയും ത്യാഗത്തിന്റെയും വില അറിയാവുന്ന ബാവ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചു സെക്രട്ടേറിയറ്റ് നടയിലേക്ക് എത്തിയില്ല. സെക്രട്ടേറിയറ്റിനു സമീപമുള്ള സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ പ്രാര്‍ഥനാഭരിതമായി അദ്ദേഹം ഉപവാസമിരുന്നു. സാജുപോള്‍ എം.എല്‍.എ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉറപ്പുനല്‍കുകയും ചെയ്‌തു.
No comments:
Post a Comment